< കൊലൊസ്സ്യർ 4 >
1 യജമാനന്മാരേ, നിങ്ങൾക്കും സ്വൎഗ്ഗത്തിൽ യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിൻ.
ⲁ̅ⲛϫⲓⲥⲟⲟⲩⲉ ⲁⲣⲓⲡⲇⲓⲕⲁⲓⲟⲛ ⲁⲩⲱ ⲡϣⲱϣ ⲛⲛⲉⲧⲛϩⲙϩⲁⲗ ⲉⲧⲉⲧⲛⲥⲟⲟⲩⲛ ϫⲉ ⲛⲧⲱⲧⲛ ϩⲱⲧ ⲧⲏⲩⲧⲛ ⲟⲩⲛⲧⲏⲧⲛ ⲡϫⲟⲉⲓⲥ ϩⲛ ⲧⲡⲉ
2 പ്രാൎത്ഥനയിൽ ഉറ്റിരിപ്പിൻ; സ്തോത്രത്തോടെ അതിൽ ജാഗരിപ്പിൻ.
ⲃ̅ⲡⲣⲟⲥⲕⲁⲣⲧⲉⲣⲓ ⲉⲡⲉϣⲗⲏⲗ ⲉⲧⲉⲧⲛⲟ ⲛⲟⲩϣⲏ ⲛⲣⲟⲉⲓⲥ ⲛϩⲏⲧϥ ϩⲛ ⲟⲩϣⲡϩⲙⲟⲧ
3 എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മൎമ്മം പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങൾക്കു വചനത്തിന്റെ വാതിൽ തുറന്നുതരികയും
ⲅ̅ⲉⲧⲉⲧⲛϣⲗⲏⲗ ϩⲱⲱⲛ ϩⲁⲣⲟⲛ ϫⲉⲕⲁⲥ ⲉⲣⲉⲡⲛⲟⲩⲧⲉ ⲟⲩⲱⲛ ⲛⲁⲛ ⲙⲡⲣⲟ ⲙⲡϣⲁϫⲉ ⲉⲧⲉⲣⲉⲛϫⲱ ⲙⲡⲙⲩⲥⲧⲏⲣⲓⲟⲛ ⲙⲡⲛⲟⲩⲧⲉ ⲡⲁⲓ ⲉϯⲙⲏⲣ ⲉⲧⲃⲏⲏⲧϥ
4 ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങൾക്കു വേണ്ടിയും പ്രാൎത്ഥിപ്പിൻ.
ⲇ̅ϫⲉ ⲉⲓⲉⲟⲩⲟⲛϩϥ ⲉⲃⲟⲗ ⲛⲑⲉ ⲉⲧϣⲉ ⲉⲣⲟⲓ ⲉϣⲁϫⲉ
5 സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ.
ⲉ̅ⲙⲟⲟϣⲉ ϩⲛ ⲟⲩⲥⲟⲫⲓⲁ ⲉⲧⲉⲧⲛϣⲱⲡ ⲙⲡⲉⲩⲟⲓϣ ⲛⲛⲁϩⲣⲛ ⲛⲉⲧϩⲓⲃⲟⲗ
6 ഓരോരുത്തനോടു നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
ⲋ̅ⲙⲁⲣⲉ ⲡⲉⲧⲛϣⲁϫⲉ ⲛⲟⲩⲟⲉⲓϣ ⲛⲓⲙ ϣⲱⲡⲉ ϩⲛ ⲟⲩⲭⲁⲣⲓⲥ ⲉϥϫⲟⲕⲣ ⲛϩⲙⲟⲩ ⲉⲧⲣⲉⲧⲛⲉⲓⲙⲉ ⲉⲑⲉ ⲉⲧⲉϣϣⲉ ⲉϣⲁϫⲉ ⲙⲛ ⲡⲟⲩⲁ ⲡⲟⲩⲁ
7 എന്റെ അവസ്ഥ ഒക്കെയും കൎത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
ⲍ̅ϥⲛⲁⲧⲁⲙⲱⲧⲛ ⲉⲛⲉϯ ⲛϩⲏⲧⲟⲩ ⲧⲏⲣⲟⲩ ⲛϭⲓ ⲧⲩⲭⲓⲕⲟⲥ ⲡⲙⲉⲣⲓⲧ ⲛⲥⲟⲛ ⲁⲩⲱ ⲙⲡⲓⲥⲧⲟⲥ ⲛⲇⲓⲁⲕⲟⲛⲟⲥ ⲡⲉⲛϣⲃⲣϩⲙϩⲁⲗ ϩⲙ ⲡϫⲟⲉⲓⲥ
8 നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
ⲏ̅ⲡⲁⲓ ⲉⲛⲧⲁⲓⲧⲛⲛⲟⲟⲩϥ ϣⲁⲣⲱⲧⲛ ⲉⲡⲉⲓϩⲱⲃ ϫⲉⲕⲁⲥ ⲉⲧⲉⲧⲛⲉⲉⲓⲙⲉ ⲉⲡⲉⲛⲟⲩⲱ ⲁⲩⲱ ⲛϥⲡⲁⲣⲁⲕⲁⲗⲉⲓ ⲛⲛⲉⲧⲛϩⲏⲧ
9 ഞാൻ അവനെ നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കൽ അയച്ചിരിക്കുന്നു; ഇവിടത്തെ അവസ്ഥ എല്ലാം അവർ നിങ്ങളോടു അറിയിക്കും.
