< ആവർത്തനപുസ്തകം 11 >
1 ആകയാൽ നിന്റെ ദൈവമായ യഹോവയെ നീ സ്നേഹിച്ചു അവന്റെ പ്രമാണവും ചട്ടങ്ങളും വിധികളും കല്പനകളും എല്ലായ്പോഴും പ്രമാണിക്കേണം.
Busa higugmaon ninyo si Yahweh nga inyong Dios ug tipigan kanunay ang iyang pagpanudlo, ang iyang mga balaod, ang iyang mga sugo, ug ang iyang mga kasugoan.
2 നിങ്ങളുടെ ദൈവമായ യഹോവയുടെ ശിക്ഷ, അവന്റെ മഹത്വം, അവന്റെ ബലമുള്ള കൈ, അവന്റെ നീട്ടിയ ഭുജം,
Hibaloi nga wala ako nakigsulti sa inyong mga anak, nga wala nasayod ni nakakita sa pagsilot ni Yahweh nga inyong Dios, sa iyang pagkabantogan, sa iyang makagagahom nga kamot, o sa iyang gituy-od nga bukton,
3 അവൻ മിസ്രയീമിന്റെ മദ്ധ്യേ മിസ്രയീംരാജാവായ ഫറവോനോടും അവന്റെ സകലദേശത്തോടും ചെയ്ത അവന്റെ അടയാളങ്ങൾ, അവന്റെ പ്രവൃത്തികൾ,
sa mga timaan ug mga buhat nga iyang gihimo taliwala sa Ehipto ngadto kang Paraon, ang Hari sa Ehipto, ug ngadto sa tibuok niyang yuta.
4 അവൻ മിസ്രയീമ്യരുടെ സൈന്യത്തോടും കുതിരകളോടും രഥങ്ങളോടും ചെയ്തതു, അവർ നിങ്ങളെ പിന്തുടൎന്നപ്പോൾ അവൻ ചെങ്കടലിലെ വെള്ളം അവരുടെമേൽ ഒഴുകുമാറാക്കി ഇന്നുവരെ കാണുന്നതുപോലെ അവരെ നശിപ്പിച്ചതു,
Ni ilang nakita unsa ang iyang gibuhat sa kasundalohan sa Ehipto, sa ilang mga kabayo, o sa ilang mga karwahi; kung giunsa niya sila pagtabon ug tubig sa Pulang Dagat samtang migukod sila kaninyo, ug kung giunsa sila paglaglag ni Yahweh hangtod karong adlawa;
5 നിങ്ങൾ ഇവിടെ വരുവോളം മരുഭൂമിയിൽവെച്ചു അവൻ നിങ്ങളോടു ചെയ്തതു,
o kung unsa ang iyang gibuhat alang kaninyo didto sa kamingawan hangtod nga nakaabot kamo niining dapita.
6 അവൻ രൂബേന്റെ മകനായ എലീയാബിന്റെ മക്കളായ ദാഥാനോടും അബീരാമിനോടും ചെയ്തതു, ഭൂമി വാ പിളൎന്നു അവരെയും കുടുംബങ്ങളെയും കൂടാരങ്ങളെയും എല്ലായിസ്രായേല്യരുടെയും മദ്ധ്യേ അവൎക്കുള്ള സകലജീവികളെയും വിഴുങ്ങിക്കളഞ്ഞതു എന്നിങ്ങനെയുള്ളവ അറിയാത്തവരും കാണാത്തവരുമായ നിങ്ങളുടെ മക്കളോടല്ല ഞാൻ സംസാരിക്കുന്നതു എന്നു നിങ്ങൾ ഇന്നു അറിഞ്ഞുകൊൾവിൻ.
Wala nila nakita kung unsa ang gibuhat ni Yahweh kang Datan ug kang Abiram, ang mga anak ni Eliab nga anak ni Ruben; kung giunsa pagbuka sa yuta ang baba niini ug mitulon kanila, sa ilang panimalay, sa ilang mga tolda, ug sa tanang buhing binuhat nga misunod kanila, diha taliwala sa tanang Israelita.
7 യഹോവ ചെയ്ത മഹാപ്രവൃത്തികളൊക്കെയും നിങ്ങൾ കണ്ണാലെ കണ്ടിരിക്കുന്നുവല്ലോ.
Apan nakita sa inyong mga mata ang tanang dagkong mga butang nga gihimo ni Yahweh.
