< അപ്പൊ. പ്രവൃത്തികൾ 8 >

1 അവനെ കൊലചെയ്തതു ശൌലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമൎയ്യ ദേശങ്ങളിൽ ചിതറിപ്പോയി.
ତସ୍ୟ ହତ୍ୟାକରଣଂ ଶୌଲୋପି ସମମନ୍ୟତ| ତସ୍ମିନ୍ ସମଯେ ଯିରୂଶାଲମ୍ନଗରସ୍ଥାଂ ମଣ୍ଡଲୀଂ ପ୍ରତି ମହାତାଡନାଯାଂ ଜାତାଯାଂ ପ୍ରେରିତଲୋକାନ୍ ହିତ୍ୱା ସର୍ୱ୍ୱେଽପରେ ଯିହୂଦାଶୋମିରୋଣଦେଶଯୋ ର୍ନାନାସ୍ଥାନେ ୱିକୀର୍ଣାଃ ସନ୍ତୋ ଗତାଃ|
2 ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
ଅନ୍ୟଚ୍ଚ ଭକ୍ତଲୋକାସ୍ତଂ ସ୍ତିଫାନଂ ଶ୍ମଶାନେ ସ୍ଥାପଯିତ୍ୱା ବହୁ ୱ୍ୟଲପନ୍|
3 എന്നാൽ ശൌൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
କିନ୍ତୁ ଶୌଲୋ ଗୃହେ ଗୃହେ ଭ୍ରମିତ୍ୱା ସ୍ତ୍ରିଯଃ ପୁରୁଷାଂଶ୍ଚ ଧୃତ୍ୱା କାରାଯାଂ ବଦ୍ଧ୍ୱା ମଣ୍ଡଲ୍ୟା ମହୋତ୍ପାତଂ କୃତୱାନ୍|
4 ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
ଅନ୍ୟଚ୍ଚ ଯେ ୱିକୀର୍ଣା ଅଭୱନ୍ ତେ ସର୍ୱ୍ୱତ୍ର ଭ୍ରମିତ୍ୱା ସୁସଂୱାଦଂ ପ୍ରାଚାରଯନ୍|
5 ഫിലിപ്പൊസ് ശമൎയ്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
ତଦା ଫିଲିପଃ ଶୋମିରୋଣ୍ନଗରଂ ଗତ୍ୱା ଖ୍ରୀଷ୍ଟାଖ୍ୟାନଂ ପ୍ରାଚାରଯତ୍;
6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
ତତୋଽଶୁଚି-ଭୃତଗ୍ରସ୍ତଲୋକେଭ୍ୟୋ ଭୂତାଶ୍ଚୀତ୍କୃତ୍ୟାଗଚ୍ଛନ୍ ତଥା ବହୱଃ ପକ୍ଷାଘାତିନଃ ଖଞ୍ଜା ଲୋକାଶ୍ଚ ସ୍ୱସ୍ଥା ଅଭୱନ୍|
7 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൌഖ്യം പ്രാപിച്ചു.
ତସ୍ମାତ୍ ଲାକା ଈଦୃଶଂ ତସ୍ୟାଶ୍ଚର୍ୟ୍ୟଂ କର୍ମ୍ମ ୱିଲୋକ୍ୟ ନିଶମ୍ୟ ଚ ସର୍ୱ୍ୱ ଏକଚିତ୍ତୀଭୂଯ ତେନୋକ୍ତାଖ୍ୟାନେ ମନାଂସି ନ୍ୟଦଧୁଃ|
8 അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
ତସ୍ମିନ୍ନଗରେ ମହାନନ୍ଦଶ୍ଚାଭୱତ୍|
9 എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമൎയ്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.
ତତଃ ପୂର୍ୱ୍ୱଂ ତସ୍ମିନ୍ନଗରେ ଶିମୋନ୍ନାମା କଶ୍ଚିଜ୍ଜନୋ ବହ୍ୱୀ ର୍ମାଯାକ୍ରିଯାଃ କୃତ୍ୱା ସ୍ୱଂ କଞ୍ଚନ ମହାପୁରୁଷଂ ପ୍ରୋଚ୍ୟ ଶୋମିରୋଣୀଯାନାଂ ମୋହଂ ଜନଯାମାସ|
10 ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.
