< അപ്പൊ. പ്രവൃത്തികൾ 19 >

1 അപ്പൊല്ലോസ് കൊരിന്തിൽ ഇരിക്കുമ്പോൾ പൌലോസ് ഉൾപ്രദേശങ്ങളിൽ കൂടി സഞ്ചരിച്ചു എഫെസോസിൽ എത്തി ചില ശിഷ്യന്മാരെ കണ്ടു:
Ri Apolos kꞌo pa ri tinimit Corinto, are kꞌu ri Pablo xikꞌow pa taq tinimit ri naqaj e kꞌo wi, kꞌa te riꞌ xopan pa ri tinimit Éfeso, chilaꞌ xuꞌriq wi e kꞌi kojonelabꞌ.
2 നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ എന്നു അവരോടു ചോദിച്ചതിന്നു: പരിശുദ്ധാത്മാവു ഉണ്ടെന്നുപോലും ഞങ്ങൾ കേട്ടിട്ടില്ല എന്നു അവർ പറഞ്ഞു.
Xuta chike: ¿La xikꞌamawaꞌj ri Tyoxalaj Uxlabꞌixel are xixkojonik? Man xqakꞌamawaꞌj taj, xechaꞌ. Man e qetaꞌm taj we kꞌo Tyoxalaj Uxlabꞌixel.
3 എന്നാൽ ഏതായിരുന്നു നിങ്ങളുടെ സ്നാനം എന്നു അവൻ അവരോടു ചോദിച്ചതിന്നു: യോഹന്നാന്റെ സ്നാനം എന്നു അവർ പറഞ്ഞു.
¿Jachin chike qasanaꞌ xikꞌamawaꞌj ix? Are ri qasanaꞌ rech ri Juan, xecha che.
4 അതിന്നു പൌലൊസ്: യോഹന്നാൻ മനസാന്തരസ്നാനമത്രേ കഴിപ്പിച്ചു തന്റെ പിന്നാലെ വരുന്നവനായ യേശുവിൽ വിശ്വസിക്കേണം എന്നു ജനത്തോടു പറഞ്ഞു എന്നു പറഞ്ഞു.
Ri Pablo xubꞌij chike: Ri qasanaꞌ ri xubꞌan ri Juan, xubꞌano rech kakikꞌex kikꞌuꞌx ri winaq che kimak xubꞌij kꞌu chike ri winaq chi rajawaxik kekojon che ri kape na, ri Jesús.
5 ഇതു കേട്ടാറെ അവർ കൎത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റു.
Are xetoꞌtaj chutatabꞌexik ri xbꞌix chike, xbꞌan kiqasanaꞌ pa ri ubꞌiꞌ ri Ajawxel Jesús.
6 പൌലൊസ് അവരുടെ മേൽ കൈവെച്ചപ്പോൾ പരിശുദ്ധാത്മാവു അവരുടെമേൽ വന്നു അവർ അന്യഭാഷകളിൽ സംസാരിക്കയും പ്രവചിക്കയും ചെയ്തു.
Are xuya ri uqꞌabꞌ ri Pablo pa kiwiꞌ, xqaj ri Tyoxalaj Uxlabꞌixel pa kiwiꞌ, xechꞌaw pa juleꞌ taq chꞌabꞌal chik, xuqujeꞌ xkiqꞌalajisaj ri utzij ri Dios.
7 ആ പുരുഷന്മാർ എല്ലാം കൂടി പന്ത്രണ്ടോളം ആയിരുന്നു.
E kabꞌlajuj achyabꞌ chkonojel.
8 പിന്നെ അവൻ പള്ളിയിൽ ചെന്നു ദൈവരാജ്യത്തെക്കുറിച്ചു സംവാദിച്ചും സമ്മതിപ്പിച്ചുംകൊണ്ടു മൂന്നു മാസത്തോളം പ്രാഗത്ഭ്യത്തോടെ പ്രസംഗിച്ചു.
Ri Pablo oxibꞌ ikꞌ xtzijonik xuqujeꞌ xmenkꞌetinik chirij ri ajawarem rech ri Dios pa ri Sinagoga.
