< അപ്പൊ. പ്രവൃത്തികൾ 25 >
1 ഫെസ്തൊസ് സംസ്ഥാനത്തിൽ വന്നിട്ടു മൂന്നു നാൾ കഴിഞ്ഞശേഷം കൈസൎയ്യയിൽ നിന്നു യെരൂശലേമിലേക്കു പോയി.
φηστοσ ουν επιβασ τη επαρχια μετα τρεισ ημερασ ανεβη εισ ιεροσολυμα απο καισαρειασ
2 അപ്പോൾ മഹാപുരോഹിതന്മാരും യെഹൂദന്മാരുടെ പ്രധാനികളും പൌലൊസിന്റെ നേരെ അവന്റെ സന്നിധിയിൽ അന്യായം ബോധിപ്പിച്ചു;
ενεφανισαν δε αυτω ο αρχιερευσ και οι πρωτοι των ιουδαιων κατα του παυλου και παρεκαλουν αυτον
3 ദയചെയ്തു അവനെ യെരൂശലേമിലേക്കു വരുത്തേണ്ടതിന്നു അവർ പൌലൊസിന്നു പ്രതികൂലമായി അവനോടു അപേക്ഷിച്ചു;
αιτουμενοι χαριν κατ αυτου οπωσ μεταπεμψηται αυτον εισ ιερουσαλημ ενεδραν ποιουντεσ ανελειν αυτον κατα την οδον
4 വഴിയിൽവെച്ചു അവനെ ഒടുക്കിക്കളവാൻ അവർ ഒരു പതിയിരിപ്പു നിൎത്തി. അതിന്നു ഫെസ്തൊസ്: പൌലൊസിനെ കൈസൎയ്യയിൽ സൂക്ഷിച്ചിരിക്കുന്നു; ഞാൻ വേഗം അവിടേക്കു പോകുന്നുണ്ടു;
ο μεν ουν φηστοσ απεκριθη τηρεισθαι τον παυλον εν καισαρεια εαυτον δε μελλειν εν ταχει εκπορευεσθαι
5 നിങ്ങളിൽ പ്രാപ്തിയുള്ളവർ കൂടെ വന്നു ആ മനുഷ്യന്റെ നേരെ അന്യായം ഉണ്ടെങ്കിൽ ബോധിപ്പിക്കട്ടെ എന്നു ഉത്തരം പറഞ്ഞു.
οι ουν δυνατοι εν υμιν φησιν συγκαταβαντεσ ει τι εστιν εν τω ανδρι τουτω κατηγορειτωσαν αυτου
6 അവൻ ഏകദേശം എട്ടു പത്തു ദിവസം അവരുടെ ഇടയിൽ താമസിച്ചശേഷം കൈസൎയ്യക്കു മടങ്ങിപ്പോയി; പിറ്റെന്നു ന്യായാസനത്തിൽ ഇരുന്നു പൌലൊസിനെ വരുത്തുവാൻ കല്പിച്ചു.
διατριψασ δε εν αυτοισ ημερασ πλειουσ η δεκα καταβασ εισ καισαρειαν τη επαυριον καθισασ επι του βηματοσ εκελευσεν τον παυλον αχθηναι
7 അവൻ വന്നാറെ യെരൂശലേമിൽ നിന്നു വന്ന യെഹൂദന്മാർ ചുറ്റും നിന്നു അവന്റെ നേരെ കഠിനകുറ്റം പലതും ബോധിപ്പിച്ചു.
παραγενομενου δε αυτου περιεστησαν οι απο ιεροσολυμων καταβεβηκοτεσ ιουδαιοι πολλα και βαρεα αιτιωματα φεροντεσ κατα του παυλου α ουκ ισχυον αποδειξαι
8 പൌലൊസോ: യെഹൂദന്മാരുടെ ന്യായപ്രമാണത്തോടാകട്ടെ ദൈവാലയത്തോടാകട്ടെ കൈസരോടാകട്ടെ ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല എന്നു പ്രതിവാദിച്ചാറെ ആ കുറ്റങ്ങളെ തെളിയിപ്പാൻ അവൎക്കു കഴിഞ്ഞില്ല.
