< അപ്പൊ. പ്രവൃത്തികൾ 13 >

1 അന്ത്യൊക്ക്യയിലെ സഭയിൽ ബൎന്നബാസ്, നീഗർ എന്നു പേരുള്ള ശിമോൻ, കുറേനക്കാരനായ ലൂക്യൊസ്, ഇടപ്രഭുവമായ ഹെരോദാവോടുകൂടെ വളൎന്ന മനായേൻ, ശൌൽ എന്നീ പ്രവാചകന്മാരും ഉപദേഷ്ടാക്കന്മാരും ഉണ്ടായിരുന്നു.
Андэ кхандири андэ Антиохия сас пророкоря и сытяримаря: Варнава, Симеоно, саво акхарэнас Нигеро, Луцыё андай Киринея, Манаило, саво выбариля екхэтанэ лэ тетрархоса Иродоса, и Савло.
2 അവർ കൎത്താവിനെ ആരാധിച്ചും ഉപവസിച്ചുംകൊണ്ടിരിക്കുമ്പോൾ: ഞാൻ ബൎന്നബാസിനെയും ശൌലിനെയും വിളിച്ചിരിക്കുന്ന വേലെക്കായിട്ടു അവരെ എനിക്കു വേർതിരിപ്പിൻ എന്നു പരിശുദ്ധാത്മാവു പറഞ്ഞു.
Екхвар, кала онэ тэлёнас лэ Раести и сас андо посто, Свэнто Духо пхэндя: — Отдэнтэ Манди Варнавас и Савлос по рындо, пэ саво Мэ лэн вытидэм.
3 അങ്ങനെ അവർ ഉപവസിച്ചു പ്രാൎത്ഥിച്ചു അവരുടെ മേൽ കൈവെച്ചു അവരെ പറഞ്ഞയച്ചു.
Ай кала прожыле о посто и мангимос, онэ тховдэ пэ лэндэ и васт тай отмукле лэн.
4 പരിശുദ്ധാത്മാവു അവരെ പറഞ്ഞയച്ചിട്ടു അവർ സെലൂക്യയിലേക്കു ചെന്നു; അവിടെ നിന്നു കപ്പൽ കയറി കുപ്രൊസ് ദ്വീപിലേക്കുപോയി,
Кала дуй пхрала, бишалдэ Свэнтонэ Духоса, жыле андэ Селевкия, ай котар плывисардэ по Кипро.
5 സലമീസിൽ ചെന്നു യെഹൂദന്മാരുടെ പള്ളിയിൽ ദൈവവചനം അറിയിച്ചു. യോഹന്നാൻ അവൎക്കു ഭൃത്യനായിട്ടു ഉണ്ടായിരുന്നു.
Онэ авиле андо Саламино и котэ пхэнэнас лав Дэвлэско андэ иудеёндирэ синагоги. Иоано кадя ж сас лэнца и поможысарэлас лэнди.
6 അവർ ദ്വീപിൽകൂടി പാഫൊസ് വരെ ചെന്നപ്പോൾ ബർയേശു എന്നു പേരുള്ള യെഹൂദനായി കള്ള പ്രവാചകനായോരു വിദ്വാനെ കണ്ടു.
Онэ прожыле всаворо острово и авиле андо Пафосо. Котэ онэ дикхле екхэс иудеёс, савэс акхарэнас Вар-Исусо, саво сас чяклуно и хохавно пророко.
7 അവൻ ബുദ്ധിമാനായ സെൎഗ്ഗ്യൊസ് പൌലൊസ് എന്ന ദേശാധിപതിയോടു കൂടെ ആയിരുന്നു; അവൻ ബൎന്നബാസിനെയും ശൌലിനെയും വരുത്തി ദൈവവചനം കേൾപ്പാൻ ആഗ്രഹിച്ചു.
Вов сас паша римско проконсуло Сергиё Павло, манушэс баря годяса. Проконсуло акхардя Варнавас и Савлос тай камля тэ ашунэл лав Дэвлэско.
8 എന്നാൽ എലീമാസ് എന്ന വിദ്വാൻ - ഇതാകുന്നു അവന്റെ പേരിന്റെ അൎത്ഥം - അവരോടു എതിൎത്തുനിന്നു ദേശാധിപതിയുടെ വിശ്വാസം തടുത്തുകളവാൻ ശ്രമിച്ചു.
Нэ кадва Элимо (лэско алав пэрэандярэлпэ «чяклуно») терэлас вся, кай тэ отритярэл проконсулос лэ патявимастар.
