< ആവർത്തനപുസ്തകം 10 >

1 അക്കാലത്തു യഹോവ എന്നോടു: നീ മുമ്പിലത്തെപോലെ രണ്ടു കല്പലക വെട്ടിയെടുത്തു എന്റെ അടുക്കൽ പൎവ്വതത്തിൽ കയറിവരിക; മരംകൊണ്ടു ഒരു പെട്ടകവും ഉണ്ടാക്കുക.
“Lúc ấy, Chúa Hằng Hữu phán bảo tôi: ‘Hãy đục hai bảng đá như hai bảng trước, và làm một cái hòm đựng bằng gỗ, rồi lên núi gặp Ta,
2 നീ ഉടെച്ചുകളഞ്ഞ മുമ്പിലത്തെ പലകകളിൽ ഉണ്ടായിരുന്ന വചനങ്ങൾ ഞാൻ ആ പലകകളിൽ എഴുതും; നീ അവയെ ആ പെട്ടകത്തിൽ വെക്കേണം എന്നു കല്പിച്ചു.
Ta sẽ chép vào hai bảng này những điều đã được viết trên hai bảng cũ, rồi đặt hai bảng này vào Hòm Giao Ước.’
3 അങ്ങനെ ഞാൻ ഖദിരമരംകൊണ്ടു ഒരു പെട്ടകം ഉണ്ടാക്കി മുമ്പിലത്തേവപോലെ രണ്ടു കല്പലക വെട്ടിയെടുത്തു കയ്യിൽ ആ പലകയുമായി പൎവ്വതത്തിൽ കയറി.
Vâng lời Chúa, tôi đóng một cái hòm bằng gỗ keo, đục lại hai bảng đá như hai bảng cũ, rồi cầm hai bảng đá lên núi.
4 മഹായോഗം ഉണ്ടായിരുന്ന നാളിൽ യഹോവ പൎവ്വതത്തിൽ തീയുടെ നടുവിൽനിന്നു നിങ്ങളോടു അരുളിച്ചെയ്ത പത്തു കല്പനയും യഹോവ മുമ്പിലത്തെ എഴുത്തുപോലെ പലകകളിൽ എഴുതി, അവയെ എന്റെ പക്കൽ തന്നു.
Chúa Hằng Hữu lại viết Mười Điều Răn (những điều này đã được Ngài công bố trên núi, từ trong đám lửa trước toàn thể chúng dân hôm ấy) vào hai bảng đá rồi trao cho tôi.
5 അനന്തരം ഞാൻ തിരിഞ്ഞു പൎവ്വതത്തിൽ നിന്നു ഇറങ്ങി ഞാൻ ഉണ്ടാക്കിയിരുന്ന പെട്ടകത്തിൽ പലകവെച്ചു; യഹോവ എന്നോടു കല്പിച്ചതുപോലെ അവ അവിടെത്തന്നേ ഉണ്ടു. -
Tôi quay xuống núi, đặt hai bảng đá vào Hòm Giao Ước đóng sẵn, nay vẫn còn đó, đúng như lời Chúa Hằng Hữu phán dạy tôi.
6 യിസ്രായേൽമക്കൾ ബെനേ-ആക്കാൻ എന്ന ബേരോത്തിൽനിന്നു മോസരയിലേക്കു യാത്രചെയ്തു. അവിടെവെച്ചു അഹരോൻ മരിച്ചു; അവിടെ അവനെ അടക്കംചെയ്തു; അവന്റെ മകൻ എലെയാസാർ അവന്നു പകരം പുരോഹിതനായി.
(Sau đó, người Ít-ra-ên lại ra đi, từ Bê-rốt Bê-nê-gia-can đến Mô-sê-rốt. Tại đây, A-rôn qua đời và được an táng. Con A-rôn là Ê-lê-a-sa thay thế chức vụ tế lễ của cha mình.
7 അവിടെനിന്നു അവർ ഗുദ്ഗോദെക്കും ഗുദ്ഗോദയിൽനിന്നു നീരൊഴുക്കുള്ള ദേശമായ യൊത്-ബത്തെക്കും യാത്രചെയ്തു.
Từ đó, toàn dân đi đến Gút-gô-đa, và từ Gút-gô-đa đến Dốt-ba-tha, là nơi có nhiều suối nước.
