< അപ്പൊ. പ്രവൃത്തികൾ 24 >

1 അഞ്ചുനാൾ കഴിഞ്ഞശേഷം മഹാപുരോഹിതനായ അനന്യാസ് മൂപ്പന്മാരോടും തെൎത്തുല്ലൊസ് എന്ന ഒരു വ്യവഹാരജ്ഞനോടും കൂടി വന്നു, പൌലൊസിന്റെ നേരെ ദേശാധിപതിയുടെ മുമ്പാകെ അന്യായം ബോധിപ്പിച്ചു.
पाच दिन को बाद हनन्याह महायाजक कुछ बुजूर्गों अऊर तिरतुल्लुस नाम को कोयी वकील ख संग ले क आयो। उन्न शासक को आगु पौलुस पर आरोप करयो।
2 അവനെ വിളിച്ചാറെ തെൎത്തുല്ലൊസ് അന്യായം വിവരിച്ചു പറഞ്ഞതെന്തെന്നാൽ:
जब ऊ बुलायो गयो त तिरतुल्लुस ओको पर दोष लगाय क कहन लग्यो: “हे महानुभव फेलिक्स, तोरो सी हम म बड़ी शान्ति म हय; अऊर तोरो व्यवस्था सी यो जाति लायी बहुत सी बुरायी सुधरतो जावय हंय।
3 രാജശ്രീ ഫേലിക്സേ, നീമുഖാന്തരം ഞങ്ങൾ വളരെ സമാധാനം അനുഭവിക്കുന്നതും നിന്റെ പരിപാലനത്താൽ ഈ ജാതിക്കു ഏറിയ ഗുണീകരണങ്ങൾ സാധിച്ചിരിക്കുന്നതും ഞങ്ങൾ എപ്പോഴും എല്ലായിടത്തും പൂൎണ്ണനന്ദിയോടും കൂടെ അംഗീകരിക്കുന്നു.
येख हम सब जागा अऊर सब तरह सी धन्यवाद को संग मनाजे हंय।
4 എങ്കിലും നിന്നെ അധികം അസഹ്യപ്പെടുത്തരുതു എന്നുവെച്ചു ക്ഷമയോടെ ചുരുക്കത്തിൽ ഞങ്ങളുടെ അന്യായം കേൾക്കേണം എന്നു അപേക്ഷിക്കുന്നു.
पर येकोलायी कि तोख अऊर दु: ख नहीं देनो चाहऊं, मय तोरो सी बिनती करू हय कि कृपा कर क् हमरी दोय एक बाते सुन लेवो।
5 ഈ പുരുഷൻ ഒരു ബാധയും ലോകത്തിലുള്ള സകല യെഹൂദന്മാരുടെയും ഇടയിൽ കലഹമുണ്ടാക്കുന്നവനും നസറായമതത്തിന്നു മുമ്പനും എന്നു ഞങ്ങൾ കണ്ടിരിക്കുന്നു.
कहालीकि हम न यो आदमी ख उपद्रवी अऊर जगत को पूरो यहूदियों म फूट करावन वालो, अऊर नासरियों को कुपन्थ को मुखिया पायो हय।
6 അവൻ ദൈവാലയം തീണ്ടിപ്പാനും ശ്രമിച്ചു. അവനെ ഞങ്ങൾ പിടിച്ചു [ഞങ്ങളുടെ ന്യായപ്രമാണപ്രകാരം വിസ്തരിപ്പാൻ വിചാരിച്ചു.
