< 2 ശമൂവേൽ 12 >

1 അനന്തരം യഹോവ നാഥാനെ ദാവീദിന്റെ അടുക്കൽ അയച്ചു. അവൻ അവന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതു: ഒരു പട്ടണത്തിൽ രണ്ടു പുരുഷന്മാർ ഉണ്ടായിരുന്നു; ഒരുത്തൻ ധനവാൻ, മറ്റവൻ ദരിദ്രൻ.
Hagi Ra Anumzamo'a Netenina huntegeno Devitintega vu'ne. Hagi Neteni'ma Devitinte'ma eno'a amanage eme huno asami'ne, Mago rankumapina tare netre mani'na'ane, mago nera fenone ne' manigeno, magomo'a amunte omane ne' mani'ne.
2 ധനവാന്നു ആടുമാടുകൾ അനവധി ഉണ്ടായിരുന്നു.
Hagi feno ne'mo'a rama'a sipisipi kevune rama'a bulimakao kevune ante'ne.
3 ദരിദ്രന്നോ താൻ വിലെക്കു വാങ്ങി വളൎത്തിയ ഒരു പെൺകുഞ്ഞാടല്ലാതെ ഒന്നും ഇല്ലായിരുന്നു; അതു അവന്റെ അടുക്കലും അവന്റെ മക്കളുടെ അടുക്കലും വളൎന്നുവന്നു; അതു അവൻ തിന്നുന്നതിൽ ഓഹരി തിന്നുകയും അവൻ കുടിക്കുന്നതിൽ ഓഹരി കുടിക്കയും അവന്റെ മടിയിൽ കിടക്കയും ചെയ്തു; അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.
Hianagi amunte omane ne'mo'a magoke osi a' sipisipi anenta ate'ne. Hagi agra ana osi sipisipi anentara kegava hu'negeno, mafavre zaga'ane magoka nena hu'naze. Hagi ana sipisipimo'a ana ne'mofo zuompafinti ne'zana neneno, kapu'afinti tina ne'neno afumpi masetere hu'ne. Hagi ana sipisipi anentamo'a mofa'agna hu'negeno avure anteneno kegava nehiane.
4 ധനവാന്റെ അടുക്കൽ ഒരു വഴിയാത്രക്കാരൻ വന്നു; തന്റെ അടുക്കൽ വന്ന വഴിപോക്കന്നുവേണ്ടി പാകംചെയ്‌വാൻ സ്വന്ത ആടുമാടുകളിൽ ഒന്നിനെ എടുപ്പാൻ മനസ്സാകാതെ, അവൻ ആ ദരിദ്രന്റെ കുഞ്ഞാടിനെ പിടിച്ചു തന്റെ അടുക്കൽ വന്ന ആൾക്കുവേണ്ടി പാകം ചെയ്തു.
Hagi mago zupa feno ne'mofona mago nantu vahe noma'arega egeno, feno ne'mo'a afu kevu'afintira sipisipia ome ohe netreno, amunte omane ne'mo'ma magoke a' sipisipi anenta'ma ante'nea ome aheno ana nantu vahera krente'ne.
5 അപ്പോൾ ദാവീദിന്റെ കോപം ആ മനുഷ്യന്റെ നേരെ ഏറ്റവും ജ്വലിച്ചു; അവൻ നാഥാനോടു: യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ.
Hagi ana nanekema Deviti'a nentahino'a tusi'a arimpa ahegeno amanage hu'ne, Kasefa huno mani'nea Ra Anumzamofo avufinki, tamage huno anazama hu'nea ne'mo'a frigahie.
6 അവൻ കനിവില്ലാതെ ഈ കാൎയ്യം പ്രവൎത്തിച്ചതുകൊണ്ടു ആ ആടിന്നുവേണ്ടി നാലിരട്ടി പകരം കൊടുക്കേണം എന്നു പറഞ്ഞു.
Na'ankure agra amunte omane ne'mofo zama kumazafa neseno, asunkura huonte anara hu'negu, anama eri'nea zantera 4'a zupa ante agofetu huno amigahie.
