< 2 ശമൂവേൽ 15 >

1 അനന്തരം അബ്ശാലോം ഒരു രഥത്തെയും കുതിരകളെയും തന്റെ മുമ്പിൽ ഓടുവാൻ അമ്പതു അകമ്പടികളെയും സമ്പാദിച്ചു.
Történt ezek után, szerzett magának Ábsálóm kocsit meg lovakat, és ötven embert, kik futottak előtte.
2 അബ്ശാലോം അതികാലത്തു എഴുന്നേറ്റു പടിവാതില്ക്കൽ വഴിയരികെ നില്ക്കും; ആരെങ്കിലും വ്യവഹാരം ഉണ്ടായിട്ടു രാജാവിന്റെ അടുക്കൽ വിസ്താരത്തിന്നായി വരുമ്പോൾ അബ്ശാലോം അവനെ വിളിച്ചു: നീ ഏതു പട്ടണക്കാരൻ എന്നു ചോദിക്കും; അടിയൻ യിസ്രായേലിൽ ഇന്ന ഗോത്രക്കാരൻ എന്നു അവൻ പറയുമ്പോൾ
Korán föl szokott kelni Ábsálóm és kiállni a kapu útja mellé; és volt, minden ember, kinek pöre volt és ítéletre akart menni a királyhoz – azt megszólította Ábsálóm és mondta: Melyik városból való vagy? Mondta: Izrael törzseinek egyikéből való a te szolgád.
3 അബ്ശാലോം അവനോടു: നിന്റെ കാൎയ്യം ന്യായവും നേരുമുള്ളതു; എങ്കിലും നിന്റെ കാൎയ്യം കേൾപ്പാൻ രാജാവു ആരെയും കല്പിച്ചാക്കീട്ടില്ലല്ലോ എന്നു പറയും.
Ekkor szólt hozzá Ábsálóm: Lásd, szavaid jók és helyesek, de nem hallgat rád senki a király részéről.
4 ഹാ, വഴക്കും വ്യവഹാരവും ഉള്ളവരൊക്കെയും എന്റെ അടുക്കൽ വന്നിട്ടു ഞാൻ അവൎക്കു ന്യായം തീൎപ്പാൻ തക്കവണ്ണം എന്നെ രാജ്യത്തു ന്യായാധിപനാക്കിയെങ്കിൽ കൊള്ളായിരുന്നു എന്നും അബ്ശാലോം പറയും.
Majd így szólt Ábsálóm: Vajha engem tennének bírául az országban s hozzám jönne minden ember, kinek pöre vagy ügye van, én meg igazat adnék neki.
5 ആരെങ്കിലും അവനെ നമസ്കരിപ്പാൻ അടുത്തു ചെന്നാൽ അവൻ കൈ നീട്ടി അവനെ പിടിച്ചു ചുംബനം ചെയ്യും.
És volt, mikor közeledett valaki, hogy leboruljon előtte, akkor kinyújtotta kezét, megfogta őt és megcsókolta.
6 രാജാവിന്റെ അടുക്കൽ ന്യായവിസ്താരത്തിന്നു വരുന്ന എല്ലായിസ്രായേലിനോടും അബ്ശാലോം ഇവ്വണ്ണം തന്നേ ചെയ്തു; അങ്ങനെ അബ്ശാലോം യിസ്രായേല്യരുടെ ഹൃദയം വശീകരിച്ചുകളഞ്ഞു.
Ily módon cselekedett Ábsálóm egész Izraellel, azokkal, kik a királyhoz ítéletre jöttek; így meglopta Ábsálóm Izrael embereinek szívét.
7 നാലുസംവത്സരം കഴിഞ്ഞപ്പോൾ അബ്ശാലോം രാജാവിനോടു പറഞ്ഞതു: ഞാൻ യഹോവെക്കു നേൎന്ന ഒരു നേൎച്ച ഹെബ്രോനിൽ ചെന്നു കഴിപ്പാൻ അനുവാദം തരേണമേ.