8 ആകയാൽ നിങ്ങൾ ബലപ്പെടുവാനും നിങ്ങൾ കൈവശമാക്കുവാൻ കടന്നുപോകുന്ന ദേശം ചെന്നടക്കുവാനും
Busa tipigi ang tanang kasugoan nga akong gisugo kaninyo karong adlawa, aron mahimo kamong kusgan, ug moadto ug manag-iya sa yuta, diin inyong adtoon aron sa pagpanag-iya niini;
9 യഹോവ നിങ്ങളുടെ പിതാക്കന്മാൎക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീൎഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ.
ug aron motaas ang inyong mga adlaw sa yuta nga gisaad ni Yahweh sa inyong mga katigulangan nga ihatag kanila ug sa ilang mga kaliwatan, ang yuta nga adunay nagadagayday nga gatas ug dugos.
10 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശം നീ വിട്ടുപോകുന്ന മിസ്രയീംദേശംപോലെയല്ല; അവിടെ നീ വിത്തു വിതെച്ചിട്ടു പച്ചക്കറിത്തോട്ടം പോലെ നിന്റെ കാലുകൊണ്ടു നനെക്കേണ്ടിവന്നു.
Kay ang yuta, nga inyong adtoon aron panag-iyahan, dili sama sa yuta sa Ehipto nga inyong gigikanan, diin nagpugas kamo sa inyong mga binhi ug nagbisbis niini pinaagi sa inyong mga tiil, sama sa tanaman sa lagotmon;
11 നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശമോ മലകളും താഴ്വരകളും ഉള്ളതായി ആകാശത്തുനിന്നു പെയ്യുന്ന മഴവെള്ളം കുടിക്കുന്നതും
apan ang yuta, nga inyong adtoon aron sa pagpanag-iya niini, usa ka yuta sa kabungtoran ug kawalogan, ug nagainom sa tubig sa ulan sa kalangitan.
12 നിന്റെ ദൈവമായ യഹോവ പരിപാലിക്കുന്നതുമായ ദേശമാകുന്നു. ആണ്ടിന്റെ ആരംഭംമുതൽ അവസാനംവരെ നിന്റെ ദൈവമായ യഹോവയുടെ ദൃഷ്ടി എപ്പോഴും അതിന്മേൽ ഇരിക്കുന്നു.
Usa ka yuta nga giatiman ni Yahweh nga inyong Dios; ang mga mata ni Yahweh nga inyong Dios kanunay anaa niini, gikan sa sinugdanan sa tuig ngadto sa kataposan sa tuig.
13 നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങൾ സ്നേഹിക്കയും പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ അവനെ സേവിക്കയും ചെയ്തുകൊണ്ടു ഞാൻ ഇന്നു നിങ്ങളോടു കല്പിക്കുന്ന എന്റെ കല്പനകൾ ജാഗ്രതയോടെ അനുസരിച്ചാൽ
Mahitabo kini, kung maminaw kamo pag-ayo sa akong mga kasugoan nga akong gisugo kaninyo karong adlawa sa paghigugma kang Yahweh nga inyong Dios, ug sa pag-alagad kaniya sa tibuok ninyong kasingkasing ug sa tibuok ninyong kalag,
14 ധാന്യവും വീഞ്ഞും എണ്ണയും ശേഖരിക്കേണ്ടതിന്നു ഞാൻ തക്കസമയത്തു നിങ്ങളുടെ ദേശത്തിന്നു വേണ്ടുന്ന മുൻമഴയും പിൻമഴയും പെയ്യിക്കും.
nga maghatag ako ug ulan sa inyong yuta sa panahon niini, ang unang ulan ug ang kataposang ulan, aron matigom ninyo ang inyong trigo, ang inyong bag-o nga bino, ang inyong bag-o nga lana.
15 ഞാൻ നിന്റെ നിലത്തു നിന്റെ നാൽക്കാലികൾക്കു പുല്ലും തരും; നീ തൃപ്തിയാകുംവണ്ണം ഭക്ഷിക്കും.
Magahatag ako ug kasagbotan sa inyong kaumahan alang sa inyong mga baka, ug mangaon kamo ug mangabusog.
