< 2 ശമൂവേൽ 8 >
1 അനന്തരം ദാവീദ് ഫെലിസ്ത്യരെ ജയിച്ചടക്കി, മൂലസ്ഥാനത്തിന്റെ ഭരണം ഫെലിസ്ത്യരുടെ കയ്യിൽനിന്നു കരസ്ഥമാക്കി.
Après cela, David frappa les Philistins et les soumit; et David enleva de la main des Philistins la bride de la ville-mère.
2 അവൻ മോവാബ്യരെയും തോല്പിച്ചു അവരെ നിലത്തു കിടത്തി ചരടുകൊണ്ടു അളന്നു; കൊല്ലുവാൻ രണ്ടു ചരടും ജീവനോടെ രക്ഷിപ്പാൻ ഒരു ചരടുമായി അവൻ അളന്നു. അങ്ങനെ മോവാബ്യർ ദാവീദിന്നു ദാസന്മാരായി കപ്പം കൊടുത്തുവന്നു.
Il battit Moab et les mesura avec le cordeau, en les faisant se coucher à terre; il mesura deux lignes pour les faire mourir, et une ligne entière pour les faire vivre. Les Moabites devinrent les serviteurs de David, et lui apportèrent un tribut.
3 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെർ നദീതീരത്തുള്ള തന്റെ ആധിപത്യം യഥാസ്ഥാനപ്പെടുത്തുവാൻ പോയപ്പോൾ ദാവീദ് അവനെ തോല്പിച്ചു.
David frappa aussi Hadadézer, fils de Rehob, roi de Tsoba, au moment où il allait reprendre sa domination sur le fleuve.
4 അവന്റെ വക ആയിരത്തെഴുനൂറു കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; രഥക്കുതിരകളിൽ നൂറു മാത്രംവെച്ചുംകൊണ്ടു ശേഷം കുതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
David lui prit mille sept cents cavaliers et vingt mille fantassins. David fit atteler les chevaux des chars, mais il en réserva assez pour cent chars.
5 സോബരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിനോടു ചേൎന്ന അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപത്തീരായിരംപേരെ സംഹരിച്ചു.
Lorsque les Syriens de Damas vinrent au secours d'Hadadézer, roi de Tsoba, David frappa vingt-deux mille hommes des Syriens.
6 പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേൎന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായിത്തീൎന്നു കപ്പം കൊടുത്തുവന്നു. ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
David mit alors des garnisons dans la Syrie de Damas, et les Syriens devinrent les serviteurs de David et lui apportèrent un tribut. Yahvé donna la victoire à David partout où il allait.
7 ഹദദേസെരിന്റെ ഭൃത്യന്മാൎക്കു ഉണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
David prit les boucliers d'or qui étaient sur les serviteurs d'Hadadézer et les apporta à Jérusalem.
8 ഹദദേസെരിന്റെ പട്ടണങ്ങളായ ബേതഹിൽനിന്നും ബെരോതായിൽനിന്നും ദാവീദ്‌രാജാവു അനവധി താമ്രവും കൊണ്ടുവന്നു.
A Béta et à Berothaï, villes d'Hadadézer, le roi David prit une grande quantité de bronze.
9 ദാവീദ് ഹദദേസെരിന്റെ സൎവ്വസൈന്യത്തെയും തോല്പിച്ചു എന്നു ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ
Lorsque Toi, roi de Hamath, apprit que David avait battu toute l'armée d'Hadadézer,
10 ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധംചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തോയി തന്റെ മകൻ യോരാമിനെ രാജാവിന്റെ അടുക്കൽ അയച്ചു; ഹദദേസെരിന്നു തോയിയോടു കൂടക്കൂടെ യുദ്ധമുണ്ടായിരുന്നു. യോരാം വെള്ളി, പൊന്നു, താമ്രം എന്നിവകൊണ്ടുള്ള സാധനങ്ങളെ കൊണ്ടുവന്നു.
Toi envoya son fils Joram auprès du roi David pour le saluer et le bénir, parce qu'il avait combattu Hadadézer et l'avait battu, car Hadadézer était en guerre avec Toi. Joram apporta avec lui des vases d'argent, des vases d'or et des vases de bronze.
11 ദാവീദ് രാജാവു ഇവയെ അരാമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിങ്ങനെ താൻ കീഴടക്കിയ സകലജാതികളുടെയും പക്കൽനിന്നും
Le roi David les consacra à Yahvé, avec l'argent et l'or qu'il consacra de toutes les nations qu'il avait soumises -
12 രെഹോബിന്റെ മകനായി സോബരാജാവായ ഹദദേസെരിന്റെ കൊള്ളയിൽനിന്നും എടുത്തു വിശുദ്ധീകരിച്ച വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
de la Syrie, de Moab, des enfants d'Ammon, des Philistins, d'Amalek, et du butin d'Hadadézer, fils de Rehob, roi de Tsoba.
13 പിന്നെ ദാവീദ് ഉപ്പുതാഴ്വരയിൽവെച്ചു പതിനെണ്ണായിരം അരാമ്യരെ സംഹരിച്ചു മടങ്ങിവന്നപ്പോൾ തനിക്കു കീൎത്തി സമ്പാദിച്ചു.
David acquit une réputation lorsqu'il revint de battre dix-huit mille hommes des Syriens dans la vallée du sel.
14 അവൻ എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമിൽ എല്ലാടത്തും അവൻ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; എദോമ്യരൊക്കെയും ദാവീദിന്നു ദാസന്മാരായിത്തീൎന്നു; ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
Il mit des garnisons en Édom. Dans tout Édom, il mit des garnisons et tous les Édomites devinrent les serviteurs de David. Yahvé donna la victoire à David partout où il allait.
15 ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിനെയും വാണു; ദാവീദ് തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിക്കൊടുത്തു.
David régna sur tout Israël, et il fit régner la justice et la droiture sur tout son peuple.
16 സെരൂയയുടെ മകൻ യോവാബ് സേനാധിപതിയും അഹീലൂദിന്റെ മകൻ യെഹോശാഫാത് മന്ത്രിയും ആയിരുന്നു.
Joab, fils de Tseruja, était à la tête de l'armée; Josaphat, fils d'Ahilud, était archiviste;
17 അഹീതൂബിന്റെ മകൻ സാദോക്കും അബ്യാഥാരിന്റെ മകൻ അഹീമേലെക്കും പുരോഹിതന്മാരും സെരായാ രായസക്കാരനും ആയിരുന്നു.
Tsadok, fils d'Ahitub, et Achimélec, fils d'Abiathar, étaient sacrificateurs; Seraja était scribe;
18 യഹോയാദയുടെ മകൻ ബെനായാവു ക്രേത്യൎക്കും പ്ലേത്യൎക്കും അധിപതി ആയിരുന്നു; ദാവീദിന്റെ പുത്രന്മാരോ പുരോഹിതന്മാരായിരുന്നു.
Benaja, fils de Jehojada, était à la tête des Kéréthiens et des Péléthiens; et les fils de David étaient ministres principaux.