Történt negyven év múlva, így szólt Ábsálóm a királyhoz: Hadd menjek, kérlek, hogy Chebrónban lerójam fogadásomat, melyet fogadtam az Örökkévalónak.
8 യഹോവ എന്നെ യെരൂശലേമിലേക്കു മടക്കിവരുത്തിയാൽ യഹോവെക്കു ഒരു ആരാധന കഴിക്കും എന്നു അടിയൻ അരാമിലെ ഗെശൂരിൽ പാൎത്ത കാലം ഒരു നേൎച്ച നേൎന്നിരുന്നു.
Mert fogadást tett a te szolgád, mikor Gesúrban, Arámban, laktam, mondván: ha engem vissza fog hozni az Örökkévaló Jeruzsálembe, akkor szolgálom az Örökkévalót.
9 രാജാവു അവനോടു: സമാധാനത്തോടെ പോക എന്നു പറഞ്ഞു. അവൻ എഴുന്നേറ്റു ഹെബ്രോനിലേക്കു പോയി.
Mondta neki a király: Menj békével. Fölkelt és elment Chebrónba.
10 എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
És küldött Ábsálóm kémeket mind az Izrael törzsei közé, mondván: Amint halljátok a harsona hangját, mondjátok: király lett Ábsálóm Chebrónban.
11 അബ്ശാലോമിനോടുകൂടെ യെരൂശലേമിൽനിന്നു ക്ഷണിക്കപ്പെട്ടവരായി ഇരുനൂറു പേർ പോയിരുന്നു. അവർ ഒന്നും അറിയാതെ തങ്ങളുടെ പരമാൎത്ഥതയിലായിരുന്നു പോയതു.
Ábsálómmal pedig ment kétszáz ember Jeruzsálemből, meg voltak hívva és mentek jóhiszemben, nem tudtak ugyanis semmiről.
12 അബ്ശാലോം യാഗം കഴിക്കുമ്പോൾ ദാവീദിന്റെ മന്ത്രിയായ അഹീഥോഫെൽ എന്ന ഗീലോന്യനെയും അവന്റെ പട്ടണമായ ഗീലോനിൽനിന്നു ആളയച്ചുവരുത്തി; ഇങ്ങനെ ജനം നിത്യം അബ്ശാലോമിന്റെ അടുക്കൽ വന്നുകൂടുകയാൽ കൂട്ടുകെട്ടിന്നു ബലം ഏറിവന്നു.
És elhozatta Ábsálóm a Gílóbeli Achítófelt, Dávid tanácsosát, városából, Gílóból, mikor bemutatta az áldozatokat. És erős volt az összeesküvés és a nép egyre számosabb lett Ábsálóm mellett.
13 അനന്തരം ഒരു ദൂതൻ ദാവീദിന്റെ അടുക്കൽ വന്നു: യിസ്രായേല്യരുടെ ഹൃദയം അബ്ശാലോമിനോടു യോജിച്ചുപോയി എന്നറിയിച്ചു.
És jött a hírmondó Dávidhoz, mondván: Ábsálóm felé fordult Izrael embereinek szíve.
14 അപ്പോൾ ദാവീദ് യെരൂശലേമിൽ തന്നോടു കൂടെയുള്ള സകലഭൃത്യന്മാരോടും: നാം എഴുന്നേറ്റു ഓടിപ്പോക; അല്ലെങ്കിൽ നമ്മിൽ ആരും അബ്ശാലോമിന്റെ കയ്യിൽനിന്നു തെറ്റിപ്പോകയില്ല; അവൻ പെട്ടെന്നു വന്നു നമ്മെ പിടിച്ചു നമുക്കു അനൎത്ഥം വരുത്തുകയും പട്ടണത്തെ വാളിന്റെ വായ്ത്തലയാൽ നശിപ്പിക്കയും ചെയ്യാതിരിക്കേണ്ടതിന്നു ക്ഷണത്തിൽ പുറപ്പെടുവിൻ എന്നു പറഞ്ഞു.
