< 2 കൊരിന്ത്യർ 8 >
1 സഹോദരന്മാരേ, മക്കെദോന്യസഭകൾക്കു ലഭിച്ച ദൈവകൃപ ഞങ്ങൾ നിങ്ങളോടു അറിയിക്കുന്നു.
ହେ ଭ୍ରାତରଃ, ମାକିଦନିଯାଦେଶସ୍ଥାସୁ ସମିତିଷୁ ପ୍ରକାଶିତୋ ଯ ଈଶ୍ୱରସ୍ୟାନୁଗ୍ରହସ୍ତମହଂ ଯୁଷ୍ମାନ୍ ଜ୍ଞାପଯାମି|
2 കഷ്ടത എന്ന കഠിന ശോധനയിൽ ആയിരുന്നിട്ടും അവരുടെ സന്തോഷസമൃദ്ധിയും മഹാദാരിദ്ര്യവും ധാരാളം ഔദാൎയ്യം കാണിപ്പാൻ കാരണമായിത്തീൎന്നു.
ୱସ୍ତୁତୋ ବହୁକ୍ଲେଶପରୀକ୍ଷାସମଯେ ତେଷାଂ ମହାନନ୍ଦୋଽତୀୱଦୀନତା ଚ ୱଦାନ୍ୟତାଯାଃ ପ୍ରଚୁରଫଲମ୍ ଅଫଲଯତାଂ|
3 വിശുദ്ധന്മാരുടെ സഹായത്തിന്നുള്ള ധൎമ്മവും കൂട്ടായ്മയും സംബന്ധിച്ചു അവർ വളരെ താല്പൎയ്യത്തോടെ ഞങ്ങളോടു അപേക്ഷിച്ചു
ତେ ସ୍ୱେଚ୍ଛଯା ଯଥାଶକ୍ତି କିଞ୍ଚାତିଶକ୍ତି ଦାନ ଉଦ୍ୟୁକ୍ତା ଅଭୱନ୍ ଇତି ମଯା ପ୍ରମାଣୀକ୍ରିଯତେ|
4 പ്രാപ്തിപോലെയും പ്രാപ്തിക്കു മീതെയും സ്വമേധയായി കൊടുത്തു എന്നതിന്നു ഞാൻ സാക്ഷി.
ୱଯଞ୍ଚ ଯତ୍ ପୱିତ୍ରଲୋକେଭ୍ୟସ୍ତେଷାଂ ଦାନମ୍ ଉପକାରାର୍ଥକମ୍ ଅଂଶନଞ୍ଚ ଗୃହ୍ଲାମସ୍ତଦ୍ ବହୁନୁନଯେନାସ୍ମାନ୍ ପ୍ରାର୍ଥିତୱନ୍ତଃ|
5 അതും ഞങ്ങൾ വിചാരിച്ചിരുന്നതുപോലെയല്ല; അവർ മുമ്പെ തങ്ങളെത്തന്നേ കൎത്താവിന്നും പിന്നെ ദൈവേഷ്ടത്തിന്നൊത്തവണ്ണം ഞങ്ങൾക്കും ഏല്പിച്ചു.
ୱଯଂ ଯାଦୃକ୍ ପ୍ରତ୍ୟୈ଼କ୍ଷାମହି ତାଦୃଗ୍ ଅକୃତ୍ୱା ତେଽଗ୍ରେ ପ୍ରଭୱେ ତତଃ ପରମ୍ ଈଶ୍ୱରସ୍ୟେଚ୍ଛଯାସ୍ମଭ୍ୟମପି ସ୍ୱାନ୍ ନ୍ୟୱେଦଯନ୍|
6 അങ്ങനെ തീതൊസ് ആരംഭിച്ചതുപോലെ നിങ്ങളുടെ ഇടയിൽ ഈ ധൎമ്മശേഖരം നിവൎത്തിക്കേണം എന്നു ഞങ്ങൾ അവനോടു അപേക്ഷിച്ചു.