9 എന്നാൽ ചിലർ കഠിനപ്പെട്ടു അനുസരിക്കാതെ പുരുഷാരത്തിന്റെ മുമ്പാകെ ഈ മാൎഗ്ഗത്തെ ദുഷിച്ചപ്പോൾ അവൻ അവരെ വിട്ടു ശിഷ്യന്മാരെ വേർതിരിച്ചു, തുറന്നൊസിന്റെ പാഠശാലയിൽ ദിനംപ്രതി സംവാദിച്ചുപോന്നു.
E kꞌo jujun man xkaj taj xekojon che ri utzij ri Jesús, xkichapleꞌj ubꞌixik itzel taq jastaq chike ri kojonelabꞌ chikiwach konojel ri winaq. Rumal riꞌ, ri Pablo xel bꞌik pa ri Sinagoga, xuꞌkꞌam bꞌik ri kojonelabꞌ, amaqꞌel, xtzijon kukꞌ pa ri ja tijobꞌal re ri achi ubꞌiꞌnam Tirano. Xuchoqꞌ uwach ri xbꞌix che.
10 അതു രണ്ടു സംവത്സരത്തോളം നടക്കയാൽ ആസ്യയിൽ പാൎക്കുന്ന യെഹൂദന്മാരും യവനന്മാരും എല്ലാം കൎത്താവിന്റെ വചനം കേൾപ്പാൻ ഇടയായി.
Kebꞌ junabꞌ jewaꞌ xkꞌulmatajik xaq jeriꞌ ri winaq aꞌj Israel xuqujeꞌ ri winaq ri man aꞌj Israel taj ri e kꞌo pa taq ri tinimit rech Asia, xkitatabꞌej ri utzij ri Ajawxel.
11 ദൈവം പൌലൊസ് മുഖാന്തരം അസാധാരണയായ വീൎയ്യപ്രവൃത്തികളെ ചെയ്യിക്കയാൽ
Ri Dios kꞌut xuya kwinem che ri Pablo kubꞌan nimaq taq kꞌutbꞌal xuqujeꞌ kunanik.
12 അവന്റെ മെയ്മേൽനിന്നു റൂമാലും ഉത്തരീയവും രോഗികളുടെമേൽ കൊണ്ടുവന്നിടുകയും വ്യാധികൾ അവരെ വിട്ടുമാറുകയും ദുരാത്മാക്കൾ പുറപ്പെടുകയും ചെയ്തു.
Ri yawabꞌibꞌ kekunatajik are kaya ri kisuꞌt xuqujeꞌ chꞌuqbꞌal taq kichꞌek chirij ri Pablo xuqujeꞌ ri itzel taq uxlabꞌal keꞌl bꞌik chike.
13 എന്നാൽ ദേശാന്തരികളായി നടക്കുന്ന മന്ത്രവാദികളായ ചില യെഹൂദന്മാർ: പൌലൊസ് പ്രസംഗിക്കുന്ന യേശുവിന്റെ നാമത്തിൽ ഞാൻ നിങ്ങളോടു ആണയിടുന്നു എന്നു പറഞ്ഞു യേശുവിന്റെ നാമം ചൊല്ലുവാൻ തുനിഞ്ഞു.
Kꞌo kꞌu jun wok winaq aꞌj Israel ri kewaꞌkat pa taq kiꞌ tinimit, keꞌkesaj itzel taq uxlabꞌal, kakikoj ri ubꞌiꞌ ri Ajawxel Jesús, kakibꞌij: Pa ri ubꞌiꞌ ri Jesús ri kutzijoj ri Pablo, katqesaj bꞌik itzel uxlabꞌal.
14 ഇങ്ങനെ ചെയ്തവർ മഹാപുരോഹിതനായ സ്കേവാ എന്ന ഒരു യെഹൂദന്റെ ഏഴു പുത്രന്മാർ ആയിരുന്നു.
Ri kebꞌanow we riꞌ are ri e wuqubꞌ ralkꞌwaꞌl ri Esceva, jun pare kꞌamal bꞌe.
15 ദുരാത്മാവു അവരോടു: യേശുവിനെ ഞാൻ അറിയുന്നു; പൌലൊസിനെയും പരിചയമുണ്ടു; എന്നാൽ നിങ്ങൾ ആർ എന്നു ചോദിച്ചു.