7 നാഥാൻ ദാവീദിനോടു പറഞ്ഞതു: ആ മനുഷ്യൻ നീ തന്നേ, യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ യിസ്രായേലിന്നു രാജാവായിട്ടു അഭിഷേകം ചെയ്തു, നിന്നെ ശൌലിന്റെ കയ്യിൽനിന്നു വിടുവിച്ചു.
Hagi Neteni'a Devitina asamino, E'i ana feno nera kagra mani'nane. Hagi Ra Anumzana Israeli vahe Anumzamo'a amanage hie, Nagra masavena fregante'na huhampri kantogenka Israeli vahe kinia mani'nanke'na, Soli'ma kahe'za nehige'na Nagra'a agri azampintira kaguravazi'noe.
8 ഞാൻ നിനക്കു നിന്റെ യജമാനന്റെ ഗൃഹത്തെയും നിന്റെ മാൎവ്വിടത്തിലേക്കു നിന്റെ യജമാനന്റെ ഭാൎയ്യമാരെയും തന്നു; യിസ്രായേൽഗൃഹത്തെയും യെഹൂദാഗൃഹത്തെയും നിനക്കു തന്നു; പോരായെങ്കിൽ ഇന്നിന്നതുംകൂടെ ഞാൻ നിനക്കു തരുമായിരുന്നു.
Hagi Nagra'a kvakamofo Soli naga'ene avrenegamina, a'ne'aramina avrenegamina, Israeli vahe'ene, Juda vahete kva Nagra huhampri kante'noe. Hagi e'ina zamo'ma knare'ma huoganteresina, Nagra rama'a zantamina mago'ana amne kamusine.
9 നീ യഹോവയുടെ കല്പന നിരസിച്ചു അവന്നു അനിഷ്ടമായുള്ളതു ചെയ്തതു എന്തിന്നു? ഹിത്യനായ ഊരീയാവെ വാൾകൊണ്ടു വെട്ടി അവന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തു, അവനെ അമ്മോന്യരുടെ വാൾകൊണ്ടു കൊല്ലിച്ചു.
Hagi nahigenka Ra Anumzamo'na kea kefenkami natrenka, Nagri navufina havi kavukvara hane? Hagi Hiti ne' Uriana Amoni vahe'mokizmi bainati kazinteti kagra ahe nefrinka, a'a kumazafa avre'nane.
10 നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാൎയ്യയെ നിനക്കു ഭാൎയ്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.
Hagi antahio, kagra nagefenkami atrenka Hiti ne' Uria a' avrenanku, ama knareti'ma manita vanazana kagri nagara bainati kazinteti hara huzmante vava hu'za vugahaze.
11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനൎത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാൎയ്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂൎയ്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാൎയ്യമാരോടുകൂടെ ശയിക്കും.
Hagi amanage huno Ra Anumzamo'a hie, kagrama hana kavukavate kagri'a naga'mo'za oti'za hafra hugantegahaze. Hagi a'neka'aramina tava'onkare nemaninimofo avreminugeno, negesanke'za zage ferupi amate zmanteno masegahie.
12 നീ അതു രഹസ്യത്തിൽ ചെയ്തു; ഞാനോ ഈ കാൎയ്യം യിസ്രായേലൊക്കെയും കാൺകെ സൂൎയ്യന്റെ വെട്ടത്തു തന്നേ നടത്തും.
Hagi kagra oku'a ana kavukvara hu'nananagi, Nagra zage ferupi amate mika Israeli vahe zamufi ana zana erinte ama hugahue.
13 ദാവീദ് നാഥാനോടു: ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു നാഥാൻ ദാവീദിനോടു: യഹോവ നിന്റെ പാപം മോചിച്ചിരിക്കുന്നു; നീ മരിക്കയില്ല.
Anage higeno Deviti'a huno, Nagra Ra Anumzamofo avufina kumi hu'noe, higeno anante Neteni'a asamino, Ra Anumzamo'a kumika'a atreganteankinka, ana kumikura kagra ofrigahane.