απολογουμενου αυτου οτι ουτε εισ τον νομον των ιουδαιων ουτε εισ το ιερον ουτε εισ καισαρα τι ημαρτον
9 എന്നാൽ ഫെസ്തൊസ് യെഹൂദന്മാരുടെ പ്രീതി സമ്പാദിപ്പാൻ ഇച്ഛിച്ചു പൌലൊസിനോടു: യെരൂശലേമിലേക്കു ചെന്നു അവിടെ എന്റെ മുമ്പിൽവെച്ചു ഈ സംഗതികളെക്കുറിച്ചു വിസ്താരംനടപ്പാൻ നിനക്കു സമ്മതമുണ്ടോ എന്നു ചോദിച്ചതിന്നു പൌലൊസ്: ഞാൻ കൈസരുടെ ന്യായാസനത്തിന്നു മുമ്പാകെ നില്ക്കുന്നു;
ο φηστοσ δε τοισ ιουδαιοισ θελων χαριν καταθεσθαι αποκριθεισ τω παυλω ειπεν θελεισ εισ ιεροσολυμα αναβασ εκει περι τουτων κρινεσθαι επ εμου
10 അവിടെ എന്നെ വിസ്തരിക്കേണ്ടതാകുന്നു; യെഹൂദന്മാരോടു ഞാൻ ഒരു അന്യായവും ചെയ്തിട്ടില്ല; അതു നീയും നല്ലവണ്ണം അറിഞ്ഞിരിക്കുന്നു.
ειπεν δε ο παυλοσ επι του βηματοσ καισαροσ εστωσ ειμι ου με δει κρινεσθαι ιουδαιουσ ουδεν ηδικησα ωσ και συ καλλιον επιγινωσκεισ
11 ഞാൻ അന്യായം ചെയ്തു മരണയോഗ്യമായതു വല്ലതും പ്രവൃത്തിച്ചിട്ടുണ്ടെങ്കിൽ മരണശിക്ഷ ഏല്ക്കുന്നതിന്നു എനിക്കു വിരോധമില്ല. ഇവർ എന്റെനേരെ ബോധിപ്പിക്കുന്ന അന്യായം നേരല്ല എന്നു വരികിലോ എന്നെ അവൎക്കു ഏല്പിച്ചുകൊടുപ്പാൻ ആൎക്കും കഴിയുന്നതല്ല;
ει μεν γαρ αδικω και αξιον θανατου πεπραχα τι ου παραιτουμαι το αποθανειν ει δε ουδεν εστιν ων ουτοι κατηγορουσιν μου ουδεισ με δυναται αυτοισ χαρισασθαι καισαρα επικαλουμαι
12 ഞാൻ കൈസരെ അഭയംചൊല്ലുന്നു എന്നു പറഞ്ഞു. അപ്പോൾ ഫെസ്തൊസ് തന്റെ ആലോചന സഭയോടു സംസാരിച്ചിട്ടു: കൈസരെ നീ അഭയം ചൊല്ലിയിരിക്കുന്നു; കൈസരുടെ അടുക്കലേക്കു നീ പോകും എന്നു ഉത്തരം പറഞ്ഞു.
τοτε ο φηστοσ συλλαλησασ μετα του συμβουλιου απεκριθη καισαρα επικεκλησαι επι καισαρα πορευση
13 ഒട്ടുനാൾ കഴിഞ്ഞശേഷം അഗ്രിപ്പാരാജാവും ബെൎന്നീക്കയും ഫെസ്തോസിനെ വന്ദനം ചെയ്‌വാൻ കൈസൎയ്യയിൽ എത്തി.
ημερων δε διαγενομενων τινων αγριππασ ο βασιλευσ και βερνικη κατηντησαν εισ καισαρειαν ασπασαμενοι τον φηστον
14 കുറെ നാൾ അവിടെ പാൎക്കുമ്പോൾ ഫെസ്തൊസ് പൌലൊസിന്റെ സംഗതി രാജാവിനോടു വിവരിച്ചു പറഞ്ഞതു: ഫേലിക്സ് വിട്ടേച്ചുപോയോരു തടവുകാരൻ ഉണ്ടു.