9 അപ്പോൾ പൌലൊസ് എന്നും പേരുള്ള ശൌൽ പരിശുദ്ധാത്മപൂൎണ്ണനായി അവനെ ഉറ്റുനോക്കി:
Тунчи Савло, вов жэ Павло, пхэрдиля Свэнтонэ Духоса, подикхля ворта по Элимо
10 ഹേ സകലകപടവും സകല ധൂൎത്തും നിറഞ്ഞവനേ, പിശാചിന്റെ മകനേ, സർവ നീതിയുടെയും ശത്രുവേ, കൎത്താവിന്റെ നേർവഴികളെ മറിച്ചുകളയുന്നത് നീ മതിയാക്കുകയില്ലയോ?
тай пхэндя: — Шаво Бэнгэско, вражымари всаворэ чячимасти, пхэрдярдо хохавимаса и найжужымаса. Кала ж ту пэрэашэса тэ римосарэс вортателэ дрома Раестирэ?
11 ഇപ്പോൾ കൎത്താവിന്റെ കൈ നിന്റെ മേൽ വീഴും; നീ ഒരു സമയത്തേക്കു സൂൎയ്യനെ കാണാതെ കുരുടനായിരിക്കും എന്നു പറഞ്ഞു. ഉടനെ ഒരു തിമിരവും ഇരുട്ടും അവന്റെ മേൽ വീണു; കൈപിടിച്ചു നടത്തുന്നവരെ തിരഞ്ഞുകൊണ്ടു അവൻ തപ്പിനടന്നു.
О васт Раеско обрисардо пэр тутэ, ту коравэса и сави-то вряма на авэса тэ дикхэс кхамэско удуд. И андэ кодья ж вряма авиле пэ якха Элимостэ калимос и рят, и вов ашыля тэ пхирэл кордэ-кардэ тай тэ родэл варикас, ко андярэла лэс палав васт.
12 ഈ ഉണ്ടായത് ദേശാധിപതി കണ്ടിട്ടു കൎത്താവിന്റെ ഉപദേശത്തിൽ വിസ്മയിച്ചു വിശ്വസിച്ചു.
Кала о проконсуло дикхля, со тердяпэ, вов дивосайля Раестирэ сытяримасти и патяйля.
13 പൌലൊസും കൂടെയുള്ളവരും പാഫൊസിൽനിന്നു കപ്പൽ നീക്കി, പംഫുല്യാദേശത്തിലെ പെൎഗ്ഗെക്കു ചെന്നു. അവിടെവെച്ചു യോഹന്നാൻ അവരെ വിട്ടുപിരിഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
Павло и всаворэ, ко сас лэса, плывисардэ андав Пафосо и авиле андэ Пергия, сави сас андэ Памфилия. Котэ о Иоано ашадя лэн и рисайля андо Иерусалимо.
14 അവരോ പെൎഗ്ഗയിൽനിന്നു പുറപ്പെട്ടു പിസിദ്യാദേശത്തിലെ അന്ത്യൊക്ക്യയിൽ എത്തി ശബ്ബത്ത് നാളിൽ പള്ളിയിൽ ചെന്നു ഇരുന്നു.
Андай Пергия онэ жыле майдур, андэ писидийско Антиохия. Андэ субота онэ авиле андэ синагога и бэшле.
15 ന്യായപ്രമാണവും പ്രവാചകങ്ങളും വായിച്ചുതീൎന്നപ്പോൾ പള്ളിപ്രമാണികൾ അവരുടെ അടുക്കൽ ആളയച്ചു: സഹോദരന്മാരേ, നിങ്ങൾക്കു ജനത്തോടു പ്രബോധനം വല്ലതും ഉണ്ടെങ്കിൽ പറവിൻ എന്നു പറയിച്ചു.
Тунчи, кала пробиндэ андав Законо и Пророконэн, пхурэдэра синагогако бишалдэ, кай тэ пхэнэн лэнди: — Пхралалэ, сар исин тумэндэ лав, кай тэ подритярэн манушэн, пхэнэн.
16 പൌലൊസ് എഴുന്നേറ്റു ആംഗ്യം കാട്ടി പറഞ്ഞതു: യിസ്രായേൽ പുരുഷന്മാരും ദൈവഭക്തന്മാരും ആയുള്ളോരെ, കേൾപ്പിൻ.
Павло вщиля, вазгля о васт и пхэндя: — Мурша Израилёстирэ и всаворэ, ко дарал Дэвлэстар, ашунэнтэ ман!