ତସ୍ମାତ୍ ସ ମାନୁଷ ଈଶ୍ୱରସ୍ୟ ମହାଶକ୍ତିସ୍ୱରୂପ ଇତ୍ୟୁକ୍ତ୍ୱା ବାଲୱୃଦ୍ଧୱନିତାଃ ସର୍ୱ୍ୱେ ଲାକାସ୍ତସ୍ମିନ୍ ମନାଂସି ନ୍ୟଦଧୁଃ|
11 ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.
ସ ବହୁକାଲାନ୍ ମାଯାୱିକ୍ରିଯଯା ସର୍ୱ୍ୱାନ୍ ଅତୀୱ ମୋହଯାଞ୍ଚକାର, ତସ୍ମାତ୍ ତେ ତଂ ମେନିରେ|
12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
କିନ୍ତ୍ୱୀଶ୍ୱରସ୍ୟ ରାଜ୍ୟସ୍ୟ ଯୀଶୁଖ୍ରୀଷ୍ଟସ୍ୟ ନାମ୍ନଶ୍ଚାଖ୍ୟାନପ୍ରଚାରିଣଃ ଫିଲିପସ୍ୟ କଥାଯାଂ ୱିଶ୍ୱସ୍ୟ ତେଷାଂ ସ୍ତ୍ରୀପୁରୁଷୋଭଯଲୋକା ମଜ୍ଜିତା ଅଭୱନ୍|
13 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേൎന്നു നിന്നു, വലിയ വീൎയ്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.
ଶେଷେ ସ ଶିମୋନପି ସ୍ୱଯଂ ପ୍ରତ୍ୟୈତ୍ ତତୋ ମଜ୍ଜିତଃ ସନ୍ ଫିଲିପେନ କୃତାମ୍ ଆଶ୍ଚର୍ୟ୍ୟକ୍ରିଯାଂ ଲକ୍ଷଣଞ୍ଚ ୱିଲୋକ୍ୟାସମ୍ଭୱଂ ମନ୍ୟମାନସ୍ତେନ ସହ ସ୍ଥିତୱାନ୍|
14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമൎയ്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
ଇତ୍ଥଂ ଶୋମିରୋଣ୍ଦେଶୀଯଲୋକା ଈଶ୍ୱରସ୍ୟ କଥାମ୍ ଅଗୃହ୍ଲନ୍ ଇତି ୱାର୍ତ୍ତାଂ ଯିରୂଶାଲମ୍ନଗରସ୍ଥପ୍ରେରିତାଃ ପ୍ରାପ୍ୟ ପିତରଂ ଯୋହନଞ୍ଚ ତେଷାଂ ନିକଟେ ପ୍ରେଷିତୱନ୍ତଃ|
15 അവർ ചെന്നു, അവൎക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവൎക്കായി പ്രാൎത്ഥിച്ചു.
ତତସ୍ତୌ ତତ୍ ସ୍ଥାନମ୍ ଉପସ୍ଥାଯ ଲୋକା ଯଥା ପୱିତ୍ରମ୍ ଆତ୍ମାନଂ ପ୍ରାପ୍ନୁୱନ୍ତି ତଦର୍ଥଂ ପ୍ରାର୍ଥଯେତାଂ|
16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
ଯତସ୍ତେ ପୁରା କେୱଲପ୍ରଭୁଯୀଶୋ ର୍ନାମ୍ନା ମଜ୍ଜିତମାତ୍ରା ଅଭୱନ୍, ନ ତୁ ତେଷାଂ ମଧ୍ୟେ କମପି ପ୍ରତି ପୱିତ୍ରସ୍ୟାତ୍ମନ ଆୱିର୍ଭାୱୋ ଜାତଃ|
17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവൎക്കു പരിശുദ്ധാത്മാവു ലഭിച്ചു.
