< അപ്പൊ. പ്രവൃത്തികൾ 10 >
1 കൈസൎയ്യയിൽ ഇത്താലിക എന്ന പട്ടാളത്തിൽ കൊൎന്നേല്യൊസ് എന്നു പേരുള്ളോരു ശതാധിപൻ ഉണ്ടായിരുന്നു.
OL amen mi Jajarea ad a Korneliuj, me jaumaj en pwin en jaunpei eu, me ad a men Italien,
2 അവൻ ഭക്തനും തന്റെ സകലഗൃഹത്തോടും കൂടെ ദൈവത്തെ ഭയപ്പെടുന്നവനുമായി ജനത്തിന്നു വളരെ ധൎമ്മം കൊടുത്തും എപ്പോഴും ദൈവത്തോടു പ്രാൎത്ഥിച്ചും പോന്നു.
Me lelapok o majak Kot ianaki toun im a karoj, me poden kijakij on aramaj, o kapakap on Kot anjau karoj.
3 അവൻ പകൽ ഏകദേശം ഒമ്പതാം മണിനേരത്തു ഒരു ദൎശനത്തിൽ ഒരു ദൈവദൂതൻ തന്റെ അടുക്കൽ അകത്തു വരുന്നതു സ്പഷ്ടമായി കണ്ടു: കൊൎന്നേല്യൊസേ എന്നു തന്നോടു പറയുന്നതും കേട്ടു.
A majani ni kajanjal eu tounlan en Kot amen, me pwara don i ni klok jilu, majani on i: Korneliuj!
4 അവൻ അവനെ ഉറ്റു നോക്കി ഭയപരവശനായി: എന്താകുന്നു കൎത്താവേ എന്നു ചോദിച്ചു. അവൻ അവനോടു: നിന്റെ പ്രാൎത്ഥനയും ധൎമ്മവും ദൈവത്തിന്റെ മുമ്പിൽ എത്തിയിരിക്കുന്നു.
A kankakil i o majakadar, potoan on: Main, dakot? A kotin majani on i: Om kapakap akan o koleir leler wajailen Kot.
5 ഇപ്പോൾ യോപ്പയിലേക്കു ആളയച്ചു, പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വരുത്തുക.
Koe ari kadar won lope ol akai, ukedo Jimon, me pil ad a Petruj,
6 അവൻ തോൽക്കൊല്ലനായ ശിമോൻ എന്നൊരുവനോടു കൂടെ പാൎക്കുന്നു. അവന്റെ വീടു കടല്പുറത്തു ആകുന്നു എന്നു പറഞ്ഞു.
Me kin kairu ren Jimon jaun wia kil en man, me im a jal on jed;
7 അവനോടു സംസാരിച്ച ദൂതൻ പോയ ശേഷം അവൻ തന്റെ വേലക്കാരിൽ രണ്ടുപേരെയും തന്റെ അടുക്കൽ അകമ്പടി നില്ക്കുന്നവരിൽ ദൈവഭക്തനായോരു പടയാളിയേയും
A tounlan o, me kotin mama jani on i, lao kotilar, ap ekeredo na ladu riamen o jaunpei lelapok amen, me kin mi re a anjau karoj.
8 വിളിച്ചു സകലവും വിവരിച്ചുപറഞ്ഞു യോപ്പയിലേക്കു അയച്ചു
A lao majani on irail mepukat karoj, ap kadar ir alan lope.
9 പിറ്റെന്നാൾ അവർ യാത്രചെയ്തു പട്ടണത്തോടു സമീപിക്കുമ്പോൾ പത്രൊസ് ആറാം മണിനേരത്തു പ്രാൎത്ഥിപ്പാൻ വെണ്മാടത്തിൽ കയറി.
A mandan ran o ni ar japa japalwei o koren ion kanim o, Petruj ap kotila pon im o, pwen kapakap impan klok eijokriau.