ଅତୋ ହେତୋସ୍ତ୍ୱଂ ଯଥାରବ୍ଧୱାନ୍ ତଥୈୱ କରିନ୍ଥିନାଂ ମଧ୍ୟେଽପି ତଦ୍ ଦାନଗ୍ରହଣଂ ସାଧଯେତି ଯୁଷ୍ମାନ୍ ଅଧି ୱଯଂ ତୀତଂ ପ୍ରାର୍ଥଯାମହି|
7 എന്നാൽ വിശ്വാസം, വചനം, പരിജ്ഞാനം, പൂൎണ്ണജാഗ്രത, ഞങ്ങളോടുള്ള സ്നേഹം ഇങ്ങനെ എല്ലാറ്റിലും നിങ്ങൾ മുന്തിയിരിക്കുന്നതുപോലെ ഈ ധൎമ്മകാൎയ്യത്തിലും മുന്തിവരുവിൻ.
ଅତୋ ୱିଶ୍ୱାସୋ ୱାକ୍ପଟୁତା ଜ୍ଞାନଂ ସର୍ୱ୍ୱୋତ୍ସାହୋ ଽସ୍ମାସୁ ପ୍ରେମ ଚୈତୈ ର୍ଗୁଣୈ ର୍ୟୂଯଂ ଯଥାପରାନ୍ ଅତିଶେଧ୍ୱେ ତଥୈୱୈତେନ ଗୁଣେନାପ୍ୟତିଶେଧ୍ୱଂ|
8 ഞാൻ കല്പനയായിട്ടല്ല, മറ്റുള്ളവരുടെ ജാഗ്രതകൊണ്ടു നിങ്ങളുടെ സ്നേഹത്തിന്റെ പരമാൎത്ഥതയും ശോധന ചെയ്യേണ്ടതിന്നത്രേ പറയുന്നതു.
ଏତଦ୍ ଅହମ୍ ଆଜ୍ଞଯା କଥଯାମୀତି ନହି କିନ୍ତ୍ୱନ୍ୟେଷାମ୍ ଉତ୍ସାହକାରଣାଦ୍ ଯୁଷ୍ମାକମପି ପ୍ରେମ୍ନଃ ସାରଲ୍ୟଂ ପରୀକ୍ଷିତୁମିଚ୍ଛତା ମଯୈତତ୍ କଥ୍ୟତେ|
9 നമ്മുടെ കൎത്താവായ യേശുക്രിസ്തു സമ്പന്നൻ ആയിരുന്നിട്ടും അവന്റെ ദാരിദ്ര്യത്താൽ നിങ്ങൾ സമ്പന്നർ ആകേണ്ടതിന്നു നിങ്ങൾ നിമിത്തം ദരിദ്രനായിത്തീൎന്ന കൃപ നിങ്ങൾ അറിയുന്നുവല്ലോ.
ଯୂଯଞ୍ଚାସ୍ମତ୍ପ୍ରଭୋ ର୍ୟୀଶୁଖ୍ରୀଷ୍ଟସ୍ୟାନୁଗ୍ରହଂ ଜାନୀଥ ଯତସ୍ତସ୍ୟ ନିର୍ଧନତ୍ୱେନ ଯୂଯଂ ଯଦ୍ ଧନିନୋ ଭୱଥ ତଦର୍ଥଂ ସ ଧନୀ ସନ୍ନପି ଯୁଷ୍ମତ୍କୃତେ ନିର୍ଧନୋଽଭୱତ୍|
10 ഞാൻ ഇതിൽ എന്റെ അഭിപ്രായം പറഞ്ഞുതരുന്നു; ചെയ്‌വാൻ മാത്രമല്ല, താല്പൎയ്യപ്പെടുവാനുംകൂടെ ഒരു ആണ്ടു മുമ്പെ ആദ്യമായി ആരംഭിച്ച നിങ്ങൾക്കു ഇതു യോഗ്യം.
