< 2 കൊരിന്ത്യർ 11 >

1 നിങ്ങൾ എന്റെ പക്കൽ അസാരം ബുദ്ധിഹീനത പൊറുത്തുകൊണ്ടാൽ കൊള്ളായിരുന്നു; അതേ, നിങ്ങൾ എന്നെ പൊറുത്തുകൊള്ളുന്നുവല്ലോ.
Kuharap kau bisa menerima sedikit lebih banyak kebodohan dariku — yah, kau sudah tahan denganku!
2 ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന്നു നിങ്ങളെ നിൎമ്മലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു.
Aku menyiksamu dengan semacam kecemburuan ilahi, karena aku berjanji padamu untuk seorang suami tunggal — Kristus — agar aku bisa menghadirkanmu sebagai perawan murni baginya.
3 എന്നാൽ സൎപ്പം ഹവ്വയെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സു ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിൎമ്മലതയും വിട്ടു വഷളായിപ്പോകുമോ എന്നു ഞാൻ ഭയപ്പെടുന്നു.
Saya khawatir bahwa dalam beberapa hal, sama seperti ular menipu Hawa dengan kelicikannya yang licik, bahwa kalian mungkin tersesat dalam pemikiran kalian dari komitmen tulus dan murni kalian kepada Kristus.
4 ഒരുത്തൻ വന്നു ഞങ്ങൾ പ്രസംഗിക്കാത്ത മറ്റൊരു യേശുവിനെ പ്രസംഗിക്കയോ നിങ്ങൾക്കു ലഭിക്കാത്ത വേറൊരു ആത്മാവെങ്കിലും നിങ്ങൾ കൈക്കൊള്ളാത്ത വേറൊരു സുവിശേഷമെങ്കിലും ലഭിക്കയോ ചെയ്യുമ്പോൾ നിങ്ങൾ പൊറുക്കുന്നതു ആശ്ചൎയ്യം.
Jika ada orang yang datang dan memberi tahu kalian tentang Yesus yang berbeda dengan yang kami bagikan dengan kalian, kalian dengan mudah mengikuti mereka, menerima semangat yang berbeda dengan yang kalian terima, dan kabar baik yang berbeda dengan yang kalian percaya.
5 ഞാൻ അതിശ്രേഷ്ഠതയുള്ള അപ്പൊസ്തലന്മാരെക്കാൾ ഒട്ടും കുറഞ്ഞവനല്ല എന്നു നിരൂപിക്കുന്നു.
Saya tidak percaya bahwa saya lebih rendah dari “rasul-rasul super” ini.
6 ഞാൻ വാക്സാമൎത്ഥ്യമില്ലാത്തവൻ എങ്കിലും പരിജ്ഞാനമില്ലാത്തവനല്ല; ഞങ്ങൾ അതു നിങ്ങൾക്കു എല്ലായ്പോഴും എല്ലാവിധത്തിലും വെളിപ്പെടുത്തിയിരിക്കുന്നുവല്ലോ.
Meskipun saya mungkin tidak ahli dalam memberikan pidato, saya tahu apa yang saya bicarakan. Kami telah membuat ini benar-benar jelas bagi kalian dalam segala hal.
7 അല്ലെങ്കിൽ ഞാൻ ദൈവത്തിന്റെ സുവിശേഷം നിങ്ങൾക്കു സൌജന്യമായി പ്രസംഗിച്ചുകൊണ്ടു നിങ്ങൾ ഉയരേണ്ടതിന്നു എന്നെത്തന്നേ താഴ്ത്തുകയാൽ പാപം ചെയ്തുവോ?
Apakah salah jika saya merendahkan diri agar kalian dapat ditinggikan, karena saya membagikan kabar baik kepada kalian secara cuma-cuma?
8 നിങ്ങളുടെ ഇടയിൽ ശുശ്രൂഷ ചെയ്‌വാൻ ഞാൻ മറ്റു സഭകളെ കവൎന്നു അവരോടു ചെലവിന്നു വാങ്ങി.