10 അവൻ വളരെ വിശന്നിട്ടു ഭക്ഷിപ്പാൻ ആഗ്രഹിച്ചു; അവർ ഒരുക്കുമ്പോഴേക്കു അവന്നു ഒരു വിവശത വന്നു.
Ap men jakadar o a pan jak. A ni ar kaonopadan i, ap majani kajanjal eu:
11 ആകാശം തുറന്നിരിക്കുന്നതും വലിയൊരു തുപ്പട്ടിപോലെ നാലു കോണും കെട്ടീട്ടു ഭൂമിയിലേക്കു ഇറക്കിവിട്ടോരു പാത്രം വരുന്നതും അവൻ കണ്ടു.
A kilaner nanlan a ritidar o ed eu likamata tein pwainok kalaimun kokodi, me imwi kan pukopuk pena o pwilidi on nani pwel.
12 അതിൽ ഭൂമിയിലെ സകലവിധ നാൽക്കാലിയും ഇഴജാതിയും ആകാശത്തിലെ പറവയും ഉണ്ടായിരുന്നു.
Jon en man en jappa karoj mi lole, me kin aluki pa, o me laualo, o man korop kai, o manpir en pan lan.
13 പത്രൊസേ, എഴുന്നേറ്റു അറുത്തു തിന്നുക എന്നു ഒരു ശബ്ദം ഉണ്ടായി.
O nil eu peidi don i majanier: Petruj, paurida, kamela o mana!
14 അതിന്നു പത്രൊസ്: ഒരിക്കലും പാടില്ല, കൎത്താവേ; മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ.
A Petruj potoan on: Kaidin Main, pwe i kaikenta mana me mal kot, de me jamin.
15 ആ ശബ്ദം രണ്ടാംപ്രാവശ്യം അവനോടു: ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു പറഞ്ഞു.
A nil o majani on i kariapak: Meakot, me Kot kamakelekeladar koe der mamaleki!
16 ഇങ്ങനെ മൂന്നു പ്രാവശ്യം ഉണ്ടായി; ഉടനെ പാത്രം തിരികെ ആകാശത്തിലേക്കു വലിച്ചെടുത്തു.
Mepukat wiauier pan jilepak! Ed o ap kapuredalan nanlan.
17 ഈ കണ്ട ദൎശനം എന്തായിരിക്കും എന്നു പത്രൊസ് ഉള്ളിൽ ചഞ്ചലിച്ചു കൊണ്ടിരിക്കുമ്പോൾ കൊൎന്നേല്യൊസ് അയച്ച പുരുഷന്മാർ ശിമോന്റെ വീടു ചോദിച്ചുകൊണ്ടു പടിവാതിൽക്കൽ നിന്നു:
A Petruj ni a kotin ponepon kidar wewe en kajanjal o, me a majanier, kilan, ol oko me paka darado jan ren Korneliuj, ap rapaki im en Jimon o uda pan wanim o,
18 പത്രൊസ് എന്നു മറു പേരുള്ള ശിമോൻ ഇവിടെ പാൎക്കുന്നുണ്ടോഎന്നു വിളിച്ചു ചോദിച്ചു.
O likilikwir pepeidok, ma Jimon, me pil mar a Petruj kotikot waja o.
19 പത്രൊസ് ദൎശനത്തെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ആത്മാവു അവനോടു: മൂന്നു പുരുഷന്മാർ നിന്നെ അന്വേഷിക്കുന്നു;
A Petruj ni a kotin madamadaua duen kajanjal o, Nen ap kotin majani on i: Kilan ol jilimen raparapa kin uk.
20 നീ എഴുന്നേറ്റു ഇറങ്ങിച്ചെല്ലുക; ഞാൻ അവരെ അയച്ചതാകകൊണ്ടു ഒന്നും സംശയിക്കാതെ അവരോടു കൂടെ പോക എന്നു പറഞ്ഞു.
Uda o kodiwei ian irail o jo peikajal, pwe Nai me kadar irail do.