Ekkor mondta Dávid mind a szolgáinak, kik vele voltak Jeruzsálemben: Keljetek föl, hadd szökjünk meg, mert nem lesz számunkra menekvés Ábsálóm elől; siessetek elmenni, nehogy sietve utolérjen és ránklökje a veszedelmet és megverje a várost a kard élével.
15 രാജഭൃത്യന്മാർ രാജാവിനോടു: യജമാനനായ രാജാവിന്റെ ഹിതമൊക്കെയും അടിയങ്ങൾക്കു സമ്മതം എന്നു പറഞ്ഞു.
Szóltak a király szolgái a királyhoz: Egészen aszerint, amit jónak talál uram a király! Itt a szolgáid!
16 അങ്ങനെ രാജാവു പുറപ്പെട്ടു; അവന്റെ ഗൃഹമൊക്കെയും അവനെ പിഞ്ചെന്നു; എന്നാൽ രാജധാനി സൂക്ഷിപ്പാൻ രാജാവു പത്തു വെപ്പാട്ടികളെ താമസിപ്പിച്ചിരുന്നു.
Erre elindult a király meg egész háza az ő nyomában; és otthagyta a király a tíz ágyasnőt, hogy őrizzék a házat.
17 ഇങ്ങനെ രാജാവു പുറപ്പെട്ടു ജനമൊക്കെയും പിന്നാലെ ചെന്നു; അവർ ബേത്ത്-മെർഹാക്കിൽ നിന്നു;
Elindult a király meg az egész nép az ő nyomában, és megálltak a legszélső háznál.
18 അവന്റെ സകലഭൃത്യന്മാരും അവന്റെ അരികത്തുകൂടി കടന്നുപോയി; എല്ലാക്രേത്യരും എല്ലാപ്ലേത്യരും അവനോടുകൂടെ ഗത്തിൽനിന്നു പോന്നിരുന്ന അറുനൂറുപേരായ എല്ലാഗിത്യരും രാജാവിന്റെ മുമ്പാകെ കടന്നുപോയി.
Mind a szolgái pedig elvonultak mellette s mind a keréti és mind a peléti, meg mind a Gátbeliek, hatszáz ember akik nyomában jöttek Gátból, elvonultak a király előtt.
19 രാജാവു ഗിത്യനായ ഇത്ഥായിയോടു പറഞ്ഞതു എന്തെന്നാൽ: നീയും ഞങ്ങളോടുകൂടെ വരുന്നതു എന്തിനു? നീ മടങ്ങിച്ചെന്നു രാജാവിനോടുകൂടെ പാൎക്ക; നീ പരദേശിയും സ്വദേശഭ്രഷ്ടനും അല്ലോ; നിന്റെ സ്ഥലത്തേക്കു തന്നേ പൊയ്ക്കൊൾക;
Ekkor szólt a király a Gátbeli Ittájhoz: Minek jössz te is velünk? Menj vissza s maradj a királynál; mert idegen vagy és el is költözhetsz helyedre.
20 നീ ഇന്നലെ വന്നതേയുള്ളു; ഇന്നു ഞാൻ നിന്നെ ഞങ്ങളോടു കൂടെ അലഞ്ഞുനടക്കുമാറാക്കുമോ? ഞാൻ തരം കാണുന്നേടത്തേക്കു പോകുന്നു; നീ നിന്റെ സഹോദരന്മാരെയും കൂട്ടി മടങ്ങിപ്പോക; ദയയും വിശ്വസ്തതയും നിന്നോടുകൂടെ ഇരിക്കട്ടെ.
Tegnap jöttél és már ma bujdostassalak, hogy velünk jöjj, míg én megyek, ahová megyek? Menj vissza és vidd vissza magaddal testvéreidet szeretettel és hűséggel!
21 അതിന്നു ഇത്ഥായി രാജാവിനോടു: യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവു എവിടെ ഇരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തു വന്നാലും അടിയനും ഇരിക്കും എന്നു പറഞ്ഞു.
Erre felelt Ittáj a királynak és mondta: Él az Örökkévaló és él uram a király, bizony azon a helyen, ahol lesz uram a király, akár életre, akár halálra, bizony ott lesz a te szolgád.
