< ദാനീയേൽ 7 >

1 ബാബേൽരാജാവായ ബേൽശസ്സരിന്റെ ഒന്നാം ആണ്ടിൽ ദാനീയേൽ ഒരു സ്വപ്നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദൎശനങ്ങൾ ഉണ്ടായി; അവൻ സ്വപ്നം എഴുതി കാൎയ്യത്തിന്റെ സാരം വിവരിച്ചു.
ବାବିଲର ରାଜା ବେଲ୍‍ଶତ୍ସରର ରାଜତ୍ଵର ପ୍ରଥମ ବର୍ଷରେ ଦାନିୟେଲ ଆପଣା ଶଯ୍ୟା ଉପରେ ସ୍ୱପ୍ନ ଓ ମାନସିକ ଦର୍ଶନ ପ୍ରାପ୍ତ ହେଲେ; ତହୁଁ ସେ ସେହି ସ୍ୱପ୍ନ ଲେଖି କଥାର ସାର ପ୍ରକାଶ କଲେ।
2 ദാനീയേൽ വിവരിച്ചുപറഞ്ഞതെന്തെന്നാൽ: ഞാൻ രാത്രിയിൽ എന്റെ ദൎശനത്തിൽ കണ്ടതു: ആകാശത്തിലെ നാലു കാറ്റും മഹാസമുദ്രത്തിന്റെ നേരെ അടിക്കുന്നതു ഞാൻ കണ്ടു.
ଦାନିୟେଲ କହିଲେ, “ମୁଁ ରାତ୍ରିକାଳରେ ଦର୍ଶନକ୍ରମେ ଦେଖିଲି ଯେ, ଦେଖ, ମହାସମୁଦ୍ର ଉପରେ ଆକାଶର ଚତୁର୍ଦ୍ଦିଗରୁ ବାୟୁ ପ୍ରଚଣ୍ଡ ରୂପେ ବହିଲା।
3 അപ്പോൾ തമ്മിൽ ഭേദിച്ചിരിക്കുന്ന നാലു മഹാമൃഗങ്ങൾ സമുദ്രത്തിൽനിന്നു കരേറിവന്നു.
ପୁଣି, ଏକଆରେକଠାରୁ ଭିନ୍ନ ଚାରି ବୃହତ ପଶୁ ସମୁଦ୍ରରୁ ଉଠି ଆସିଲେ।
4 ഒന്നാമത്തേതു സിംഹത്തോടു സദൃശവും കഴുകിൻ ചിറകുള്ളതുമായിരുന്നു; ഞാൻ നോക്കിക്കൊണ്ടിരിക്കെ അതിന്റെ ചിറകു പറിഞ്ഞുപോയി; അതിനെ നിലത്തുനിന്നു പൊക്കി, മനുഷ്യനെപ്പോലെ നിവിൎത്തുനിൎത്തി, അതിന്നു മാനുഷഹൃദയവും കൊടുത്തു.
ପ୍ରଥମ ପଶୁ ସିଂହ ତୁଲ୍ୟ ଓ ଉତ୍କ୍ରୋଶ ପକ୍ଷୀ ପରି ତାହାର ଡେଣା ଥିଲା; ମୁଁ ଦେଖୁ ଦେଖୁ ତାହାର ସେହି ଡେଣା ଉପୁଡ଼ା ଗଲା, ଆଉ ସେ ପୃଥିବୀରୁ ଉଠାଗଲା ଓ ମନୁଷ୍ୟ ପରି ଦୁଇ ଚରଣରେ ତାକୁ ଠିଆ କରାଗଲା, ପୁଣି ତାହାକୁ ମନୁଷ୍ୟର ଅନ୍ତଃକରଣ ଦିଆଗଲା।
5 രണ്ടാമതു കരടിയോടു സദൃശമായ മറ്റൊരു മൃഗത്തെ കണ്ടു; അതു ഒരു പാൎശ്വം ഉയൎത്തിയും വായിൽ പല്ലിന്റെ ഇടയിൽ മൂന്നു വാരിയെല്ലു കടിച്ചുപിടിച്ചുംകൊണ്ടു നിന്നു; അവർ അതിനോടു: എഴുന്നേറ്റു മാംസം ധാരാളം തിന്നുക എന്നു പറഞ്ഞു.
