< 2 ദിനവൃത്താന്തം 4 >
1 അവൻ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
І зробив мідяного же́ртівника, двадцять ліктів довжина́ йому і двадцять ліктів ширина́ йому, і десять ліктів височина́ йому.
2 അവൻ ഒരു വാൎപ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവക്കു പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
І зробив він лите море, десять на міру ліктем від кра́ю його до краю його, навколо кругля́сте, і п'ять на міру ліктем височина́ йому. А шнур — тридцять на міру ліктем — ото́чував його навко́ло.
3 അതിന്നു കീഴെ ചുറ്റിലും കുമിഴുകൾ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാൎത്തപ്പോൾ തന്നേ കുമിഴുകളും രണ്ടു നിരയായി വാൎത്തുണ്ടാക്കിയിരുന്നു.
А під ним — постать волі́в, що зо всіх сторін ото́чують його, на десять ліктів на міру ліктем оточують море навко́ло; два ряди волів відлиті при відлива́нні його.
4 അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നു: മൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടൽ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
Воно стояло на дванадцятьо́х вола́х, — три обе́рнені на пі́вніч, і три обернені на за́хід, і три обернені на пі́вдень, і три обернені на схід. А море на них зве́рху, а всі зади їх — до нутра́.
5 അതിന്റെ കനം നാലു അംഗുലവും അതിന്റെ വക്കു പാനപാത്രത്തിന്റെ വക്കുപോലെയും വിടൎന്ന താമരപ്പൂപോലെയും ആയിരുന്നു. അതിൽ മൂവായിരം ബത്ത് വെള്ളം കൊള്ളും.
А грубина́ його — долоня, а край його — як робота кра́ю ке́ліха, квітки ліле́ї. Містило воно три тисячі ба́тів.
6 അവൻ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവർ അവയിൽ കഴുകും; കടലോ പുരോഹിതന്മാൎക്കു കഴുകുവാനുള്ളതായിരുന്നു.
І зробив десять умива́льниць, і поставив п'ять з правиці, а п'ять з лівиці, щоб мити в них, — пригото́влене на цілопа́лення поло́щуть у них, а море — для священиків, щоб митися в ньому.
7 അവൻ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
І зробив десять золотих свічникі́в, як нале́жалося, і поставив їх у храмі п'ять з правиці, а п'ять з лівиці.
8 അവൻ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തിൽ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവൻ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
І зробив десять столів, і поставив у храмі, — п'ять з правиці, а п'ять з лівиці. І зробив сто золотих кропи́льниць.
9 അവൻ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
І зробив священиче подві́р'я та подвір'я велике, і двері до подвір'я, і їхні двері покрив міддю.
10 അവൻ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
А море поставив з правого боку на південний схід.
11 ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തിൽ ശലോമോൻരാജാവിന്നു വേണ്ടി ചെയ്ത പണി തീൎത്തു.
І поробив Хурам го́рнята, і лопа́тки, і кропильниці. І покінчи́в Хурам робити працю, яку зробив для царя Соломона в Божому домі:
12 സ്തംഭങ്ങൾ, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകൾ, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാൻ രണ്ടു വലപ്പണി,
два стовпи́, і ку́лі, і дві ма́ковиці на верху́ тих стовпі́в, і дві мере́жки на покриття́ оби́двох куль ма́ковиць, що на верха́х стовпів,
13 സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഓരോ വലപ്പണിയിൽ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
і чотири сотні грана́тових яблук для обох мере́жок, два ряди грана́тових яблук для однієї мережки, щоб покрити оби́дві кулі ма́ковиць, що на пе́реді тих стовпі́в.
14 നാനൂറു മാതളപ്പഴം, പീഠങ്ങൾ, പീഠങ്ങളിന്മേൽ തൊട്ടികൾ
І поробив підста́ви, і поробив умива́льниці на тих підста́вах,
15 കടൽ, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങൾ,
одне море, і дванадцять волів під ним,
16 ചട്ടുകങ്ങൾ, മുൾക്കൊളുത്തുകൾ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോൻരാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
і горня́та, і лопа́тки, і виде́льця, і всі їхні речі поробив Хурам-Авів цареві Соломонові для Господнього дому з ви́поліруваної міді.
17 യോൎദ്ദാൻസമഭൂമിയിൽ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാൎപ്പിച്ചു.
На Йорда́нській рівни́ні повідлива́в їх цар у гли́нистій землі між Суккотом та між Цередою.
18 ഇങ്ങനെ ശലോമോൻ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
І наробив Соломон усіх цих речей дуже багато, бо не дослі́джена була вага міді.
19 ശലോമോൻ ദൈവാലയത്തിലെ ഉപകരണങ്ങൾ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
І поробив Соломон усі речі, що в Божому домі, та золотого же́ртівника й столи, а на них — хліб показни́й,
20 അന്തൎമ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിൎമ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
і свічники́, і їхні лямпа́дки, щоб запалювати їх за постановою перед девіром, — зо щирого золота.
21 സാക്ഷാൽ നിൎമ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
А квітки́, і лямпа́дки, і щи́пчики — із золота, з доскона́лого золота.
22 തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകൾ, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.
А но́жиці, і кропильниці, і ло́жки, і кадильниці — зо щирого золота; а вхід до дому, його внутрішні двері до Святого Святих та двері дому до храму — із золота.