17 യിസ്രായേൽജനത്തിന്റെ ദൈവം നമ്മുടെ പിതാക്കന്മാരെ തിരഞ്ഞെടുത്തു, മിസ്രയീംദേശത്തിലെ പ്രവാസകാലത്തു ജനത്തെ വൎദ്ധിപ്പിച്ചു, ഭുജവീൎയ്യംകൊണ്ടു അവിടെനിന്നു പുറപ്പെടുവിച്ചു,
О Дэл амаро народоско, Израилёско вытидя амарэн дадэн. Вов вазгля лэн, кала онэ сас андо Египтостири пхув, и выандярдя лэн котар зоралэ вастэса.
18 മരുഭൂമിയിൽ നാല്പതു സംവത്സരകാലത്തോളം അവരുടെ സ്വഭാവം സഹിച്ചു,
Саранда бэрша о Дэл додикхэлас пала лэндэ андэ мал.
19 കനാൻദേശത്തിലെ ഏഴു ജാതികളെ ഒടുക്കി, അവരുടെ ദേശം അവൎക്കു അവകാശമായി വിഭാഗിച്ചുകൊടുത്തു. അങ്ങനെ ഏകദേശം നാനൂറ്റമ്പതു സംവത്സരം കഴിഞ്ഞു.
Вов вымардя андо Ханаано эхта народонэн и отдя лэндирэ пхувья амарэ дадэнди.
20 അതിന്റെശേഷം അവൻ അവൎക്കു ശമൂവേൽ പ്രവാചകൻ വരെ ന്യായാധിപതിമാരെ കൊടുത്തു,
Кадя прожыля варикай штар шэла пандэша бэрша. Тунчи вов дэлас лэнди сындомарен жыкай пророко Самуило.
21 അനന്തരം അവർ ഒരു രാജാവിനെ ചോദിച്ചു; ദൈവം അവൎക്കു ബെന്യാമീൻ ഗോത്രക്കാരനായ കീശിന്റെ മകൻ ശൌലിനെ നാല്പതാണ്ടേക്കു കൊടുത്തു.
Ай тунчи народо мангля пэсти тхагарас, и Дэл дя лэнди Саулос, шавэс Кишостирэс, андав родо Вениаминоско. Сауло сас тхагараса саранда бэрша.
22 അവനെ നീക്കീട്ടു ദാവീദിനെ അവൎക്കു രാജാവായി വാഴിച്ചു: ഞാൻ യിശ്ശായിയുടെ മകനായ ദാവീദിനെ എനിക്കു ബോധിച്ച പുരുഷനായി കണ്ടു; അവൻ എന്റെ ഹിതം എല്ലാം ചെയ്യും എന്നു അവനെക്കുറിച്ചു സാക്ഷ്യം പറഞ്ഞു.
Тунчи о Дэл зля лэ Саулос пав тхагаримос и тховдя Давидос. И пхэнэлас пала лэстэ: «Мэ аракхлем Давидос, шавэс Иесеёстирэс. Вов Манди кав води, и вов терэла вся, со Мэ камав».
23 അവന്റെ സന്തതിയിൽനിന്നു ദൈവം വാഗ്ദത്തം ചെയ്തതുപോലെ യിസ്രായേലിന്നു യേശു എന്ന രക്ഷിതാവിനെ കൊടുത്തു.
Сар о Дэл и солахадя, Вов дя лэ Израилёсти андав родо Давидоско Фэрисаримарес Исусос.
24 അവന്റെ വരവിന്നു മുമ്പെ യോഹന്നാൻ യിസ്രായേൽജനത്തിന്നു ഒക്കെയും മാനസാന്തരത്തിന്റെ സ്നാനം പ്രസംഗിച്ചു.
Жыкай вряма, кала авиля Исусо, Иоано акхарэлас всаворо народо Израилёско тэ каисавэн тай тэ болэнпэ.
25 യോഹന്നാൻ ജീവകാലം തികവാറായപ്പോൾ: നിങ്ങൾ എന്നെ ആർ എന്നു നിരൂപിക്കുന്നു? ഞാൻ മശീഹയല്ല; അവൻ എന്റെ പിന്നാലെ വരുന്നു; അവന്റെ കാലിലെ ചെരിപ്പു അഴിപ്പാൻ ഞാൻ യോഗ്യനല്ല എന്നു പറഞ്ഞു.