Junmul kꞌut are xkaj jewaꞌ xkibꞌano, ri itzel uxlabꞌal xubꞌij chike: Wetaꞌm uwach ri Jesús, xuqujeꞌ wetaꞌm jachin riꞌ ri Pablo, ¿ix jachin kꞌu ri ix?
16 പിന്നെ ദുരാത്മാവുള്ള മനുഷ്യൻ അവരുടെമേൽ ചാടി അവരെ ഇരുവരെയും കീഴടക്കി ജയിക്കയാൽ അവർ നഗ്നരും മുറിവേറ്റവരുമായി ആ വീട്ടിൽനിന്നു ഓടിപ്പോയി.
Ri achi kꞌut ri kꞌo itzel uxlabꞌal che, xukꞌyaq ribꞌ chikij rukꞌ chꞌuꞌjilal, xkixiꞌxitej kꞌu kibꞌ, xkiriq kꞌax xuqujeꞌ kechꞌanchꞌatik xebꞌe cho kachoch.
17 ഇതു എഫേസൊസിൽ പാൎക്കുന്ന സകല യെഹൂദന്മാരും യവനന്മാരും അറിഞ്ഞു; അവൎക്കു ഒക്കെയും ഭയം തട്ടി, കൎത്താവായ യേശുവിന്റെ നാമം മഹിമപ്പെട്ടു
We kꞌulmatajik riꞌ xetaꞌmataj kumal konojel ri winaq ri e kꞌo pa ri tinimit Éfeso, winaq aꞌj Israel, xuqujeꞌ winaq ri man aꞌj Israel taj, konojel xkixiꞌj kibꞌ, rumal riꞌ xkinimarisaj uqꞌij ri Ajawxel Jesús.
18 വിശ്വസിച്ചവരിൽ അനേകരും വന്നു തങ്ങളുടെ പ്രവൎത്തികളെ ഏറ്റുപറഞ്ഞു അറിയിച്ചു.
E kꞌi chike ri winaq ri xekojonik, xkitzujuj kibꞌ che ri man utz taj ri kibꞌanom kan nabꞌe.
19 ക്ഷുദ്രപ്രയോഗം ചെയ്തിരുന്ന പലരും തങ്ങളുടെ പുസ്തകങ്ങളെ കൊണ്ടുവന്നു എല്ലാവരും കാൺകെ ചുട്ടുകളഞ്ഞു; അവയുടെ വില കണക്കുകൂട്ടിയാറെ അമ്പതിനായിരം വെള്ളിക്കാശു എന്നു കണ്ടു.
E kꞌi xuqujeꞌ chike ri kakibꞌan kan itzinik nabꞌe xkikꞌam loq ri kiwuj ri rech itzibꞌal, xkiporoj chkiwach konojel ri winaq. Ri rajil ri wuj ri xkiporoj, are kawinaq lajuj mil qꞌana pwaq.
20 ഇങ്ങനെ കൎത്താവിന്റെ വചനം ശക്തിയോടെ പരന്നു പ്രബലപ്പെട്ടു.
E kꞌi winaq xekojonik rumal ronojel ri xkꞌulmatajik.
21 ഇതു കഴിഞ്ഞിട്ടു പൌലൊസ് മക്കെദോന്യയിലും അഖായയിലും കൂടി കടന്നു യെരൂശലേമിലേക്കും പോകേണം എന്നു മനസ്സിൽ നിശ്ചയിച്ചു: ഞാൻ അവിടെ ചെന്നശേഷം റോമയും കാണേണം എന്നു പറഞ്ഞു.
Ri Pablo xuchomaj kisolixik ri tinimit rech Macedonia, rech Acaya, are majaꞌ keꞌ pa ri tinimit Jerusalén. Xuchomaj chi we xtoꞌtaj pa Jerusalén, rajawaxik keꞌ pa ri tinimit Roma.
22 തനിക്കു ശുശ്രൂഷ ചെയ്യുന്നവരിൽ തിമൊഥെയൊസ്, എരസ്തൊസ് എന്ന രണ്ടുപേരെ മക്കെദോന്യയിലേക്കു അയച്ചിട്ടു താൻ കുറെക്കാലം ആസ്യയിൽ താമസിച്ചു.
