< കൊലൊസ്സ്യർ 3 >

1 ആകയാൽ നിങ്ങൾ ക്രിസ്തുവിനോടുകൂടെ ഉയിൎത്തെഴുന്നേറ്റിരിക്കുന്നു എങ്കിൽ ക്രിസ്തുദൈവത്തിന്റെ വലത്തുഭാഗത്തു ഇരിക്കുന്നിടമായ ഉയരത്തിലുള്ളതു അന്വേഷിപ്പിൻ.
Аще убо воскреснусте со Христом, вышних ищите, идеже есть Христос о десную Бога седя:
2 ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളതു തന്നേ ചിന്തിപ്പിൻ.
горняя мудрствуйте, (а) не земная.
3 നിങ്ങൾ മരിച്ചു നിങ്ങളുടെ ജീവൻ ക്രിസ്തുവിനോടുകൂടെ ദൈവത്തിൽ മറഞ്ഞിരിക്കുന്നു.
Умросте бо, и живот ваш сокровен есть со Христом в Бозе:
4 നമ്മുടെ ജീവനായ ക്രിസ്തു വെളിപ്പെടുമ്പോൾ നിങ്ങളും അവനോടുകൂടെ തേജസ്സിൽ വെളിപ്പെടും.
егда же Христос явится, живот ваш, тогда и вы с Ним явитеся в славе.
5 ആകയാൽ ദുൎന്നടപ്പു, അശുദ്ധി, അതിരാഗം, ദുൎമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
Умертвите убо уды вашя, яже на земли: блуд, нечистоту, страсть, похоть злую и лихоимание, еже есть идолослужение,
6 ഈ വകനിമിത്തം ദൈവകോപം അനസരണം കെട്ടവരുടെമേൽ വരുന്നു.
ихже ради грядет гнев Божии на сыны противления.
7 അവയിൽ ജീവിച്ചിരുന്ന കാലം നിങ്ങളും മുമ്പെ അവയിൽ നടന്നുപോന്നു.
В нихже и вы иногда ходисте, егда живясте в них.
8 ഇപ്പോഴോ നിങ്ങളും കോപം, ക്രോധം, ഈൎഷ്യ, വായിൽനിന്നു വരുന്ന ദൂഷണം, ദുൎഭാഷണം ഇവ ഒക്കെയും വിട്ടുകളവിൻ.
Ныне же отложите и вы та вся: гнев, ярость, злобу, хуление, срамословие от уст ваших:
9 അന്യോന്യം ഭോഷ്കു പറയരുതു; നിങ്ങൾ പഴയമനുഷ്യനെ അവന്റെ പ്രവൃത്തികളോടുകൂടെ ഉരിഞ്ഞുകളഞ്ഞു,
не лжите друг на друга, совлекшеся ветхаго человека с деяньми его
10 തന്നെ സൃഷ്ടിച്ചവന്റെ പ്രതിമപ്രകാരം പരിജ്ഞാനത്തിന്നായി പുതുക്കം പ്രാപിക്കുന്ന പുതിയ മനുഷ്യനെ ധരിച്ചിരിക്കുന്നുവല്ലോ.
и облекшеся в новаго, обновляемаго в разум по образу Создавшаго его,
11 അതിൽ യവനനും യെഹൂദനും എന്നില്ല, പരിച്ഛേദനയും അഗ്രചൎമ്മവും എന്നില്ല, ബൎബ്ബരൻ, ശകൻ, ദാസൻ, സ്വതന്ത്രൻ എന്നുമില്ല; ക്രിസ്തുവത്രേ എല്ലാവരിലും എല്ലാം ആകുന്നു.
идеже несть Еллин, ни Иудей, обрезание и необрезание, варвар и Скиф, раб и свободь, но всяческая и во всех Христос.
12 അതുകൊണ്ടു ദൈവത്തിന്റെ വൃതന്മാരും വിശുദ്ധന്മാരും പ്രിയരുമായി മനസ്സലിവു, ദയ, താഴ്മ, സൌമ്യത, ദീൎഘക്ഷമ എന്നിവ ധരിച്ചുകൊണ്ടു
Облецытеся убо якоже избраннии Божии, святи и возлюбленни, во утробы щедрот, благость, смиреномудрие, кротость и долготерпение,
13 അന്യോന്യം പൊറുക്കയും ഒരുവനോടു ഒരുവന്നു വഴക്കുണ്ടായാൽ തമ്മിൽ ക്ഷമിക്കയും ചെയ്‌വിൻ; കൎത്താവു നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ചെയ്‌വിൻ.