14 എങ്കിലും നീ ഈ പ്രവൃത്തിയിൽ യഹോവയുടെ ശത്രുക്കൾ ദൂഷണം പറവാൻ ഹേതു ഉണ്ടാക്കിയതുകൊണ്ടു നിനക്കു ജനിച്ചിട്ടുള്ള കുഞ്ഞു മരിച്ചുപോകും എന്നു പറഞ്ഞു നാഥാൻ തന്റെ വീട്ടിലേക്കു പോയി.
Hianagi e'ina kavukava'mo'a Ra Anumzamofo ha' vahera zamaza hige'za Ra Anumzamofona azanavanke hu'za huhaviza huntegahazankino, ana mofavrekamo'a frigahie.
15 ഊരീയാവിന്റെ ഭാൎയ്യ ദാവീദിന്നു പ്രസവിച്ച കുഞ്ഞിനെ യഹോവ ബാധിച്ചു, അതിന്നു കഠിനരോഗം പിടിച്ചു.
Hagi Netenima noma'arega vigeno, Uria kento a' Batsiba'ma Devitinteti'ma ante'nea mofavrerera Ra Anumzamo'a rankri atregeno kri eri'ne.
16 ദാവീദ് കുഞ്ഞിന്നുവേണ്ടി ദൈവത്തോടു അപേക്ഷിച്ചു; ദാവീദ് ഉപവസിക്കയും അകത്തു കടന്നു രാത്രി മുഴുവനും നിലത്തു കിടക്കയും ചെയ്തു.
Hagi ana mofavregura Deviti'a ne'zana a'o huno mopafi maseno Ra Anumzamofontega nunamuna nehigeno kora atune.
17 അവന്റെ ഗൃഹപ്രമാണികൾ അവനെ നിലത്തുനിന്നു എഴുന്നേല്പിപ്പാൻ ഉത്സാഹിച്ചുകൊണ്ടു അരികെ നിന്നു; എന്നാൽ അവന്നു മനസ്സായില്ല. അവരോടു കൂടെ ഭക്ഷണം കഴിച്ചതുമില്ല.
Hagi anama nehige'za, ranra eri'za vahe'amo'za otino ne'zama zamagranema nenogu azeri oti'nazanagi, agra otino ne'zama zamagranema ne'zankura avesra hu'ne.
18 എന്നാൽ ഏഴാം ദിവസം കുഞ്ഞു മരിച്ചുപോയി. കുഞ്ഞു മരിച്ചു എന്നു ദാവീദിനെ അറിയിപ്പാൻ ഭൃത്യന്മാർ ഭയപ്പെട്ടു: കുഞ്ഞു ജീവനോടിരുന്ന സമയം നാം സംസാരിച്ചിട്ടു അവൻ നമ്മുടെ വാക്കു കേൾക്കാതിരിക്കെ കുഞ്ഞു മരിച്ചുപോയി എന്നു നാം അവനോടു എങ്ങനെ പറയും? അവൻ തനിക്കു തന്നേ വല്ല കേടും വരുത്തും എന്നു അവർ പറഞ്ഞു.
Hagi 7ni knazupa ana mofavrea frige'za eri'za vahe'mo'za Devitima asamizankura koro nehu'za anage hu'naze, Ana mofavrema ofri mani'negeta, tagra kema hunana ontahi'neankino menima fri'nea kema asaminunana, agrazante hazenke erigahianki, tagra na'a hugahune?
19 ഭൃത്യന്മാർ തമ്മിൽ മന്ത്രിക്കുന്നതു കണ്ടപ്പോൾ കുഞ്ഞു മരിച്ചുപോയി എന്നു ദാവീദ് ഗ്രഹിച്ചു, തന്റെ ഭൃത്യന്മാരോടു: കുഞ്ഞു മരിച്ചുപോയോ എന്നു ചോദിച്ചു; മരിച്ചുപോയി എന്നു അവർ പറഞ്ഞു.
Hianagi eri'za vahe'mo'zama zamagrage zamagragema hu'za sumi'sumima hazazama negeno'a, hago mofavreni'a fri'ne huno Deviti'a antahi'ne. Hagi Deviti'a eri'za vahe'a zamantahigeno, Mofavrea fri'neo? huno hige'za zamagra kenona hu'za, Izo hago fri'ne hu'za hu'naze.
