< അപ്പൊ. പ്രവൃത്തികൾ 5 >
1 എന്നാൽ അനന്യാസ് എന്നു പേരുള്ള ഒരു പുരുഷൻ തന്റെ ഭാൎയ്യയായ സഫീരയോടു കൂടെ ഒരു നിലം വിറ്റു.
Również inny człowiek, niejaki Ananiasz, wraz z żoną Safirą, sprzedał swoją posiadłość.
2 ഭാൎയ്യയുടെ അറിവോടെ വിലയിൽ കുറെ എടുത്തുവെച്ചു ഒരംശം കൊണ്ടുവന്നു അപ്പൊസ്തലന്മാരുടെ കാല്ക്കൽ വെച്ചു.
Za jej zgodą wziął jednak część pieniędzy dla siebie, a resztę zaniósł apostołom, mówiąc, że to cała kwota.
3 അപ്പോൾ പത്രൊസ്: അനന്യാസേ, പരിശുദ്ധാത്മാവിനോടു വ്യാജം കാണിപ്പാനും നിലത്തിന്റെ വിലയിൽ കുറെ എടുത്തുവെപ്പാനും സാത്താൻ നിന്റെ ഹൃദയം കൈവശമാക്കിയതു എന്തു?
Piotr powiedział mu na to: —Ananiaszu! Dlaczego pozwoliłeś, aby szatan opanował twoje serce? Okłamałeś Ducha Świętego, bo zatrzymałeś dla siebie część pieniędzy.
4 അതു വില്ക്കും മുമ്പെ നിന്റേതായിരുന്നില്ലെയോ? വിറ്റശേഷവും നിന്റെ കൈവശം അല്ലാഞ്ഞുവോ? ഈ കാൎയ്യത്തിനു നീ മനസ്സുവെച്ചതു എന്തു? മനുഷ്യരോടല്ല ദൈവത്തോടത്രേ നീ വ്യാജം കാണിച്ചതു എന്നു പറഞ്ഞു.
Czy posiadłość nie należała do ciebie? I czy pieniądze po sprzedaży nie były nadal twoje? Dlaczego więc w swoim sercu postanowiłeś to zrobić? To nie nas okłamałeś, ale Boga.
5 ഈ വാക്കു കേട്ടിട്ടു അനന്യാസ് വീണു പ്രാണനെ വിട്ടു; ഇതു കേട്ടവൎക്കു എല്ലാവൎക്കും മഹാഭയം ഉണ്ടായി.
Gdy tylko Ananiasz usłyszał te słowa, padł martwy na ziemię. Wszystkich obecnych ogarnęło zaś przerażenie.
6 ബാല്യക്കാർ എഴുന്നേറ്റു അവനെ ശീലപൊതിഞ്ഞു പുറത്തു കൊണ്ടുപോയി കുഴിച്ചിട്ടു.
Młodsi mężczyźni zawinęli ciało Ananiasza, wynieśli je i pogrzebali.
7 ഏകദേശം മൂന്നു മണിനേരം കഴിഞ്ഞപ്പോൾ അവന്റെ ഭാൎയ്യ ഈ സംഭവിച്ചതു ഒന്നും അറിയാതെ അകത്തുവന്നു.
Jakieś trzy godziny później przyszła jego żona, nie wiedząc o tym, co się wydarzyło.
8 പത്രൊസ് അവളോടു: ഇത്രെക്കോ നിങ്ങൾ നിലം വിറ്റതു? പറക എന്നു പറഞ്ഞു; അതേ, ഇത്രെക്കു തന്നെ എന്നു അവൾ പറഞ്ഞു.
—Powiedz mi, czy za taką sumę sprzedaliście posiadłość?—spytał ją Piotr. —Tak!—odpowiedziała. —Za taką.
9 പത്രൊസ് അവളോടു: കൎത്താവിന്റെ ആത്മാവിനെ പരീക്ഷിപ്പാൻ നിങ്ങൾ തമ്മിൽ ഒത്തതു എന്തു? ഇതാ, നിന്റെ ഭൎത്താവിനെ കുഴിച്ചിട്ടവരുടെ കാൽ വാതിൽക്കൽ ഉണ്ടു; അവർ നിന്നെയും പുറത്തു കൊണ്ടുപോകും എന്നു പറഞ്ഞു.
—Dlaczego zmówiliście się—odrzekł Piotr—żeby wystawić na próbę Ducha Pana? Właśnie przed wejściem słychać kroki tych, którzy pochowali twojego męża. Zaraz wyniosą również ciebie.