ଏତସ୍ମିନ୍ ଅହଂ ଯୁଷ୍ମାନ୍ ସ୍ୱୱିଚାରଂ ଜ୍ଞାପଯାମି| ଗତଂ ସଂୱତ୍ସରମ୍ ଆରଭ୍ୟ ଯୂଯଂ କେୱଲଂ କର୍ମ୍ମ କର୍ତ୍ତଂ ତନ୍ନହି କିନ୍ତ୍ୱିଚ୍ଛୁକତାଂ ପ୍ରକାଶଯିତୁମପ୍ୟୁପାକ୍ରାଭ୍ୟଧ୍ୱଂ ତତୋ ହେତୋ ର୍ୟୁଷ୍ମତ୍କୃତେ ମମ ମନ୍ତ୍ରଣା ଭଦ୍ରା|
11 എന്നാൽ താല്പൎയ്യപ്പെടുവാൻ മനസ്സൊരുക്കം ഉണ്ടായതുപോലെ നിങ്ങളുടെ പ്രാപ്തിക്കു ഒത്തവണ്ണം നിവൃത്തി ഉണ്ടാകേണ്ടതിന്നു ഇപ്പോൾ പ്രവൃത്തിയും അനുഷ്ഠിപ്പിൻ.
ଅତୋ ଽଧୁନା ତତ୍କର୍ମ୍ମସାଧନଂ ଯୁଷ୍ମାଭିଃ କ୍ରିଯତାଂ ତେନ ଯଦ୍ୱଦ୍ ଇଚ୍ଛୁକତାଯାମ୍ ଉତ୍ସାହସ୍ତଦ୍ୱଦ୍ ଏକୈକସ୍ୟ ସମ୍ପଦନୁସାରେଣ କର୍ମ୍ମସାଧନମ୍ ଅପି ଜନିଷ୍ୟତେ|
12 ഒരുത്തന്നു മനസ്സൊരുക്കം ഉണ്ടെങ്കിൽ പ്രാപ്തിയില്ലാത്തതുപോലെയല്ല പ്രാപ്തിയുള്ളതുപോലെ കൊടുത്താൽ അവന്നു ദൈവപ്രസാദം ലഭിക്കും.
ଯସ୍ମିନ୍ ଇଚ୍ଛୁକତା ୱିଦ୍ୟତେ ତେନ ଯନ୍ନ ଧାର୍ୟ୍ୟତେ ତସ୍ମାତ୍ ସୋଽନୁଗୃହ୍ୟତ ଇତି ନହି କିନ୍ତୁ ଯଦ୍ ଧାର୍ୟ୍ୟତେ ତସ୍ମାଦେୱ|
13 മറ്റുള്ളവൎക്കു സുഭിക്ഷവും നിങ്ങൾക്കു ദുൎഭിക്ഷവും വരേണം എന്നല്ല സമത്വം വേണം എന്നത്രേ.
ଯତ ଇତରେଷାଂ ୱିରାମେଣ ଯୁଷ୍ମାକଞ୍ଚ କ୍ଲେଶେନ ଭୱିତୱ୍ୟଂ ତନ୍ନହି କିନ୍ତୁ ସମତଯୈୱ|
14 സമത്വം ഉണ്ടാവാൻ തക്കവണ്ണം അവരുടെ സുഭിക്ഷം നിങ്ങളുടെ ദുൎഭിക്ഷത്തിന്നു ഉതകേണ്ടതിന്നു ഇക്കാലം നിങ്ങൾക്കുള്ള സുഭിക്ഷം അവരുടെ ദുൎഭിക്ഷത്തിന്നു ഉതകട്ടെ.