ଏଥିଉତ୍ତାରେ ଦେଖ, ଆଉ ଗୋଟିଏ, ଅର୍ଥାତ୍‍, ଦ୍ୱିତୀୟ ପଶୁ ଭଲ୍ଲୁକର ସଦୃଶ ଥିଲା, ସେ ଏକ ପାର୍ଶ୍ୱରେ ଉଠାଗଲା ଓ ତାହାର ମୁଖରେ ଦନ୍ତ ମଧ୍ୟରେ ତିନି ଖଣ୍ଡ ପଞ୍ଜରା ଥିଲା; ଆଉ, ତାହାକୁ ଏହି କଥା କୁହାଗଲା, ‘ଉଠ, ଅନେକ ଲୋକଙ୍କୁ ଗ୍ରାସ କର।’
6 പിന്നെ പുള്ളിപ്പുലിക്കു സദൃശമായ മറ്റൊന്നിനെ കണ്ടു; അതിന്റെ മുതുകത്തു പക്ഷിയുടെ നാലു ചിറകുണ്ടായിരുന്നു; മൃഗത്തിന്നു നാലു തലയും ഉണ്ടായിരുന്നു; അതിന്നു ആധിപത്യം ലഭിച്ചു.
ଏଉତ୍ତାରେ ମୁଁ ଦେଖିଲି, ଦେଖ, ଚିତାବାଘ ସଦୃଶ ଆଉ ଗୋଟିଏ ପଶୁ, ତାହାର ପିଠିରେ ପକ୍ଷୀର ଚାରି ଡେଣା ଥିଲା; ମଧ୍ୟ ସେ ପଶୁର ଚାରି ମସ୍ତକ ଥିଲା ଆଉ, ତାହାକୁ କର୍ତ୍ତୃତ୍ୱ ଦିଆଗଲା।
7 രാത്രിദൎശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകൎക്കുകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകലമൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
ଏଥିଉତ୍ତାରେ ମୁଁ ରାତ୍ରିକାଳର ଦର୍ଶନରେ ଦେଖିଲି, ଦେଖ, ଚତୁର୍ଥ ପଶୁ, ସେ ଭୟଙ୍କର, କ୍ଷମତାପନ୍ନ ଓ ଅତିଶୟ ବଳବାନ ଓ ତାହାର ବଡ଼ ବଡ଼ ଲୌହମୟ ଦନ୍ତ ଥିଲା; ସେ ଗ୍ରାସ କଲା ଓ ଭାଙ୍ଗି ଚୂର୍ଣ୍ଣ କଲା ଓ ଅବଶିଷ୍ଟ ଯାହା ରହିଲା, ତାହା ପଦ ତଳେ ଦଳିତ କଲା; ଆଉ, ସେ ତାହାର ପୂର୍ବବର୍ତ୍ତୀ ସବୁ ପଶୁମାନଙ୍କଠାରୁ ଭିନ୍ନ; ପୁଣି ତାହାର ଦଶ ଶୃଙ୍ଗ ଥିଲା।
8 ഞാൻ ആ കൊമ്പുകളെ നോക്കിക്കൊണ്ടിരിക്കുമ്പോൾ, അവയുടെ ഇടയിൽ മറ്റൊരു ചെറിയ കൊമ്പു മുളെച്ചുവന്നു; അതിനാൽ മുമ്പിലത്തെ കൊമ്പുകളിൽ മൂന്നു വേരോടെ പറിഞ്ഞുപോയി; ഈ കൊമ്പിൽ മനുഷ്യന്റെ കണ്ണുപോലെ കണ്ണും വമ്പു പറയുന്ന വായും ഉണ്ടായിരുന്നു.