16 നിങ്ങളുടെ ഹൃദയത്തിന്നു ഭോഷത്വം പറ്റുകയും നിങ്ങൾ നേർവഴി വിട്ടു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്യാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
Bantayi ang inyong kaugalingon, aron dili malimbongan ang inyong kasingkasing, ug motalikod kamo ug magsimba sa laing mga dios, ug moyukbo ngadto kanila;
17 അല്ലാഞ്ഞാൽ യഹോവയുടെ ക്രോധം നിങ്ങളുടെ നേരെ ജ്വലിച്ചിട്ടു മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ ആകാശത്തെ അടെച്ചുകളകയും ഭൂമി അനുഭവം തരാതിരിക്കയും യഹോവ നിങ്ങൾക്കു തരുന്ന നല്ല ദേശത്തുനിന്നു നിങ്ങൾ വേഗം നശിച്ചുപോകയും ചെയ്യും.
aron ang kasuko ni Yahweh dili mosilaob batok kaninyo, ug aron dili niya isira ang kalangitan, aron walay ulan nga mahitabo, ug ang yuta dili na maghatag ug bunga, ug aron mangahanaw kamog dali gikan sa maayong yuta nga igahatag ni Yahweh kaninyo.
18 ആകയാൽ നിങ്ങൾ എന്റെ ഈ വചനങ്ങളെ നിങ്ങളുടെ ഹൃദയത്തിലും മനസ്സിലും സംഗ്രഹിച്ചു നിങ്ങളുടെ കൈമേൽ അടയാളമായി കെട്ടുകയും അവ നിങ്ങളുടെ കണ്ണുകൾക്കു മദ്ധ്യേ പട്ടമായിരിക്കയും വേണം.
Busa ipahimutang ang akong mga pulong sa inyong kasingkasing ug kalag; ihigot sila ingon nga timaan sa inyong kamot, ug tugoti nga mahimo kining timaan sa inyong agtang tungatunga sa inyong mga mata.
19 വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും നിങ്ങൾ അവയെക്കുറിച്ചു സംസാരിച്ചുകൊണ്ടു നിങ്ങളുടെ മക്കൾക്കു അവയെ ഉപദേശിച്ചുകൊടുക്കേണം.
Itudlo ninyo kini sa inyong mga anak ug magsulti mahitungod niini sa dihang maglingkod kamo diha sa inyong panimalay, sa dihang maglakaw kamo sa dalan, sa dihang maghigda kamo, ug sa dihang mobangon kamo.
20 യഹോവ നിങ്ങളുടെ പിതാക്കന്മാൎക്കു കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശത്തു നിങ്ങളും നിങ്ങളുടെ മക്കളും ഭൂമിക്കുമീതെ ആകാശമുള്ള കാലത്തോളം ദീൎഘായുസ്സോടിരിക്കേണ്ടതിന്നു
Isulat ninyo kini sa mga haligi sa pultahan sa inyong balay ug sa mga ganghaan sa inyong siyudad,
21 അവയെ നിന്റെ വീട്ടിന്റെ കട്ടിളകളിൻ മേലും പടിവാതിലുകളിലും എഴുതേണം.
aron motaas pa gayod ang inyong mga adlaw ug ang mga adlaw sa inyong mga anak sa yuta nga gisaad ni Yahweh sa inyong mga katigulangan nga ihatag kanila, hangtod nga ang kalangitan anaa pa ibabaw sa kalibotan.
22 ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന ഈ സകലകല്പനകളും ജാഗ്രതയോടെ പ്രമാണിച്ചുകൊണ്ടു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ എല്ലാവഴികളിലും നടന്നു അവനോടു ചേൎന്നിരിക്കയും ചെയ്താൽ
Kay kung matinumanon kamong magatipig sa mga kasugoan nga akong gisugo kaninyo, ug sa pagbuhat niini, sa paghigugma kang Yahweh nga inyong Dios, sa paglakaw diha sa tanan niyang mga dalan, ug sa pagpakighiusa kaniya,
23 യഹോവ ഈ ജാതികളെയെല്ലാം നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളയും; നിങ്ങളെക്കാൾ വലിപ്പവും ബലവുമുള്ള ജാതികളുടെ ദേശം നിങ്ങൾ കൈവശമാക്കും.
unya palayason ni Yahweh kining tanan nga kanasoran gikan sa inyong atubangan, ug inyong pagahinginlan ang kanasoran nga mas dagko ug gamhanan pa kay kaninyo.
