< 2 ശമൂവേൽ 23 >

1 ദാവീദിന്റെ അന്ത്യവാക്യങ്ങളാവിതു: യിശ്ശായിപ്പുത്രൻ ദാവീദ് ചൊല്ലുന്നു; ഔന്നത്യം പ്രാപിച്ച പുരുഷൻ ചൊല്ലുന്നു; യാക്കോബിൻ ദൈവത്താൽ അഭിഷിക്തൻ, യിസ്രായേലിൻ മധുരഗായകൻ തന്നേ.
Voici le dernier discours de David: Parole de David, fils de Jessé, parole de l’homme haut placé, de l’élu du Dieu de Jacob, du chantre aimable d’Israël:
2 യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിന്മേൽ ഇരിക്കുന്നു.
L’Esprit du Seigneur a parlé par ma bouche, son verbe repose sur ma langue.
3 യിസ്രായേലിന്റെ ദൈവം കല്പിച്ചു; യിസ്രായേലിൻ പാറ എന്നോടു അരുളിച്ചെയ്തു: മനുഷ്യരെ നീതിമാനായി ഭരിക്കുന്നവൻ,
Il a dit, le Dieu d’Israël, Il a prononcé à mon sujet, le Rocher d’Israël: "Qui domine sur les hommes doit être juste, gouverner dans la crainte de Dieu.
4 ദൈവഭയത്തോടെ വാഴുന്നവൻ, മേഘമില്ലാത്ത പ്രഭാതകാലത്തു സുൎയ്യോദയത്തിങ്കലെ പ്രകാശത്തിന്നു തുല്യൻ; മഴെക്കു പിമ്പു സൂൎയ്യകാന്തിയാൽ ഭൂമിയിൽ മുളെക്കുന്ന ഇളമ്പുല്ലിന്നു തുല്യൻ.
Quand le soleil brille, éclairant le matin un matin sans nuages par ses rayons et par la pluie la verdure sort de la terre…
5 ദൈവസന്നിധിയിൽ എന്റെ ഗൃഹം അതുപോലെയല്ലയോ? അവൻ എന്നോടു ഒരു ശാശ്വതനിയമം ചെയ്തുവല്ലോ: അതു എല്ലാറ്റിലും സ്ഥാപിതവും സ്ഥിരവുമായിരിക്കുന്നു. അവൻ എനിക്കു സകലരക്ഷയും വാഞ്ഛയും തഴെപ്പിക്കയില്ലയോ?
Ma maison n’est-elle pas ainsi avec Dieu? Aussi m’a-t-il assuré une alliance perpétuelle, alliance bien ordonnée et bien gardée; ne fait-il pas germer mon salut et l’objet de tous mes désirs?
6 എന്നാൽ സകലനീചന്മാരും എറിഞ്ഞുകിടക്കുന്നതും കൈകൊണ്ടു പിടിച്ചുകൂടാത്തതുമായ മുള്ളുപോലെ ആകുന്നു.
Les pervers sont tous comme des épines qu’on évite, qu’on ne saisit point avec la main;
7 അവയെ തൊടുവാൻ തുനിയുന്നവൻ ഇരിമ്പും കുന്തപ്പിടിയും ധരിച്ചിരിക്കേണം; അവയെ അവ കിടക്കുന്നേടത്തു തന്നേ തീ വെച്ചു ചുട്ടുകളയേണം.
Si quelqu’un y touche, il s’arme de fer ou du bois d’une lance: c’est par le feu qu’il faut les détruire sur place.
8 ദാവീദിന്നു ഉണ്ടായിരുന്ന വീരന്മാരുടെ പേരുകളാവിതു: തഹ്കെമോന്യൻ യോശേബ്-ബശ്ശേബെത്ത്; അവൻ നായകന്മാരിൽ തലവൻ; എണ്ണൂറുപേരെ ഒരേ സമയത്തു ആക്രമിച്ചു കൊന്ന എസ്ന്യൻ അദീനോ ഇവൻ തന്നേ.
Voici les noms des vaillants guerriers de David: Yocheb-Bachébeth, le Tahkemonite, chef de la garde, le même qui, en une seule rencontre, tua huit cents hommes avec sa lance.