10 ഉടനെ അവൾ അവന്റെ കാൽക്കൽ വീണു പ്രാണനെ വിട്ടു; ബാല്യക്കാർ അകത്തു വന്നു അവൾ മരിച്ചു എന്നു കണ്ടു പുറത്തു കൊണ്ടുപോയി ഭൎത്താവിന്റെ അരികെ കുഴിച്ചിട്ടു.
Safira natychmiast padła martwa u stóp Piotra. Wtedy weszli młodzieńcy i widząc, że umarła, wynieśli ją i pochowali obok męża.
11 സൎവ്വസഭെക്കും ഇതു കേട്ടവൎക്കു എല്ലാവൎക്കും മഹാഭയം ഉണ്ടായി.
Wówczas przerażenie ogarnęło cały kościół i wszystkich, którzy usłyszeli, co się stało.
12 അപ്പൊസ്തലന്മാരുടെ കയ്യാൽ ജനത്തിന്റെ ഇടയിൽ പല അടയാളങ്ങളും അത്ഭുതങ്ങളും നടന്നു; അവർ എല്ലാവരും ഏകമനസ്സോടെ ശലോമോന്റെ മണ്ഡപത്തിൽ കൂടിവരിക പതിവായിരുന്നു.
Apostołowie, na oczach ludzi, dokonywali wielu niezwykłych cudów. A razem z innymi wierzącymi spotykali się na terenie świątyni, w krużganku Salomona.
13 മറ്റുള്ളവരിൽ ആരും അവരോടു ചേരുവാൻ തുനിഞ്ഞില്ല; ജനമോ അവരെ പുകഴ്ത്തിപ്പോന്നു.
Ludzie spoza kościoła nie mieli odwagi się do nich przyłączyć, ale darzyli ich wielkim szacunkiem.
14 മേല്ക്കുമേൽ അനവധി പുരുഷന്മാരും സ്ത്രീകളും കൎത്താവിൽ വിശ്വസിച്ചു ചേൎന്നുവന്നു.
Liczba uczniów wciąż jednak wzrastała, ponieważ wiele nowych mężczyzn i kobiet wyznawało wiarę w Pana.
15 രോഗികളെ പുറത്തുകൊണ്ടുവന്നു, പത്രൊസ് കടന്നുപോകുമ്പോൾ അവന്റെ നിഴൽ എങ്കിലും അവരിൽ വല്ലവരുടെയുംമേൽ വീഴേണ്ടതിന്നു വീഥികളിൽ വിരിപ്പിന്മേലും കിടക്കമേലും കിടത്തും.
Na ulice wynoszono chorych. Kładziono ich tam na łóżkach i matach, aby choć cień przechodzącego Piotra mógł paść na któregoś z nich i uleczyć go.
16 അതുകൂടാതെ യെരൂശലേമിന്നു ചുറ്റുമുള്ള പട്ടണങ്ങളിൽനിന്നും പുരുഷാരം വന്നുകൂടി രോഗികളെയും അശുദ്ധാത്മാക്കൾ ബാധിച്ചവരെയും കൊണ്ടുവരികയും അവർ എല്ലാവരും സൌഖ്യം പ്രാപിക്കയും ചെയ്യും.
Również z miast położonych wokół Jerozolimy przychodziło mnóstwo ludzi, którzy przyprowadzali chorych i zniewolonych przez demony. I wszyscy doznawali uzdrowienia.
17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
Tymczasem najwyższy kapłan i ludzie z jego otoczenia, którzy należeli do ugrupowania saduceuszy, byli pełni nienawiści do apostołów.
18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
Dlatego ponownie zatrzymali ich i wtrącili do więzienia.
19 രാത്രിയിലോ കൎത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടുവന്നു:
Lecz nocą zjawił się anioł Pana. Otworzył bramy więzienia, wyprowadził apostołów i powiedział:
20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
—Idźcie do świątyni i przekazujcie ludziom wszystkie te słowa, które prowadzą do życia!
21 അവർ കേട്ടു പുലൎച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രായേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.
Okazując posłuszeństwo temu nakazowi, o świcie weszli do świątyni i nauczali. Tymczasem rano najwyższy kapłan, wraz z ludźmi ze swojego otoczenia, zwołał posiedzenie Wysokiej Rady i starszych Izraela. Posłano też straż świątynną do więzienia, aby przyprowadziła apostołów na przesłuchanie.