ωσ δε πλειουσ ημερασ διετριβεν εκει ο φηστοσ τω βασιλει ανεθετο τα κατα τον παυλον λεγων ανηρ τισ εστιν καταλελειμμενοσ υπο φηλικοσ δεσμιοσ
15 ഞാൻ യെരൂശലേമിൽ ചെന്നപ്പോൾ യെഹൂദന്മാരുടെ മഹാപുരോഹിതന്മാരും മൂപ്പന്മാരും എന്റെ അടുക്കൽ വന്നു അവന്റെ നേരെ അന്യായം ബോധിപ്പിച്ചു. വിധിക്കു അപേക്ഷിച്ചു.
περι ου γενομενου μου εισ ιεροσολυμα ενεφανισαν οι αρχιερεισ και οι πρεσβυτεροι των ιουδαιων αιτουμενοι κατ αυτου δικην
16 എന്നാൽ പ്രതിവാദികളെ അഭിമുഖമായി കണ്ടു അന്യായത്തെക്കുറിച്ചു പ്രതിവാദിപ്പാൻ ഇടകിട്ടുംമുമ്പെ യാതൊരു മനുഷ്യനെയും ഏല്പിച്ചു കൊടുക്കുന്നതു റോമൎക്കു മൎയ്യാദയല്ല എന്നു ഞാൻ അവരോടു ഉത്തരം പറഞ്ഞു.
προσ ουσ απεκριθην οτι ουκ εστιν εθοσ ρωμαιοισ χαριζεσθαι τινα ανθρωπον εισ απωλειαν πριν η ο κατηγορουμενοσ κατα προσωπον εχοι τουσ κατηγορουσ τοπον τε απολογιασ λαβοι περι του εγκληματοσ
17 ആകയാൽ അവർ ഇവിടെ വന്നു കൂടിയാറെ ഞാൻ ഒട്ടും താമസിയാതെ പിറ്റെന്നു തന്നേ ന്യായാസനത്തിൽ ഇരുന്നു ആ പുരുഷനെ കൊണ്ടുവരുവാൻ കല്പിച്ചു.
συνελθοντων ουν αυτων ενθαδε αναβολην μηδεμιαν ποιησαμενοσ τη εξησ καθισασ επι του βηματοσ εκελευσα αχθηναι τον ανδρα
18 വാദികൾ അവന്റെ ചുറ്റും നിന്നു ഞാൻ നിരൂപിച്ചിരുന്ന കുറ്റം
περι ου σταθεντεσ οι κατηγοροι ουδεμιαν αιτιαν επεφερον ων υπενοουν εγω
19 ഒന്നും ബോധിപ്പിക്കാതെ സ്വന്തമതത്തെക്കുറിച്ചും ജീവിച്ചിരിക്കുന്നു എന്നു പൌലൊസ് പറയുന്ന മരിച്ചുപോയ യേശു എന്നൊരുവനെക്കുറിച്ചും ചില തൎക്കസംഗതികളെ കൊണ്ടുവന്നതേയുള്ളു.
ζητηματα δε τινα περι τησ ιδιασ δεισιδαιμονιασ ειχον προσ αυτον και περι τινοσ ιησου τεθνηκοτοσ ον εφασκεν ο παυλοσ ζην
20 ഇങ്ങനെയുള്ള വിഷയങ്ങളിൽ വിചാരണ നടത്തേണ്ടതു എങ്ങനെയെന്നു ഞാൻ അറിയായ്കയാൽ: നിനക്കു യെരൂശലേമിലേക്കു പോയി അവിടെ ഈ സംഗതികളെക്കുറിച്ചു വിസ്താരം നടപ്പാൻ സമ്മതമുണ്ടോ എന്നു ചോദിച്ചു.
απορουμενοσ δε εγω την περι τουτου ζητησιν ελεγον ει βουλοιτο πορευεσθαι εισ ιερουσαλημ κακει κρινεσθαι περι τουτων
21 എന്നാൽ പൌലൊസ് ചക്രവൎത്തിതിരുമനസ്സിലെ വിധിക്കായി തന്നെ സൂക്ഷിക്കേണം എന്നു അഭയംചൊല്ലുകയാൽ കൈസരുടെ അടുക്കൽ അയക്കുവോളം അവനെ സൂക്ഷിപ്പാൻ കല്പിച്ചു.