କିନ୍ତୁ ପ୍ରେରିତାଭ୍ୟାଂ ତେଷାଂ ଗାତ୍ରେଷୁ କରେଷ୍ୱର୍ପିତେଷୁ ସତ୍ସୁ ତେ ପୱିତ୍ରମ୍ ଆତ୍ମାନମ୍ ପ୍ରାପ୍ନୁୱନ୍|
18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവൎക്കു ദ്രവ്യം കൊണ്ടുവന്നു:
ଇତ୍ଥଂ ଲୋକାନାଂ ଗାତ୍ରେଷୁ ପ୍ରେରିତଯୋଃ କରାର୍ପଣେନ ତାନ୍ ପୱିତ୍ରମ୍ ଆତ୍ମାନଂ ପ୍ରାପ୍ତାନ୍ ଦୃଷ୍ଟ୍ୱା ସ ଶିମୋନ୍ ତଯୋଃ ସମୀପେ ମୁଦ୍ରା ଆନୀଯ କଥିତୱାନ୍;
19 ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
ଅହଂ ଯସ୍ୟ ଗାତ୍ରେ ହସ୍ତମ୍ ଅର୍ପଯିଷ୍ୟାମି ତସ୍ୟାପି ଯଥେତ୍ଥଂ ପୱିତ୍ରାତ୍ମପ୍ରାପ୍ତି ର୍ଭୱତି ତାଦୃଶୀଂ ଶକ୍ତିଂ ମହ୍ୟଂ ଦତ୍ତଂ|
20 പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
କିନ୍ତୁ ପିତରସ୍ତଂ ପ୍ରତ୍ୟୱଦତ୍ ତୱ ମୁଦ୍ରାସ୍ତ୍ୱଯା ୱିନଶ୍ୟନ୍ତୁ ଯତ ଈଶ୍ୱରସ୍ୟ ଦାନଂ ମୁଦ୍ରାଭିଃ କ୍ରୀଯତେ ତ୍ୱମିତ୍ଥଂ ବୁଦ୍ଧୱାନ୍;
21 നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാൎയ്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
ଈଶ୍ୱରାଯ ତାୱନ୍ତଃକରଣଂ ସରଲଂ ନହି, ତସ୍ମାଦ୍ ଅତ୍ର ତୱାଂଶୋଽଧିକାରଶ୍ଚ କୋପି ନାସ୍ତି|
22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കൎത്താവിനോടു പ്രാൎത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
ଅତ ଏତତ୍ପାପହେତୋଃ ଖେଦାନ୍ୱିତଃ ସନ୍ କେନାପି ପ୍ରକାରେଣ ତୱ ମନସ ଏତସ୍ୟାଃ କୁକଲ୍ପନାଯାଃ କ୍ଷମା ଭୱତି, ଏତଦର୍ଥମ୍ ଈଶ୍ୱରେ ପ୍ରାର୍ଥନାଂ କୁରୁ;
23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
ଯତସ୍ତ୍ୱଂ ତିକ୍ତପିତ୍ତେ ପାପସ୍ୟ ବନ୍ଧନେ ଚ ଯଦସି ତନ୍ମଯା ବୁଦ୍ଧମ୍|
24 അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കൎത്താവിനോടു എനിക്കുവേണ്ടി പ്രാൎത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
ତଦା ଶିମୋନ୍ ଅକଥଯତ୍ ତର୍ହି ଯୁୱାଭ୍ୟାମୁଦିତା କଥା ମଯି ଯଥା ନ ଫଲତି ତଦର୍ଥଂ ଯୁୱାଂ ମନ୍ନିମିତ୍ତଂ ପ୍ରଭୌ ପ୍ରାର୍ଥନାଂ କୁରୁତଂ|
25 അവർ കൎത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമൎയ്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
ଅନେନ ପ୍ରକାରେଣ ତୌ ସାକ୍ଷ୍ୟଂ ଦତ୍ତ୍ୱା ପ୍ରଭୋଃ କଥାଂ ପ୍ରଚାରଯନ୍ତୌ ଶୋମିରୋଣୀଯାନାମ୍ ଅନେକଗ୍ରାମେଷୁ ସୁସଂୱାଦଞ୍ଚ ପ୍ରଚାରଯନ୍ତୌ ଯିରୂଶାଲମ୍ନଗରଂ ପରାୱୃତ୍ୟ ଗତୌ|
