< ആവർത്തനപുസ്തകം 25 >

1 മനുഷ്യൎക്കു തമ്മിൽ വ്യവഹാരം ഉണ്ടായിട്ടു അവർ ന്യായാസനത്തിങ്കൽ വരികയും അവരുടെ കാൎയ്യം വിസ്തരിക്കയും ചെയ്യുമ്പോൾ നീതിമാനെ നീതീകരിക്കയും കുറ്റക്കാരനെ കുറ്റം വിധിക്കയുംവേണം.
S'il y a une controverse entre des hommes, qu'ils viennent en jugement et que les juges les jugent, ils justifieront le juste et condamneront le méchant.
2 കുറ്റക്കാരൻ അടിക്കു യോഗ്യനാകുന്നു എങ്കിൽ ന്യായാധിപൻ അവനെ നിലത്തു കിടത്തി അവന്റെ കുറ്റത്തിന്നു തക്കവണ്ണം എണ്ണി അടിപ്പിക്കേണം.
Si le méchant est digne d'être battu, le juge le fera coucher et sera battu devant lui, selon sa méchanceté, par nombre de coups.
3 നാല്പതു അടി അടിപ്പിക്കാം; അതിൽ കവിയരുതു; കവിഞ്ഞു അടിപ്പിച്ചാൽ സഹോദരൻ നിന്റെ കണ്ണിന്നു നിന്ദിതനായ്തീൎന്നേക്കാം.
Il pourra le condamner à quarante coups de bâton au plus. Il n'en donnera pas davantage, de peur que, s'il en donne davantage et le batte plus que ce nombre de coups, ton frère ne soit dégradé à tes yeux.
4 കാള മെതിക്കുമ്പോൾ അതിന്നു മുഖക്കൊട്ട കെട്ടരുതു.
Tu ne muselleras pas le bœuf quand il foule le grain.
5 സഹോദരന്മാർ ഒന്നിച്ചു പാൎക്കുമ്പോൾ അവരിൽ ഒരുത്തൻ മകനില്ലാതെ മരിച്ചുപോയാൽ മരിച്ചവന്റെ ഭാൎയ്യ പുറത്തുള്ള ഒരുത്തന്നു ആകരുതു; ഭൎത്താവിന്റെ സഹോദരൻ അവളുടെ അടുക്കൽ ചെന്നു അവളെ ഭാൎയ്യയായി പരിഗ്രഹിച്ചു അവളോടു ദേവരധൎമ്മം നിവൎത്തിക്കേണം.
Si des frères habitent ensemble, et que l'un d'eux meure et n'ait pas de fils, la femme du défunt ne sera pas mariée en dehors à un étranger. Le frère de son mari entrera chez elle, la prendra pour femme, et exercera à son égard les fonctions de frère du mari.
6 മരിച്ചുപോയ സഹോദരന്റെ പേർ യിസ്രായേലിൽ മാഞ്ഞുപോകാതിരിക്കേണ്ടതിന്നു അവൾ പ്രസവിക്കുന്ന ആദ്യജാതനെ അവന്റെ പേൎക്കു കണക്കു കൂട്ടേണം.
Le premier-né qu'elle portera succédera au nom de son frère mort, afin que son nom ne soit pas effacé d'Israël.
7 സഹോദരന്റെ ഭാൎയ്യയെ പരിഗ്രഹിപ്പാൻ അവന്നു മനസ്സില്ലെങ്കിൽ അവൾ പട്ടണവാതില്ക്കൽ മൂപ്പന്മാരുടെ അടുക്കൽ ചെന്നു: എന്റെ ദേവരന്നു തന്റെ സഹോദരന്റെ പേർ യിസ്രായേലിൽ നിലനിൎത്തുവാൻ ഇഷ്ടമില്ല; എന്നോടു ദേവരധൎമ്മം നിവൎത്തിപ്പാൻ അവന്നു മനസ്സില്ല എന്നു പറയേണം.
Si l'homme ne veut pas prendre la femme de son frère, la femme de son frère montera à la porte vers les anciens, et dira: « Le frère de mon mari refuse d'élever à son frère un nom en Israël. Il ne s'acquitte pas envers moi du devoir de frère de mon mari ».
8 അപ്പോൾ അവന്റെ പട്ടണത്തിലെ മൂപ്പന്മാർ അവനെ വിളിപ്പിച്ചു അവനോടു സംസാരിക്കേണം; എന്നാൽ ഇവളെ പരിഗ്രഹിപ്പാൻ എനിക്കു മനസ്സില്ല എന്നു അവൻ ഖണ്ഡിച്ചു പറഞ്ഞാൽ
Alors les anciens de sa ville l'appelleront et lui parleront. S'il se tient debout et dit: « Je ne veux pas la prendre »,
9 അവന്റെ സഹോദരന്റെ ഭാൎയ്യ മൂപ്പന്മാർ കാൺകെ അവന്റെ അടുക്കൽ ചെന്നു അവന്റെ കാലിൽനിന്നു ചെരിപ്പു അഴിച്ചു അവന്റെ മുഖത്തു തുപ്പി: സഹോദരന്റെ വീടു പണിയാത്ത പുരുഷനോടു ഇങ്ങനെ ചെയ്യുമെന്നു പ്രത്യുത്തരം പറയേണം.
la femme de son frère viendra à lui en présence des anciens, détachera sa sandale de son pied et lui crachera au visage. Elle répondra: « Il en sera ainsi de l'homme qui ne bâtit pas la maison de son frère. »
10 ചെരിപ്പഴിഞ്ഞവന്റെ കുടുംബം എന്നു യിസ്രായേലിൽ അവന്റെ കുടുംബത്തിന്നു പേർ പറയും.