του δε παυλου επικαλεσαμενου τηρηθηναι αυτον εισ την του σεβαστου διαγνωσιν εκελευσα τηρεισθαι αυτον εωσ ου πεμψω αυτον προσ καισαρα
22 ആ മനുഷ്യന്റെ പ്രസംഗം കേൾപ്പാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു എന്നു അഗ്രിപ്പാവു ഫെസ്തൊസിനോടു പറഞ്ഞതിന്നു: നാളെ കേൾക്കാം എന്നു അവൻ പറഞ്ഞു.
αγριππασ δε προσ τον φηστον εφη εβουλομην και αυτοσ του ανθρωπου ακουσαι ο δε αυριον φησιν ακουση αυτου
23 പിറ്റെന്നു അഗ്രിപ്പാവു ബെൎന്നീക്കയുമായി വളരെ ആഡംബരത്തോടെ വന്നു. സഹസ്രാധിപതികളോടും നഗരത്തിലെ പ്രധാനികളോടും കൂടെ വിചാരണമണ്ഡപത്തിൽ വന്നാറെ ഫെസ്തൊസിന്റെ കല്പനയാൽ പൌലൊസിനെ കൊണ്ടുവന്നു.
τη ουν επαυριον ελθοντοσ του αγριππα και τησ βερνικησ μετα πολλησ φαντασιασ και εισελθοντων εισ το ακροατηριον συν τε τοισ χιλιαρχοισ και ανδρασιν τοισ κατ εξοχην ουσιν τησ πολεωσ και κελευσαντοσ του φηστου ηχθη ο παυλοσ
24 അപ്പോൾ ഫെസ്തൊസ് പറഞ്ഞതു: അഗ്രിപ്പാരാജാവേ, ഇവിടെ വന്നു കൂടിയിരിക്കുന്ന സകല പുരുഷന്മാരുമായുള്ളോരേ, യെഹൂദന്മാരുടെ സമൂഹം എല്ലാം യെരൂശലേമിലും ഇവിടെയും വെച്ചു എന്നോടു അപേക്ഷിക്കയും അവനെ ജീവനോടെ വെച്ചേക്കരുതു എന്നു നിലവിളിക്കയും ചെയ്ത ഈ മനുഷ്യനെ നിങ്ങൾ കാണുന്നുവല്ലോ.
και φησιν ο φηστοσ αγριππα βασιλευ και παντεσ οι συμπαροντεσ ημιν ανδρεσ θεωρειτε τουτον περι ου παν το πληθοσ των ιουδαιων ενετυχον μοι εν τε ιεροσολυμοισ και ενθαδε επιβοωντεσ μη δειν ζην αυτον μηκετι
25 അവൻ മരണയോഗ്യമായതു ഒന്നും ചെയ്തിട്ടില്ല എന്നു ഞാൻ ഗ്രഹിച്ചു; അവൻ തന്നെയും ചക്രവൎത്തിതിരുമനസ്സിലെ അഭയം ചൊല്ലുകയാൽ അവനെ അയക്കേണം എന്നു വിധിച്ചിരിക്കുന്നു.
εγω δε καταλαβομενοσ μηδεν αξιον θανατου αυτον πεπραχεναι και αυτου δε τουτου επικαλεσαμενου τον σεβαστον εκρινα πεμπειν αυτον
26 അവനെക്കുറിച്ചു തിരുമേനിക്കു എഴുതുവാൻ എനിക്കു നിശ്ചയമായതു ഒന്നുമില്ല; അതുകൊണ്ടു വിസ്താരം കഴിഞ്ഞിട്ടു എഴുതുവാൻ വല്ലതും ഉണ്ടാകേണ്ടതിന്നു അവനെ നിങ്ങളുടെ മുമ്പിലും വിശേഷാൽ അഗ്രിപ്പാരാജാവേ, തിരുമുമ്പിലും വരുത്തിയിരിക്കുന്നു.
περι ου ασφαλεσ τι γραψαι τω κυριω ουκ εχω διο προηγαγον αυτον εφ υμων και μαλιστα επι σου βασιλευ αγριππα οπωσ τησ ανακρισεωσ γενομενησ σχω τι γραψαι
27 തടവുകാരനെ അയക്കുമ്പോൾ അവന്റെ പേരിലുള്ള കുറ്റം കാണിക്കാതിരിക്കുന്നതു യുക്തമല്ല എന്നു തോന്നുന്നു.
αλογον γαρ μοι δοκει πεμποντα δεσμιον μη και τασ κατ αυτου αιτιασ σημαναι