ମୁଁ ସେହି ଶୃଙ୍ଗମାନର ବିଷୟ ଭାବନା କରୁ କରୁ ଦେଖ, ସେହିସବୁର ମଧ୍ୟରେ ଆଉ ଗୋଟିଏ ଶୃଙ୍ଗ ଉଠିଲା, ତାହା କ୍ଷୁଦ୍ର, ତାହା ସମ୍ମୁଖରେ ପ୍ରଥମ ଶୃଙ୍ଗମାନର ମଧ୍ୟରୁ ତିନିଗୋଟି ଶୃଙ୍ଗ ସମୂଳେ ଉତ୍ପାଟିତ ହେଲା; ପୁଣି ଦେଖ, ଏହି ଶୃଙ୍ଗରେ ମନୁଷ୍ୟର ଚକ୍ଷୁ ତୁଲ୍ୟ ଚକ୍ଷୁ ଓ ଅହଙ୍କାର ବାକ୍ୟବାଦୀ ମୁଖ ଥିଲା।
9 ഞാൻ നോക്കിക്കൊണ്ടിരിക്കെ അവർ ന്യായാസനങ്ങളെ വെച്ചു. വയോധികനായ ഒരുത്തൻ ഇരുന്നു. അവന്റെ വസ്ത്രം ഹിമംപോലെ വെളുത്തതും അവന്റെ തലമുടി നിൎമ്മലമായ ആട്ടുരോമംപോലെയും അവന്റെ സിംഹാസനം അഗ്നിജ്വാലയും അവന്റെ രഥചക്രങ്ങൾ കത്തുന്ന തീയും ആയിരുന്നു.
ମୁଁ ଦେଖୁ ଦେଖୁ, କେତେଗୋଟି ସିଂହାସନ ସ୍ଥାପିତ ହେଲା, ପୁଣି ଅନେକ କାଳର ବୃଦ୍ଧ ଉପବିଷ୍ଟ ହେଲେ। ତାହାଙ୍କର ବସ୍ତ୍ର ହିମ ତୁଲ୍ୟ ଶୁକ୍ଳବର୍ଣ୍ଣ, ଓ ତାହାଙ୍କର ମସ୍ତକର କେଶ ବିଶୁଦ୍ଧ ମେଷର ଲୋମ ତୁଲ୍ୟ ଥିଲା। ତାହାଙ୍କର ସିଂହାସନ ଅଗ୍ନିଶିଖାମୟ ଓ ତହିଁର ଚକ୍ରସକଳ ଜ୍ୱଳନ୍ତ ଅଗ୍ନି।
10 ഒരു അഗ്നിനദി അവന്റെ മുമ്പിൽനിന്നു പുറപ്പെട്ടു ഒഴുകി; ആയിരമായിരം പേർ അവന്നു ശുശ്രൂഷചെയ്തു; പതിനായിരം പതിനായിരം പേർ അവന്റെ മുമ്പാകെ നിന്നു; ന്യായവിസ്താരസഭ ഇരുന്നു; പുസ്തകങ്ങൾ തുറന്നു.
ତାହାଙ୍କ ସମ୍ମୁଖରୁ ଅଗ୍ନିସ୍ରୋତ ନିର୍ଗତ ହୋଇ ବହିଲା; ସହସ୍ର ସହସ୍ର ତାହାଙ୍କର ପରିଚର୍ଯ୍ୟା କଲେ ଓ ଅୟୁତ ଅୟୁତ ତାହାଙ୍କ ସମ୍ମୁଖରେ ଉଭା ହେଲେ। ବିଚାର-ସଭା ବସିଲା ଓ ପୁସ୍ତକମାନ ଫିଟାଗଲା।
11 കൊമ്പു സംസാരിച്ച വലിയ വാക്കുകളുടെ ശബ്ദംനിമിത്തം ഞാൻ അന്നേരം നോക്കി; അവർ മൃഗത്തെ കൊല്ലുകയും അതിന്റെ ഉടലിനെ നശിപ്പിച്ചു തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യുവോളം ഞാൻ നോക്കിക്കൊണ്ടിരുന്നു.