26 അനന്തരം കൎത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിൎജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
ତତଃ ପରମ୍ ଈଶ୍ୱରସ୍ୟ ଦୂତଃ ଫିଲିପମ୍ ଇତ୍ୟାଦିଶତ୍, ତ୍ୱମୁତ୍ଥାଯ ଦକ୍ଷିଣସ୍ୟାଂ ଦିଶି ଯୋ ମାର୍ଗୋ ପ୍ରାନ୍ତରସ୍ୟ ମଧ୍ୟେନ ଯିରୂଶାଲମୋ ଽସାନଗରଂ ଯାତି ତଂ ମାର୍ଗଂ ଗଚ୍ଛ|
27 അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ
ତତଃ ସ ଉତ୍ଥାଯ ଗତୱାନ୍; ତଦା କନ୍ଦାକୀନାମ୍ନଃ କୂଶ୍ଲୋକାନାଂ ରାଜ୍ଞ୍ୟାଃ ସର୍ୱ୍ୱସମ୍ପତ୍ତେରଧୀଶଃ କୂଶଦେଶୀଯ ଏକଃ ଷଣ୍ଡୋ ଭଜନାର୍ଥଂ ଯିରୂଶାଲମ୍ନଗରମ୍ ଆଗତ୍ୟ
28 തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
ପୁନରପି ରଥମାରୁହ୍ୟ ଯିଶଯିଯନାମ୍ନୋ ଭୱିଷ୍ୟଦ୍ୱାଦିନୋ ଗ୍ରନ୍ଥଂ ପଠନ୍ ପ୍ରତ୍ୟାଗଚ୍ଛତି|
29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേൎന്നുനടക്ക എന്നു പറഞ്ഞു.
ଏତସ୍ମିନ୍ ସମଯେ ଆତ୍ମା ଫିଲିପମ୍ ଅୱଦତ୍, ତ୍ୱମ୍ ରଥସ୍ୟ ସମୀପଂ ଗତ୍ୱା ତେନ ସାର୍ଦ୍ଧଂ ମିଲ|
30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
ତସ୍ମାତ୍ ସ ଧାୱନ୍ ତସ୍ୟ ସନ୍ନିଧାୱୁପସ୍ଥାଯ ତେନ ପଠ୍ୟମାନଂ ଯିଶଯିଯଥୱିଷ୍ୟଦ୍ୱାଦିନୋ ୱାକ୍ୟଂ ଶ୍ରୁତ୍ୱା ପୃଷ୍ଟୱାନ୍ ଯତ୍ ପଠସି ତତ୍ କିଂ ବୁଧ୍ୟସେ?
31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
ତତଃ ସ କଥିତୱାନ୍ କେନଚିନ୍ନ ବୋଧିତୋହଂ କଥଂ ବୁଧ୍ୟେଯ? ତତଃ ସ ଫିଲିପଂ ରଥମାରୋଢୁଂ ସ୍ୱେନ ସାର୍ଦ୍ଧମ୍ ଉପୱେଷ୍ଟୁଞ୍ଚ ନ୍ୟୱେଦଯତ୍|
32 തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
ସ ଶାସ୍ତ୍ରସ୍ୟେତଦ୍ୱାକ୍ୟଂ ପଠିତୱାନ୍ ଯଥା, ସମାନୀଯତ ଘାତାଯ ସ ଯଥା ମେଷଶାୱକଃ| ଲୋମଚ୍ଛେଦକସାକ୍ଷାଚ୍ଚ ମେଷଶ୍ଚ ନୀରୱୋ ଯଥା| ଆବଧ୍ୟ ୱଦନଂ ସ୍ୱୀଯଂ ତଥା ସ ସମତିଷ୍ଠତ|
33 അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
ଅନ୍ୟାଯେନ ୱିଚାରେଣ ସ ଉଚ୍ଛିନ୍ନୋ ଽଭୱତ୍ ତଦା| ତତ୍କାଲୀନମନୁଷ୍ୟାନ୍ କୋ ଜନୋ ୱର୍ଣଯିତୁଂ କ୍ଷମଃ| ଯତୋ ଜୀୱନ୍ନୃଣାଂ ଦେଶାତ୍ ସ ଉଚ୍ଛିନ୍ନୋ ଽଭୱତ୍ ଧ୍ରୁୱଂ|
34 ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
ଅନନ୍ତରଂ ସ ଫିଲିପମ୍ ଅୱଦତ୍ ନିୱେଦଯାମି, ଭୱିଷ୍ୟଦ୍ୱାଦୀ ଯାମିମାଂ କଥାଂ କଥଯାମାସ ସ କିଂ ସ୍ୱସ୍ମିନ୍ ୱା କସ୍ମିଂଶ୍ଚିଦ୍ ଅନ୍ୟସ୍ମିନ୍?
