< 2 ശമൂവേൽ 11 >
1 പിറ്റെ ആണ്ടിൽ രാജാക്കന്മാർ യുദ്ധത്തിന്നു പുറപ്പെടുംകാലം ദാവീദ് യോവാബിനെയും അവനോടുകൂടെ തന്റെ ചേവകരെയും എല്ലായിസ്രായേലിനെയും അയച്ചു; അവർ അമ്മോന്യദേശം ശൂന്യമാക്കി, രബ്ബാപട്ടണം നിരോധിച്ചു. ദാവീദോ യെരൂശലേമിൽ തന്നേ താമസിച്ചിരുന്നു.
၁အခါလည်၍ ရှင်ဘုရင်တို့သည် စစ်တိုက်ချိန် ရောက်သောအခါ၊ ဒါဝိဒ်သည် ယွာဘနှင့်ကျွန်များ၊ ဣသရေလ အမျိုးသားများအပေါင်းတို့ကို စေလွှတ်သဖြင့်၊ သူတို့သည် အမ္မုန်အမျိုးသားတို့ကို တိုက်ဖျက်၍ ရဗ္ဗာ မြို့ကို ဝိုင်းထားကြ၏။ ဒါဝိဒ်သည် ကိုယ်တိုင်ယေရုရှလင်မြို့၌ နေလေ၏။
2 ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽനിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽനിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.
၂နောက်တနေ့ညဦးယံ၌ ဒါဝိဒ်သည် လျောင်းစက်ရာမှထ၍ နန်းတော်မိုးပေါ်မှာ စင်္ကြံသွာစဉ်တွင်၊ အလွန်အဆင်းလှသောမိန်းမတယောက် ရေချိုးသည်ကို မြင်တော်မူ၏။
3 ദാവീദ് ആളയച്ചു ആ സ്ത്രീയെപ്പറ്റി അന്വേഷിപ്പിച്ചു. അവൾ എലീയാമിന്റെ മകളും ഹിത്യനായ ഊരിയാവിന്റെ ഭാൎയ്യയുമായ ബത്ത്-ശേബ എന്നു അറിഞ്ഞു.
၃ထိုမိန်းမကား အဘယ်သူနည်းဟုစေလွှတ်၍ မေးမြန်းလျှင်၊ ဧလျံသမီး၊ ဟိတ္တိလူဥရိယ၏မယား ဗာသ ရှေဘဖြစ်ပါသည်ဟု လျှောက်လေ၏။
4 ദാവീദ് ദൂതന്മാരെ അയച്ചു അവളെ വരുത്തി; അവൾ അവന്റെ അടുക്കൽ വന്നു; അവൾക്കു ഋതുശുദ്ധി വന്നിരുന്നതുകൊണ്ടു അവൻ അവളോടുകൂടെ ശയിച്ചു; അവൾ തന്റെ വീട്ടിലേക്കു മടങ്ങിപ്പോയി.
၄တဖန်လူကိုစေလွှတ်သဖြင့်၊ ထိုမိန်းမကို အထံတော်သို့ ခေါ်ခဲ့၍ ရှက်တင်လေ၏။ ထိုမိန်းမသည် မိမိအညစ်အကြေးနှင့် စင်ကြယ်အောင်ပြု၍ မိမိအိမ်သို့ ပြန်ပြီးမှ၊
5 ആ സ്ത്രീ ഗൎഭം ധരിച്ചു, താൻ ഗൎഭിണി ആയിരിക്കുന്നു എന്നു ദാവീദിന്നു വൎത്തമാനം അയച്ചു.
၅ပဋိသန္ဓေရှိသဖြင့် ဒါဝိတ်ထံသို့လူကိုစေလွှတ်၍၊ကျွန်မ၌ ပဋိသန္ဓေရှိပါ၏ဟု လျှောက်စေသော်၊
6 അപ്പോൾ ദാവീദ് ഹിത്യനായ ഊരീയാവെ തന്റെ അടുക്കൽ അയപ്പാൻ യോവാബിന്നു കല്പന അയച്ചു.