22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷ്മത്തോടെ പൂട്ടിയിരിക്കുന്നതും കാവല്ക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
Gdy jednak członkowie straży dotarli na miejsce, nie znaleźli aresztowanych. Wrócili więc i zameldowali:
23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
—Brama więzienia była zamknięta i strzeżona przez wartowników. Ale gdy ją otworzyliśmy, nikogo w środku nie było.
24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
Dowódca straży i najwyżsi kapłani, słysząc to, zastanawiali się, co mogło się z nimi stać.
25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
Wtedy nadszedł ktoś z wiadomością: —Ci, których uwięziliście, są teraz w świątyni i nauczają ludzi.
26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
Dowódca natychmiast poszedł tam ze strażnikami, aby ich przyprowadzić. Zrobili to jednak bez użycia siły, ponieważ bali się, że tłum obrzuci ich kamieniami.
27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
Gdy apostołowie stanęli przed Radą, najwyższy kapłan zaczął ich przesłuchiwać:
28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമൎച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു എന്നു പറഞ്ഞു.
—Czy nie zakazaliśmy wam nauczać o tym człowieku? Tymczasem wy zaraziliście swoją nauką całą Jerozolimę i chcecie obarczyć nas winą za jego śmierć!
29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
—Trzeba być bardziej posłusznym Bogu niż ludziom—odparli Piotr i apostołowie.
30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിൎപ്പിച്ചു;
—Bóg naszych przodków wskrzesił z martwych Jezusa, którego wy zabiliście, wieszając na drewnianym krzyżu.
31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയൎത്തിയിരിക്കുന്നു.
Co więcej, swoją potężną mocą wywyższył Go i ustanowił Władcą i Zbawicielem, aby Izrael mógł się opamiętać i otrzymać przebaczenie grzechów.
32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവൎക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
Świadkami tego jesteśmy my oraz Duch Święty, dany przez Boga tym, którzy są Mu posłuszni.
33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.
Słysząc to, Rada wpadła we wściekłość i postanowiła ich zabić.
34 അപ്പോൾ സൎവ്വ ജനത്തിനും ബഹുമാനമുള്ള ധൎമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായാധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
Lecz wtedy wstał niejaki Gamaliel, jeden z jej członków, będący faryzeuszem i bardzo poważanym przywódcą religijnym. Polecił wyprowadzić na chwilę apostołów,
35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാൎയ്യത്തിൽ നിങ്ങൾ എന്തു ചെയ്‌വാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
po czym przemówił: —Izraelici! Dobrze się zastanówcie, co zrobić z tymi ludźmi.
36 ഈ നാളുകൾക്കു മുമ്പെ ത്യൂദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേൎന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
Jakiś czas temu bowiem wystąpił przeciw Rzymianom niejaki Teudas, który uważał się za kogoś niezwykłego. Zgromadził wokół siebie około czterystu uczniów, ale gdy go stracono, wszyscy jego zwolennicy rozproszyli się i nic z tego nie wynikło.
37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാൎത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
Później, w czasie spisu ludności, zbuntował się Judasz Galilejczyk i pociągnął za sobą innych ludzi. On również zginął, a wszyscy jego zwolennicy pouciekali.
38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
Dlatego dobrze wam radzę: uwolnijcie tych ludzi i zostawcie ich w spokoju. Jeśli ich nauka i czyny mają tylko ludzkie źródło, to wkrótce utracą znaczenie.
39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
Ale jeśli to pochodzi od Boga, nie będziecie w stanie ich zwalczyć i może się okazać, że walczycie przeciwko Bogu. Słowa Gamaliela przekonały Radę.
40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
Wezwali więc ponownie apostołów i kazali ich ubiczować. Zabronili im też przemawiać w imieniu Jezusa i wypuścili ich.
41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.
Oni zaś wyszli z sali obrad ciesząc się, że Bóg uznał ich za godnych znoszenia cierpień z powodu Jezusa.
42 പിന്നെ അവർ ദിനംപ്രതി ദൈവാലയത്തിലും വീടുതോറും വിടാതെ ഉപദേശിക്കയും യേശുവിനെ ക്രിസ്തു എന്നു സുവിശേഷിക്കയും ചെയ്തുകൊണ്ടിരുന്നു.
I codziennie w świątyni i w domach nie przestawali nauczać i głosić, że Jezus jest Mesjaszem.