Кала Иоано пэрэашэлас тэ терэл пэстири бути, вов пхэндя: «Пала кастэ тумэ ман прилэн? Мэ на Вов. Нэ палал мандэ жал Кодва, Савэстэ мэ на ашав тэ роспхандав Лэсти пэрналэ».
26 സഹോദരന്മാരേ, അബ്രാഹാംവംശത്തിലെ മക്കളും അവരോടു ചേൎന്ന ദൈവഭക്തന്മാരുമായുള്ളാരേ, നമുക്കാകുന്നു ഈ രക്ഷാവചനം അയച്ചിരിക്കുന്നതു.
Пхралалэ, бэяцэ Авраамостирэ родостар и кола, савэ даран Дэвлэстар! Кадва лав фэрисаримаско сас бишалдо амэнди!
27 യെരൂശലേം നിവാസികളും അവരുടെ പ്രമാണികളും അവനെയോ ശബ്ബത്തുതോറും വായിച്ചുവരുന്ന പ്രവാചകന്മാരുടെ വചനങ്ങളെയോ തിരിച്ചറിയാതെ അവനെ ശിക്ഷക്കു വിധിക്കയാൽ അവെക്കു നിവൃത്തിവരുത്തി.
Кола, ко жувэлас андо Иерусалимо, и лэндирэ пхурэдэра на ужангле Лэс. Онэ сындосардэ Лэс и калэса тердэ кода, со пхэнэнас лава пророкондирэ, савэ бинэнпэ кажно суботнё дес.
28 മരണത്തിന്നു ഒരു ഹേതുവും കാണാഞ്ഞിട്ടും അവനെ കൊല്ലേണം എന്നു അവർ പീലാത്തൊസിനോടു അപേക്ഷിച്ചു.
Онэ на аракхле андэ Лэстэ нисави ужылимос, пала со Лэс тэ умарэн, нэ всаекх вымангле Пилатостар, кай Лэс тэ умарэн.
29 അവനെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും തികെച്ചശേഷം അവർ അവനെ മരത്തിൽനിന്നു ഇറക്കി ഒരു കല്ലറയിൽ വെച്ചു.
Кала онэ тердэ кода, со пала Лэстэ сас пистросардо, онэ злинэ Лэс пав трушул и тховдэ андо склэпо.
30 ദൈവമോ അവനെ മരിച്ചവരിൽ നിന്നു ഉയിൎത്തെഴുന്നേല്പിച്ചു;
Нэ о Дэл жундярдя Лэс андай мулэ.
31 അവൻ തന്നോടുകൂടെ ഗലീലയിൽനിന്നു യെരൂശലേമിലേക്കു വന്നവൎക്കു ഏറിയ ദിവസം പ്രത്യക്ഷനായി; അവർ ഇപ്പോൾ ജനത്തിന്റെ മുമ്പാകെ അവന്റെ സാക്ഷികൾ ആകുന്നു.
И бут деса кола, савэ авиле Лэса Галилеятар андо Иерусалимо, дикхле Лэс. Ай икхатар онэ допхэнэн када англай мануша.
32 ദൈവം പിതാക്കന്മാരോടു ചെയ്ത വാഗ്ദത്തം യേശുവിനെ ഉയിൎത്തെഴുന്നേല്പിച്ചതിനാൽ മക്കൾക്കു നിവൎത്തിച്ചിരിക്കുന്നു എന്നു ഞങ്ങൾ നിങ്ങളോടു സുവിശേഷിക്കുന്നു.
Кадя ж и амэ икхатар роспхэнас тумэнди Радосаво Лав: кода, пала со о Дэл дя лав амарэнди дадэнди,
33 നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചു എന്നു രണ്ടാം സങ്കീൎത്തനത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
Вов тердя важ амэнди, лэндирэ бэяцэ, кала жундярдя Исусос андай мулэ. Сар андо дуйто псалмо пистросардо: «Ту Шаво Мэрно, адес Мэ бэяндэм Тут».
34 ഇനി ദ്രവത്വത്തിലേക്കു തിരിയാതവണ്ണം അവൻ അവനെ മരിച്ചവരിനിന്നു എഴുന്നേല്പിച്ചതിനെക്കുറിച്ചു അവൻ: ദാവീദിന്റെ സ്ഥിരമായുള്ള വിശുദ്ധ കൃപകളെ ഞാൻ നിങ്ങൾക്കു നല്കും എന്നു പറഞ്ഞിരിക്കുന്നു
Ай пала кода, со о Дэл жундярдя Лэс андай мулэ, кадя со Лэско тило никала на дикхэла прахо, Вов пхэндя кадя: «Мэ дава тумэнди свэнто бахталимос Давидоско, саво на парувэлапэ».