Aku merampok seperti gereja-gereja lain, mengambil bayaran dari mereka agar aku bisa bekerja untukmu.
9 നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ മുട്ടുണ്ടായാറെ ഞാൻ ഒരുത്തനെയും ഭാരപ്പെടുത്തിയില്ല. മക്കെദോന്യയിൽനിന്നു വന്ന സഹോദരന്മാർ അത്രേ എന്റെ മുട്ടു തീൎത്തതു. ഞാൻ ഒരുവിധേനയും നിങ്ങൾക്കു ഭാരമായിത്തീരാതവണ്ണം സൂക്ഷിച്ചു, മേലാലും സൂക്ഷിക്കും.
Ketika saya ada di sana dengan kalian dan membutuhkan sesuatu, saya tidak membebani siapa pun karena orang percaya yang datang dari Makedonia mengurus kebutuhan saya. Saya bertekad untuk tidak pernah menjadi beban bagi kalian dan saya tidak akan pernah.
10 എന്നിലുള്ള ക്രിസ്തുവിന്റെ സത്യത്താണ അഖായപ്രദേശങ്ങളിൽ ഈ പ്രശംസ എനിക്കു ആരും ഇല്ലാതാക്കുകയില്ല.
Ini sepasti kebenaran Kristus yang ada dalam diriku: tak seorang pun di seluruh Achaia akan menghentikanku untuk membual tentang ini!
11 അതു എന്തുകൊണ്ടു? ഞാൻ നിങ്ങളെ സ്നേഹിക്കായ്കകൊണ്ടോ? ദൈവം അറിയുന്നു.
Dan kenapa? Karena aku tidak mencintaimu? Allah tahu bahwa saya lakukan!
12 എന്നെ നിന്ദിപ്പാൻ കാരണം അന്വേഷിക്കുന്നവൎക്കു കാരണം അറുത്തുകളയേണ്ടതിന്നു ഞാൻ ചെയ്യുന്നതു മേലാലും ചെയ്യും; അവർ പ്രശംസിക്കുന്ന കാൎയ്യത്തിൽ ഞങ്ങളെപ്പോലെ അവരെ കാണട്ടെ.
Saya akan terus melakukan apa yang selalu saya lakukan, untuk menghilangkan kesempatan bagi mereka yang ingin menyombongkan diri bahwa pekerjaan mereka sama dengan kami.
13 ഇങ്ങനെയുള്ളവർ കള്ളയപ്പൊസ്തലന്മാർ, കപടവേലക്കാർ, ക്രിസ്തുവിന്റെ അപ്പൊസ്തലന്മാരുടെ വേഷം ധരിക്കുന്നവരത്രേ; അതു ആശ്ചൎയ്യവുമല്ല;
Orang-orang ini adalah rasul palsu, pekerja yang tidak jujur, yang berpura-pura menjadi rasul Kristus.
14 സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.
Jangan kaget karena bahkan Setan sendiri berpura-pura menjadi malaikat terang.
15 ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.
Maka tidak heran jika mereka yang melayaninya berpura-pura menjadi agen kebaikan. Tapi akhir mereka akan sesuai dengan apa yang telah mereka lakukan.
16 ആരും എന്നെ ബുദ്ധിഹീനൻ എന്നു വിചാരിക്കരുതു എന്നു ഞാൻ പിന്നെയും പറയുന്നു; വിചാരിച്ചാലോ ഞാനും അല്പം പ്രശംസിക്കേണ്ടതിന്നു ബുദ്ധിഹീനനെപ്പോലെയെങ്കിലും എന്നെ കൈക്കൊൾവിൻ.
Izinkan saya mengatakannya lagi: tolong jangan berpikir saya bodoh. Namun, bahkan jika kalian melakukannya, terimalah saya sebagai seseorang yang bodoh, dan biarkan saya juga sedikit bermegah.
17 ഞാൻ ഈ സംസാരിക്കുന്നതു കൎത്താവിന്റെ ഹിതപ്രകാരമല്ല, പ്രശംസിക്കുന്ന ഈ അതിധൈൎയ്യത്തോടെ ബുദ്ധിഹീനനെപ്പോലെ അത്രേ സംസാരിക്കുന്നതു.