ସେହି ଶୃଙ୍ଗର କଥିତ ଦର୍ପ-ବାକ୍ୟର ରବ ସକାଶୁ ସେହି ସମୟରେ ମୁଁ ଅନାଇଲି; ମୁଁ ଦେଖିଲି ଯେ, ଶେଷରେ ସେ ପଶୁ ହତ ହେଲା ଓ ତାହାର ଶରୀର ବିନଷ୍ଟ ହେଲା ଓ ସେ ଅଗ୍ନିରେ ଦଗ୍ଧ ହେବା ପାଇଁ ସମର୍ପିତ ହେଲା।
12 ശേഷം മൃഗങ്ങളോ - അവയുടെ ആധിപത്യത്തിന്നു നീക്കം ഭവിച്ചു; എന്നിട്ടും അവയുടെ ആയുസ്സു ഒരു സമയത്തേക്കും കാലത്തേക്കും നീണ്ടുനിന്നു.
ପୁଣି, ଅନ୍ୟ ପଶୁମାନଙ୍କଠାରୁ ସେମାନଙ୍କର କର୍ତ୍ତୃତ୍ୱ ନିଆଗଲା; ତଥାପି ଏକ ନିର୍ଦ୍ଧିଷ୍ଟ ସମୟ ପର୍ଯ୍ୟନ୍ତ ସେମାନଙ୍କର ଆୟୁ ଦୀର୍ଘ କରାଗଲା।
13 രാത്രിദൎശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
ମୁଁ ରାତ୍ରିକାଳର ଦର୍ଶନରେ ଦେଖିଲି, ଆଉ ଦେଖ, ମନୁଷ୍ୟପୁତ୍ର ନ୍ୟାୟ ଏକ ପୁରୁଷ ଆକାଶର ମେଘରେ ଆସିଲେ; ସେ ଅନେକ କାଳର ସେହି ବୃଦ୍ଧଙ୍କ ନିକଟରେ ଉପସ୍ଥିତ ହୁଅନ୍ତେ, ସେମାନେ ତାହାଙ୍କ ଛାମୁକୁ ତାହାଙ୍କୁ ଆଣିଲେ।
14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.
ପୁଣି, ସମୁଦାୟ ଗୋଷ୍ଠୀ, ଦେଶବାସୀ ଓ ଭାଷାବାଦୀମାନେ ଯେପରି ତାହାଙ୍କର ସେବା କରିବେ, ଏଥିପାଇଁ ତାହାଙ୍କୁ କର୍ତ୍ତୃତ୍ୱ, ମହିମା ଓ ରାଜ୍ୟ ଦତ୍ତ ହେଲା; ତାହାଙ୍କର କର୍ତ୍ତୃତ୍ୱ ଅନନ୍ତକାଳୀନ କର୍ତ୍ତୃତ୍ୱ, ତାହା ଲୁପ୍ତ ହେବ ନାହିଁ, ଆଉ ତାହାଙ୍କର ରାଜ୍ୟ ଅବିନାଶ୍ୟ।
15 ദാനീയേൽ എന്ന ഞാനോ എന്റെ ഉള്ളിൽ എന്റെ മനസ്സു വ്യസനിച്ചു: എനിക്കു ഉണ്ടായ ദൎശനങ്ങളാൽ ഞാൻ പരവശനായി.
ମୁଁ ଦାନିୟେଲ, ମୋର ଆତ୍ମା ମୋର ଶରୀର ମଧ୍ୟରେ ଶୋକାନ୍ୱିତ ହେଲା ଓ ମୋର ମାନସିକ ଦର୍ଶନ ମୋତେ ଉଦ୍‍ବିଗ୍ନ କଲା।
16 ഞാൻ അരികെ നില്ക്കുന്നവരിൽ ഒരുത്തന്റെ അടുക്കൽ ചെന്നു അവനോടു ഈ എല്ലാറ്റിന്റെയും സാരം ചോദിച്ചു; അവൻ കാൎയ്യങ്ങളുടെ അൎത്ഥം പറഞ്ഞുതന്നു.