35 മറ്റൊരു സങ്കീൎത്തനത്തിലും: നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാൻ നീ വിട്ടുകൊടുക്കയില്ല എന്നു പറയുന്നു.
И андэ авэр тхан Вов пхэндя: «Ту на дэса Свэнтонэсти Тирэсти тэ дикхэл прахо».
36 ദാവീദ് തന്റെ തലമുറയിൽ ദൈവത്തിന്റെ ആലോചനെക്കു ശുശ്രൂഷ ചെയ്തശേഷം നിദ്ര പ്രാപിച്ചു തന്റെ പിതാക്കന്മാരോടു ചേൎന്നു ദ്രവത്വം കണ്ടു.
Давидо андэ пэстири вряма терэлас бути пай воля лэ Дэвлэстири, нэ вов муля, и лэс гарадэ лэстирэ дадэнца, и тило лэско ашыля прахоса.
37 ദൈവം ഉയിൎത്തെഴുന്നേല്പിച്ചവനോ ദ്രവത്വം കണ്ടില്ല. ആകയാൽ സഹോദരന്മാരേ,
Нэ Кодва, Кас о Дэл жундярдя андай мулэ, на ашыля прахоса.
38 ഇവൻ മൂലം നിങ്ങളോടു പാപമോചനം അറിയിക്കുന്നു എന്നും
Пхрала, колэсти мэ камав, кай тумэ тэ жанэн, со черэз Исусос тумэнди роспхэнэлпэ эртисаримос лэ бэзэхэндар. Андо Законо Моисеёско на сас зор тэ терэл тумэн жужэнца,
39 മോശെയുടെ ന്യായപ്രമാണത്താൽ നിങ്ങൾക്കു നീതീകരണം വരുവാൻ കഴിയാത്ത സകലത്തിൽ നിന്നും വിശ്വസിക്കുന്ന ഏവനും ഇവനാൽ നീതീകരിക്കപ്പെടുന്നു എന്നും നിങ്ങൾ അറിഞ്ഞുകൊൾവിൻ.
нэ всаворо, ко патяла андо Исусо, авэла жужо.
40 ആകയാൽ: “ഹേ നിന്ദക്കാരേ, നോക്കുവിൻ ആശ്ചൎയ്യപ്പെട്ടു നശിച്ചുപോകുവിൻ. നിങ്ങളുടെ കാലത്തു ഞാൻ ഒരു പ്രവൃത്തി ചെയ്യുന്നു; നിങ്ങളോടു വിവരിച്ചാൽ നിങ്ങൾ വിശ്വസിക്കാത്ത പ്രവൃത്തി തന്നേ”
Дикхэн, кай тумэнца тэ на терэлпэ кода, пала со пхэнэнас пророкоря:
41 എന്നു പ്രവാചകപുസ്തകങ്ങളിൽ അരുളിച്ചെയ്തിരിക്കുന്നതു നിങ്ങൾക്കു ഭവിക്കാതിരിപ്പാൻ സൂക്ഷിച്ചുകൊൾവിൻ.
«Подикхэн кола, ко асанпэ, дивосавэна и хасавэна! Мэ терава андэ тумарэ деса кацаво, андэр со бы тумэ никала на патянас, сар тумэнди тэ роспхэнэн пала када».
42 അവർ പള്ളിവിട്ടു പോകുമ്പോൾ പിറ്റെ ശബ്ബത്തിൽ ഈ വചനം തങ്ങളോടു പറയേണം എന്നു അവർ അപേക്ഷിച്ചു.
Кала Павло и Варнава выжанас андай синагога, лэн мангле тэ дэн дума пала када андэ авэр субота.
43 പള്ളി പിരിഞ്ഞശേഷം യെഹൂദന്മാരിലും ഭക്തിയുള്ള യെഹൂദമതാനുസാരികളിലും പലർ പൌലൊസിനെയും ബൎന്നാബാസിനെയും അനുഗമിച്ചു; അവർ അവരോടു സംസാരിച്ചു ദൈവ കൃപയിൽ നിലനിൽക്കേണ്ടതിന്നു അവരെ ഉത്സാഹിപ്പിച്ചു.
Мануша розжылепэ, нэ бут иудеёря и прозелиторя, савэ тэлёнас лэ Дэвлэсти, жыле палав Павло и Варнава, савэ умангэнас лэн, соб онэ тэ ашэнпэ андо мищимос лэ Дэвлэско.