ओन मन्दिर ख अशुद्ध करनो चाह्यो, पर हम न ओख पकड़ लियो। हम्न ओख अपनी व्यवस्था को अनुसार सजा दियो होतो;
7 എങ്കിലും സഹസ്രാധിപനായ ലുസിയാസ് വളരെ ബലത്തോടു വന്നു അവനെ ഞങ്ങളുടെ കയ്യിൽനിന്നു പിടിച്ചുകൊണ്ടുപോയി,
पर पलटन को मुखिया लूसियास न ओख जबरदस्ती हमरो हाथ सी छीन लियो,
8 അവന്റെ വാദികൾ നിന്റെ മുമ്പാകെ വരുവാൻ കല്പിച്ചു] നീ തന്നേ അവനെ വിസ്തരിച്ചാൽ ഞങ്ങൾ അന്യായം ബോധിപ്പിക്കുന്ന ഈ സകല സംഗതികളും അറിഞ്ഞുകൊൾവാൻ ഇടയാകും.
अऊर आरोप लगावन वालो ख तोरो आगु आवन की आज्ञा दी। इन सब बातों ख जिन्को बारे म हम ओख पर दोष लगायजे हंय, तय खुदच ओख जांच कर क् जान लेजो।”
9 അതു അങ്ങനെ തന്നേ എന്നു യെഹൂദന്മാരും യോജിച്ചു പറഞ്ഞു.
यहूदियों न भी ओको साथ दे क कह्यो, या बाते योच तरह की हंय।
10 സംസാരിക്കാം എന്നു ദേശാധിപതി ആംഗ്യം കാട്ടിയാറെ പൌലൊസ് ഉത്തരം പറഞ്ഞതു: ഈ ജാതിക്കു നീ അനേകസംവത്സരമായി ന്യായാധിപതി ആയിരിക്കുന്നു എന്നു അറികകൊണ്ടു എന്റെ കാൎയ്യത്തിൽ ഞാൻ ധൈൎയ്യത്തോടെ പ്രതിവാദം ചെയ്യുന്നു.
जब शासक न पौलुस ख बोलन को इशारा करयो, त ओन उत्तर दियो, “मय यो जान क कि तय बहुत सालो सी यो जाति को न्याय कर रह्यो हय, खुशी सी अपनो प्रतिउत्तर देऊ हय।
11 ഞാൻ യെരൂശലേമിൽ നമസ്കരിപ്പാൻ പോയിട്ടു പന്ത്രണ്ടു നാളിൽ അധികമായില്ല എന്നു നിനക്കു അറിയാകുന്നതാകുന്നു.
तय खुद जान सकय हय कि जब सी मय यरूशलेम म आराधना करन ख आयो, मोख बारा दिन सी जादा नहीं भयो।
12 ദൈവാലയത്തിലോ പള്ളികളിലോ നഗരങ്ങളിലോവെച്ചു ആരോടും വാദിക്കയെങ്കിലും പുരുഷാരത്തിൽ കലഹം ഉണ്ടാക്കുകയെങ്കിലും ചെയ്യുന്നാതായി അവർ എന്നെ കണ്ടിട്ടില്ല.
उन्न मोख नहीं मन्दिर म नहीं आराधनालयों म, नहीं नगर म कोयी सी वाद विवाद करतो या भीड़ लगातो पायो;
13 ഇന്നു എന്റെ നേരെ ബോധിപ്പിക്കുന്ന അന്യായം നിന്റെ മുമ്പാകെ തെളിയിപ്പാൻ അവൎക്കു കഴിയുന്നതുമല്ല.
अऊर नहीं त हि उन बातों ख, जिन्को हि अब मोरो पर दोष लगावय हंय, तोरो आगु सच को सबूत दे सकय हंय।
14 എന്നാൽ ഒന്നു ഞാൻ സമ്മതിക്കുന്നു: മതഭേദം എന്നു ഇവർ പറയുന്ന മാൎഗ്ഗപ്രകാരം ഞാൻ പിതാക്കന്മാരുടെ ദൈവത്തെ ആരാധിക്കയും ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും എഴുതിയിരിക്കുന്നതു ഒക്കെയും വിശ്വസിക്കയും ചെയ്യുന്നു.
