< 2 കൊരിന്ത്യർ 3 >

1 ഞങ്ങൾ പിന്നെയും ഞങ്ങളെത്തന്നേ ശ്ലാഘിപ്പാൻ തുടങ്ങുന്നുവോ? അല്ല ചിലർ ചെയ്യുന്നതുപോലെ നിങ്ങൾക്കു ശ്ലാഘ്യപത്രം കാണിപ്പാനാകട്ടെ നിങ്ങളോടു വാങ്ങുവാനാകട്ടെ ഞങ്ങൾക്കു ആവശ്യമോ?
ୱଯଂ କିମ୍ ଆତ୍ମପ୍ରଶଂସନଂ ପୁନରାରଭାମହେ? ଯୁଷ୍ମାନ୍ ପ୍ରତି ଯୁଷ୍ମତ୍ତୋ ୱା ପରେଷାଂ କେଷାଞ୍ଚିଦ୍ ଇୱାସ୍ମାକମପି କିଂ ପ୍ରଶଂସାପତ୍ରେଷୁ ପ୍ରଯୋଜନମ୍ ଆସ୍ତେ?
2 ഞങ്ങളുടെ ഹൃദയങ്ങളിൽ എഴുതിയതായി സകലമനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ ഞങ്ങളുടെ പത്രം നിങ്ങൾ തന്നേ.
ଯୂଯମେୱାସ୍ମାକଂ ପ୍ରଶଂସାପତ୍ରଂ ତଚ୍ଚାସ୍ମାକମ୍ ଅନ୍ତଃକରଣେଷୁ ଲିଖିତଂ ସର୍ୱ୍ୱମାନୱୈଶ୍ଚ ଜ୍ଞେଯଂ ପଠନୀଯଞ୍ଚ|
3 ഞങ്ങളുടെ ശുശ്രൂഷയാൽ ഉണ്ടായ ക്രിസ്തുവിൻ പത്രമായി നിങ്ങൾ വെളിപ്പെടുന്നുവല്ലോ. അതു മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാൽ അത്രേ. കല്പലകയിൽ അല്ല, ഹൃദയമെന്ന മാംസപ്പലകയിൽ തന്നേ എഴുതിയിരിക്കുന്നതു.
ଯତୋ ଽସ୍ମାଭିଃ ସେୱିତଂ ଖ୍ରୀଷ୍ଟସ୍ୟ ପତ୍ରଂ ଯୂଯପେୱ, ତଚ୍ଚ ନ ମସ୍ୟା କିନ୍ତ୍ୱମରସ୍ୟେଶ୍ୱରସ୍ୟାତ୍ମନା ଲିଖିତଂ ପାଷାଣପତ୍ରେଷୁ ତନ୍ନହି କିନ୍ତୁ କ୍ରୱ୍ୟମଯେଷୁ ହୃତ୍ପତ୍ରେଷୁ ଲିଖିତମିତି ସୁସ୍ପଷ୍ଟଂ|
4 ഈ വിധം ഉറപ്പു ഞങ്ങൾക്കു ദൈവത്തോടു ക്രിസ്തുവിനാൽ ഉണ്ടു.
ଖ୍ରୀଷ୍ଟେନେଶ୍ୱରଂ ପ୍ରତ୍ୟସ୍ମାକମ୍ ଈଦୃଶୋ ଦୃଢୱିଶ୍ୱାସୋ ୱିଦ୍ୟତେ;
5 ഞങ്ങളിൽനിന്നു തന്നേ വരുമ്പോലെ സ്വയമായി വല്ലതും സങ്കല്പിപ്പാൻ ഞങ്ങൾ പ്രാപ്തർ എന്നല്ല; ഞങ്ങളുടെ പ്രാപ്തി ദൈവത്തിന്റെ ദാനമത്രേ.
ୱଯଂ ନିଜଗୁଣେନ କିମପି କଲ୍ପଯିତୁଂ ସମର୍ଥା ଇତି ନହି କିନ୍ତ୍ୱୀଶ୍ୱରାଦସ୍ମାକଂ ସାମର୍ଥ୍ୟଂ ଜାଯତେ|
6 അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി; അക്ഷരത്തിന്റെ ശുശ്രൂഷകന്മാരല്ല, ആത്മാവിന്റെ ശുശ്രൂഷകന്മാരത്രേ; അക്ഷരം കൊല്ലുന്നു, ആത്മാവോ ജീവിപ്പിക്കുന്നു.