On appellera son nom en Israël: « La maison de celui qui a ôté sa sandale. »
11 പുരുഷന്മാർ തമ്മിൽ അടിപിടികൂടുമ്പോൾ ഒരുത്തന്റെ ഭാൎയ്യ ഭൎത്താവിനെ അടിക്കുന്നവന്റെ കയ്യിൽനിന്നു വിടുവിക്കേണ്ടതിന്നു അടുത്തുചെന്നു കൈ നീട്ടി അവന്റെ ഗുപ്താംഗം പിടിച്ചാൽ
Lorsque des hommes se battent entre eux et que la femme de l'un d'eux s'approche pour délivrer son mari de la main de celui qui le frappe, qu'elle étend la main et le saisit par les parties intimes,
12 അവളുടെ കൈ വെട്ടിക്കളയേണം; അവളോടു കനിവു തോന്നരുതു.
tu lui couperas la main. Ton œil n'aura pas de pitié.
13 നിന്റെ സഞ്ചിയിൽ തൂക്കം ഏറിയതും കുറഞ്ഞതുമായ രണ്ടുതരം പടി ഉണ്ടാകരുതു.
Tu n'auras pas dans ton sac des poids différents, un lourd et un léger.
14 നിന്റെ വീട്ടിൽ മുറുക്കവും ഇളപ്പവുമായ രണ്ടുതരം പറയും ഉണ്ടാകരുതു.
Tu n'auras pas dans ta maison des mesures différentes, une grande et une petite.
15 നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ദീൎഘായുസ്സോടിരിക്കേണ്ടതിന്നു നിന്റെ പടി ഒത്തതും ന്യായമായതുമായിരിക്കേണം; അങ്ങനെതന്നേ നിന്റെ പറയും ഒത്തതും ന്യായമായതുമായിരിക്കേണം.
Tu auras un poids parfait et juste. Tu auras une mesure parfaite et juste, afin que tes jours se prolongent dans le pays que l'Éternel, ton Dieu, te donne.
16 ഈ വകയിൽ അന്യായം ചെയ്യുന്നവനൊക്കെയും നിന്റെ ദൈവമായ യഹോവെക്കു വെറുപ്പു ആകുന്നു.
Car tous ceux qui font de telles choses, tous ceux qui agissent sans droit, sont en abomination à l'Éternel, ton Dieu.
17 നിങ്ങൾ മിസ്രയീമിൽനിന്നു പുറപ്പെട്ടു വരുമ്പോൾ വഴിയിൽവെച്ചു അമാലേക്ക് നിന്നോടു ചെയ്തതു,
Souviens-toi de ce qu'Amalek t'a fait en chemin, à ta sortie d'Égypte,
18 അവൻ ദൈവത്തെ ഭയപ്പെടാതെ വഴിയിൽ നിന്റെ നേരെ വന്നു നീ ക്ഷീണിച്ചും തളൎന്നും ഇരിക്കുമ്പോൾ നിന്റെ പിമ്പിൽ പിന്നണിയിലുള്ള ബലഹീനരെ ഒക്കെയും സംഹരിച്ച കാൎയ്യം തന്നേ ഓൎത്തുകൊൾക.
comment il t'a rencontré en chemin, et a frappé les derniers d'entre vous, tous ceux qui étaient affaiblis derrière toi, quand tu étais faible et fatigué; et il n'a pas craint Dieu.
19 ആകയാൽ നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി അടക്കുവാൻ തരുന്ന ദേശത്തു ചുറ്റുമുള്ള നിന്റെ സകലശത്രുക്കളെയും നിന്റെ ദൈവമായ യഹോവ നീക്കി നിനക്കു സ്വസ്ഥത തന്നിരിക്കുമ്പോൾ നീ അമാലേക്കിന്റെ ഓൎമ്മയെ ആകാശത്തിൻകീഴിൽനിന്നു മായിച്ചുകളയേണം; ഇതു മറന്നുപോകരുതു.
C'est pourquoi, lorsque l'Éternel, ton Dieu, t'aura donné du repos contre tous tes ennemis d'alentour, dans le pays que l'Éternel, ton Dieu, te donne en héritage pour le posséder, tu effaceras de dessous le ciel le souvenir d'Amalek. Tu n'oublieras pas.

< ആവർത്തനപുസ്തകം 25 >