20 ഉടനെ ദാവീദ് നിലത്തുനിന്നു എഴുന്നേറ്റു കുളിച്ചു തൈലം പൂശി വസ്ത്രം മാറി യഹോവയുടെ ആലയത്തിൽ ചെന്നു നമസ്കരിച്ചു; അരമനയിൽ വന്നു; അവന്റെ കല്പനപ്രകാരം അവർ ഭക്ഷണം അവന്റെ മുമ്പിൽ വെച്ചു അവൻ ഭക്ഷിച്ചു.
Hagi Deviti'a mopafintira otino ti freteno, azokara erise nehuno, masave freteno kukena'a eri nentanino Ra Anumzamofo seli nontega vuno Ra Anumzamofo monora ome hunte'ne. Ana huteno noma'arega vuno ne'zanku hige'za eri'za eme amizageno ne'ne.
21 അവന്റെ ഭൃത്യന്മാർ അവനോടു: നീ ഈ ചെയ്തിരിക്കുന്നതെന്തു? കുഞ്ഞു ജീവനോടിരുന്ന സമയം നീ അവന്നുവേണ്ടി ഉപവസിച്ചു കരഞ്ഞു; കുഞ്ഞു മരിച്ചശേഷം നീ എഴുന്നേറ്റു ഭക്ഷണം കഴിച്ചുവല്ലോ എന്നു ചോദിച്ചു.
Hagi eri'za vahe'amo'za Devitina antahige'za, Kagra nankna kavukva hunka mofavrema ofri mani'negenka, ne'zana atrenka zavira ate'nane? Hianagi menima mofavrema frigenka, ete otinka ne'za ne'nane.
22 അതിന്നു അവൻ: കുഞ്ഞു ജീവനോടിരുന്ന സമയം ഞാൻ ഉപവസിച്ചു കരഞ്ഞു; കുഞ്ഞു ജീവിച്ചിരിക്കേണ്ടതിന്നു ദൈവം എന്നോടു ദയ ചെയ്യുമോ ഇല്ലയോ? ആൎക്കു അറിയാം എന്നു ഞാൻ വിചാരിച്ചു.
Anage hazageno Deviti'a kenona huno, Ne'zana a'o hu'na nasunku'ma hu'noana, na'ankure Ra Anumzamo asunku hunante'nigeno mofavrea ofrisiegu ne'zana atre'na nunamuna nehu'na zavira ate'noe.
23 ഇപ്പോഴോ അവൻ മരിച്ചുപോയി; ഇനി ഞാൻ ഉപവസിക്കുന്നതു എന്തിന്നു? അവനെ മടക്കിവരുത്തുവാൻ എനിക്കു കഴിയുമോ? ഞാൻ അവന്റെ അടുക്കലേക്കു പോകയല്ലാതെ അവൻ എന്റെ അടുക്കലേക്കു മടങ്ങിവരികയില്ലല്ലോ എന്നു പറഞ്ഞു.
Hianagi agra fri'negu na'ante ne'zana a'o hu'na nunamuna hugahue? Nagra asimura aminugeno oraotigahie. Hagi nagra agritera vugahuanagi, agra nagritera omegahie.
24 പിന്നെ ദാവീദ് തന്റെ ഭാൎയ്യയായ ബത്ത്-ശേബയെ ആശ്വസിപ്പിച്ചു അവളുടെ അടുക്കൽ ചെന്നു അവളോടുകൂടെ ശയിച്ചു; അവൾ ഒരു മകനെ പ്രസവിച്ചു; അവൻ അവന്നു ശലോമോൻ എന്നു പേരിട്ടു. യഹോവ അവനെ സ്നേഹിച്ചു.
Anante Deviti'a nenaro Batsibana azeri avava seno, azeri fru nehuno, Deviti'a agrane masegeno, amu'ene huno ne'mofavre kasentegeno, Deviti'a ana mofavre agi'a Solomoni'e huno antemi'ne. (Solomoni'ema hu'neana rimpa frue hu'ne.) Hagi Ra Anumzamo'a ana mofavrea avesinte'ne.