Xuꞌtaq kꞌu bꞌik ri Timoteo rachiꞌl ri Erasto, kebꞌ chike ri ketobꞌan rukꞌ, xebꞌe pa Macedonia. Are kꞌu ri areꞌ xkanaj kan jun janipa qꞌij pa Asia.
23 ആ കാലത്തു ഈ മാൎഗ്ഗത്തെച്ചൊല്ലി വലിയ കലഹം ഉണ്ടായി.
Pa taq ri qꞌij riꞌ xchapleꞌtaj jun chꞌoꞌj chkixoꞌl ri winaq pa ri tinimit Éfeso rumal ri utz laj tzij rech ri kꞌakꞌ taq tzij.
24 വെള്ളികൊണ്ടു അൎത്തെമിസ് ദേവിയുടെ ക്ഷേത്രരൂപങ്ങളെ തീൎക്കുന്ന ദെമേത്രിയൊസ് എന്ന തട്ടാൻ തൊഴിൽക്കാൎക്കു വളരെ ലാഭം വരുത്തി വന്നു.
Kꞌo kꞌu jun achi ubꞌiꞌ Demetrio. Jun chꞌayal chꞌichꞌ ri kubꞌan alaj taq ja che saq pwaq karesaj uwach ri rachoch ri Diana ri kidios ri winaq aꞌj Éfeso, nima pwaq kakichꞌek ri achyabꞌ ri kechakun rukꞌ.
25 അവൻ അവരെയും ആ വകയിൽ ഉൾപ്പെട്ട വേലക്കാരെയും കൂട്ടിവരുത്തി: പുരുഷന്മാരേ, നമ്മുടെ സമ്പാദ്യം ഈ തൊഴിൽകൊണ്ടു ആകുന്നു എന്നു നിങ്ങൾക്കു ബോദ്ധ്യമല്ലോ.
Ri Demetrio xuꞌmulij ajchakibꞌ, xuqujeꞌ nikꞌaj achyabꞌ ri junam kichak rukꞌ, xubꞌij chike: Iwetaꞌm chi nim tajin kiqachꞌek chrij we chak riꞌ.
26 എന്നാൽ ഈ പൌലൊസ് എന്നവൻ കയ്യാൽ തീൎത്തതു ദേവന്മാർ അല്ല എന്നു പറഞ്ഞുകൊണ്ടു എഫെസൊസിൽ മാത്രമല്ല, മിക്കവാറും ആസ്യയിൽ ഒക്കെയും വളരെ ജനങ്ങളെ സമ്മതിപ്പിച്ചു മറിച്ചുകളഞ്ഞു എന്നു നിങ്ങൾ കണ്ടും കേട്ടും ഇരിക്കുന്നുവല്ലോ.
Kiwil bꞌa ri achi Pablo, kubꞌij chi we tzꞌaq riꞌ e winaq e bꞌanowinaq man e dios taj. Man xwi ta kꞌu ukojom kikꞌuꞌx ri winaq pa Éfeso, xane ukojom kikꞌuꞌx konojel ri winaq ri e kꞌo pa ri tinimit Asia.
27 അതിനാൽ നമ്മുടെ ഈ കാൎയ്യം ആക്ഷേപത്തിൽ ആകുവാൻ അടുത്തിരിക്കുന്നതുമല്ലാതെ അൎത്തെമിസ് മഹാദേവിയുടെ ക്ഷേത്രം ഏതുമില്ല എന്നു വരികയും ആസ്യമുഴുവനും ഭൂതലവും ഭജിച്ചുപോരുന്നവളുടെ മാഹാത്മ്യം ഒടുങ്ങിപ്പോകയും ചെയ്യും എന്നു പറഞ്ഞു.
We man nim chik kilik ri templo rech ri Diana, kasach uwach waꞌ we qakꞌay, sibꞌalaj kꞌax riꞌ. Man kaya ta chi kꞌu uqꞌij we nimalaj dios ri kaqꞌijilax kumal konojel ri winaq aꞌj Asia, xuqujeꞌ kumal konojel ri winaq ri e kꞌo cho ri uwachulew.
28 അവർ ഇതു കേട്ടു ക്രോധം നിറഞ്ഞവരായി: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു ആൎത്തു.