पर मय तोरो आगु यो मान लेऊ हय कि जो पंथ ख हि कुपन्थ कह्य हंय, ओकीच रीति पर मय अपनो बापदादों को परमेश्वर की सेवा करू हय; अऊर जो बाते व्यवस्था अऊर भविष्यवक्तावों की किताबों म लिखी हंय, उन सब पर विश्वास करू हय।
15 നീതിമാന്മാരുടെയും നീതികെട്ടവരുടെയും പുനരുത്ഥാനം ഉണ്ടാകും എന്നു ഇവർ കാത്തിരിക്കുന്നതുപോലെ ഞാനും ദൈവത്തിങ്കൽ ആശവെച്ചിരിക്കുന്നു.
अऊर परमेश्वर सी आशा रखू हय जो हि खुद भी रखय हंय, कि सच्चो अऊर अधर्मी दोयी ख जीन्दो होनो हय।
16 അതുകൊണ്ടു എനിക്കു ദൈവത്തോടും മനുഷ്യരോടും കുറ്റമില്ലാത്ത മനസ്സാക്ഷി എല്ലായ്പോഴും ഉണ്ടായിരിപ്പാൻ ഞാൻ ശ്രമിക്കുന്നു.
येको सी मय खुद भी कोशिश करू हय कि परमेश्वर को अऊर आदमियों को तरफ मोरो विवेक हमेशा निर्दोष रहे।
17 പലസംവത്സരം കൂടീട്ടു ഞാൻ എന്റെ ജാതിക്കാൎക്കു ധൎമ്മം കൊണ്ടുവരുവാനും വഴിപാടു കഴിപ്പാനും വന്നു.
“बहुत साल को बाद मय यरूशलेम अपनो लोगों ख दान पहुंचान अऊर भेंट चढ़ान आयो होतो।
18 അതു അനുഷ്ഠിക്കുമ്പോൾ അവർ എന്നെ ദൈവാലയത്തിൽവെച്ചു ശുദ്ധീകരണം കഴിഞ്ഞവനായി കണ്ടു; പുരുഷാരത്തോടു കൂടിയല്ല, കലഹത്തോടുകൂടിയുമല്ല.
उन्न मोख मन्दिर म, शुद्ध दशा म, बिना भीड़ को संग, अऊर बिना दंगा करयो भेंट चढ़ावतो पायो, उत आसिया को कुछ यहूदी होतो।
19 എന്നാൽ ആസ്യക്കാരായ ചില യെഹൂദന്മാർ ഉണ്ടായിരുന്നു; അവൎക്കു എന്റെ നേരെ അന്യായം ഉണ്ടെങ്കിൽ നിന്റെ മുമ്പിൽ വന്നു ബോധിപ്പിക്കേണ്ടതായിരുന്നു.
आसिया सी आयो कुछ यहूदी उत मौजूद होतो। यदि मोरो विरोध म उन्को जवर कोयी बात होती त इत तोरो आगु आय क मोरो पर दोष लगातो।
20 അല്ല, ഞാൻ ന്യായാധിപസംഘത്തിന്റെ മുമ്പിൽ നില്ക്കുമ്പോൾ മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചു ഇന്നു നിങ്ങൾ എന്നെ വിസ്തരിക്കുന്നു എന്നു ഞാൻ വിളിച്ചു പറഞ്ഞോരു വാക്കല്ലാതെ
या यो लोग खुदच बताय कि जब मय महासभा को आगु खड़ो होतो, त उन्न मोरो म कौन सो अपराध पायो?
21 അവിടെ വെച്ചു എന്റെ പക്കൽ വല്ല കുറ്റവും കണ്ടിട്ടുണ്ടങ്കിൽ ഇവർ തന്നേ പറയട്ടെ.