ତେନ ୱଯଂ ନୂତନନିଯମସ୍ୟାର୍ଥତୋ ଽକ୍ଷରସଂସ୍ଥାନସ୍ୟ ତନ୍ନହି କିନ୍ତ୍ୱାତ୍ମନ ଏୱ ସେୱନସାମର୍ଥ୍ୟଂ ପ୍ରାପ୍ତାଃ| ଅକ୍ଷରସଂସ୍ଥାନଂ ମୃତ୍ୟୁଜନକଂ କିନ୍ତ୍ୱାତ୍ମା ଜୀୱନଦାଯକଃ|
7 എന്നാൽ കല്ലിൽ അക്ഷരമായി കൊത്തിയിരുന്ന മരണശുശ്രൂഷ, നീക്കം വരുന്നതായ മോശെയുടെ മുഖതേജസ്സുനിമിത്തം യിസ്രായേൽമക്കൾക്കു അവന്റെ മുഖത്തു നോക്കിക്കൂടാതവണ്ണം
ଅକ୍ଷରୈ ର୍ୱିଲିଖିତପାଷାଣରୂପିଣୀ ଯା ମୃତ୍ୟୋଃ ସେୱା ସା ଯଦୀଦୃକ୍ ତେଜସ୍ୱିନୀ ଜାତା ଯତ୍ତସ୍ୟାଚିରସ୍ଥାଯିନସ୍ତେଜସଃ କାରଣାତ୍ ମୂସସୋ ମୁଖମ୍ ଇସ୍ରାଯେଲୀଯଲୋକୈଃ ସଂଦ୍ରଷ୍ଟୁଂ ନାଶକ୍ୟତ,
8 തേജസ്സുള്ളതായെങ്കിൽ ആത്മാവിന്റെ ശുശ്രൂഷ അധികം തേജസ്സുള്ളതാകയില്ലയോ?
ତର୍ହ୍ୟାତ୍ମନଃ ସେୱା କିଂ ତତୋଽପି ବହୁତେଜସ୍ୱିନୀ ନ ଭୱେତ୍?
9 ശിക്ഷാവിധിയുടെ ശുശ്രൂഷ തേജസ്സാകുന്നു എങ്കിൽ നീതിയുടെ ശുശ്രൂഷ തേജസ്സേറിയതായിരിക്കും.
ଦଣ୍ଡଜନିକା ସେୱା ଯଦି ତେଜୋଯୁକ୍ତା ଭୱେତ୍ ତର୍ହି ପୁଣ୍ୟଜନିକା ସେୱା ତତୋଽଧିକଂ ବହୁତେଜୋଯୁକ୍ତା ଭୱିଷ୍ୟତି|
10 അതേ, തേജസ്സോടുകൂടിയതു ഈ കാൎയ്യത്തിൽ ഈ അതിമഹത്തായ തേജസ്സുനിമിത്തം ഒട്ടും തേജസ്സില്ലാത്തതായി.
ଉଭଯୋସ୍ତୁଲନାଯାଂ କୃତାଯାମ୍ ଏକସ୍ୟାସ୍ତେଜୋ ଦ୍ୱିତୀଯାଯାଃ ପ୍ରଖରତରେଣ ତେଜସା ହୀନତେଜୋ ଭୱତି|
11 നീക്കം വരുന്നതു തേജസ്സുള്ളതായിരുന്നെങ്കിൽ നിലനില്ക്കുന്നതു എത്ര അധികം തേജസ്സുള്ളതായിരിക്കും!
ଯସ୍ମାଦ୍ ଯତ୍ ଲୋପନୀଯଂ ତଦ୍ ଯଦି ତେଜୋଯୁକ୍ତଂ ଭୱେତ୍ ତର୍ହି ଯତ୍ ଚିରସ୍ଥାଯି ତଦ୍ ବହୁତରତେଜୋଯୁକ୍ତମେୱ ଭୱିଷ୍ୟତି|
12 ഈ വിധം പ്രത്യാശയുള്ളവരായി ഞങ്ങൾ വളരെ പ്രാഗത്ഭ്യത്തോടെ സംസാരിക്കുന്നു.