Ri winaq are xkita ri xbꞌix chike, sibꞌalaj xpe koyawal, xkiraq kichiꞌ, xkibꞌij: ¡Nim uqꞌij ri Diana ri kidios ri aꞌj Éfeso!
29 പട്ടണം മുഴുവനും കലഹം കൊണ്ടു നിറഞ്ഞു, അവർ പൌലൊസിന്റെ കൂട്ടുയാത്രക്കാരായ ഗായൊസ് അരിസ്തൎഹോസ് എന്ന മക്കെദോന്യരെ പിടിച്ചുകൊണ്ടു രംഗസ്ഥലത്തേക്കു ഒരുമനപ്പെട്ടു പാഞ്ഞു ചെന്നു.
Konojel ri winaq ri e kꞌo pa ri tinimit xkikꞌyaq kibꞌ chikij ri Gayo, xuqujeꞌ ri Aristarco are waꞌ ri achyabꞌ aꞌj Macedonia e rachiꞌl ri Pablo. Ri winaq xeꞌkicharchatej bꞌik xeꞌkikꞌam bꞌik pa ri kꞌolibꞌal ri kakimulij wi kibꞌ ri winaq.
30 പൌലൊസ് ജനസമൂഹത്തിൽ ചെല്ലുവാൻ ഭാവിച്ചാറെ ശിഷ്യന്മാർ അവനെ വിട്ടില്ല.
Ri Pablo are xraj xok bꞌik chikixoꞌl ri winaq, ri kojonelabꞌ man xkiya ta bꞌe che.
31 ആസ്യാധിപന്മാരിൽ ചിലർ അവന്റെ സ്നേഹിതന്മാർ ആകയാൽ: രംഗസ്ഥലത്തു ചെന്നു പോകരുതു എന്നു അവരും അവന്റെ അടുക്കൽ ആളയച്ചു അപേക്ഷിച്ചു.
E kꞌo xuqujeꞌ jujun qꞌatal tzij rech ri tinimit Asia, kech chꞌabꞌeꞌn ri Pablo, xkitaq ubꞌixik che chi man kok ta chkixoꞌl ri winaq.
32 ജനസംഘം കലക്കത്തിലായി മിക്കപേരും തങ്ങൾ വന്നുകൂടിയ സംഗതി എന്തെന്നു അറിയായ്കയാൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും ആൎത്തു.
Ri winaq ri kimulim kibꞌ xkiraq kichiꞌ, xkibꞌij jaljoj taq jastaq. E kꞌi chike man ketaꞌm taj jas che kimulim kibꞌ.
33 യെഹൂദന്മാർ മുമ്പോട്ടു ഉന്തിക്കൊണ്ടുവന്ന അലക്സന്തരിനെ പുരുഷാരത്തിൽ ചിലർ സംസാരിപ്പാൻ ഉത്സാഹിപ്പിച്ചു; അലക്സന്തർ ആംഗ്യം കാട്ടി ജനസമൂഹത്തോടു പ്രതിവാദിപ്പാൻ ഭാവിച്ചു.
Kꞌo kꞌu jun achi aj Israel chilaꞌ ubꞌiꞌ Alejandro, xkichꞌikmayij bꞌik rech kubꞌij jas tajin kakꞌulmatajik. Ri Alejandro xuyak ri uqꞌabꞌ rech man kechꞌaw ta na ri winaq.
34 എന്നാൽ അവൻ യെഹൂദൻ എന്നു അറിഞ്ഞപ്പോൾ: എഫെസ്യരുടെ അൎത്തെമിസ് മഹാദേവി എന്നു എല്ലാവരും കൂടി രണ്ടു മണിനേരത്തോളം ഏകശബ്ദത്തോടെ ആൎത്തുകൊണ്ടിരുന്നു.
Ri winaq are xkichꞌobꞌo chi ri Alejandro aj Israel, konojel xkiraq kichiꞌ, xkibꞌij: ¡Nim uqꞌij ri Diana, ri kidios ri aꞌj Éfeso!
