< 2 ദിനവൃത്താന്തം 8 >
1 ശലോമോൻ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
Solomon’s [workers] worked for 20 years to build the temple and the king’s palace.
2 ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോൻ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാൎപ്പിച്ചു.
Then his [workers] rebuilt the cities that [King] Hiram had given back to Solomon, and Solomon sent Israelis to live in those cities.
3 അനന്തരം ശലോമോൻ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
Solomon’s [army] then went to Hamath-Zobah [town] and captured it.
4 അവൻ മരുഭൂമിയിൽ തദ്മോരും ഹമാത്തിൽ അവൻ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
His workers also rebuilt walls around Tadmor [town] in the desert, and in [the] Hamath [region] in all the towns where they kept supplies.
5 അവൻ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഓടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
They rebuilt Upper Beth-Horon [town] and Lower Beth-Horon [city], and built walls around them with gates [in the walls] and bars [to fasten the gates].
6 ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകൎക്കുള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാൻ ശലോമോൻ ആഗ്രഹിച്ചതൊക്കെയും പണിതു.
They also rebuilt Baalath [town] and all the cities where supplies were kept and the cities where Solomon’s chariots and horses were kept. Solomon’s [workers] built whatever he wanted them to build, in Jerusalem and in Lebanon, and in other places in the area that he ruled.
7 ഹിത്യർ, അമോൎയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേലിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
Solomon forced people from many other groups who were not Israelis to work for him like slaves. They were people from the Heth, Amor, Periz, Hiv, and Jebus people-groups.
8 യിസ്രായേല്യർ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
They were descendants of groups whom the Israelis had not completely destroyed. Solomon forced them to become his slaves, and they are still slaves.
9 യിസ്രായേല്യരിൽനിന്നോ ശലോമോൻ ആരെയും തന്റെ വേലക്കു ദാസന്മാരാക്കിയില്ല; അവർ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങൾക്കും കുതിരച്ചേവകൎക്കും അധിപന്മാരും ആയിരുന്നു.
But Solomon did not force Israelis to work for him. Israelis became his soldiers and commanders of his chariots and his chariot-drivers.
10 ശലോമോൻരാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേൽവിചാരകന്മാരുമായ ഇവർ ഇരുനൂറ്റമ്പതുപേർ ആയിരുന്നു.
They were also King Solomon’s chief officials. There were 250 of them, and they supervised the workers.
11 ശലോമോൻ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തിൽനിന്നു താൻ അവൾക്കു വേണ്ടി പണിത അരമനയിൽ കൊണ്ടുപോയി പാൎപ്പിച്ചു; യിസ്രായേൽരാജാവായ ദാവീദിന്റെ അരമനയിൽ എന്റെ ഭാൎയ്യ പാൎക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാൽ അതു വിശുദ്ധമല്ലോ എന്നു അവൻ പറഞ്ഞു.
Solomon moved his wife, who was the daughter of the king of Egypt, from [the place outside Jerusalem called] ‘The City of David’ to the place that his workers had built for her. He said, “I do not want my wife to live in the palace that [my father] King David’s workers built, because the Sacred Chest [was in that palace for a while], and any place where the Sacred Chest has been is holy.”
12 ശലോമോൻ താൻ മണ്ഡപത്തിന്നു മുമ്പിൽ പണിത യഹോവയുടെ യാഗപീഠത്തിന്മേൽ
On the altar that Solomon’s [workers] had built in front of the entrance [to the temple], Solomon sacrificed many offerings that were to be completely burned.
13 അതതു ദിവസത്തേക്കു വേണ്ടിയിരുന്നതുപോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിൽ, വാരോത്സവത്തിൽ, കൂടാരങ്ങളുടെ ഉത്സവത്തിൽ ഇങ്ങനെ ആണ്ടിൽ മൂന്നു പ്രാവശ്യവും യഹോവെക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
He did that to obey the rules about what sacrifices Moses had declared should be made. These included sacrifices for every day and for the Sabbath days and to celebrate each day on which there was a new moon and for the three other festivals that were celebrated each year. Those festivals were the Festival of Eating Unleavened Bread, the Harvest Festival, and the Festival of Living in Temporary Shelters.
14 അവൻ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ കൂറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‌വാനും പുരോഹിതന്മാരുടെ മുമ്പിൽ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികൾക്കും വാതിൽകാവല്ക്കാരെ അവരുടെ കൂറുകൾക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
Obeying what his father David had commanded, he appointed the groups of priests for their work, and he appointed the descendants of Levi to lead the people while they sang to praise Yahweh and while they assisted the priests in their daily work. He also appointed groups of them to guard all the gates, because that was also what David, the man who pleased God [very well], had commanded.
15 യാതൊരു കാൎയ്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവർ വിട്ടുമാറിയില്ല.
The priests and other descendants of Levi obeyed completely everything that the king commanded, including [taking care of] the storerooms.
16 യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ട നാൾമുതൽ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‌വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീൎന്നു.
They did all the work [of building the temple] that Solomon told them to do, until it was all completed. So they finishing building the temple.
17 ആ കാലത്തും ശലോമോൻ എദോംദേശത്തു കടല്ക്കരയിലുള്ള എസ്യോൻ-ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
Then some of Solomon’s men went to Ezion-Geber and Elath [cities] on the coast of the Red Sea, an area that belonged to the Edom people-group.
18 ഹൂരാം തന്റെ ദാസന്മാർമുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കൽ അയച്ചു; അവർ ശലോമോന്റെ ദാസന്മാരോടുകൂടെ ഓഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
King Hiram sent to Solomon from [Tyre city] some ships that were commanded by his officers. They were men who were experienced sailors. These men went in the ships with Solomon’s men to [the] Ophir [region] and brought back about 17 tons of gold, which they delivered to King Solomon.