44 പിറ്റെ ശബ്ബത്തിൽ ഏകദേശം പട്ടണം മുഴുവനും ദൈവവചനം കേൾപ്പാൻ വന്നു കൂടി.
Андэ авэр субота стидиля всаворо форо, кай тэ ашунэн лав Раеско.
45 യെഹൂദന്മാരോ പുരുഷാരത്തെ കണ്ടു അസൂയ നിറഞ്ഞവരായി ദുഷിച്ചുകൊണ്ടു പൌലൊസ് സംസാരിക്കുന്നതിന്നു എതിർ പറഞ്ഞു.
Кала иудеёря дикхле скачи манушэн, онэ фартэ холяйле и линэ тэ акушэн Павлос.
46 അപ്പോൾ പൌലൊസും ബൎന്നബാസും ധൈൎയ്യംപൂണ്ടു: ദൈവവചനം ആദ്യം നിങ്ങളോടു പറയുന്നതു ആവശ്യമായിരുന്നു; എന്നാൽ നിങ്ങൾ അതിനെ തള്ളി നിങ്ങളെത്തന്നെ നിത്യജീവന്നു അയോഗ്യർ എന്നു വിധിച്ചുകളയുന്നതിനാൽ ഇതാ, ഞങ്ങൾ ജാതികളിലേക്കു തിരിയുന്നു. (aiōnios g166)
Нэ Павло и Варнава пхэндэ лэнди бидарако: — Лав Дэвлэско трэбуй сас майанглал тэ роспхэнэлпэ тумэнди. Нэ сар тумэ на прилэн лэс и на бинэн, со тумэ пативалэ, кай тэ прилэн вакоско жувимос, амэ акана жас кай найиудеёря. (aiōnios g166)
47 “നീ ഭൂമിയുടെ അറ്റത്തോളവും രക്ഷ ആകേണ്ടതിന്നു ഞാൻ നിന്നെ ജാതികളുടെ വെളിച്ചമാക്കി വെച്ചിരിക്കുന്നു” എന്നു കൎത്താവു ഞങ്ങളോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു.
Кадя припхэндя амэнди о Рай: «Мэ тердэм тут удудэса важ народоря, соб ту тэ андярэс фэрисаримос жыкай майдурутни пхув».
48 ജാതികൾ ഇതു കേട്ടു സന്തോഷിച്ചു ദൈവവചനത്തെ മഹത്വപ്പെടുത്തി, നിത്യജീവന്നായി നിയമിക്കപ്പെട്ടവർ എല്ലാവരും വിശ്വസിച്ചു. (aiōnios g166)
Кала найиудеёря ашундэ када, онэ радонаспэ и лашарэнас лэ Раес пала Лэско лав, и всаворэ кола, савэ сас вытидэ важ вакоско жувимос, патяйле. (aiōnios g166)
49 കൎത്താവിന്റെ വചനം ആ നാട്ടിൽ എങ്ങും വ്യാപിച്ചു.
Лав Раеско розжыляпэ пай всавори кодья пхув.
50 യെഹൂദന്മാരോ ഭക്തിയുള്ള മാന്യസ്ത്രീകളെയും പട്ടണത്തിലെ പ്രധാനികളെയും ഇളക്കി പൌലൊസിന്റെയും ബൎന്നബാസിന്റെയും നേരെ ഉപദ്രവമുണ്ടാക്കി അവരെ തങ്ങളുടെ അതിരുകളിൽ നിന്നു പുറത്താക്കിക്കളഞ്ഞു.
Нэ иудеёря подмардэ жувлян андай пативалэ йиря и пхурэдэрэн андав форо и кола линэ тэ гонин Павлос и Варнавас и вытрадэ лэн андав лэнго тхан.
51 എന്നാൽ അവർ തങ്ങളുടെ കാലിലെ പൊടി അവരുടെ നേരെ തട്ടിക്കളഞ്ഞു ഇക്കോന്യയിലേക്കു പോയി.
Тунчи онэ обмардэ о прахо пай пэстирэ пэрнэ и жыле андэ Икониё.
52 ശിഷ്യന്മാർ സന്തോഷവും പരിശുദ്ധാത്മാവും നിറഞ്ഞവരായിത്തീൎന്നു.
Сытярнэ ж пхэрдёнас лошаса и Свэнтонэ Духоса.

< അപ്പൊ. പ്രവൃത്തികൾ 13 >