24 നിങ്ങളുടെ ഉള്ളങ്കാൽ ചവിട്ടുന്ന ഇടമൊക്കെയും നിങ്ങൾക്കു ആകും; നിങ്ങളുടെ അതിർ മരുഭൂമിമുതൽ ലെബാനോൻ വരെയും ഫ്രാത്ത് നദിമുതൽ പടിഞ്ഞാറെ കടൽവരെയും ആകും.
Ang matag dapit nga pagatamakan sa lapalapa sa inyong tiil mainyo; gikan sa kamingawan paingon sa Lebanon, gikan sa suba, ang suba sa Eufrates, ngadto sa dagat sa kasadpan mahimong inyong utlanan.
25 ഒരു മനുഷ്യനും നിങ്ങളുടെ മുമ്പിൽ നിൽക്കയില്ല; നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളോടു അരുളിച്ചെയ്തതുപോലെ അവൻ നിങ്ങളെയുള്ള പേടിയും ഭീതിയും നിങ്ങൾ ചെല്ലുന്ന സകലദിക്കിലും വരുത്തും.
Walay tawo nga makahimo sa pagbarog sa inyong atubangan; ipahimutang ni Yahweh nga inyong Dios ang kahadlok ug kalisang ninyo ngadto sa tanang yuta nga inyong pagalaktan, sumala sa iyang gisulti kaninyo.
26 ഇതാ, ഞാൻ ഇന്നു അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പിൽ വെക്കുന്നു.
Tan-awa, ipahimutang ko karong adlawa ang panalangin ug tunglo alang kaninyo;
27 ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ നിങ്ങൾ അനുസരിക്കുന്നു എങ്കിൽ അനുഗ്രഹവും
ang panalangin, kung maminaw kamo sa kasugoan ni Yahweh nga inyong Dios nga akong gisugo kaninyo karong adlawa;
28 നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകൾ അനുസരിക്കാതെ ഇന്നു ഞാൻ നിങ്ങളോടു കല്പിക്കുന്ന വഴിയെ വിട്ടുമാറി നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളുടെ പിന്നാലെ ചെല്ലുന്നു എങ്കിൽ ശാപവും വരും.
ug ang tunglo, kung dili kamo maminaw sa kasugoan ni Yahweh nga inyong Dios, apan motalikod sa dalan nga akong gisugo kaninyo karong adlawa, sa pag-adto sa laing mga dios nga wala ninyo mailhi.
29 നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്റെ ദൈവമായ യഹോവ നിന്നെ കടത്തിയശേഷം ഗെരിസീംമലമേൽവെച്ചു അനുഗ്രഹവും ഏബാൽമലമേൽവെച്ചു ശാപവും പ്രസ്താവിക്കേണം.
Mahitabo kini, sa dihang si Yahweh nga inyong Dios magdala kaninyo didto sa yuta nga inyong panag-iyahon, nga ipahimutang ninyo ang panalangin didto sa Bukid sa Gerizim, ug ang tunglo didto sa Bukid sa Ebal.
30 അവ ഗില്ഗാലിന്നെതിരായി മോരെ തോപ്പിന്നരികെ അരാബയിൽ പാൎക്കുന്ന കനാന്യരുടെ ദേശത്തു യോൎദ്ദാന്നക്കരെ പടിഞ്ഞാറല്ലോ ഉള്ളതു.
Dili ba atua man kini tabok sa Jordan, kasadpan sa dalan sa kasadpan, sa yuta sa mga Canaanhon nga nagpuyo sa Araba, nga atbang sa Gilgal, kilid sa kakahoyan sa More?
31 നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങൾ യോൎദ്ദാൻ കടന്നുചെന്നു അതിനെ അടക്കി അവിടെ പാൎക്കും.
Kay motabok kamo sa Jordan ug moadto aron panag-iyahon ang yuta nga igahatag kaninyo ni Yahweh nga inyong Dios, ug mapanag-iya ninyo kini ug magpuyo didto.
32 ഞാൻ ഇന്നു നിങ്ങളുടെ മുമ്പിൽ വെക്കുന്ന എല്ലാചട്ടങ്ങളും വിധികളും നിങ്ങൾ പ്രമാണിച്ചു നടക്കേണം.
Pagatipigan ninyo ang tanang mga balaod ug kasugoan nga akong gipahimutang sa inyong atubangan karong adlawa.