22 ദാവീദ് ഇത്ഥായിയോടു: നീ കൂടെ പോരിക എന്നു പറഞ്ഞു; അങ്ങനെ ഗിത്യനായ ഇത്ഥായിയും അവന്റെ ആളുകളും അവനോടുകൂടെയുള്ള കുഞ്ഞുകുട്ടികളും എല്ലാം കടന്നുപോയി.
Ekkor szólt Dávid Ittájhoz: Menj hát és vonulj el. Elvonult tehát a Gátbeli Ittáj meg mind az emberei és mind a gyermekek kik vele voltak.
23 ദേശത്തൊക്കെയും വലിയ കരച്ചലായി; ജനമെല്ലാം കടന്നുപായി; രാജാവും കിദ്രോൻതോടു കടന്നു; ജനമൊക്കെയും മരുഭൂമിയിലേക്കുള്ള വഴിക്കു പോയി.
Az egész ország hangosan sírt, míg az egész nép elvonult; a király pedig átkelt a Kidrón patakon és az egész nép átkelt vele, a pusztába való út felé.
24 സാദോക്കും അവനോടുകൂടെ ദൈവത്തിന്റെ നിയമപ്പെട്ടകം ചുമന്നുകൊണ്ടു എല്ലാലേവ്യരും വന്നു. അവർ ദൈവത്തിന്റെ പെട്ടകം താഴെ വെച്ചു, ജനമൊക്കെയും പട്ടണത്തിൽനിന്നു കടന്നുതീരുംവരെ അബ്യാഥാർ മലകയറി ചെന്നു.
S ott volt Czádók is meg mind a leviták vele, hordozva Isten szövetségének ládáját, és letették az Isten ládáját – Ebjátár is fölment – míg végképen el nem vonult az egész nép a városból.
25 രാജാവു സാദോക്കിനോടു: നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും.
És mondta a király Czádóknak: Vidd vissza az Isten ládáját a városba; ha majd kegyet találok az Örökkévaló szemeiben, akkor visszahoz engem és látnom engedi őt és hajlékát.
26 അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ എന്നു പറഞ്ഞു.
Ha pedig így szól: nem kedvellek, – itt vagyok, tegyen velem, amint jónak tetszik szemeiben.
27 രാജാവു പിന്നെയും പുരോഹിതനായ സാദോക്കിനോടു: ദൎശകാ, നീ സമാധാനത്തോടെ പട്ടണത്തിലേക്കു മടങ്ങിപ്പോക; നിങ്ങളുടെ രണ്ടു പുത്രന്മാർ, നിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
És szólt a király Czádókhoz a paphoz: Ugye látod? térj vissza a városba békével; Achímáacz fiad és Jónátán, Ebjátár fia, két fiatok veletek van.
28 എനിക്കു നിങ്ങളുടെ അടുക്കൽനിന്നു സൂക്ഷ്മവൎത്തമാനം കിട്ടുംവരെ ഞാൻ മരുഭൂമിയിലേക്കുള്ള കടവിങ്കൽ താമസിക്കും എന്നു പറഞ്ഞു.
Lássátok, én majd késedelmezek a puszta síkságain, míg üzenet jön tőletek, hogy értesítsetek engem.
29 അങ്ങനെ സാദോക്കും അബ്യാഥാരും ദൈവത്തിന്റെ പെട്ടകം യെരൂശലേമിലേക്കു തിരികെ കൊണ്ടുപോയി, അവിടെ താമസിച്ചു.
Visszavitték tehát Czádók és Ebjátár Isten ládáját Jeruzsálembe, és ott maradtak.
30 ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റം കയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.
Dávid pedig fölment az olajfák hegye hágóján, sírva, fölmentében, feje betakarva és mezítláb ment; az egész nép is, mely vele volt, betakarta kiki fejét, és fölmentek, sírva fölmentükben.