ଈଦୃଶୀଂ ପ୍ରତ୍ୟାଶାଂ ଲବ୍ଧ୍ୱା ୱଯଂ ମହତୀଂ ପ୍ରଗଲ୍ଭତାଂ ପ୍ରକାଶଯାମଃ|
13 നീങ്ങിപ്പോകുന്നതിന്റെ അന്തം യിസ്രായേൽ മക്കൾ കാണാതവണ്ണം മോശെ തന്റെ മുഖത്തു മൂടുപടം ഇട്ടതുപോലെ അല്ല.
ଇସ୍ରାଯେଲୀଯଲୋକା ଯତ୍ ତସ୍ୟ ଲୋପନୀଯସ୍ୟ ତେଜସଃ ଶେଷଂ ନ ୱିଲୋକଯେଯୁସ୍ତଦର୍ଥଂ ମୂସା ଯାଦୃଗ୍ ଆୱରଣେନ ସ୍ୱମୁଖମ୍ ଆଚ୍ଛାଦଯତ୍ ୱଯଂ ତାଦୃକ୍ ନ କୁର୍ମ୍ମଃ|
14 എന്നാൽ അവരുടെ മനസ്സു കഠിനപ്പെട്ടുപോയി. പഴയനിയമം വായിക്കുമ്പോഴൊക്കെയും ആ മൂടുപടം നീങ്ങാതെ ഇന്നുവരെ ഇരിക്കുന്നുവല്ലോ; അതു ക്രിസ്തുവിൽ നീങ്ങിപ്പോകുന്നു.
ତେଷାଂ ମନାଂସି କଠିନୀଭୂତାନି ଯତସ୍ତେଷାଂ ପଠନସମଯେ ସ ପୁରାତନୋ ନିଯମସ୍ତେନାୱରଣେନାଦ୍ୟାପି ପ୍ରଚ୍ଛନ୍ନସ୍ତିଷ୍ଠତି|
15 മോശെയുടെ പുസ്തകം വായിക്കുമ്പോൾ മൂടുപടം ഇന്നേയോളം അവരുടെ ഹൃദയത്തിന്മേൽ കിടക്കുന്നു.
ତଚ୍ଚ ନ ଦୂରୀଭୱତି ଯତଃ ଖ୍ରୀଷ୍ଟେନୈୱ ତତ୍ ଲୁପ୍ୟତେ| ମୂସସଃ ଶାସ୍ତ୍ରସ୍ୟ ପାଠସମଯେଽଦ୍ୟାପି ତେଷାଂ ମନାଂସି ତେନାୱରଣେନ ପ୍ରଚ୍ଛାଦ୍ୟନ୍ତେ|
16 കൎത്താവിങ്കലേക്കു തിരിയുമ്പോൾ മൂടുപടം നീങ്ങിപ്പോകും.
କିନ୍ତୁ ପ୍ରଭୁଂ ପ୍ରତି ମନସି ପରାୱୃତ୍ତେ ତଦ୍ ଆୱରଣଂ ଦୂରୀକାରିଷ୍ୟତେ|
17 കൎത്താവു ആത്മാവാകുന്നു; കൎത്താവിന്റെ ആത്മാവുള്ളേടത്തു സ്വാതന്ത്ര്യം ഉണ്ടു.
ଯଃ ପ୍ରଭୁଃ ସ ଏୱ ସ ଆତ୍ମା ଯତ୍ର ଚ ପ୍ରଭୋରାତ୍ମା ତତ୍ରୈୱ ମୁକ୍ତିଃ|
18 എന്നാൽ മൂടുപടം നീങ്ങിയ മുഖത്തു കൎത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കൎത്താവിന്റെ ദാനമായി തേജസ്സിന്മേൽ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
ୱଯଞ୍ଚ ସର୍ୱ୍ୱେଽନାଚ୍ଛାଦିତେନାସ୍ୟେନ ପ୍ରଭୋସ୍ତେଜସଃ ପ୍ରତିବିମ୍ବଂ ଗୃହ୍ଲନ୍ତ ଆତ୍ମସ୍ୱରୂପେଣ ପ୍ରଭୁନା ରୂପାନ୍ତରୀକୃତା ୱର୍ଦ୍ଧମାନତେଜୋଯୁକ୍ତାଂ ତାମେୱ ପ୍ରତିମୂର୍ତ୍ତିଂ ପ୍ରାପ୍ନୁମଃ|

< 2 കൊരിന്ത്യർ 3 >