35 പിന്നെ പട്ടണമേനവൻ പുരുഷാരത്തെ അമൎത്തി പറഞ്ഞതു: എഫെസ്യപുരുഷന്മാരേ, എഫെസോസ് പട്ടണം അൎത്തെമിസ് മഹാദേവിക്കും ദ്യോവിൽനിന്നു വീണ ബിംബത്തിന്നും ക്ഷേത്രപാലക എന്നു അറിയാത്ത മനുഷ്യൻ ആർ?
Xpe kꞌu jun qꞌatal tzij rech ri tinimit xkwinik xuꞌtanabꞌa ri winaq, xubꞌij chike: Achyabꞌ aꞌj Éfeso, konojel ri winaq ketaꞌm chi we tinimit Éfeso are e chajil re ri utemplo ri qadios Diana, ri utzꞌaqil xa xqaj loq chikaj.
36 ഇതു എതിർമൊഴിയില്ലാത്തതാകയാൽ നിങ്ങൾ തിടുക്കമായി ഒന്നും ചെയ്യാതെ അടങ്ങിപ്പാൎക്കേണ്ടതാകുന്നു.
Qetaꞌm kꞌut chi man kꞌo ta jun ri mat retaꞌm. Xaq jeriꞌ makiyak ta chꞌoꞌj, qas chichomaj na ri kibꞌano.
37 ഈ പുരുഷന്മാരെ നിങ്ങൾ കൂട്ടികൊണ്ടുവന്നുവല്ലോ; അവർ ക്ഷേത്രം കവൎച്ച ചെയ്യുന്നവരല്ല, നമ്മുടെ ദേവിയെ ദുഷിക്കുന്നവരുമല്ല.
We achyabꞌ we iꞌkꞌamom loq man kꞌo ta jun awas kibꞌanom, maj jastaq keleqꞌam pa ri templo, man e yoqꞌoꞌwinaq ta che ri qaDiana, ri qadios.
38 എന്നാൽ ദെമേത്രിയൊസിന്നും കൂടെയുള്ള തൊഴിൽക്കാൎക്കും വല്ലവന്റെയും നേരെ ഒരു സംഗതി ഉണ്ടെങ്കിൽ വിസ്താരദിവസങ്ങൾ വെച്ചിട്ടുണ്ടു; ദേശാധിപതികളും ഉണ്ടു; തമ്മിൽ വ്യവഹരിക്കട്ടെ.
Ri Demetrio xuqujeꞌ ri rajchakibꞌ we kꞌo kichꞌoꞌj rukꞌ jachinaq, are kipatan ri qꞌatal taq tzij xuqujeꞌ ri qꞌatbꞌal taq tzij ri e kꞌolik. Chilaꞌ jeꞌkibꞌij wi jachike ri kꞌo pa kanimaꞌ.
39 വേറെ കാൎയ്യം ചൊല്ലി ആകുന്നു വാദം എങ്കിൽ ധൎമ്മസഭയിൽ തീൎക്കാമല്ലോ.
We kꞌo chi ne jun jastaq ri kiwaj, kuyaꞌo kibꞌij chaqe rech kaqamulij qibꞌ chuchomaxik.
40 ഇന്നത്തെ കലഹത്തിന്നു കാരണമില്ലായ്കയാൽ അതു നിമിത്തം നമ്മുടെ പേരിൽ കുറ്റം ചുമത്തുവാൻ ഇടയുണ്ടു സ്പഷ്ടം; ഈ ആൾക്കൂട്ടത്തിന്നു ഉത്തരം പറവാൻ നമുക്കു വക ഒന്നുമില്ലല്ലോ.
Xibꞌibꞌal riꞌ we kabꞌix chaqe chi xa man kujniman ta chike ri ketaqan pa qawiꞌ, xa rumal ri xbꞌantaj waral kamik. Jas kꞌu kaqabꞌij riꞌ we xta chaqe ri xkꞌulmataj kamik qetaꞌm uj chi man kꞌo ta rumal.
41 ഇങ്ങനെ പറഞ്ഞു അവൻ സഭയെ പിരിച്ചുവിട്ടു.
Are xtoꞌtaj ri qꞌatal tzij chubꞌixik we tzij riꞌ xuꞌtaq bꞌik ri winaq cho taq kachoch.

< അപ്പൊ. പ്രവൃത്തികൾ 19 >