31 അബ്ശാലോമിനോടുകൂടെയുള്ള കൂട്ടുകെട്ടുകാരിൽ അഹീഥോഫെലും ഉണ്ടെന്നു ദാവീദിന്നു അറിവു കിട്ടിയപ്പോൾ: യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ എന്നു പറഞ്ഞു.
Dávidnak pedig tudtára adták, mondván: Achítófel az összeesküvők közt van Ábsálóm mellett; s így szólt Dávid: Tedd, kérlek, balgává Achítófel tanácsát, oh Örökkévaló!
32 പിന്നെ ദാവീദ് മലമുകളിൽ ദൈവത്തെ ആരാധിച്ചുവന്ന സ്ഥലത്തു എത്തിയപ്പോൾ അൎഖ്യനായ ഹൂശായി അങ്കി കീറിയും തലയിൽ മണ്ണു വാരിയിട്ടുംകൊണ്ടു അവന്നെതിരെ വരുന്നതു കണ്ടു.
Midőn Dávid épen a csúcsig ért, ahol Isten előtt leborulni szokott, íme, elébe jön az Arkibeli Chúsáj, megtépett köntössel és földdel a fején.
33 അവനോടു ദാവീദ് പറഞ്ഞതു: നീ എന്നോടുകൂടെ പോന്നാൽ എനിക്കു ഭാരമായിരിക്കും.
És mondta neki Dávid: Ha vonulnál velem, terhemre lennél nekem;
34 എന്നാൽ നീ പട്ടണത്തിലേക്കു മടങ്ങിച്ചെന്നു അബ്ശാലോമിനോടു: രാജാവേ, ഞാൻ നിന്റെ ദാസനായിരുന്നുകൊള്ളാം; ഞാൻ ഇതുവരെ നിന്റെ അപ്പന്റെ ദാസൻ ആയിരുന്നതുപോലെ ഇപ്പോൾ നിന്റെ ദാസനായിരിക്കാം എന്നു പറഞ്ഞാൽ നിനക്കു അഹീഥോഫെലിന്റെ ആലോചനയെ വ്യൎത്ഥമാക്കുവാൻ കഴിയും.
de ha visszatérsz a városba és azt mondod Ábsálómnak: szolgád leszek én, oh király, atyád szolgája voltam régen, most meg a te szolgád leszek, – akkor majd meghiusítod javamra Achítófel tanácsát.
35 അവിടെ നിന്നോടുകൂടെ പുരോഹിതന്മാരായ സാദോക്കും അബ്യാഥാരും ഉണ്ടു. അതുകൊണ്ടു രാജധാനിയിൽ നിന്നു കേൾക്കുന്ന വൎത്തമാനമൊക്കെയും നീ പുരോഹിതന്മാരായ സാദോക്കിനെയും അബ്യാഥാരിനെയും അറിയിക്കേണം.
Hiszen ott vannak veled Czádók és Ebjátár a papok, s lesz, minden dolgot, amit hallasz a király házából, tudtára adsz Czádók és Ebjátár papoknak.
36 അവിടെ അവരോടു കൂടെ അവരുടെ രണ്ടു പുത്രന്മാർ, സാദോക്കിന്റെ മകൻ അഹീമാസും അബ്യാഥാരിന്റെ മകൻ യോനാഥാനും ഉണ്ടു; നിങ്ങൾ കേൾക്കുന്ന വൎത്തമാനം ഒക്കെയും അവർമുഖാന്തരം എന്നെ അറിയിപ്പിൻ.
Íme, ott van velük két fiuk, Achímáacz Czádóké és Jónátán Ebjátáré; küldjetek általuk hozzám minden dolgot, mit hallani fogtok.
37 അങ്ങനെ ദാവീദിന്റെ സ്നേഹിതനായ ഹൂശായി പട്ടണത്തിൽ ചെന്നു. അബ്ശാലോമും യെരൂശലേമിൽ എത്തി.
Bement tehát Chúsáj, Dávid barátja, a városba, midőn Ábsálóm Jeruzsálembe érkezett.

< 2 ശമൂവേൽ 15 >