၆ဒါဝိဒ်သည် ယွာဘဆီသို့ လူကိုစေလွှတ်၍ ဟိတ္တိလူ ဥရိယကို ငါ့ထံသို့ စေလွှတ်ရမည်ဟု မှာလိုက်သည် အတိုင်း၊ ယွာဘသည်စေလွှတ်၍၊
7 ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവൎത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.
၇ဥရိယရောက်လာသောအခါ ဒါဝိဒ်က၊ ယွာဘ ကျန်းမာ၏လော။ လူများကျန်းမာ၏လော။ စစ်တိုက်၍ အောင်မြင်သလောဟုမေးမြန်းပြီးမှ၊
8 പിന്നെ ദാവീദ് ഊരിയാവോടു: നീ വീട്ടിൽ ചെന്നു കാലുകളെ കഴുകുക എന്നു പറഞ്ഞു. ഊരീയാവു രാജധാനിയിൽനിന്നു പുറപ്പെട്ടപ്പോൾ രാജാവിന്റെ സമ്മാനം അവന്റെ പിന്നാലെ ചെന്നു.
၈သင့်အိမ်သို့သွား၍ ခြေဆေးလော့ဟု မိန့်တော်မူသည်အတိုင်း၊ ဥရိယသည် နန်းတော်မှထွက်၍ သူ နောက်မှ ခဲဘွယ်စားဘွယ်ကို ရှင်ဘုရင် ပေးလိုက်လေ၏။
9 ഊരീയാവോ തന്റെ വീട്ടിൽ പോകാതെ യജമാനന്റെ സകലഭൃത്യന്മാരോടുംകൂടെ രാജധാനിയുടെ വാതില്ക്കൽ കിടന്നുറങ്ങി.
၉သို့ရာတွင် ဥရိယသည် မိမိအိမ်သို့မသွားဘဲ၊ မိမိအရှင်၏ကျွန်အပေါင်းတို့နှင့်အတူ နန်းတော်တံခါးဝ၌ အိပ်လေ၏။
10 ഊരീയാവു വീട്ടിൽ പോയില്ല എന്നറിഞ്ഞപ്പോൾ ദാവീദ് ഊരീയാവിനോടു: നീ യാത്രയിൽനിന്നു വന്നവനല്ലയോ? നിന്റെ വീട്ടിൽ പോകാതെ ഇരുന്നതു എന്തു എന്നു ചോദിച്ചു.
၁၀ဥရိယသည် မိမိအိမ်သို့ မသွားကြောင်းကို နားတော်လျှောက်လျှင် ဒါဝိဒ်က၊ သင်သည်ခရီးသွားရာမှ ရောက်လာသည်မဟုတ်လော။ သင့်အိမ်သို့ အဘယ်ကြောင့် မသွားဘဲနေသနည်းဟု ဥရိယကိုမေးသော်၊
11 ഊരീയാവു ദാവീദിനോടു: പെട്ടകവും യിസ്രായേലും യെഹൂദയും കൂടാരങ്ങളിൽ വസിക്കുന്നു; എന്റെ യജമാനനായ യോവാബും യജമാനന്റെ ഭൃത്യന്മാരും വെളിമ്പ്രദേശത്തു പാളയമിറങ്ങിക്കിടക്കുന്നു; അങ്ങനെയിരിക്കെ ഞാൻ ഭക്ഷിപ്പാനും കുടിപ്പാനും എന്റെ ഭാൎയ്യയോടുകൂടെ ശയിപ്പാനും എന്റെ വീട്ടിൽ കടക്കുമോ? നിന്നാണ, നിന്റെ ജിവനാണ, അതു ഞാൻ ചെയ്കയില്ല എന്നു പറഞ്ഞു.