приемлюще друг друга и прощающе себе, аще кто на кого имать поречение: якоже и Христос простил есть вам, тако и вы.
14 എല്ലാറ്റിന്നും മീതെ സമ്പൂൎണ്ണതയുടെ ബന്ധമായ സ്നേഹം ധരിപ്പിൻ.
Над всеми же сими (стяжите) любовь, яже есть соуз совершенства:
15 ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളിൽ വാഴട്ടെ; അതിന്നല്ലോ നിങ്ങൾ ഏകശരീരമായി വിളിക്കപ്പെട്ടുമിരിക്കുന്നതു; നന്ദിയുള്ളവരായും ഇരിപ്പിൻ.
и мир Божии да водворяется в сердцах ваших, в оньже и звани бысте во едином теле: и благодарни бывайте.
16 സങ്കീൎത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വൎയ്യമായി സകലജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.
Слово Христово да вселяется в вас богатно, во всякой премудрости: учаще и вразумляюще себе самех во псалмех и пениих и песнех духовных, во благодати поюще в сердцах ваших Господеви.
17 വാക്കിനാലോ ക്രിയയാലോ എന്തു ചെയ്താലും സകലവും കൎത്താവായ യേശുവിന്റെ നാമത്തിൽ ചെയ്തും അവൻമുഖാന്തരം പിതാവായ ദൈവത്തിന്നു സ്തോത്രം പറഞ്ഞുംകൊണ്ടിരിപ്പിൻ.
И все, еже аще что творите словом или делом, вся во имя Господа Иисуса Христа, благодаряще Бога и Отца Тем.
18 ഭാൎയ്യമാരേ, നിങ്ങളുടെ ഭൎത്താക്കന്മാൎക്കു കൎത്താവിൽ ഉചിതമാകുംവണ്ണം കീഴടങ്ങുവിൻ.
Жены, повинуйтеся своим мужем, якоже подобает о Господе.
19 ഭൎത്താക്കന്മാരേ, നിങ്ങളുടെ ഭാൎയ്യമാരെ സ്നേഹിപ്പിൻ; അവരോടു കൈപ്പായിരിക്കയുമരുതു.
Мужие, любите жены вашя, и не огорчайтеся к ним.
20 മക്കളേ, നിങ്ങളുടെ അമ്മയപ്പന്മാരെ സകലത്തിലും അനുസരിപ്പിൻ. ഇതു കൎത്താവിന്റെ ശിഷ്യന്മാരിൽ കണ്ടാൽ പ്രസാദകരമല്ലോ.
Чада, послушайте родителей (своих) во всем: сие бо угодно есть Господеви.
21 പിതാക്കന്മാരേ, നിങ്ങളുടെ മക്കൾ അധൈൎയ്യപ്പെടാതിരിക്കേണ്ടതിന്നു അവരെ കോപിപ്പിക്കരുതു.
Отцы, не раздражайте чад ваших, да не унывают.
22 ദാസന്മാരേ, ജഡപ്രകാരമുള്ള യജമാനന്മാരെ സകലത്തിലും അനുസരിപ്പിൻ; മനുഷ്യരെ പ്രസാദിപ്പിക്കുന്നവരെപ്പോലെ ദൃഷ്ടിസേവകളാലല്ല കൎത്താവിനെ ഭയപ്പെട്ടുകൊണ്ടു ഹൃദയത്തിന്റെ ഏകാഗ്രതയോടെ അത്രേ അനുസരിക്കേണ്ടതു.
Раби, послушайте по всему плотских господии (ваших), не пред очима точию работающе аки человекоугодницы, но в простоте сердца, боящеся Бога.
23 നിങ്ങൾ ചെയ്യുന്നതു ഒക്കെയും മനുഷ്യൎക്കെന്നല്ല കൎത്താവിന്നു എന്നപോലെ മനസ്സോടെ ചെയ്‌വിൻ.
И всяко, еже аще что творите, от души делайте, якоже Господу, а не человеком,
24 അവകാശമെന്ന പ്രതിഫലം കൎത്താവു തരും എന്നറിഞ്ഞു കൎത്താവായ ക്രിസ്തുവിനെ സേവിപ്പിൻ.
ведяще, яко от Господа приимете воздаяние достояния: Господу бо Христу работаете.
25 അന്യായം ചെയ്യുന്നവൻ താൻ ചെയ്ത അന്യായത്തിന്നു ഒത്തതു പ്രാപിക്കും; മുഖപക്ഷം ഇല്ല.
А обидяй восприимет, еже обиде: и несть лица обиновения.

< കൊലൊസ്സ്യർ 3 >