9 അവന്റെ ശേഷം ഒരു അഹോഹ്യന്റെ മകനായ ദോദായിയുടെ മകൻ എലെയാസാർ; അവൻ ഫെലിസ്ത്യർ യുദ്ധത്തിന്നു കൂടിയിരുന്ന സ്ഥലത്തുനിന്നു യിസ്രായേല്യർ പൊയ്ക്കളഞ്ഞപ്പോൾ ദാവീദിനോടുകൂടെ നിന്നു ഫെലിസ്ത്യരെ വെല്ലുവിളിച്ച മൂന്നു വീരന്മാരിൽ ഒരുത്തൻ ആയിരുന്നു.
Après lui, Eléazar, fils de Dodo, fils d’Ahohi, l’un des trois vaillants compagnons de David, qui bravèrent les Philistins rassemblés là pour la bataille, quand les Israélites battirent en retraite;
10 അവൻ എഴുന്നേറ്റു കൈതളൎന്നു വാളോടു പറ്റിപ്പോകുംവരെ ഫെലിസ്ത്യരെ വെട്ടി; അന്നു യഹോവ വലിയോരു ജയം നല്കി; കൊള്ളയിടുവാൻ മാത്രമേ പടജ്ജനം അവന്റെ അടുക്കൽ മടങ്ങിവന്നുള്ളു.
lui s’élança et abattit des Philistins jusqu’à ce que sa main fût engourdie et comme collée à son épée. Ce jour-là, le Seigneur procura une grande victoire au peuple, qui revint derrière son chef, mais pour piller.
11 അവന്റശേഷം ഹാരാൎയ്യനായ ആഗേയുടെ മകനായ ശമ്മാ; ഒരിക്കൽ ചെറുപയർ ഉള്ളോരു വയലിൽ കവൎച്ചെക്കു ഫെലിസ്ത്യർ കൂടിവന്നപ്പോൾ ജനം ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടിപ്പോയി.
Après lui, Chamma, fils d’Aghé, le Hararite. Les Philistins s’étaient rassemblés en corps d’armée. Là se trouvait une pièce de terre pleine de lentilles, et le peuple fuyait devant les Philistins.
12 അവനോ വയലിന്റെ നടുവിൽനിന്നു അതിനെ കാത്തു ഫെലിസ്ത്യരെ വെട്ടി; യഹോവ വലിയോരു ജയം നല്കി.
Mais lui, il prit position au milieu du champ, le défendit et battit les Philistins; le Seigneur opéra ainsi une grande délivrance.
13 മുപ്പതു നായകന്മാരിൽ മൂന്നുപേർ കൊയ്ത്തുകാലത്തു അദുല്ലാംഗുഹയിൽ ദാവീദിന്റെ അടുക്കൽ ചെന്നു; ഫെലിസ്ത്യരുടെ സൈന്യം രെഫായീംതാഴ്വരയിൽ പാളയമിറങ്ങിയിരുന്നു.
Trois des trente chefs descendirent un jour, au temps de la moisson, et arrivèrent près de David, dans la caverne d’Adoullam un corps de Philistins se trouvait campé dans la vallée de Rephaïm.
14 അന്നു ദാവീദ് ദുൎഗ്ഗത്തിൽ ആയിരുന്നു; ഫെലിസ്ത്യൎക്കു ബേത്ത്ലേഹെമിൽ അക്കാലത്തു ഒരു കാവൽപട്ടാളം ഉണ്ടായിരുന്നു.
David était alors dans la forteresse, et les Philistins avaient un avant-poste à Bethléem.
15 ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും എന്നു ദാവീദ് ആൎത്തിപൂണ്ടു പറഞ്ഞു.
David eut un désir et dit: "Ah! Si on pouvait me faire boire de l’eau de la citerne qui est à la porte de Bethléem!"