8 അക്കാലത്തു യഹോവ ലേവിഗോത്രത്തെ യഹോവയുടെ നിയമപെട്ടകം ചുമപ്പാനും ഇന്നുവരെ നടന്നുവരുന്നതുപോലെ യഹോവയുടെ സന്നിധിയിൽ നിന്നു ശുശ്രൂഷചെയ്‌വാനും അവന്റെ നാമത്തിൽ അനുഗ്രഹിപ്പാനും വേറുതിരിച്ചു.
Lúc ấy, Chúa bắt đầu biệt riêng người Lê-vi vào việc khiêng Hòm Giao Ước của Chúa Hằng Hữu, đứng trước mặt Chúa Hằng Hữu để phục vụ Ngài, và để nhân danh Ngài chúc phước, như họ đang làm ngày nay.
9 അതുകൊണ്ടു ലേവിക്കു അവന്റെ സഹോദരന്മാരോടുകൂടെ ഓഹരിയും അവകാശവും ഇല്ല; നിന്റെ ദൈവമായ യഹോവ അവന്നു വാഗ്ദത്തം ചെയ്തതുപോലെ യഹോവ തന്നേ അവന്റെ അവകാശം. -
Vì thế, đại tộc Lê-vi không hưởng một phần đất nào như các đại tộc khác, vì họ có Chúa Hằng Hữu, Đức Chúa Trời của anh em, làm cơ nghiệp, như lời Ngài đã dạy.)
10 ഞാൻ മുമ്പിലത്തെപ്പോലെ നാല്പതു രാവും നാല്പതു പകലും പൎവ്വതത്തിൽ താമസിച്ചു; ആ പ്രാവശ്യവും യഹോവ എന്റെ അപേക്ഷ കേട്ടു; നിന്നെ നശിപ്പിക്കാതിരിപ്പാൻ യഹോവെക്കു സമ്മതമായി.
Trong dịp lên núi lần sau, tôi cũng ở lại bốn mươi ngày đêm như lần trước, và Chúa Hằng Hữu nghe lời cầu khẩn của tôi, không tuyệt diệt anh em.
11 പിന്നെ യഹോവ എന്നോടു: നീ എഴുന്നേറ്റു യാത്രപുറപ്പെട്ടു ജനത്തിന്നു മുന്നടക്ക; അവൎക്കു കൊടുക്കുമെന്നു ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്ത ദേശം അവർ ചെന്നു കൈവശമാക്കട്ടെ എന്നു കല്പിച്ചു.
Chúa Hằng Hữu phán cùng tôi: ‘Hãy đứng lên và đi trước toàn dân, cho đến khi họ tới vùng đất Ta hứa với tổ tiên họ.’”
12 ആകയാൽ യിസ്രായേലേ, നിന്റെ ദൈവമായ യഹോവയെ ഭയപ്പെടുകയും അവന്റെ എല്ലാവഴികളിലും നടക്കയും അവനെ സ്നേഹിക്കയും നിന്റെ ദൈവമായ യഹോവയെ പൂൎണ്ണഹൃദയത്തോടും പൂൎണ്ണമനസ്സോടുംകൂടെ സേവിക്കയും
“Anh em ơi, điều Chúa Hằng Hữu là Đức Chúa Trời đòi hỏi anh em là phải kính sợ Chúa, bước đi trong mọi đường lối Ngài, hết lòng, hết linh hồn yêu mến, phụng sự Chúa Hằng Hữu, Đức Chúa Trời của anh em.
13 ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന യഹോവയുടെ കല്പനകളും ചട്ടങ്ങളും നിന്റെ നന്മെക്കായി പ്രമാണിക്കയും വേണം എന്നല്ലാതെ നിന്റെ ദൈവമായ യഹോവ നിന്നോടു ചോദിക്കുന്നതു എന്തു?
Tuân hành tất cả điều răn và luật lệ của Ngài. Những điều luật tôi truyền lại cho anh em hôm nay là vì lợi ích của chính anh em đó.
14 ഇതാ, സ്വൎഗ്ഗവും സ്വൎഗ്ഗാധിസ്വൎഗ്ഗവും ഭൂമിയും അതിലുള്ളതൊക്കെയും നിന്റെ ദൈവമായ യഹോവെക്കുള്ളവ ആകുന്നു.
