< കൊലൊസ്സ്യർ 1 >

1 ദൈവേഷ്ടത്താൽ ക്രിസ്തുയേശുവിന്റെ അപ്പൊസ്തലനായ പൌലോസും സഹോദരനായ തിമൊഥെയോസും കൊലൊസ്സ്യയിലുള്ള വിശുദ്ധന്മാരും ക്രിസ്തുവിൽ വിശ്വസ്ത സഹോദരന്മാരുമായവൎക്കു എഴുതുന്നതു:
Pathen kah kongaih dongah Jesuh Khrih kah caeltueih Paul neh manuca Timothy loh,
2 നമ്മുടെ പിതാവായ ദൈവത്തിങ്കൽനിന്നു നിങ്ങൾക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
Kolosa kah hlangcim rhoek neh Khrih ah uepom manuca rhoek te kan yaak sak. Nangmih taengah a pa Pathen taengkah lungvatnah neh ngaimongnah om saeh.
3 സുവിശേഷത്തിന്റെ സത്യവചനത്തിൽ നിങ്ങൾ മുമ്പു കേട്ടതായി സ്വൎഗ്ഗത്തിൽ നിങ്ങൾക്കു സംഗ്രഹിച്ചിരിക്കുന്ന പ്രത്യാശനിമിത്തം,
Nangmih ham ka thangthui uh taitu tih mamih Boeipa Jesuh Khrih kah a napa Pathen te ng'uem uh.
4 ക്രിസ്തുയേശുവിൽ നിങ്ങളുടെ വിശ്വാസത്തെയും സകലവിശുദ്ധന്മാരോടും നിങ്ങൾക്കുള്ള സ്നേഹത്തെയും കുറിച്ചു ഞങ്ങൾ കേട്ടിട്ടു നിങ്ങൾക്കു വേണ്ടി പ്രാൎത്ഥിക്കയിൽ എപ്പോഴും
Jesuh Khrih ah nangmih kah tangnah neh hlangcim rhoek boeih taengah lungnah na khueh uh ka yaak te,
5 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം ചെയ്യുന്നു.
vaan ah nangmih ham a tung ngaiuepnah rhangnen ni. Te tah nangmih taengla aka lo olthangthen kah oltak olka dongah na yaak uh coeng.
6 ആ സുവിശേഷം സൎവ്വലോകത്തിലും എന്നപോലെ നിങ്ങളുടെ അടുക്കലും എത്തി; നിങ്ങൾ ദൈവകൃപയെ യഥാൎത്ഥമായി കേട്ടറിഞ്ഞ നാൾമുതൽ നിങ്ങളുടെ ഇടയിൽ എന്നപോലെ സൎവ്വലോകത്തിലും ഫലം കായിച്ചും വൎദ്ധിച്ചും വരുന്നു.
Diklai pum ah khaw thaihtak la om tih a rhoeng vanbangla Pathen lungvatnah oltak la na yaak uh tih na ming uh khohnin vaeng lamloh nangmih khuiah khaw om van coeng.
7 ഇങ്ങനെ നിങ്ങൾ ഞങ്ങളുടെ പ്രിയ സഹഭൃത്യനായ എപ്പഫ്രാസിനോടു പഠിച്ചിട്ടുണ്ടല്ലോ;
Hetah mamih kah sal puei neh thintlo Epaphras lamkah na yaak uh. Anih he nangmih ham Khrih kah uepom tueihyoeih ni.
8 അവൻ നിങ്ങൾക്കു വേണ്ടി ക്രിസ്തുവിന്റെ വിശ്വസ്ത ശുശ്രൂഷകനും നിങ്ങൾക്കു ആത്മാവിനാലുള്ള സ്നേഹം ഞങ്ങളോടു അറിയിച്ചവനും ആകുന്നു.
Amah loh nangmih kah lungnah, Mueihla dongkah te khaw mamih taengah a thuicaih.
9 അതുകൊണ്ടു ഞങ്ങൾ അതു കേട്ട നാൾ മുതൽ നിങ്ങൾക്കു വേണ്ടി ഇടവിടാതെ പ്രാൎത്ഥിക്കുന്നു.
Te dongah kaimih khaw ka yaak uh khohnin lamkah te nangmih ham thangthui tih ka bih te ka toeng uh pawh. Te daengah ni cueihnah cungkuem neh mueihla ah yakmingnah dongah a kongaih mingnah te na cung uh eh.