ⲑ̅ⲙⲛ ⲟⲛⲏⲥⲓⲙⲟⲥ ⲡⲥⲟⲛ ⲙⲡⲓⲥⲧⲟⲥ ⲁⲩⲱ ⲙⲙⲉⲣⲓⲧ ⲡⲁⲓ ⲉⲩⲉⲃⲟⲗ ⲛϩⲏⲧ ⲧⲏⲩⲧⲛ ⲡⲉ ⲥⲉⲛⲁⲧⲁⲙⲱⲧⲛ ⲉϩⲱⲃ ⲛⲓⲙ ⲉⲧϩⲁⲧⲏⲛ
10 എന്റെ സഹബദ്ധനായ അരിസ്തൎഹൊസും ബൎന്നബാസിന്റെ മച്ചുനനായ മൎക്കൊസും — അവനെക്കുറിച്ചു നിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവൻ നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ കൈക്കൊൾവിൻ —
ⲓ̅ϥϣⲓⲛⲉ ⲉⲣⲱⲧⲛ ⲛϭⲓ ⲁⲣⲓⲥⲧⲁⲣⲭⲟⲥ ⲡⲁϣⲃⲣ ⲁⲓⲭⲙⲁⲗⲱⲧⲟⲥ ⲁⲩⲱ ⲙⲁⲣⲕⲟⲥ ⲡϣⲟⲩⲁ ⲛⲃⲁⲣⲛⲁⲃⲁⲥ ⲡⲁⲓ ⲉⲛⲧⲁⲧⲉⲧⲛϫⲓ ⲛϩⲉⲛⲉⲛⲧⲟⲗⲏ ⲉⲧⲃⲏⲏⲧϥ ⲉϥϣⲁⲛⲉⲓ ϣⲁⲣⲱⲧⲛ ϣⲟⲡϥ ⲉⲣⲱⲧⲛ
11 യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരിൽ ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീൎന്നു.
ⲓ̅ⲁ̅ⲁⲩⲱ ⲓⲏⲥ ⲡⲉⲧⲉϣⲁⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲓⲟⲩⲥⲧⲟⲥ ⲛⲁⲓ ⲉⲧϣⲟⲟⲡ ⲉⲃⲟⲗ ϩⲙ ⲡⲥⲃⲃⲉ ⲛⲁⲓ ⲙⲁⲩⲁⲁⲩ ⲛⲉ ⲛⲁϣⲃⲣ ⲣϩⲱⲃ ⲉϩⲟⲩⲛ ⲉⲧⲙⲛⲧⲣⲣⲟ ⲙⲡⲛⲟⲩⲧⲉ ⲛⲁⲓ ⲉⲛⲧⲁⲩϣⲱⲡⲉ ⲛⲁⲓ ⲙⲡⲁⲣⲏⲅⲟⲣⲓⲁ
12 നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂൎണ്ണനിശ്ചയമുള്ളവരുമായി നില്ക്കേണ്ടതിന്നു അവൻ പ്രാൎത്ഥനയിൽ നിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.
ⲓ̅ⲃ̅ϥϣⲓⲛⲉ ⲉⲣⲱⲧⲛ ⲛϭⲓ ⲉⲡⲁⲫⲣⲁⲥ ⲡϩⲙϩⲁⲗ ⲛⲓⲏⲥ ⲡⲉⲭⲥ ⲡⲁⲓ ⲉⲩⲉⲃⲟⲗ ⲛϩⲏⲧ ⲧⲏⲩⲧⲛ ⲡⲉ ⲉϥⲁⲅⲱⲛⲓⲍⲉ ⲛⲟⲩⲟⲉⲓϣ ⲛⲓⲙ ϩⲁⲣⲱⲧⲛ ϩⲛ ⲛⲉϣⲗⲏⲗ ϫⲉ ⲉⲧⲉⲧⲛⲉⲁϩⲉⲣⲁⲧ ⲧⲏⲩⲧⲛ ⲛⲧⲉⲗⲓⲟⲥ ⲁⲩⲱ ⲉⲧⲉⲧⲛϫⲏⲕ ϩⲛ ⲟⲩⲱϣ ⲛⲓⲙ ⲛⲧⲉ ⲡⲛⲟⲩⲧⲉ
13 നിങ്ങൾക്കും ലവുദിക്യക്കാൎക്കും ഹിയരപൊലിക്കാൎക്കും വേണ്ടി അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാൻ സാക്ഷി.