25 അവൻ നാഥാൻ പ്രവാചകനെ നിയോഗിച്ചു; അവൻ യഹോവയുടെ പ്രീതിനിമിത്തം അവന്നു യെദീദ്യാവു എന്നു പേർവിളിച്ചു.
Hagi Ra Anumzamo'a ana mofavrea avesintegu kasnampa ne' Neteni huntegeno Devitinte vuno mofavremofo agi'a Jedidia Ra Anumzamo avesinte'ne hu'ne hunka antemio huno asami'ne.
26 എന്നാൽ യോവാബ് അമ്മോന്യരുടെ രബ്ബയോടു പൊരുതു രാജനഗരം പിടിച്ചു.
Hagi anama nehigeno'a, Joapu'a Amoni vahe'mokizmi ugagota hu'nea kuma Raba rankuma ha' huzamanteno mago kuma eri'ne.
27 യോവാബ് ദാവീദിന്റെ അടുക്കൽ ദൂതന്മാരെ അയച്ചു: ഞാൻ രബ്ബയോടു പൊരുതു ജലനഗരം പിടിച്ചിരിക്കുന്നു.
Hagi Joapu'a kema erino vu vahe huzamanteno, hago Raba rankumara ha'huzamateno tima nenaza tina zamaheno hanarene huta Devitina ome asamiho.
28 ആകയാൽ ഞാൻ നഗരം പിടിച്ചിട്ടു കീൎത്തി എനിക്കാകാതിരിക്കേണ്ടതിന്നു നീ ശേഷം ജനത്തെ ഒരുമിച്ചുകൂട്ടി നഗരത്തിന്നു നേരെ പാളയം ഇറങ്ങി അതിനെ പിടിച്ചുകൊൾക എന്നു പറയിച്ചു.
Ru menina nagra ha' hu'na Raba kuma erisuge'za ana kumamofo agia nagri nagire asamaresagi, mago'a sondia vahera zamavarenka Raba rankumara ome zamahenka erio huta asamiho.
29 അങ്ങനെ ദാവീദ് ജനത്തെ ഒക്കെയും ഒന്നിച്ചുകൂട്ടി രബ്ബയിലേക്കു ചെന്നു പടവെട്ടി അതിനെ പിടിച്ചു.
Higeno Deviti'a maka sondia vahera nezamavareno Raba kumatega vuno, ha ome huno ana rankumara eri'ne.
30 അവൻ അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്തു പൊന്നു; അതിന്മേൽ രത്നം പതിച്ചിരുന്നു; അവർ അതു ദാവീദിന്റെ തലയിൽവെച്ചു; അവൻ നഗരത്തിൽനിന്നു അനവധി കൊള്ളയും കൊണ്ടുപോന്നു.
Hagi Raba kini ne'mofo kini fetorira kna'amo'a 35 kilogremi hu'neankino, ana fetoritera zago'amo'a mareri'nea have me'nea fetori omeri'za Devitina asenifi antaninte'naze. Hagi Deviti'a ha'ma huno eri'nea zantamina rama'a eri'ne.
31 അവിടത്തെ ജനത്തെയും അവൻ പുറത്തു കൊണ്ടുവന്നു അവരെ ഈൎച്ചവാളിന്നും മെതിവണ്ടിക്കും കോടാലിക്കും ആക്കി; അവരെക്കൊണ്ടു ഇഷ്ടികച്ചൂളയിലും വേല ചെയ്യിച്ചു; അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും അവൻ അങ്ങനെ തന്നേ ചെയ്തു. പിന്നെ ദാവീദും സകല ജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
Ana nehuno Raba kumate vahera zamavarege'za kazokzo eri'za vahe mani'ne'za, so eri'zanki, saumenteti eri erizanki, piki tunteti eri'zanki, brikima kreno trohu eri'za zamige'za eri'naze. Maka Amoni rankumatamimpi vahera ana erizanke'za zami'ne. Ana huteno Deviti'a maka sondia vahe'a zamavarege'za ete Jerusalemi vu'naze.

< 2 ശമൂവേൽ 12 >