၁၁ဥရိယက၊ သေတ္တာတော်နှင့်ဣသရေလအမျိုး၊ ယုဒအမျိုးသားတို့သည် တဲ၌နေကြပါ၏။ သခင်ယွာဘနှင့် သခင်၏ကျွန်များတို့သည် လွင်ပြင်၌တည်းရကြပါ၏။ ကျွန်တော်သည် ကိုယ်အိမ်သို့သွား၍ စားသောက်လျက် မယားနှင့် ပျော်မွေ့လျက်နေသင့်ပါမည်လော။ ကိုယ်တော် အသက်ရှင်တော်မူသည်အတိုင်း၊ ထိုသို့ကျွန်တော် မပြုပါဟု ဒါဝိဒ်အား လျှောက်လေ၏။
12 അപ്പോൾ ദാവീദ് ഊരീയാവിനോടു: നീ ഇന്നും ഇവിടെ താമസിക്ക; നാളെ ഞാൻ നിന്നെ പറഞ്ഞയക്കും എന്നു പറഞ്ഞു. അങ്ങനെ ഊരിയാവു അന്നും യെരൂശലേമിൽ താമസിച്ചു.
၁၂ဒါဝိဒ်ကလည်း၊ ဤမြို့၌ ယနေ့နေဦးလော့။ နက်ဖြန်နေ့ ငါလွှတ်လိုက်မည်ဟုမိန့်တော်မူသည်အတိုင်း၊ ဥရိယသည်ထိုနေ့၊ နက်ဖြန်နေ့၊ ယေရုရှလင်မြို့၌နေ၏။
13 പിറ്റെന്നാൾ ദാവീദ് അവനെ വിളിച്ചു; അവൻ അവന്റെ മുമ്പാകെ ഭക്ഷിച്ചു പാനം ചെയ്തു; അവൻ അവനെ ലഹരിപിടിപ്പിച്ചു; എങ്കിലും അവൻ വീട്ടിലേക്കു പോകാതെ സന്ധ്യക്കു ചെന്നു യജമാനന്റെ ഭൃത്യന്മാരോടുകൂടെ തന്റെ വിരിപ്പിൽ കിടന്നു.
၁၃ဒါဝိဒ်သည်လည်း ဥရိယကိုခေါ်၍ ရှေ့တော်၌ စားသောက်လျက် ယစ်မူးသည်တိုင်အောင်သောက်ရ၏။ သို့သော်လည်း ညဦးမှာမိမိအိမ်သို့ မသွားဘဲ၊ အရှင်၏ ကျွန်တို့နှင့်အတူ အိပ်ခြင်းငှါ ထွက်သွားလေ၏။
14 രാവിലെ ദാവീദ് യോവാബിന്നു ഒരു എഴുത്തു എഴുതി ഊരീയാവിന്റെ കയ്യിൽ കൊടുത്തയച്ചു.
၁၄နံနက်မှာ ဒါဝိဒ်သည် မှာစာကိုရေး၍ ဥရိယ လက်တွင် ယွာဘသို့ ပေးလိုက်၏။
15 എഴുത്തിൽ: പട കഠിനമായിരിക്കുന്നേടത്തു ഊരീയാവെ മുന്നണിയിൽ നിൎത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിന്മാറുവിൻ എന്നു എഴുതിയിരുന്നു.
၁၅မှာစာချက်ဟူမူကား၊ ကျပ်တည်းစွာစစ်တိုက်ရာ တပ်ဦး၌ ဥရိယကို ခန့်ထားပြီးမှ၊ သူသည် ရန်သူလက်သို့ ရောက်၍ သေစေခြင်းငှါ တပ်များကို ရုပ်သိမ်းလော့ဟု ပါသတည်း။
16 അങ്ങനെ തന്നേ യോവാബ് ആ പട്ടണത്തെ സൂക്ഷിച്ചുനോക്കീട്ടു ശൂരന്മാർ നില്ക്കുന്നതായി കണ്ട സ്ഥലത്തു ഊരീയാവെ നിൎത്തി.
၁၆အမိန့်တော်အတိုင်း ယွာဘသည်မြို့ကို ကြည့်ရှုပြီးမှ၊ ခွန်အားကြီးသော သူရဲရှိရာအရပ်၌ ဥရိယကို ခန့်ထားလေ၏။
17 പട്ടണക്കാർ പുറപ്പെട്ടു യോവാബിനോടു പട വെട്ടിയപ്പോൾ ദാവീദിന്റെ ചേവകരായ പടജ്ജനത്തിൽ ചിലർ പട്ടുപോയി; ഹിത്യനായ ഊരിയാവും മരിച്ചു.
