< 2 തെസ്സലോനിക്യർ 2 >
1 ഇനി സഹോദരന്മാരേ, നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:
Ka benae aw, mi Bawipa Jesuh Khritaw a lawnak be vai ja a veia mi ngkhyumnak be vaia mawngma üng,
2 കൎത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനാലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു.
“Bawipaa Khawmhnüp cun pha law päng ve” ti lü ngmüimkhya ngcim üngka naw pi kyase, ngthu üngka naw pi kyase, keimia yuk lawa kcaa mäih naw pi kyase, nami cungngaihnak käh nghngih kthum lü käh nami kthaset vaia ning jah nghui na veng.
3 ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധൎമ്മമൂൎത്തിയുമായവൻ വെളിപ്പെടുകയും വേണം.
U naw pi ihawkba pi käh ning jah mhlei se. Akpäihnaka Pamhnam Kpetkie ja mulai meia cit khai Setxutnaka Capa am a po lawa küt üng ta, acuna Mhnüp am pha law ham.
4 അവൻ ദൈവാലയത്തിൽ ഇരുന്നുകൊണ്ടു ദൈവം എന്നു നടിച്ചു, ദൈവം എന്നോ പൂജാവിഷയം എന്നോ പേരുള്ള സകലത്തിന്നും മീതെ തന്നെത്താൻ ഉയൎത്തുന്ന എതിരാളി അത്രേ.
Mhnama ami jah ngaihe ja ami sawkhahe naküt cun ani naw ia käh jah msui lü, ami khana vekia mhnünei law khai. Pamhnama Templea pi lutlang lü ngaw khai, amät cun Mhnam ni tia pyenei law khai.
5 നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ഞാൻ ഇതു നിങ്ങളോടു പറഞ്ഞു എന്നു ഓൎക്കുന്നില്ലയോ?
Nami hlawnga ka ve üng, ahin he avan ka ning jah mtheh cen am nami sümkie aw.
6 അവൻ സമയത്തിന്നു മുമ്പെ വെളിപ്പെടാതിരിക്കേണ്ടതിന്നു ഇപ്പോൾ തടുക്കുന്നതു എന്തു എന്നു നിങ്ങൾ അറിയുന്നു.
Setxutnaka Capa cun naw amäta kcün üng a podang law vaia phäh, atuh hin käh podang law khaia ani khamki veki ti nami ksingki.
7 അധൎമ്മത്തിന്റെ മൎമ്മം ഇപ്പോഴേ വ്യാപരിക്കുന്നുണ്ടു; ഇതുവരെ തടുക്കുന്നവൻ വഴിയിൽനിന്നു നീങ്ങിപോക മാത്രം വേണം.
Ngthupkia Setxutnaka Capa cun naw khut pawh k’um ve. Cunüngpi, sungkhamki mat cun am lak bea küt üngta, Setxutnaka Capa cun am podang law yah.
8 അപ്പോൾ അധൎമ്മമൂൎത്തി വെളിപ്പെട്ടുവരും; അവനെ കൎത്താവായ യേശു തന്റെ വായിലെ ശ്വാസത്താൽ ഒടുക്കി തന്റെ പ്രത്യക്ഷതയുടെ പ്രഭാവത്താൽ നശിപ്പിക്കും.
Acunüng, Setxutnaka Capa cun podang law khai. Cunüngpi, Bawipa Jesuh naw a law bea kcün üng hmut sawxat lü hnim khai. Bawipa naw hlüngtaikia akvai am avana cimkpye khai.
9 അധൎമ്മമൂൎത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവൎക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകല വഞ്ചനയോടും കൂടെ ആയിരിക്കും;
Acunüng, Setxutnaka Capa cun Khawyama johit am law lü müncankse ja cäiletnak akse mjüküm cun jah pawh law khai.
10 അവർ രക്ഷിക്കപ്പെടുവാന്തക്കവണ്ണം സത്യത്തെ സ്നേഹിച്ചു കൈക്കൊള്ളായ്കയാൽ തന്നേ അങ്ങനെ ഭവിക്കും.
Jah kcimpyeh vaia khyangea khana hleihlak ksekhyu mjüküm sumei law khai. Isenitiüng, acune cun naw küikyannak ami yahnak vaia ngthukcang cun mhläkphyanak üng am dodangei u.
11 സത്യത്തെ വിശ്വസിക്കാതെ അനീതിയിൽ രസിക്കുന്ന ഏവൎക്കും ന്യായവിധി വരേണ്ടതിന്നു
Pamhnam naw johit ksekhyu cun tüih se, acun naw ami ksunga khut bi lü aksekhyu cun jumeikie.
12 ദൈവം അവൎക്കു ഭോഷ്കു വിശ്വസിക്കുമാറു വ്യാജത്തിന്റെ വ്യാപാരശക്തി അയക്കുന്നു.
Acun he cun ngthungtak käh jumei lü mkhyenak am ami hlimtui phäh mkatnak ami khamei vaia phäh ni.
13 ഞങ്ങളോ, കൎത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതൽ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങൾ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാൻ കടമ്പെട്ടിരിക്കുന്നു.
Bawipa naw a ning jah mhläkphyanaka benae aw, Ngmüimkhya Ngcima johit ja ngthungtak nami jumnak am a khyang ngcima ning jah thawnsak lü, khawmdek am a ngtüi ham üngkhyüh küikyannak nami yah khaia Pamhnam naw a ning jah xüa phäh Pamhnam cun akcün tä se kami jenaki.
14 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ മഹത്വം പ്രാപിപ്പാനല്ലോ അവൻ ഞങ്ങളുടെ സുവിശേഷഘോഷണത്താൽ നിങ്ങളെ രക്ഷെക്കു വിളിച്ചതു.
Nami veia Thangkdaw kami sang law üngkhyüha Pamhnam naw a ning jah xü ni. Mi Bawipa Jesuh Khritawa hlüngtainak nami ka na hnga khaia a ning jah khü ni.
15 ആകയാൽ സഹോദരന്മാരേ, നിങ്ങൾ ഉറെച്ചുനിന്നു ഞങ്ങൾ വാക്കിനാലോ ലേഖനത്താലോ ഉപദേശിച്ചുതന്ന പ്രമാണങ്ങളെ മുറുകെ പിടിച്ചുകൊൾവിൻ.
Acunakyase, kami benae aw, ngthu kami sang ja kca kami yuk law am kami ning jah mtheia ngthungtake üng ngmanei lü ngkhängcek ua.
16 നമ്മുടെ കൎത്താവായ യേശുക്രിസ്തുതാനും നമ്മെ സ്നേഹിച്ചു നിത്യാശ്വാസവും നല്ല പ്രത്യാശയും കൃപയാലെ നല്കിയിരിക്കുന്ന നമ്മുടെ പിതാവായ ദൈവവും (aiōnios )
Jah mhläkphya na lü a bäkhäknak üng ngkhängcekia äpeinak ja am düt theikia lingnak jah peki, mi Bawipa Jesuh Khritaw amät ja mi Pa Pamhnam naw, (aiōnios )
17 നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിച്ചു എല്ലാ നല്ല പ്രവൃത്തിയിലും വാക്കിലും സ്ഥിരപ്പെടുത്തുമാറാകട്ടെ.
aläa akdaw pyen lü akdaw nami pawh vaia ngjuktha ning jah pe lü ning jah mcuhmcäi se.