16 അപ്പോൾ ആ മൂന്നു വീരന്മാരും ഫെലിസ്ത്യരുടെ പാളയത്തിൽകൂടി കടന്നുചെന്നു ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണറ്റിൽനിന്നു വെള്ളം കോരി ദാവീദിന്റെ അടുക്കൽ കൊണ്ടുവന്നു; അവനോ അതു കുടിപ്പാൻ മനസ്സില്ലാതെ യഹോവെക്കു നിവേദിച്ചു ഒഴിച്ചു:
Les trois guerriers s’ouvrirent un passage par le camp des Philistins, puisèrent de l’eau à la citerne qui est à la porte de Bethléem et l’apportèrent à David; mais celui-ci ne voulut pas la boire et en fit une libation à l’Eternel,
17 യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷന്മാരുടെ രക്തം ഞാൻ കുടിക്കയോ? ഇതു ചെയ്‌വാൻ എനിക്കു സംഗതിവരരുതേ എന്നു പറഞ്ഞു; അതു കുടിപ്പാൻ അവന്നു മനസ്സില്ലായിരുന്നു. ഇതാകുന്നു ഈ മൂന്നു വീരന്മാർ ചെയ്തതു.
en disant: "Dieu me préserve de faire pareille chose! N’Est-ce pas le sang de ces hommes qui sont allés là au péril de leur vie?" Il refusa donc de boire. Voilà ce que firent ces trois guerriers.
18 യോവാബിന്റെ സഹോദരനും സെരൂയയുടെ മകനുമായ അബീശായി മൂന്നുപേരിൽ തലവൻ ആയിരുന്നു. അവൻ തന്റെ കുന്തത്തെ മുന്നൂറുപേരുടെ നേരെ ഓങ്ങി, അവരെ കൊന്നു; അതുകൊണ്ടു അവൻ മൂവരിൽവെച്ചു കീൎത്തി പ്രാപിച്ചു.
Puis Abisaï, frère de Joab, fils de Cerouya, le chef des Trois: il brandit un jour sa lance sur trois cents ennemis qu’il immola, et se fit un nom parmi les Trois.
19 അവൻ മൂവരിലും മാനം ഏറിയവൻ ആയിരുന്നു; അവൎക്കു തലവനായ്തീൎന്നു. എന്നാൽ അവൻ മറ്റെ മൂവരോളം വരികയില്ല.
Il fut plus estimé que les Trente, car il devint leur chef, cependant il n’arriva point jusqu’aux Trois.
20 കബ്സേലിൽ ഒരു പരാക്രമശാലിയുടെ മകനായ യെഹോയാദയുടെ മകൻ ബെനായാവും വീൎയ്യപ്രവൃത്തികൾ ചെയ്തു; അവൻ മോവാബിലെ അരീയേലിന്റെ രണ്ടു പുത്രന്മാരെ സംഹരിച്ചതുമല്ലാതെ ഹിമകാലത്തു ഒരു ഗുഹയിൽ ചെന്നു ഒരു സിംഹത്തെയും കൊന്നുകളഞ്ഞു.
Puis Benaïahou, fils de Joïada, d’un vaillant aux nombreux exploits, originaire de Kabceël; ce fut lui qui triompha des deux Ariel de Moab; ce fut lui aussi qui descendit et tua un lion dans une fosse par un jour de neige.
21 അവൻ കോമളനായ ഒരു മിസ്രയീമ്യനെയും സംഹരിച്ചു; മിസ്രയീമ്യന്റെ കയ്യിൽ ഒരു കുന്തം ഉണ്ടായിരുന്നു; അവനോ ഒരു വടിയുംകൊണ്ടു അവന്റെ അടുക്കൽ ചെന്നു മിസ്രയീമ്യന്റെ കയ്യിൽ നിന്നും കുന്തം പിടിച്ചുപറിച്ചു കുന്തംകൊണ്ടു അവനെ കൊന്നു.
Il tua aussi un Egyptien, homme de grande mine, et, dans la main de l’Egyptien, il y avait une lance: il descendit vers lui avec un bâton, et il arracha la lance de la main de l’Egyptien et le tua avec sa lance.
22 ഇതു യെഹോയാദയുടെ മകനായ ബെനായാവു ചെയ്തു, മൂന്നു വീരന്മാരിൽ കീൎത്തി പ്രാപിച്ചു.
Voilà ce que fit Benaïahou, fils de Joïada, renommé parmi les trois héros.
23 അവൻ മുപ്പതുപേരിൽ മാനമേറിയവനായിരുന്നു എങ്കിലും മറ്റെ മൂന്നുപേരോളം വരികയില്ല. ദാവീദ് അവനെ അകമ്പടിനായകനാക്കി.