21 പത്രൊസ് ആ പുരുഷന്മാരുടെ അടുക്കൽ ഇറങ്ങിച്ചെന്നു: നിങ്ങൾ അന്വേഷിക്കുന്നവൻ ഞാൻ തന്നെ; നിങ്ങൾ വന്ന സംഗതി എന്തു എന്നു ചോദിച്ചു.
Petruj ap kodilan ren ol oko, majani: Kilan, iet nai, me komail raparapaki. Da karepen omail kodo?
22 അതിന്നു അവർ: നീതിമാനും ദൈവഭക്തനും യെഹൂദന്മാരുടെ സകലജാതിയാലും നല്ല സാക്ഷ്യംകൊണ്ടവനും ആയ കൊൎന്നേല്യൊസ് എന്ന ശതാധിപന്നു നിന്നെ വീട്ടിൽ വരുത്തി നിന്റെ പ്രസംഗം കേൾക്കേണം എന്നു ഒരു വിശുദ്ധദൂതനാൽ അരുളപ്പാടുണ്ടായിരിക്കുന്നു എന്നു പറഞ്ഞു.
Irail inda: Korneliuj jaumaj en jaunpei amen, ol pun amen, me majak Kot, o kalok mau ren Juj akan karoj, me manier jan ren tounlan jaraui en Kot amen, en poron don komui, en kotido nan tanpaj a, pwen mani jan komui majan akan.
23 അവൻ അവരെ അകത്തു വിളിച്ചു പാൎപ്പിച്ചു; പിറ്റെന്നാൾ എഴുന്നേറ്റു അവരോടുകൂടെ പുറപ്പെട്ടു; യോപ്പയിലെ സഹോദരന്മാർ ചിലരും അവനോടുകൂടെ പോയി.
I ari kajamo ir Ion o kinte kin irail er. A mandan ran o a kotin ian ir wei; o jaulan en lope kai pil ian i.
24 പിറ്റെന്നാൾ കൈസൎയ്യയിൽ എത്തി; അവിടെ കൊൎന്നേല്യൊസ് ചാൎച്ചക്കാരെയും അടുത്ത സ്നേഹിതന്മാരെയും കൂട്ടിവരുത്തി, അവൎക്കായി കാത്തിരുന്നു.
A mandan ran o re leler Jajarea. A Korneliuj kapokon pena jau i o kompokepa kan ap auiaui irail.
25 പത്രൊസ് അകത്തു കയറിയപ്പോൾ കൊൎന്നേല്യൊസ് എതിരേറ്റു അവന്റെ കാല്ക്കുൽ വീണു നമസ്കരിച്ചു.
A Petruj lao pedelon on, Korneliuj ap tu on i o pupedi on ni aluwilu a o kaudok on i.
26 പത്രൊസോ: എഴുന്നേല്ക്കു, ഞാനും ഒരു മനുഷ്യനത്രെ എന്നു പറഞ്ഞു അവനെ എഴുന്നേല്പിച്ചു,
A Petruj kauada i indada: Uda, pwe nai pil aramaj amen.
27 അവനോടു സംഭാഷിച്ചുംകൊണ്ടു അകത്തു ചെന്നു, അനേകർ വന്നു കൂടിയിരിക്കുന്നതു കണ്ടു അവനോടു:
A ni ara majan pena, ap pedelon on, diaradar me toto momod pena.
28 അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.
I ari majani on irail: Komail aja, me a jota inen, ol en Juj amen en pat on men liki amen de kola re a. A Kot kotin kajale on ia, i ender mamaleki de jauteki amen aramaj.
29 അതുകൊണ്ടാകുന്നു നിങ്ങൾ ആളയച്ചപ്പോൾ ഞാൻ എതിർ പറയാതെ വന്നതു; എന്നാൽ എന്നെ വിളിപ്പിച്ച സംഗതി എന്തു എന്നു അറിഞ്ഞാൽ കൊള്ളാം എന്നു പറഞ്ഞു.