ମୋର ନିକଟରେ ଯେଉଁମାନେ ଠିଆ ହୋଇଥିଲେ, ସେମାନଙ୍କ ମଧ୍ୟରୁ ଏକ ଜଣର ନିକଟକୁ ମୁଁ ଯାଇ ଏସବୁର ତଥ୍ୟ ପଚାରିଲି। ତହିଁରେ ସେ ମୋତେ ସେହିସବୁର ଅର୍ଥ ଜଣାଇ କହିଲେ।
17 ആ നാലു മഹാമൃഗങ്ങൾ ഭൂമിയിൽ ഉണ്ടാകുവാനിരിക്കുന്ന നാലു രാജാക്കന്മാരാകുന്നു.
‘ସେହି ଚାରି ବୃହତ ପଶୁ ଚାରି ରାଜା ଅଟନ୍ତି, ସେମାନେ ପୃଥିବୀରୁ ଉତ୍ପନ୍ନ ହେବେ।
18 എന്നാൽ അത്യുന്നതനായവന്റെ വിശുദ്ധന്മാർ രാജത്വം പ്രാപിച്ചു എന്നേക്കും സദാകാലത്തേക്കും രാജത്വം അനുഭവിക്കും.
ମାତ୍ର ସର୍ବୋପରିସ୍ଥଙ୍କର ପବିତ୍ରଗଣ ରାଜ୍ୟ ପ୍ରାପ୍ତ ହେବେ ଓ ଚିରକାଳ, ଅର୍ଥାତ୍‍, ଅନନ୍ତକାଳ ପର୍ଯ୍ୟନ୍ତ ରାଜ୍ୟ ଭୋଗ କରିବେ।’
19 എന്നാൽ മറ്റെ സകലമൃഗങ്ങളിലുംവെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകൎക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
ସେତେବେଳେ ଯେଉଁ ଚତୁର୍ଥ ପଶୁ, ଯେ ଅନ୍ୟ ସକଳରୁ ଭିନ୍ନ, ଅତି ଭୟାନକ, ଯାହାର ଦନ୍ତ ଲୌହମୟ ଓ ନଖସବୁ ପିତ୍ତଳମୟ ଥିଲା, ଯେ ଗ୍ରାସ କଲା, ଭାଙ୍ଗି ଚୂର୍ଣ୍ଣ କଲା ଓ ଅବଶିଷ୍ଟସବୁକୁ ପଦ ତଳେ ଦଳିତ କଲା, ତାହାର ତଥ୍ୟ ଜାଣିବାକୁ ମୁଁ ଇଚ୍ଛା କଲି;
20 അതിന്റെ തലയിലുള്ള പത്തു കൊമ്പുകളെക്കുറിച്ചു മുളെച്ചുവന്നതും മൂന്നു കൊമ്പു വീഴിച്ചതും കണ്ണും വമ്പു പറയുന്ന വായും ഉള്ളതും കൂട്ടുകൊമ്പുകളെക്കാൾ കാഴ്ചെക്കു വണ്ണമേറിയതുമായ മറ്റെ കൊമ്പിനെക്കുറിച്ചും ഉള്ള വിവരം അറിവാൻ ഞാൻ ഇച്ഛിച്ചു.
ପୁଣି, ତାହାର ମସ୍ତକରେ ଯେଉଁ ଦଶ ଶୃଙ୍ଗ ଥିଲା ଓ ଅନ୍ୟ ଯେଉଁ ଶୃଙ୍ଗ ଉଠିଲା ଓ ଯାହା ସାକ୍ଷାତରେ ତିନି ଶୃଙ୍ଗ ପଡ଼ିଗଲା; ଅର୍ଥାତ୍‍, ସେ ଯେଉଁ ଶୃଙ୍ଗର ଚକ୍ଷୁ ଓ ଅହଙ୍କାର ବାକ୍ୟବାଦୀ ମୁଖ ଥିଲା, ଯାହାର ଆକାର ଆପଣା ସଙ୍ଗୀମାନଙ୍କ ଅପେକ୍ଷା ଦାମ୍ଭିକ ଥିଲା, ତାହାର ତଥ୍ୟ ଜାଣିବାକୁ ମୁଁ ଇଚ୍ଛା କଲି।
21 വയോധികനായവൻ വന്നു അത്യുന്നതനായവന്റെ വിശുദ്ധന്മാൎക്കു ന്യായാധിപത്യം നല്കുകയും വിശുദ്ധന്മാർ രാജത്വം കൈവശമാക്കുന്ന കാലം വരികയും ചെയ്യുവോളം
ମୁଁ ଦେଖିଲି, ଆଉ ସେହି ଶୃଙ୍ଗ ପବିତ୍ରଗଣଙ୍କ ସଙ୍ଗେ ଯୁଦ୍ଧ କଲା ଓ ସେମାନଙ୍କୁ ଜୟ କଲା;
22 ആ കൊമ്പു വിശുദ്ധന്മാരോടു യുദ്ധം ചെയ്തു അവരെ ജയിക്കുന്നതു ഞാൻ കണ്ടു.