Apa yang saya katakan tidak seperti yang Tuhan akan katakan — semua kemegahan yang bodoh ini.
18 പലരും ജഡപ്രകാരം പ്രശംസിക്കയാൽ ഞാനും പ്രശംസിക്കും.
Tetapi karena banyak orang lain yang menyombongkan diri seperti dunia, biarlah saya juga bermegah.
19 നിങ്ങൾ ബുദ്ധിമാന്മാർ ആകയാൽ ബുദ്ധിഹീനരെ സന്തോഷത്തോടെ പൊറുക്കുന്നുവല്ലോ.
(Kamu senang menghadapi orang bodoh, karena kamu sangat bijaksana!)
20 നിങ്ങളെ ഒരുവൻ അടിമപ്പെടുത്തിയാലും ഒരുവൻ തിന്നുകളഞ്ഞാലും ഒരുവൻ പിടിച്ചുകൊണ്ടുപോയാലും ഒരുവൻ അഹംകരിച്ചാലും ഒരുവൻ നിങ്ങളെ മുഖത്തു അടിച്ചാലും നിങ്ങൾ പൊറുക്കുന്നുവല്ലോ.
Kamu tahan dengan orang yang memperbudakmu, yang mengambil apa yang kamu miliki, yang mengeksploitasimu, yang dengan sombong merendahkanmu, yang memukul kalian di wajah.
21 അതിൽ ഞങ്ങൾ ബലഹീനരായിരുന്നു എന്നു ഞാൻ മാനംകെട്ടു പറയുന്നു. എന്നാൽ ആരെങ്കിലും ധൈൎയ്യപ്പെടുന്ന കാൎയ്യത്തിൽ--ഞാൻ ബുദ്ധിഹീനനായി പറയുന്നു--ഞാനും ധൈൎയ്യപ്പെടുന്നു.
Maafkan kami karena kami terlalu lemah untuk melakukan hal seperti itu! Tapi apa pun yang berani dibanggakan orang, saya juga berani melakukannya. (Di sini saya berbicara seperti orang bodoh lagi.)
22 അവർ എബ്രായരോ? ഞാനും അതേ; അവർ യിസ്രായേല്യരോ? ഞാനും അതേ; അവർ അബ്രാഹാമിന്റെ സന്തതിയോ? ഞാനും അതേ;
Apakah mereka orang Ibrani? Gerakan mengungkap kekerasan seksual demi menghapuskannya. Apakah mereka orang Israel? Gerakan mengungkap kekerasan seksual demi menghapuskannya. Apakah mereka keturunan Abraham? Gerakan mengungkap kekerasan seksual demi menghapuskannya.
23 ക്രിസ്തുവിന്റെ ശുശ്രൂഷക്കാരോ? --ഞാൻ ബുദ്ധിഭ്രമമായി സംസാരിക്കുന്നു--ഞാൻ അധികം; ഞാൻ ഏറ്റവും അധികം അദ്ധ്വാനിച്ചു, അധികം പ്രാവശ്യം തടവിലായി, അനവധി അടികൊണ്ടു, പലപ്പോഴും പ്രാണഭയത്തിലായി;
Apakah mereka hamba Kristus? (Saya tahu saya akan terdengar seperti saya gila, berbicara seperti ini.) Tapi saya telah melakukan lebih banyak lagi. Saya telah bekerja lebih keras, lebih sering dipenjara, dicambuk lebih dari yang bisa saya hitung, menghadapi kematian berkali-kali.
24 യെഹൂദരാൽ ഞാൻ ഒന്നു കുറയ നാല്പതു അടി അഞ്ചുവട്ടംകൊണ്ടു;
Lima kali aku menerima dari orang Yahudi empat puluh cambukan kurang satu.
25 മൂന്നുവട്ടം കോലിനാൽ അടികൊണ്ടു; ഒരിക്കൽ കല്ലേറുകൊണ്ടു, മൂന്നുവട്ടം കപ്പൽച്ചേതത്തിൽ അകപ്പെട്ടു, ഒരു രാപ്പകൽ വെള്ളത്തിൽ കഴിച്ചു.