Il fut plus estimé que les Trente, mais il n’arriva pas jusqu’aux Trois. David l’admit dans son conseil.
24 യോവാബിന്റെ സഹോദരനായ അസാഹേൽ മുപ്പതുപേരിൽ ഒരുത്തൻ ആയിരുന്നു; അവർ ആരെന്നാൽ: ബേത്ത്ലേഹെമ്യനായ ദോദോവിന്റെ മകൻ എൽഹാനാൻ, ഹരോദ്യൻ ശമ്മാ, ഹരോദ്യൻ എലീക്കാ,
Assahel, frère de Joab, fut l’un des Trente. Puis Elhanan, fils de Dodo, de Bethléem;
25 പൽത്യൻ ഹേലെസ്, തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ,
Chamma, le Harodite; Elika, le Harodite
26 അനഥോത്യൻ അബീയേസെർ, ഹൂശാത്യൻ മെബുന്നായി, അഹോഹ്യൻ സൽമോൻ,
Héléç, le Paltite; Ira, fils d’Ikkech, de Tekoa;
27 നെത്തോഫാത്യൻ മഹരായി,
Abiézer, d’Anatot; Mebounnaï, le Houchatite;
28 നെത്തോഫാത്യനായ ബാനയുടെ മകൻ ഹേലെബ്,
Çalmôn, l’Ahohite; Maharaï, de Netofa;
29 ബെന്യാമീന്യരുടെ ഗിബെയയിൽനിന്നുള്ള രീബായിയുടെ മകൻ ഇത്ഥായി,
Hêleb, fils de Baana, de Netofa; Ittaï, fils de Ribaï, de Ghibea des Benjamites;
30 പിരാതോന്യൻ ബെനായ്യാവു,
Benaïahou, de Piratôn; Hiddaï, de Nahalë-Gaach;
31 നഹലേഗാശുകാരൻ ഹിദ്ദായി, അൎബാത്യൻ അബീ-അല്ബോൻ, ബർഹൂമ്യൻ അസ്മാവെത്ത്,
Abi-Albôn, l’Arbatite; Azmaveth, le Barhoumite;
32 ശാൽബോന്യൻ എല്യഹ്ബാ, യാശേന്റെ പുത്രന്മാർ:
Elyahba, le Chaalbonite; des fils de Yachên: Jonathan;
33 യോനാഥാൻ, ഹരാൎയ്യൻ ശമ്മ, അരാൎയ്യനായ ശാരാരിന്റെ മകൻ അഹീരാം,
Chamma, le Hararite; Ahiam, fils de Charar, l’Ararite;
34 മാഖാത്യന്റെ മകനായ അഹശ്ബായിയുടെ മകൻ എലീഫേലെത്, ഗിലോന്യനായ അഹീഥോഫെലിന്റെ മകൻ എലീയാം,
Elifélet, fils d’Ahasbaï, fils du Maakhatite; Eliam, fils d’Ahitofel, de Ghilo;
35 കൎമ്മേല്യൻ ഹെസ്രോ, അൎബ്യൻ പാറായി,
Heçraï, le Carmélite; Paaraï, l’Arbite;
36 സോബക്കാരനായ നാഥാന്റെ മകൻ യിഗാൽ,
Yigal, fils de Nathan, de Çoba; Bâni, le Gadite;
37 ഗാദ്യൻ ബാനി, സെരൂയയുടെ മകനായ യോവാബിന്റെ ആയുധവാഹകന്മാരായ അമ്മോന്യൻ സേലെക്ക്, ബെരോത്യൻ നഹരായി.
Célek, l’Ammonite; Naharaï, le Beêrotite, écuyer de Joab, fils de Cerouya;
38 യിത്രിയൻ ഈരാ, യിത്രിയൻ ഗാരേബ്,
Ira, le Yithrite; Garêb, le Yithrite
39 ഹിത്യൻ ഊരീയാവു ഇങ്ങനെ ആകെ മുപ്പത്തേഴുപേർ.
Urie, le Héthéen. Total: trente-sept.

< 2 ശമൂവേൽ 23 >