10 നിങ്ങൾ പൂൎണ്ണപ്രസാദത്തിന്നായി കൎത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്റെ ഇഷ്ടത്തിന്റെ പരിജ്ഞാനംകൊണ്ടു നിറഞ്ഞുവരേണം എന്നും സകല സൽപ്രവൃത്തിയിലും ഫലം കായിച്ചു ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനത്തിൽ വളരേണമെന്നും
A cungkuem dongah Boeipa kah kolo neh a tingtawk la pongpa sak ham, a cungkuem dongah bibi then neh thaihtak uh tih Pathen kah mingnah dongah rhoeng sak ham,
11 സകല സഹിഷ്ണതെക്കും ദീൎഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂൎണ്ണശക്തിയോടെ ബലപ്പെടേണമെന്നും
Amah thangpomnah dongkah thaomnah vanbangla uehnah neh thinsennah cungkuem dongla thaomnah boeih neh thaphoh sak ham ni.
12 വിശുദ്ധന്മാൎക്കു വെളിച്ചത്തിലുള്ള അവകാശത്തിന്നായി നമ്മെ പ്രാപ്തന്മാരാക്കുകയും
Vangnah dongah hlangcim rhoek kah hmulung dongkah buham la nangmih aka saii a pa te omngaihnah neh uem uh.
13 നമ്മെ ഇരുട്ടിന്റെ അധികാരത്തിൽ നിന്നു വിടുവിച്ചു തന്റെ സ്നേഹസ്വരൂപനായ പുത്രന്റെ രാജ്യത്തിലാക്കിവെക്കുകയും ചെയ്ത പിതാവിന്നു സന്തോഷത്തോടെ സ്തോത്രം ചെയ്യുന്നവരാകേണം എന്നും അപേക്ഷിക്കുന്നു.
Amah loh yinnah kah saithainah lamloh mamih n'hlawt tih a lungnah a Capa kah ram la m'puen sak coeng.
14 അവനിൽ നമുക്കു പാപമോചനമെന്ന വീണ്ടെടുപ്പു ഉണ്ടു.
Amah dongah tholh khodawkngainah, tlannah te n'dang uh.
15 അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സൎവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു.
Anih tah hmuhmueh Pathen kah mueimae, suentae boeih kah caming omthang ni.
16 സ്വൎഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ കൎത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ അധികാരങ്ങൾ ആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു; അവൻ മുഖാന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
Amah lamloh vaan neh diklai hmankah hmuhthai neh hmuhmueh boeih te a suen. Ngolkhoel khaw, taemrhainah khaw, boeilu rhoek khaw, saithainah khaw a cungkuem te amah loh amah ham a suen.
17 അവൻ സൎവ്വത്തിന്നും മുമ്പെയുള്ളവൻ; അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.
Anih tah a cungkuem a om hlanah om tih cungkuem tah anih lamloh poe.
18 അവൻ സഭ എന്ന ശരീരത്തിന്റെ തലയും ആകുന്നു; സകലത്തിലും താൻ മുമ്പനാകേണ്ടതിന്നു അവൻ ആരംഭവും മരിച്ചവരുടെ ഇടയിൽനിന്നു ആദ്യനായി എഴുന്നേറ്റവനും ആകുന്നു.
Anih tah hlangboel pum kah a lu la om. Anih tah a tongnah neh duek khui lamloh caming omthang la om. Te daengah ni cungkuem dongah om vetih amah khaw a lamhma pai eh.
19 അവനിൽ സൎവ്വസമ്പൂൎണ്ണതയും വസിപ്പാനും
Anih dongah a soepnah te boeih om sak ham neh anih rhangneh a cungkuem te amah taengah moeithen ham a lungtlun.
20 അവൻ ക്രൂശിൽ ചൊരിഞ്ഞ രക്തംകൊണ്ടു അവൻമുഖാന്തരം സമാധാനം ഉണ്ടാക്കി, ഭൂമിയിലുള്ളതോ സ്വൎഗ്ഗത്തിലുള്ളതോ സകലത്തെയും അവനെക്കൊണ്ടു തന്നോടു നിരപ്പിപ്പാനും പിതാവിന്നു പ്രസാദം തോന്നി.
A thinglam dongkah thii rhangneh amah loh diklai dongkah neh vaan kah te khaw a moeithen.
21 മുമ്പെ ദുഷ്പ്രവൃത്തികളാൽ മനസ്സുകൊണ്ടു അകന്നവരും ശത്രുക്കളുമായിരുന്ന നിങ്ങളെ
Hnukbuet ah nangmih te n'hai tih khoboe thae lamloh kopoek ah rhal la om.
22 അവന്റെ മുമ്പിൽ വിശുദ്ധരും നിഷ്കളങ്കരും കുറ്റമില്ലാത്തവരുമായി നിറുത്തേണ്ടതിന്നു അവൻ ഇപ്പോൾ തന്റെ ജഡശരീരത്തിൽ തന്റെ മരണത്താൽ നിരപ്പിച്ചു.