Tất cả vũ trụ trời đất đều thuộc về Chúa Hằng Hữu, Đức Chúa Trời của anh em
15 നിന്റെ പിതാക്കന്മാരോടു മാത്രം യഹോവെക്കു പ്രീതിതോന്നി അവരെ സ്നേഹിച്ചു; അവരുടെ ശേഷം അവരുടെ സന്തതിയായ നിങ്ങളെ ഇന്നുള്ളതുപോലെ അവൻ സകലജാതികളിലും വെച്ചു തിരഞ്ഞെടുത്തു.
Thế mà Ngài đem lòng yêu thương tổ tiên anh em, và nhân đó, chọn anh em trong muôn dân, như anh em thấy ngày nay.
16 ആകയാൽ നിങ്ങൾ നിങ്ങളുടെ ഹൃദയത്തിന്റെ അഗ്രചൎമ്മം പരിച്ഛേദന ചെയ്‌വിൻ; ഇനിമേൽ ദുശ്ശാഠ്യമുള്ളവരാകരുതു.
Vậy, hãy tẩy sạch lòng mình đi. Đừng ngoan cố nữa.
17 നിങ്ങളുടെ ദൈവമായ യഹോവ ദേവാധിദൈവവും കർത്താധികൎത്താവുമായി വല്ലഭനും ഭയങ്കരനുമായ മഹാദൈവമല്ലോ; അവൻ മുഖം നോക്കുന്നില്ല, പ്രതിഫലം വാങ്ങുന്നതുമില്ല.
Chúa Hằng Hữu, Đức Chúa Trời của anh em, là Thần của các thần, Chúa của các chúa, là Đức Chúa Trời vĩ đại, có quyền lực uy nghi đáng sợ. Ngài không thiên vị, không nhận hối lộ.
18 അവൻ അനാഥൎക്കും വിധവമാൎക്കും ന്യായം നടത്തിക്കൊടുക്കുന്നു; പരദേശിയെ സ്നേഹിച്ചു അവന്നു അന്നവും വസ്ത്രവും നല്കുന്നു.
Ngài thực thi công lý cho người mồ côi, góa bụa. Ngài yêu thương ngoại kiều, cho họ thức ăn áo mặc.
19 ആകയാൽ നിങ്ങൾ പരദേശിയെ സ്നേഹിപ്പിൻ; നിങ്ങളും മിസ്രയീംദേശത്തു പരദേശികളായിരുന്നുവല്ലോ.
Anh em cũng phải thương người tha hương ngoại kiều, vì chính anh em đã từng kiều ngụ ở Ai Cập trước kia.
20 നിന്റെ ദൈവമായ യഹോവയെ നീ ഭയപ്പെടേണം; അവനെ സേവിക്കേണം; അവനോടു ചേൎന്നിരിക്കേണം; അവന്റെ നാമത്തിൽ സത്യം ചെയ്യേണം.
Phải kính sợ Chúa Hằng Hữu, Đức Chúa Trời của anh em, phụng sự Ngài, khắng khít với Ngài, và chỉ thề nguyện bằng Danh Ngài.
21 അവൻ ആകുന്നു നിന്റെ പുകഴ്ച; അവൻ ആകുന്നു നിന്റെ ദൈവം; നീ കണ്ണാലെ കണ്ടിട്ടുള്ള മഹത്തും ഭയങ്കരവുമായ കാൎയ്യങ്ങളെ നിനക്കുവേണ്ടി ചെയ്തതു അവൻ തന്നേ.
Ngài là Đối Tượng tôn vinh ca ngợi, là Đức Chúa Trời của anh em. Ngài đã làm những việc vĩ đại phi thường, chính mắt anh em đã chứng kiến.
22 നിന്റെ പിതാക്കന്മാർ എഴുപതു ദേഹികളായി മിസ്രയീമിലേക്കു ഇറങ്ങിപ്പോയി; ഇപ്പോഴോ നിന്റെ ദൈവമായ യഹോവ നിന്നെ പെരുക്കി ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ ആക്കിയിരിക്കുന്നു.
Ngày tổ tiên ta xuống Ai Cập, gia đình chỉ có vỏn vẹn bảy mươi người. Thế mà ngày nay, Chúa đã làm cho anh em đông như sao trên trời!”

< ആവർത്തനപുസ്തകം 10 >