ୱର୍ତ୍ତମାନସମଯେ ଯୁଷ୍ମାକଂ ଧନାଧିକ୍ୟେନ ତେଷାଂ ଧନନ୍ୟୂନତା ପୂରଯିତୱ୍ୟା ତସ୍ମାତ୍ ତେଷାମପ୍ୟାଧିକ୍ୟେନ ଯୁଷ୍ମାକଂ ନ୍ୟୂନତା ପୂରଯିଷ୍ୟତେ ତେନ ସମତା ଜନିଷ୍ୟତେ|
15 “ഏറെ പെറുക്കിയവന്നു ഏറെയും കുറെ പെറുക്കിയവന്നു കുറവും കണ്ടില്ല” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
ତଦେୱ ଶାସ୍ତ୍ରେଽପି ଲିଖିତମ୍ ଆସ୍ତେ ଯଥା, ଯେନାଧିକଂ ସଂଗୃହୀତଂ ତସ୍ୟାଧିକଂ ନାଭୱତ୍ ଯେନ ଚାଲ୍ପଂ ସଂଗୃହୀତଂ ତସ୍ୟାଲ୍ପଂ ନାଭୱତ୍|
16 നിങ്ങൾക്കു വേണ്ടി തീതൊസിന്റെ ഹൃദയത്തിലും ഈ ജാഗ്രത നല്കിയ ദൈവത്തിന്നു സ്തോത്രം.
ଯୁଷ୍ମାକଂ ହିତାଯ ତୀତସ୍ୟ ମନସି ଯ ଈଶ୍ୱର ଇମମ୍ ଉଦ୍ୟୋଗଂ ଜନିତୱାନ୍ ସ ଧନ୍ୟୋ ଭୱତୁ|
17 അവൻ അപേക്ഷ കൈക്കൊണ്ടു എന്നു മാത്രമല്ല, അത്യുത്സാഹിയാകയാൽ സ്വമേധയായി നിങ്ങളുടെ അടുക്കലേക്കു പുറപ്പെട്ടു.
ତୀତୋଽସ୍ମାକଂ ପ୍ରାର୍ଥନାଂ ଗୃହୀତୱାନ୍ କିଞ୍ଚ ସ୍ୱଯମ୍ ଉଦ୍ୟୁକ୍ତଃ ସନ୍ ସ୍ୱେଚ୍ଛଯା ଯୁଷ୍ମତ୍ସମୀପଂ ଗତୱାନ୍|
18 ഞങ്ങൾ അവനോടുകൂടെ ഒരു സഹോദരനെയും അയച്ചിരിക്കുന്നു; സുവിശേഷസംബന്ധമായുള്ള അവന്റെ പുകഴ്ച സകലസഭകളിലും പരന്നിരിക്കുന്നു.
ତେନ ସହ ଯୋଽପର ଏକୋ ଭ୍ରାତାସ୍ମାଭିଃ ପ୍ରେଷିତଃ ସୁସଂୱାଦାତ୍ ତସ୍ୟ ସୁଖ୍ୟାତ୍ୟା ସର୍ୱ୍ୱାଃ ସମିତଯୋ ୱ୍ୟାପ୍ତାଃ|
19 അത്രയുമല്ല, കൎത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധൎമ്മകാൎയ്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
ପ୍ରଭୋ ର୍ଗୌରୱାଯ ଯୁଷ୍ମାକମ୍ ଇଚ୍ଛୁକତାଯୈ ଚ ସ ସମିତିଭିରେତସ୍ୟୈ ଦାନସେୱାଯୈ ଅସ୍ମାକଂ ସଙ୍ଗିତ୍ୱେ ନ୍ୟଯୋଜ୍ୟତ|
20 ഞങ്ങൾ നടത്തിവരുന്ന ഈ ധൎമ്മശേഖരകാൎയ്യത്തിൽ ആരും ഞങ്ങളെ അപവാദം പറയാതിരിപ്പാൻ സൂക്ഷിച്ചുകൊണ്ടു
ଯତୋ ଯା ମହୋପାଯନସେୱାସ୍ମାଭି ର୍ୱିଧୀଯତେ ତାମଧି ୱଯଂ ଯତ୍ କେନାପି ନ ନିନ୍ଦ୍ୟାମହେ ତଦର୍ଥଂ ଯତାମହେ|
21 ഞങ്ങൾ കൎത്താവിന്റെ മുമ്പാകെ മാത്രമല്ല മനുഷ്യരുടെ മുമ്പാകെയും യോഗ്യമായതു മുൻകരുതുന്നു.