I me i koki do o jo peikajal ni ar idok ia. Ari, i men kalelapok, da karep en omail eker ia do?
30 അതിന്നു കൊൎന്നേല്യൊസ്: നാലാകുന്നാൾ ഈ നേരത്തു ഞാൻ വീട്ടിൽ ഒമ്പതാം മണിനേരത്തെ പ്രാൎത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ ശുഭ്രവസ്ത്രം ധരിച്ചോരു പുരുഷൻ എന്റെ മുമ്പിൽ നിന്നു:
Korneliuj ap majaniada: Mon pon pa pon nai kaijejol lel auer wet. A ni klok duau i kapakap nan im ai. A kilan, ol amen me kot mo i, mi nan likau linalin,
31 കൊൎന്നേല്യൊസേ, ദൈവം നിന്റെ പ്രാൎത്ഥന കേട്ടു നിന്റെ ധൎമ്മം ഓൎത്തിരിക്കുന്നു.
O majani: Korneliuj, om kapakap me pwaida, o om koleir leler kupur en Kot.
32 യോപ്പയിലേക്കു ആളയച്ചു പത്രൊസ് എന്നു മറുപേരുള്ള ശിമോനെ വിളിപ്പിക്ക; അവൻ കടല്പുറത്തു തോൽക്കൊല്ലനായ ശീമോന്റെ വീട്ടിൽ പാൎക്കുന്നു എന്നു പറഞ്ഞു.
Ari, ilakilan lope, pwe Jimon me pil ad a Petruj, en kodo. A kaikairu nan im en Jimon jaun wia kil en man, me jal on jed. A lao pwarado, a pan padapadaki uk.
33 ക്ഷണത്തിൽ ഞാൻ നിന്റെ അടുക്കൽ ആളയച്ചു; നീ വന്നതു ഉപകാരം. കൎത്താവു നിന്നോടു കല്പിച്ചതൊക്കെയും കേൾപ്പാൻ ഞങ്ങൾ എല്ലാവരും ഇവിടെ ദൈവത്തിന്റെ മുമ്പാകെ കൂടിയിരിക്കുന്നു എന്നു പറഞ്ഞു.
Nai ari pitipit ilakilan komui, a meid mau omui pwarador. Ari iet kit karoj janjal mon Kot, pwe jen ron meakan, me Kot majani on komui.
34 അപ്പോൾ പത്രൊസ് വായി തുറന്നു പറഞ്ഞു തുടങ്ങിയതു: ദൈവത്തിന്നു മുഖപക്ഷമില്ല എന്നും
Petruj ap kotiki pajan jilan I indada: Melel, i ajaer, me Kot jota kin kotin lipilipiliki aramaj,
35 ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവൎത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാൎത്ഥമായി ഗ്രഹിക്കുന്നു.
A nan jap karoj meamen majak i o wiawia me pun, nan i me konekon re a.
36 അവൻ എല്ലാവരുടെയും കൎത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേൽ മക്കൾക്കു അയച്ച വചനം,
Majan o me a kotin kadara don men Ijrael, en kaire kin irail popol ren Iejuj Krijtuj. (Nan i me Kaun pan meakaroj).
37 യോഹന്നാൻ പ്രസംഗിച്ച സ്നാനത്തിന്റെശേഷം ഗലീലയിൽ തുടങ്ങി യെഹൂദ്യയിൽ ഒക്കെയും ഉണ്ടായ വൎത്തമാനം,
Komail aja majan me kalok jili me tapidar nan Kalilaa lel ludaa pon murin paptaij, me loanej wiada padak due.
38 നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ.
Duen en Kot a kotin keiekier Iejuj en Najaret Nen jaraui o manaman, me kotin kakan jili wiawia mau o kakeladar me tanwar en tewil, pwe Kot kotin ieian i.