၁၇မြို့သားတို့သည် ထွက်၍ယွာဘနှင့် စစ်ပြိုင်သောအခါ၊ ဒါဝိဒ်၏ကျွန်အချို့တို့သည် သေကြ၏။ ဟိတ္တိလူဥရိယသည်လည်း သေ၏။
18 പിന്നെ യോവാബ് ആ യുദ്ധവൎത്തമാനം ഒക്കെയും ദാവീദിനോടു അറിയിപ്പാൻ ആളയച്ചു.
၁၈ထိုနောက်ယွာဘသည် စစ်သိတင်းအလုံးစုံကို ဒါဝိဒ်အားကြား လျှောက်စေခြင်းငှါ လူကိုခေါ်၍၊
19 അവൻ ദൂതനോടു കല്പിച്ചതു എന്തെന്നാൽ: നീ യുദ്ധവൎത്തമാനം ഒക്കെയും രാജാവിനോടു പറഞ്ഞു തീരുമ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു:
၁၉သင်သည်ရှင်ဘုရင်ထံတော်၌ စစ်သိတင်းကို အကုန်အစင်ကြား လျှောက်ပြီးလျှင်၊
20 നിങ്ങൾ പട്ടണത്തോടു ഇത്ര അടുത്തുചെന്നു പടവെട്ടിയതു എന്തു? മതിലിന്മേൽനിന്നു അവർ എയ്യുമെന്നു നിങ്ങൾക്കു അറിഞ്ഞുകൂടയോ?
၂၀ရှင်ဘုရင်သည် အမျက်တော်ထွက်၍၊ သင်တို့သည် စစ်ပြိုင်သောအခါ၊ မြို့အနီးသို့ အဘယ်ကြောင့် ချဉ်းကပ်ကြသနည်း။ မြို့ရိုးပေါ်က ပစ်မည်ကို မသိလော။
21 യെരൂബ്ബേശെത്തിന്റെ മകനായ അബീമേലെക്കിനെ കൊന്നതു ആർ? ഒരു സ്ത്രീ മതിലിന്മേൽനിന്നു തിരിക്കല്ലിൻപിള്ള അവന്റെ മേൽ ഇട്ടതുകൊണ്ടല്ലേയോ അവൻ തേബെസിൽവെച്ചു മരിച്ചതു? നിങ്ങൾ മതിലിനോടു ഇത്ര അടുത്തുചെന്നതു എന്തു എന്നിങ്ങനെ നിന്നോടു പറഞ്ഞാൽ: നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചുപോയി എന്നു പറക.
၂၁ယေရုဗ္ဗေရှက်သား အဘိမလက်ကို အဘယ်သူ လုပ်ကြံသနည်း။ သေဗက်မြို့မှာ မိန်းမတယောက်သည် ကြိတ်ဆုံကျောက်တဖဲ့ကို မြို့ရိုးပေါ်ကပစ်ချ၍ အဘိမ လက်သေသည်မဟုတ်လော။ မြို့ရိုးအနီးသို့ အဘယ် ကြောင့် ချဉ်းကပ်ကြသနည်းဟု မိန့်တော်မူလျှင်၊ ကိုယ်တော်၏ ကျွန်ဟိတ္တိလူ၊ ဥရိယသေကြောင်းကို လျှောက်ရ မည်ဟု မှာထား၍ စေလွှတ်လေ၏။
22 ദൂതൻ ചെന്നു യോവാബ് പറഞ്ഞയച്ച വൎത്തമാനമൊക്കെയും ദാവീദിനെ അറിയിച്ചു.
၂၂ယွာဘမှာထားသည်အတိုင်း ထိုတမန်သည် သွား၍ ဒါဝိဒ်အား ကြားလျှောက်သည်ကား၊
23 ദൂതൻ ദാവീദിനോടു പറഞ്ഞതു എന്തെന്നാൽ: ആ കൂട്ടർ പ്രാബല്യം പ്രാപിച്ചു വെളിമ്പ്രദേശത്തേക്കു ഞങ്ങളുടെ നേരെ പുറപ്പെട്ടു വന്നതിനാൽ ഞങ്ങൾ പട്ടണവാതില്ക്കലോളം അവരെ പിന്തുടൎന്നടുത്തുപോയി.