35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
ତତଃ ଫିଲିପସ୍ତତ୍ପ୍ରକରଣମ୍ ଆରଭ୍ୟ ଯୀଶୋରୁପାଖ୍ୟାନଂ ତସ୍ୟାଗ୍ରେ ପ୍ରାସ୍ତୌତ୍|
36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
ଇତ୍ଥଂ ମାର୍ଗେଣ ଗଚ୍ଛନ୍ତୌ ଜଲାଶଯସ୍ୟ ସମୀପ ଉପସ୍ଥିତୌ; ତଦା କ୍ଲୀବୋଽୱାଦୀତ୍ ପଶ୍ୟାତ୍ର ସ୍ଥାନେ ଜଲମାସ୍ତେ ମମ ମଜ୍ଜନେ କା ବାଧା?
37 [അതിന്നു ഫിലിപ്പൊസ്: നീ പൂൎണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]
ତତଃ ଫିଲିପ ଉତ୍ତରଂ ୱ୍ୟାହରତ୍ ସ୍ୱାନ୍ତଃକରଣେନ ସାକଂ ଯଦି ପ୍ରତ୍ୟେଷି ତର୍ହି ବାଧା ନାସ୍ତି| ତତଃ ସ କଥିତୱାନ୍ ଯୀଶୁଖ୍ରୀଷ୍ଟ ଈଶ୍ୱରସ୍ୟ ପୁତ୍ର ଇତ୍ୟହଂ ପ୍ରତ୍ୟେମି|
38 അങ്ങനെ അവൻ തേർ നിൎത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
ତଦା ରଥଂ ସ୍ଥଗିତଂ କର୍ତ୍ତୁମ୍ ଆଦିଷ୍ଟେ ଫିଲିପକ୍ଲୀବୌ ଦ୍ୱୌ ଜଲମ୍ ଅୱାରୁହତାଂ; ତଦା ଫିଲିପସ୍ତମ୍ ମଜ୍ଜଯାମାସ|
39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കൎത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
ତତ୍ପଶ୍ଚାତ୍ ଜଲମଧ୍ୟାଦ୍ ଉତ୍ଥିତଯୋଃ ସତୋଃ ପରମେଶ୍ୱରସ୍ୟାତ୍ମା ଫିଲିପଂ ହୃତ୍ୱା ନୀତୱାନ୍, ତସ୍ମାତ୍ କ୍ଲୀବଃ ପୁନସ୍ତଂ ନ ଦୃଷ୍ଟୱାନ୍ ତଥାପି ହୃଷ୍ଟଚିତ୍ତଃ ସନ୍ ସ୍ୱମାର୍ଗେଣ ଗତୱାନ୍|
40 ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസൎയ്യയിൽ എത്തി.
ଫିଲିପଶ୍ଚାସ୍ଦୋଦ୍ନଗରମ୍ ଉପସ୍ଥାଯ ତସ୍ମାତ୍ କୈସରିଯାନଗର ଉପସ୍ଥିତିକାଲପର୍ୟ୍ୟନତଂ ସର୍ୱ୍ୱସ୍ମିନ୍ନଗରେ ସୁସଂୱାଦଂ ପ୍ରଚାରଯନ୍ ଗତୱାନ୍|

< അപ്പൊ. പ്രവൃത്തികൾ 8 >