< ആവർത്തനപുസ്തകം 27 >
1 മോശെ യിസ്രായേൽമൂപ്പന്മാരോടുകൂടെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ: ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന സകല കല്പനകളും പ്രമാണിപ്പിൻ.
Te phoeiah Moses neh Israel pilnam khuikah patong rhoek te a uen tih, “Tihnin ah kai loh nang kang uen olpaek boeih he ngaithuen.
2 നിങ്ങൾ യോൎദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം:
Jordan na poeng tih BOEIPA na Pathen loh nang taengah m'paek khohmuen la na om khohnin vaengah lungto a len te namah loh thoh lamtah lungbok neh hluk.
3 നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിനക്കു വാഗ്ദത്തം ചെയ്തതുപോലെ നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു ചെല്ലുവാൻ കടന്നശേഷം നീ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.
BOEIPA na Pathen loh nang taengah m'paek khohmuen, Na pa rhoek kah BOEIPA Pathen loh nang taengkah a thui vanbangla suktui neh khoitui aka long khohmuen la kun ham na kat vaengah hekah olkhueng olka boeih he te dongah daek.
4 ആകയാൽ നിങ്ങൾ യോൎദ്ദാൻ കടന്നിട്ടു ഞാൻ ഇന്നു നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ കല്ലുകൾ ഏബാൽപൎവ്വത്തിൽ നാട്ടുകയും അവെക്കു കുമ്മായം തേക്കുകയും വേണം.
Jordan na poeng vaengah tihnin kah Ebal tlang ah kai loh nangmih kan uen vanbangla hekah lungto he ling uh lamtah lungbok neh hluk.
5 അവിടെ നിന്റെ ദൈവമായ യഹോവെക്കു കല്ലുകൊണ്ടു ഒരു യാഗപീഠം പണിയേണം; അതിന്മേൽ ഇരിമ്പു തൊടുവിക്കരുതു.
Te vaengah BOEIPA na Pathen kah hmueihtuk te lungto hmueihtuk la pahoi suem lamtah thicung muk thil boeh.
6 ചെത്താത്ത കല്ലുകൊണ്ടു നിന്റെ ദൈവമായ യഹോവയുടെ യാഗപീഠം പണിയേണം; അതിന്മേൽ നിന്റെ ദൈവമായ യഹോവെക്കു ഹോമയാഗങ്ങൾ അൎപ്പിക്കേണം.
BOEIPA na Pathen kah hmueihtuk te lungto a hmahling neh suem lamtah a soah BOEIPA na Pathen kah hmueihhlutnah nawn.
7 സമാധാനയാഗങ്ങളും അൎപ്പിച്ചു അവിടെവെച്ചു തിന്നുകയും നിന്റെ ദൈവമായ യഹോവയുടെ സന്നിധിയിൽ സന്തോഷിക്കയും വേണം;
Rhoepnah na nawn vaengah pahoi ca lamtah BOEIPA na Pathen kah mikhmuh ah kohoe sak.
8 ആ കല്ലുകളിൽ ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളൊക്കെയും നല്ല തെളിവായി എഴുതേണം.
Te vaengah he lungto dongkah olkhueng olka cungkuem na daek he a then la thuicaih pah,” a ti nah.
9 മോശെയും ലേവ്യരായ പുരോഹിതന്മാരും എല്ലായിസ്രായേലിനോടും: യിസ്രായേലേ, മിണ്ടാതിരുന്നു കേൾക്ക; ഇന്നു നീ നിന്റെ ദൈവമായ യഹോവയുടെ ജനമായി തീൎന്നിരിക്കുന്നു.
Te phoeiah Moses neh Levi khosoih rhoek loh Israel pum boeih te, “Sah lah, Israel nang loh hnatun lah. Tihnin ah BOEIPA na Pathen kah pilnam la na om coeng.
10 ആകയാൽ നിന്റെ ദൈവമായ യഹോവയുടെ വാക്കു അനുസരിച്ചു, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ കല്പനകളും ചട്ടങ്ങളും ആചരിക്കേണം എന്നു പറഞ്ഞു.
Te dongah BOEIPA na Pathen ol te hnatun lamtah tihnin kah kai loh nang kang uen olpaek neh oltlueh he vai,” a ti nah.