ଯତଃ କେୱଲଂ ପ୍ରଭୋଃ ସାକ୍ଷାତ୍ ତନ୍ନହି କିନ୍ତୁ ମାନୱାନାମପି ସାକ୍ଷାତ୍ ସଦାଚାରଂ କର୍ତ୍ତୁମ୍ ଆଲୋଚାମହେ|
22 ഞങ്ങൾ പലതിലും പലപ്പോഴും ശോധനചെയ്തു ഉത്സാഹിയായി കണ്ടും ഇപ്പോഴോ തനിക്കു നിങ്ങളെക്കുറിച്ചു ധൈൎയ്യം പെരുകുകയാൽ അത്യുത്സാഹിയായുമിരിക്കുന്ന നമ്മുടെ സഹോദരനെയും അവരോടുകൂടെ അയച്ചിരിക്കുന്നു.
ତାଭ୍ୟାଂ ସହାପର ଏକୋ ଯୋ ଭ୍ରାତାସ୍ମାଭିଃ ପ୍ରେଷିତଃ ସୋଽସ୍ମାଭି ର୍ବହୁୱିଷଯେଷୁ ବହୱାରାନ୍ ପରୀକ୍ଷିତ ଉଦ୍ୟୋଗୀୱ ପ୍ରକାଶିତଶ୍ଚ କିନ୍ତ୍ୱଧୁନା ଯୁଷ୍ମାସୁ ଦୃଢୱିଶ୍ୱାସାତ୍ ତସ୍ୟୋତ୍ସାହୋ ବହୁ ୱୱୃଧେ|
23 തീതൊസ് എനിക്കു കൂട്ടാളിയും നിങ്ങൾക്കായിട്ടു കൂട്ടുവേലക്കാരനും ആകുന്നു; നമ്മുടെ സഹോദരന്മാർ സഭകളുടെ ദൂതന്മാരും ക്രിസ്തുവിന്നു മഹത്വവും തന്നേ.
ଯଦି କଶ୍ଚିତ୍ ତୀତସ୍ୟ ତତ୍ତ୍ୱଂ ଜିଜ୍ଞାସତେ ତର୍ହି ସ ମମ ସହଭାଗୀ ଯୁଷ୍ମନ୍ମଧ୍ୟେ ସହକାରୀ ଚ, ଅପରଯୋ ର୍ଭ୍ରାତ୍ରୋସ୍ତତ୍ତ୍ୱଂ ୱା ଯଦି ଜିଜ୍ଞାସତେ ତର୍ହି ତୌ ସମିତୀନାଂ ଦୂତୌ ଖ୍ରୀଷ୍ଟସ୍ୟ ପ୍ରତିବିମ୍ବୌ ଚେତି ତେନ ଜ୍ଞାଯତାଂ|
24 ആകയാൽ നിങ്ങളുടെ സ്നേഹത്തിന്നും നിങ്ങളെച്ചൊല്ലി ഞങ്ങൾ പറയുന്ന പ്രശംസെക്കും ഒത്ത ദൃഷ്ടാന്തം സഭകൾ കാൺകെ അവൎക്കു കാണിച്ചുകൊടുപ്പിൻ.
ଅତୋ ହେତୋଃ ସମିତୀନାଂ ସମକ୍ଷଂ ଯୁଷ୍ମତ୍ପ୍ରେମ୍ନୋଽସ୍ମାକଂ ଶ୍ଲାଘାଯାଶ୍ଚ ପ୍ରାମାଣ୍ୟଂ ତାନ୍ ପ୍ରତି ଯୁଷ୍ମାଭିଃ ପ୍ରକାଶଯିତୱ୍ୟଂ|