Tiga kali saya dipukul dengan tongkat, sekali saya dilempari batu, tiga kali saya karam. Suatu kali saya menghabiskan dua puluh empat jam terombang-ambing di lautan.
26 ഞാൻ പലപ്പോഴും യാത്ര ചെയ്തു; നദികളിലെ ആപത്തു, കള്ളന്മാരാലുള്ള ആപത്തു, സ്വജനത്താലുള്ള ആപത്തു, ജതികളാലുള്ള ആപത്തു, പട്ടണത്തിലെ ആപത്തു, കാട്ടിലെ ആപത്തു, കടലിലെ ആപത്തു, കള്ളസ്സഹോദരന്മാരാലുള്ള ആപത്തു;
Selama perjalanan saya, saya telah menghadapi bahaya menyeberangi sungai, gerombolan perampok, serangan dari rekan sebangsa saya sendiri, maupun dari orang asing. Saya telah menghadapi bahaya di kota-kota, di padang pasir, dan di laut. Saya telah menghadapi bahaya dari orang-orang yang berpura-pura menjadi orang Kristen.
27 അദ്ധ്വാനം, പ്രയാസം, പലവട്ടം ഉറക്കിളപ്പു, പൈദാഹം, പലവട്ടം പട്ടിണി, ശീതം, നഗ്നത
Saya telah menghadapi kerja keras dan perjuangan, banyak malam tanpa tidur, lapar dan haus, sering pergi tanpa makanan, kedinginan, tanpa pakaian yang cukup untuk menghangatkan diri.
28 എന്നീ അസാധാരണസംഗതികൾ ഭവിച്ചതു കൂടാതെ എനിക്കു ദിവസേന സൎവ്വസഭകളെയും കുറിച്ചുള്ള ചിന്താഭാരം എന്ന തിരക്കും ഉണ്ടു.
Selain semua ini, saya menghadapi masalah sehari-hari dalam berurusan dengan semua gereja.
29 ആർ ബലഹീനനായിട്ടു ഞാൻ ബലഹീനനാകാതെ ഇരിക്കുന്നു? ആർ ഇടറിപ്പോയിട്ടു ഞാൻ അഴലാതിരിക്കുന്നു?
Siapa yang lemah, dan aku tidak merasa lemah juga? Siapa yang dibawa ke dalam dosa, dan saya tidak terbakar?
30 പ്രശംസിക്കേണമെങ്കിൽ എന്റെ ബലഹീനതസംബന്ധിച്ചു ഞാൻ പ്രശംസിക്കും.
Jika saya harus menyombongkan diri, saya akan menyombongkan diri tentang betapa lemahnya saya.
31 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവുമായി എന്നേക്കും വാഴ്ത്തപ്പെട്ടവൻ ഞാൻ ഭോഷ്കല്ല പറയുന്നതു എന്നറിയുന്നു. (aiōn g165)
Allah dan Bapa Tuhan Yesus — semoga terpuji selama-lamanya — tahu bahwa saya tidak berbohong. (aiōn g165)
32 ദമസ്കൊസിലെ അരേതാരാജാവിന്റെ നാടുവാഴി എന്നെ പിടിപ്പാൻ ഇച്ഛിച്ചു, ദമസ്കപട്ടണത്തെ കാവൽ വെച്ചു കാത്തു.
Ketika saya berada di Damaskus, gubernur di bawah Raja Aretas menjaga kota untuk menangkap saya.
33 എന്നാൽ അവർ എന്നെ മതിലിലുള്ള ഒരു കിളിവാതിൽവഴിയായി ഒരു കൊട്ടയിൽ ഇറക്കിവിട്ടു, അങ്ങനെ ഞാൻ അവന്റെ കയ്യിൽനിന്നു തെറ്റി ഓടിപ്പോയി.
Tetapi aku diturunkan ke dalam keranjang dari jendela di tembok kota, jadi aku melarikan diri darinya.

< 2 കൊരിന്ത്യർ 11 >