केवल या बात ख छोड़ जेक मय न उन्को बीच म खड़ो भय क जोर सी कह्यो होतो: ‘मरयो हुयो को जीन्दो होन को बारे म तुम्हरो आगु मोरो न्याय होय रह्यो हय।’”
22 ഫേലിക്സിന്നു ഈ മാൎഗ്ഗം സംബന്ധിച്ചു സൂക്ഷ്മമായ അറിവു ഉണ്ടായിരുന്നിട്ടും: ലുസിയാസ് സഹസ്രാധിപൻ വരുമ്പോൾ ഞാൻ നിങ്ങളുടെ കാൎയ്യം തീൎച്ചപ്പെടുത്തും എന്നു പറഞ്ഞു അവധിവെച്ചു,
फेलिक्स न, जो यो पंथ की बाते ठीक-ठीक जानत होतो, उन्ख यो कह्य क टाल दियो, “जब पलटन को मुखिया लूसियास आयेंन, त तुम्हरी बात को फैसला करू।”
23 ശതാധിപനോടു അവനെ തടവിൽ തന്നേ സൂക്ഷിച്ചു ദയകാണിപ്പാനും അവന്റെ സ്നേഹിതന്മാർ അവന്നു ശുശ്രൂഷ ചെയ്യുന്നതു വിരോധിക്കാതിരിപ്പാനും കല്പിച്ചു.
अऊर सूबेदार ख आज्ञा दी कि पौलुस ख थोड़ो छुट दे क रखवाली करजो, अऊर ओको संगी म सी कोयी ख भी ओकी सेवा करन सी रोकजो मत।
24 കുറെനാൾ കഴിഞ്ഞിട്ടു ഫേലിക്സ് യെഹൂദ സ്ത്രീയായ തന്റെ ഭാൎയ്യ ദ്രുസില്ലയുമായി വന്നു, പൌലൊസിനെ വരുത്തി ക്രിസ്തുയേശുവിലുള്ള വിശ്വാസത്തെക്കുറിച്ചു അവന്റെ പ്രസംഗം കേട്ടു.
कुछ दिनो को बाद फेलिक्स अपनी पत्नी द्रुसिल्ला ख, जो यहूदिनी होती, संग ले क आयो अऊर पौलुस ख बुलवाय क ऊ विश्वास को बारे म जो मसीह यीशु पर हय, ओको सी सुन्यो।
25 എന്നാൽ അവൻ നീതി, ഇന്ദ്രീയജയം, വരുവാനുള്ള ന്യായവിധി എന്നിവയെക്കുറിച്ചു സംസാരിക്കുമ്പോൾ ഫേലിക്സ് ഭയപരവശനായി: തൽക്കാലം പോകാം; അവസരം ഉള്ളപ്പോൾ നിന്നെ വിളിപ്പിക്കാം എന്നു പറഞ്ഞു.
जब ऊ सच्चायी, अऊर संय्यम, अऊर आवन वालो न्याय की चर्चा कर रह्यो होतो, त फेलिक्स न डर क उत्तर दियो, “अभी त जा; समय देख क मय तोख फिर बुलाऊं।”
26 പൌലൊസ് തനിക്കു ദ്രവ്യം തരും എന്നു ആശിച്ചു പലപ്പോഴും അവനെ വരുത്തി അവനോടു സംഭാഷിച്ചു പോന്നു.
ओख पौलुस सी कुछ रुपये मिलन की भी आशा होती, येकोलायी अऊर भी बुलाय-बुलाय क ओको सी बाते करत होतो।
27 രണ്ടാണ്ടു കഴിഞ്ഞിട്ടു ഫേലിക്സിന്നു പിൻവാഴിയായി പൊൎക്ക്യൊസ് ഫെസ്തൊസ് വന്നപ്പോൾ ഫേലിക്സ് യെഹൂദന്മാരുടെ പ്രീതി സമ്പാദിക്കേണം എന്നു വെച്ചു പൌലൊസിനെ തടവുകാരനായി വിട്ടേച്ചുപോയി.
पर जब दोय साल बीत गयो त पुरकियुस फेस्तुस, फेलिक्स की जागा पर आयो; अऊर फेलिक्स यहूदियों ख खुश करन की इच्छा सी पौलुस ख जेलखाना मच छोड़्यो गयो।

< അപ്പൊ. പ്രവൃത്തികൾ 24 >