ଶେଷରେ ସେହି ଅନେକ କାଳର ବୃଦ୍ଧ ଆସିଲେ ଓ ସର୍ବୋପରିସ୍ଥଙ୍କର ପବିତ୍ରଗଣଙ୍କୁ ବିଚାର ଭାର ଦତ୍ତ ହେଲା ଓ ପବିତ୍ରଗଣଙ୍କର ରାଜ୍ୟ ଭୋଗ କରିବାର ସମୟ ଉପସ୍ଥିତ ହେଲା।
23 അവൻ പറഞ്ഞതോ: നാലാമത്തെ മൃഗം ഭൂമിയിൽ നാലാമതായി ഉത്ഭവിപ്പാനുള്ള രാജ്യം തന്നേ; അതു സകലരാജ്യങ്ങളിലുംവെച്ചു വ്യത്യാസമുള്ളതായി സൎവ്വഭൂമിയെയും തിന്നു ചവിട്ടിത്തകൎത്തുകളയും.
ସେ ଏହିରୂପେ କହିଲେ, ‘ଚତୁର୍ଥ ପଶୁ ପୃଥିବୀର ଚତୁର୍ଥ ରାଜ୍ୟ ହେବ, ତାହା ଅନ୍ୟ ସକଳ ରାଜ୍ୟଠାରୁ ଭିନ୍ନ ହେବ ଓ ସମୁଦାୟ ପୃଥିବୀକୁ ଗ୍ରାସ କରିବ, ଆଉ ଦଳିତ କରି ଖଣ୍ଡ ଖଣ୍ଡ କରିବ ଓ ତାହା ଭାଙ୍ଗି ପକାଇବ।
24 ഈ രാജ്യത്തുനിന്നുള്ള പത്തു കൊമ്പുകളോ എഴുന്നേല്പാനിരിക്കുന്ന പത്തു രാജാക്കന്മാരാകുന്നു; അവരുടെ ശേഷം മറ്റൊരുത്തൻ എഴുന്നേല്ക്കും; അവൻ മുമ്പിലത്തവരോടു വ്യത്യാസമുള്ളവനായി മൂന്നു രാജാക്കന്മാരെ വീഴിച്ചുകളയും.
ପୁଣି, ସେହି ଦଶ ଶୃଙ୍ଗର ତାତ୍ପର୍ଯ୍ୟ ଏହି ଯେ, ସେହି ରାଜ୍ୟରୁ ଦଶ ରାଜା ଉତ୍ପନ୍ନ ହେବେ; ସେମାନଙ୍କ ଉତ୍ତାରେ ଆଉ ଜଣେ ଉତ୍ପନ୍ନ ହେବ। ସେ ପୂର୍ବବର୍ତ୍ତୀମାନଙ୍କଠାରୁ ଭିନ୍ନ ହେବ ଓ ସେ ତିନି ରାଜାଙ୍କୁ ଦମନ କରିବ।
25 അവൻ അത്യുന്നതനായവന്നു വിരോധമായി വമ്പു പറകയും അത്യുന്നതനായവന്റെ വിശുദ്ധന്മാരെ ഒടുക്കിക്കളകയും സമയങ്ങളെയും നിയമങ്ങളെയും മാറ്റുവാൻ ശ്രമിക്കയും ചെയ്യും; കാലവും കാലങ്ങളും കാലാംശവും അവർ അവന്റെ കയ്യിൽ ഏല്പിക്കപ്പെട്ടിരിക്കും.