၂၃ရန်သူတို့သည် အမှန်စင်စစ် ကျွန်တော်တို့ကို နိုင်သဖြင့်၊ လွင်ပြင်တိုင်အောင်လိုက်၍ တိုက်ကြပါ၏။ ကျွန်တော်တို့သည်လည်း မြို့တံခါးဝတိုင်အောင် လှန်၍ တိုက်ကြပါ၏။
24 അപ്പോൾ വില്ലാളികൾ മതിലിന്മേൽനിന്നു നിന്റെ ചേവകരെ എയ്തു, രാജാവിന്റെ ചേവകരിൽ ചിലർ പട്ടുപോയി, നിന്റെ ഭൃത്യൻ ഹിത്യനായ ഊരീയാവും മരിച്ചു.
၂၄လေးသမားတို့သည် မြို့ရိုးပေါ်က ကိုယ်တော် ကျွန်တို့ကို ပစ်၍ ကိုယ်တော်ကျွန်အချို့သေကြပါ၏။ ကိုယ်တော်ကျွန်ဟိတ္တိလူ၊ ဥရိယသည်လည်း သေပါ၏ဟု လျှောက်လျှင်၊
25 അതിന്നു ദാവീദ് ദൂതനോടു: ഈ കാൎയ്യത്തിൽ വ്യസനം തോന്നരുതു; വാൾ അങ്ങും ഇങ്ങും നാശം ചെയ്യും; പട്ടണത്തിന്റെ നേരെ ശക്തിയോടെ പൊരുതു അതിനെ നശിപ്പിച്ചുകളക എന്നു നീ യോവാബിനോടു പറഞ്ഞു അവനെ ധൈൎയ്യപ്പെടുത്തേണം എന്നു കല്പിച്ചു.
၂၅ဒါဝိဒ်ကလည်း၊ ဤအမှုကြောင့် စိတ်မပျက်နှင့်။ စစ်တိုက်ပွဲတွင် တယောက်တလှည့်သေတတ်၏။ အားယူ ၍ မြို့ကိုကျပ်တည်းစွာ တိုက်လျက်လုပ်ကြံတိုက်ဖျက် ကြလော့ဟု တမန်အားဖြင့် ယွာဘကို မှာလိုက်လေ၏။
26 ഊരീയാവിന്റെ ഭാൎയ്യ തന്റെ ഭൎത്താവായ ഊരീയാവു മരിച്ചുപോയി എന്നു കേട്ടപ്പോൾ ഭൎത്താവിനെക്കുറിച്ചു വിലപിച്ചു.
၂၆ဥရိယသေကြောင်းကို သူ၏မယားကြားသောအခါ၊ ခင်ပွန်းကြောင့် ငိုကြွေးမြည်တမ်းလျက် နေ၏။
27 വിലാപകാലം കഴിഞ്ഞശേഷം ദാവീദ് ആളയച്ചു അവളെ അരമനയിൽ വരുത്തി; അവൾ അവന്റെ ഭാൎയ്യയായി, അവന്നു ഒരു മകനെ പ്രസവിച്ചു. എന്നാൽ ദാവീദ് ചെയ്തതു യഹോവെക്കു അനിഷ്ടമായിരുന്നു.
၂၇ငိုကြွေးမြည်တမ်းချိန် လွန်မှ၊ ဒါဝိဒ်သည် လူကို စေလွှတ၍ ထိုမိန်းမကို နန်းတော်သို့ခေါ်စေသဖြင့်၊ သူသည် မိဖုရားအဖြစ်သို့ ရောက်၍ သားယောက်ျားကို ဘွားမြင်လေ၏။ သို့ရာတွင် ဒါဝိဒ်ပြုသောအမှုသည် ထာဝရဘုရားရှေ့တော်၌ ဆိုးသောအမှုဖြစ်သတည်း။