Tedae nangmih te amah hmaiah hlangcim, cuemthuek neh cimbit la pai sak ham dueknah rhangneh a pumsa kah pum dongah a moeithen coeng.
23 ആകാശത്തിൻകീഴെ സകലസൃഷ്ടികളുടെയും ഇടയിൽ ഘോഷിച്ചും പൌലോസ് എന്ന ഞാൻ ശുശ്രൂഷകനായിത്തീൎന്നും നിങ്ങൾ കേട്ടുമിരിക്കുന്ന സുവിശേഷത്തിന്റെ പ്രത്യാശയിൽനിന്നു നിങ്ങൾ ഇളകാതെ അടിസ്ഥാനപ്പെട്ടവരും സ്ഥിരതയുള്ളവരുമായി വിശ്വാസത്തിൽ നിലനിന്നുകൊണ്ടാൽ അങ്ങനെ അവന്റെ മുമ്പിൽ നില്ക്കും.
Na oei tangnah te khak na sut van atah na yaak uh olthangthen kah ngaiuepnah lamloh nongcen uh boeh. Vaan hmuikah suentae boeih taengah a hoe coeng tih kai Paul tah a tueihyoeih la ka om.
24 ഇപ്പോൾ ഞാൻ നിങ്ങൾക്കു വേണ്ടിയുള്ള കഷ്ടാനുഭവങ്ങളിൽ സന്തോഷിച്ചു ക്രിസ്തുവിന്റെ കഷ്ടങ്ങളിൽ കുറവായുള്ളതു എന്റെ ജഡത്തിൽ സഭയായ അവന്റെ ശരീരത്തിന്നുവേണ്ടി പൂരിപ്പിക്കുന്നു.
Nangmih yueng la patangnah neh ka omngaih coeng. Amah pum yueng la ka pumsa dongah Khrih kah phacip phabaem lamloh vawtthoeknah te ka koei. Hlangboel tah amah pum ni.
25 നിങ്ങൾക്കു വേണ്ടി ദൈവം എനിക്കു നല്കിയിരിക്കുന്ന ഉദ്യോഗപ്രകാരം ദൈവവചനഘോഷണം നിവൎത്തിക്കേണ്ടതിന്നു ഞാൻ സഭയുടെ ശുശ്രൂഷകനായിരിക്കുന്നു.
Kai tah te olthangthen kah tueihyoeih la ka om tih Pathen kah hnokhoemnah vanbangla Pathen kah olka te nangmih taengah tomthap ham kai m'paek coeng.
26 അതു പൂൎവ്വകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മൎമ്മം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാൎക്കു വെളിപ്പെട്ടിരിക്കുന്നു. (aiōn g165)
Olhuep te khosuen lamkah neh suentae lamkah a thuh coeng dae tahae atah a hlangcim rhoek ham a phoe pah. (aiōn g165)
27 അവരോടു ജാതികളുടെ ഇടയിൽ ഈ മൎമ്മത്തിന്റെ മഹിമാധനം എന്തെന്നു അറിയിപ്പാൻ ദൈവത്തിന്നു ഇഷ്ടമായി; ആ മൎമ്മം മഹത്വത്തിന്റെ പ്രത്യാശയായ ക്രിസ്തു നിങ്ങളിൽ ഇരിക്കുന്നു എന്നുള്ളതു തന്നേ.
Pathen loh he namtom taengah olhuep kah thangpomnah khuehtawn te phoe ham a ngaih. Te thangpomnah dongkah ngaiuepnah tah nangmih khuiah aka om Khrih ni.
28 അവനെ ഞങ്ങൾ അറിയിക്കുന്നതിൽ ഏതു മനുഷ്യനെയും ക്രിസ്തുവിൽ തികഞ്ഞവനായി നിറുത്തേണ്ടതിന്നു ഏതു മനുഷ്യനെയും പ്രബോധിപ്പിക്കയും ഏതു മനുഷ്യനോടും സകല ജ്ഞാനത്തോടും കൂടെ ഉപദേശിക്കയും ചെയ്യുന്നു.
Hlang tom aka rhalrhing sak tih cueihnah cungkuem neh hlang tom aka thuituen mamih loh amah kawng ni n'doek uh. Te daengah ni hlang boeih he Khrih ah lungcuei la m'pai sak eh.
29 അതിന്നായി ഞാൻ എന്നിൽ ബലത്തോടെ വ്യാപരിക്കുന്ന അവന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം പോരാടിക്കൊണ്ടു അദ്ധ്വാനിക്കുന്നു.
Te ham khaw a bibi tarhing ah thakthae neh ka thingthuel dae ka khuiah thaomnah neh ha tueng.

< കൊലൊസ്സ്യർ 1 >