39 യെഹൂദ്യദേശത്തിലും യെരൂശലേമിലും അവൻ ചെയ്ത സകലത്തിനും ഞങ്ങൾ സാക്ഷികൾ ആകുന്നു. അവനെ അവർ മരത്തിന്മേൽ തൂക്കിക്കൊന്നു;
A kit karoj me jaunkadede en meakaroj, me a kotin wiadar nan jap en Juj akan o pil Ierujalem, me re pajuredi on nin tuka o kamatalar.
40 ദൈവം അവനെ മൂന്നാം നാൾ ഉയിൎത്തെഴുന്നേല്പിച്ചു,
Nan i me Kot kotin kaiajadar ni ran kajilu o kajaleda i.
41 സകല ജനത്തിന്നുമല്ല, ദൈവം മുമ്പുകൂട്ടി നിയമിച്ച സാക്ഷികളായി, അവൻ മരിച്ചവരിൽനിന്നു ഉയിൎത്തെഴുന്നേറ്റശേഷം അവനോടുകൂടെ തിന്നുകുടിച്ചവരായ ഞങ്ങൾക്കു തന്നേ പ്രത്യക്ഷനാക്കിത്തന്നു.
Kaidin on aramaj karoj, pwe on jaunkadede kai, me pilipildar ren Kot, kit me ian I jak o urak murin a iajadar jan ren me melar akan.
42 ജീവികൾക്കും മരിച്ചവൎക്കും ന്യായാധിപതിയായി ദൈവത്താൽ നിയമിക്കപ്പെട്ടവൻ അവൻ തന്നേ എന്നു ജനത്തോടു പ്രസംഗിച്ചു സാക്ഷീകരിപ്പാൻ അവൻ ഞങ്ങളോടു കല്പിച്ചു.
I ari majani on kit, jen padapadak on aramaj o kadede melel, me i, me Kot kotin piladar, pwen Jaunkapun pan me maur o me melar akan.
43 അവനിൽ വിശ്വസിക്കുന്ന ഏവന്നും അവന്റെ നാമം മൂലം പാപമോചനം ലഭിക്കും എന്നു സകല പ്രവാചകന്മാരും സാക്ഷ്യം പറയുന്നു.
A jaukop karoj kin kadede duen i, me dip en ir karoj, me pojon i, pan lapwada pweki mar a.
44 ഈ വാക്കുകളെ പത്രൊസ് പ്രസ്താവിക്കുമ്പോൾ തന്നേ വചനം കേട്ട എല്ലാവരുടെ മേലും പരിശുദ്ധാത്മാവു വന്നു.
A ni Petruj kotikida majan pukat Nen jaraui ap moredi pon karoj, me roneron padak o.
45 അവർ അന്യഭാഷകളിൽ സംസാരിക്കുന്നതും ദൈവത്തെ മഹത്വീകരിക്കുന്നതും കേൾക്കയാൽ
A me pojon akan, kijan jirkomjaij, karoj me ian Petruj pwarador, puriamuiki, me Nen jaraui pil moredi pon men liki kan.
46 പത്രൊസിനോടുകൂടെ വന്ന പരിച്ഛേദനക്കാരായ വിശ്വാസികൾ പരിശുദ്ധാത്മാവു എന്ന ദാനം ജാതികളുടെ മേലും പകൎന്നതു കണ്ടു വിസ്മയിച്ചു.
Pwe re ronadar ar lokaia kida nil toror kapina Kot. Petruj ap majanier:
47 നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആൎക്കു കഴിയും എന്നു പറഞ്ഞു.
Ij me pan inapwriedi pil, me mepukat ender paptaijela, pwe re aleer Nen jaraui dueta kitail?
48 പത്രൊസ് അവരെ യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നാനം കഴിപ്പിപ്പാൻ കല്പിച്ചു. അവൻ ചില ദിവസം അവിടെ താമസിക്കേണം എന്നു അവർ അപേക്ഷിച്ചു.
I ari majani, me ren paptaijela ni mar en Iejuj Krijtuj. Irail ap poeki, a en mimieta re’rail ran akai.