ପୁଣି, ସେ ସର୍ବୋପରିସ୍ଥଙ୍କ ବିରୁଦ୍ଧରେ କଥା କହିବ ଓ ସର୍ବୋପରିସ୍ଥଙ୍କର ପବିତ୍ରଗଣଙ୍କୁ ଦମନ କରିବ; ଆଉ, ସେ କାଳ ଓ ବ୍ୟବସ୍ଥାର ପରିବର୍ତ୍ତନ କରିବାକୁ ବିଚାର କରିବ; ପୁଣି, ଏକ କାଳ, (ଦୁଇ) ପବିତ୍ର ପର୍ବ ଓ ଅର୍ଦ୍ଧ ପବିତ୍ର ପର୍ବ ପର୍ଯ୍ୟନ୍ତ ସେମାନେ ତାହା ହସ୍ତରେ ସମର୍ପିତ ହେବେ।
26 എന്നാൽ ന്യായവിസ്താരസഭ ഇരുന്നുകൊണ്ടു അവന്റെ ആധിപത്യം എടുത്തുകളഞ്ഞു അന്തംവരെ നശിപ്പിച്ചു മുടിക്കും.
ମାତ୍ର ବିଚାର-ସଭା ବସିବ ଓ ସେମାନେ ଶେଷ ପର୍ଯ୍ୟନ୍ତ ତାହାର କର୍ତ୍ତୃତ୍ୱର କ୍ଷୟ ଓ ବିନାଶ କରିବା ପାଇଁ ତାହାଠାରୁ ତାହା ନେବେ।
27 പിന്നെ രാജത്വവും ആധിപത്യവും ആകാശത്തിൻ കീഴെല്ലാടവുമുള്ള രാജ്യങ്ങളുടെ മഹത്വവും അത്യുന്നതന്റെ വിശുദ്ധന്മാരായ ജനത്തിന്നു ലഭിക്കും; അവന്റെ രാജത്വം നിത്യരാജത്വം ആകുന്നു; സകല ആധിപത്യങ്ങളും അവനെ സേവിച്ചനുസരിക്കും.
ଆଉ, ଶାସନ କାଳ ଓ କର୍ତ୍ତୃତ୍ୱ ଓ ଆକାଶମଣ୍ଡଳର ଅଧଃସ୍ଥିତ ରାଜ୍ୟସମୂହର ମହିମା, ସର୍ବୋପରିସ୍ଥଙ୍କର ପବିତ୍ର ଲୋକମାନଙ୍କୁ ଦତ୍ତ ହେବ; ତାହାଙ୍କର ରାଜ୍ୟ ଅନନ୍ତକାଳୀନ ରାଜ୍ୟ ଓ ଯାବତୀୟ ଶାସନକର୍ତ୍ତା ତାହାଙ୍କର ସେବା କରିବେ ଓ ତାହାଙ୍କର ଆଜ୍ଞାବହ ହେବେ।’
28 ഇങ്ങനെയാകുന്നു കാൎയ്യത്തിന്റെ സമാപ്തി; ദാനീയേൽ എന്ന ഞാനോ എന്റെ വിചാരങ്ങളാൽ അത്യന്തം പരവശനായി എന്റെ മുഖഭാവവും മാറി; എങ്കിലും ഞാൻ ആ കാൎയ്യം എന്റെ ഹൃദയത്തിൽ സംഗ്രഹിച്ചുവെച്ചു.
ଏଠାରେ ବୃତ୍ତାନ୍ତର ଶେଷ ମୁଁ ଦାନିୟେଲ, ମୋର ଭାବନା ମୋତେ ଉଦ୍‍ବିଗ୍ନ କଲା ଓ ମୋର ମୁଖ ବିବର୍ଣ୍ଣ ହେଲା, ମାତ୍ର ମୁଁ ସେ କଥା ଆପଣା ମନରେ ରଖିଲି।”

< ദാനീയേൽ 7 >