11 അന്നു മോശെ ജനത്തോടു കല്പിച്ചതു എന്തെന്നാൽ:
Amah tekah khohnin vaengah Moses loh pilnam te a uen tih,
12 നിങ്ങൾ യോൎദ്ദാൻ കടന്ന ശേഷം ജനത്തെ അനുഗ്രഹിപ്പാൻ ഗെരിസീംപൎവ്വതത്തിൽ നില്ക്കേണ്ടുന്നവർ: ശിമെയോൻ, ലേവി, യെഹൂദാ, യിസ്സാഖാർ, യോസേഫ്, ബേന്യാമീൻ.
“Jordan na poeng tih Gerizim tlang kah pilnam te yoethen paek vaengah he Simeon neh Levi, Judah neh Issakhar, Joseph neh Benjamin te pai saeh.
13 ശപിപ്പാൻ ഏബാൽപൎവ്വതത്തിൽ നിൽക്കേണ്ടന്നവരോ: രൂബേൻ, ഗാദ്, ആശേർ, സെബൂലൂൻ, ദാൻ, നഫ്താലി.
Ebal tlang ah rhunkhuennah dongah Reuben, Gad, Asher, Zebulun, Dan neh Naphtali he pai uh saeh.
14 അപ്പോൾ ലേവ്യർ എല്ലായിസ്രായേല്യരോടും ഉറക്കെ വിളിച്ചുപറയേണ്ടതു എന്തെന്നാൽ:
Te vaengah Levi loh doo saeh lamtah Israel hlang boeih taengah pomsang ol thui uh saeh.
15 ശില്പിയുടെ കൈപ്പണിയായി യഹോവെക്കു അറെപ്പായ വല്ല വിഗ്രഹത്തെയും കൊത്തിയോ വാൎത്തോ ഉണ്ടാക്കി രഹസ്യത്തിൽ പ്രതിഷ്ഠിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു ഉത്തരം പറയേണം.
“BOEIPA kah a tueilaehkoi mueithuk neh kutthai kah kutngo mueihlawn aka saii tih, yinhnuk ah aka khueh hlang te thae a phoei vaengah, pilnam loh boeih doo uh saeh lamtah, “Amen,” ti uh saeh.
16 അപ്പനെയോ അമ്മയെയോ നിന്ദിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“A manu neh a napa rhaidaeng la aka khueh te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
17 കൂട്ടുകാരന്റെ അതിർ നീക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“A hui kah rhi aka rhawt te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
18 കുരുടനെ വഴി തെറ്റിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“Longpuei ah mikdael la aka palang sak te thae a phoei vaengah, pilnam loh,” Amen,” boeih ti saeh.
19 പരദേശിയുടെയും അനാഥന്റെയും വിധവയുടെയും ന്യായം മറിച്ചുകളയുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“Yinlai, cadah nuhmai kah laitloeknah aka maelh pah te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
20 അപ്പന്റെ ഭാൎയ്യയോടുകൂടെ ശയിക്കുന്നവൻ അപ്പന്റെ വസ്ത്രം നീക്കിയതുകൊണ്ടു ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“A napa mul a poelh tih a napa yuu taengah aka yalh tah thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
21 വല്ല മൃഗത്തോടുംകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“Rhamsa cungkuem taengah aka yalh te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
22 അപ്പന്റെ മകളോ അമ്മയുടെ മകളോ ആയ സഹോദരിയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം ആമേൻ എന്നു പറയേണം.
“A napa canu, a manu canu, amah ngannu taengah aka yalh te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
23 അമ്മാവിയമ്മയോടുകൂടെ ശയിക്കുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
A masae-huta taengah aka yalh te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
24 കൂട്ടുകാരനെ രഹസ്യമായി കൊല്ലുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
“Yinhnuk ah a hui aka ngawn te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
25 കുറ്റമില്ലാത്തവനെ കൊല്ലേണ്ടതിന്നു പ്രതിഫലം വാങ്ങുന്നവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
Ommongsitoe thii neh a hinglu ngawn pah hamla kapbaih aka lo te thae a phoei thil vaengah, pilnam loh, “Amen,” boeih ti saeh.
26 ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ പ്രമാണമാക്കി അനുസരിച്ചു നടക്കാത്തവൻ ശപിക്കപ്പെട്ടവൻ. ജനമെല്ലാം: ആമേൻ എന്നു പറയേണം.
He olkhueng ol he vai hamla aka thoh puei pawt te thae a phoei vaengah, pilnam loh, “Amen,” boeih ti saeh,” a ti nah.