ⲓ̅ⲅ̅ϯⲣⲙⲛⲧⲣⲉ ⲅⲁⲣ ⲛⲁϥ ϫⲉ ⲟⲩⲛⲧⲁϥ ⲙⲙⲁⲩ ⲛⲟⲩⲛⲟϭ ⲛϩⲓⲥⲉ ϩⲁⲣⲱⲧⲛ ⲙⲛ ⲛⲉⲧϩⲛ ⲗⲁⲟⲇⲓⲕⲓⲁ ⲙⲛ ⲛⲉⲧϩⲛ ⲑⲓⲉⲣⲁⲡⲟⲗⲓⲥ
14 വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
ⲓ̅ⲇ̅ϥϣⲓⲛⲉ ⲉⲣⲱⲧⲛ ⲛϭⲓ ⲗⲟⲩⲕⲁⲥ ⲡⲥⲁⲉⲓⲛ ⲡⲙⲉⲣⲓⲧ ⲙⲛ ⲇⲏⲙⲁⲥ
15 ലവുദിക്യയിലെ സഹോദരന്മാൎക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിൻ.
ⲓ̅ⲉ̅ϣⲓⲛⲉ ⲉⲛⲉⲥⲛⲏⲩ ⲉⲧϩⲛ ⲗⲁⲟⲇⲓⲕⲓⲁ ⲙⲛ ⲛⲩⲙⲫⲁ ⲁⲩⲱ ⲧⲥⲟⲟⲩϩⲥ ⲉⲧϩⲙ ⲡⲉⲥⲏⲓ
16 നിങ്ങളുടെ ഇടയിൽ ഈ ലേഖനം വായിച്ചു തീൎന്നശേഷം ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‌വിൻ.
ⲓ̅ⲋ̅ⲁⲩⲱ ⲉⲩϣⲁⲛⲟⲩⲱ ⲉⲩⲱϣ ⲛⲧⲉⲉⲓⲉⲡⲓⲥⲧⲟⲗⲏ ϩⲁⲧⲉ ⲧⲏⲩⲧⲛ ⲙⲁⲣⲉⲟⲩⲟϣⲥ ϩⲱⲱϥ ϩⲛ ⲧⲉⲕⲕⲗⲏⲥⲓⲁ ⲛⲛⲗⲁⲟⲇⲓⲕⲉⲩⲥ ⲁⲩⲱ ⲟⲛ ⲙⲛⲛⲥⲱⲥ ⲛⲧⲉⲧⲛⲟϣⲥ ϩⲱⲧ ⲧⲏⲩⲧⲛ
17 അൎഹിപ്പൊസിനോടു കൎത്താവിൽ ലഭിച്ച ശുശ്രൂഷ നിവൎത്തിപ്പാൻ നോക്കേണം എന്നു പറവിൻ.
ⲓ̅ⲍ̅ⲁⲩⲱ ⲁϫⲓⲥ ⲛⲁⲣⲭⲓⲡⲡⲟⲥ ϫⲉ ϭⲱϣⲧ ⲉⲧⲇⲓⲁⲕⲟⲛⲓⲁ ⲉⲛⲧⲁⲕϫⲓⲧⲥ ϩⲙ ⲡϫⲟⲉⲓⲥ ϫⲉ ⲉⲕⲉϫⲟⲕⲥ ⲉⲃⲟⲗ
18 പൌലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഓൎത്തുകൊൾവിൻ. കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
ⲓ̅ⲏ̅ⲡⲁⲥⲡⲁⲥⲙⲟⲥ ⲉⲛⲧⲁⲓⲥϩⲁⲉⲓϥ ⲛⲧⲁϭⲓϫ ⲡⲁⲩⲗⲟⲥ ⲁⲣⲓⲡⲙⲉⲉⲩⲉ ⲛⲛⲁⲙⲣⲣⲉ ⲧⲉⲭⲁⲣⲓⲥ ⲛⲙⲙⲏⲧⲛ