< 2 ദിനവൃത്താന്തം 30 >
1 അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമിൽ യഹോവയുടെ ആലയത്തിലേക്കു വരുവാൻ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കൽ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തിൽ പെസഹ ആചരിക്കണമെന്നു
Ezéchias envoya aussi vers tout Israël et Juda, et il écrivit des lettres à Ephraïm et à Manassé, afin de les inviter à venir à la maison du Seigneur à Jérusalem, pour faire la Pâque du Seigneur, Dieu d’Israël.
2 രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സൎവ്വസഭയും നിൎണ്ണയിച്ചിരുന്നു.
Un conseil du roi, des princes et de toute l’assemblée du peuple ayant donc été tenu à Jérusalem, ils décidèrent qu’ils feraient la Pâque au second mois;
3 പുരോഹിതന്മാർ വേണ്ടുന്നത്രയും പേർ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമിൽ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാൻ അവൎക്കു കഴിഞ്ഞിരുന്നില്ല.
Car ils n’avaient pu la faire en son temps, parce que les prêtres qui pouvaient exercer n’avaient pas été sanctifiés, et que le peuple ne s’était pas encore assemblé à Jérusalem.
4 ആ കാൎയ്യം രാജാവിന്നും സൎവ്വസഭെക്കും സമ്മതമായി.
La chose plut au roi et à toute la multitude.
5 ഇങ്ങനെ അവർ യെരൂശലേമിൽ യിസ്രായേലിന്റെ ദൈവമായ യഹോവെക്കു പെസഹ ആചരിപ്പാൻ വരേണ്ടതിന്നു ബേർ-ശേബമുതൽ ദാൻവരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീൎപ്പുണ്ടാക്കി. അവർ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
Et ils décidèrent qu’ils enverraient des messagers dans tout Israël, de Bersabée jusqu’à Dan, pour qu’on vînt faire la Pâque du Seigneur Dieu d’Israël dans Jérusalem; car beaucoup ne l’avaient pas faite, comme il est prescrit.
6 അങ്ങനെ ഓട്ടാളർ രാജാവിന്റെയും പ്രഭുക്കന്മാരുടെയും എഴുത്തുകൾ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയിൽ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാൽ: യിസ്രായേൽമക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളിൽ അശ്ശൂർരാജാക്കന്മാരുടെ കയ്യിൽനിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊൾവിൻ.
Les messagers partirent donc avec les lettres par le commandement du roi et des princes, et ils passèrent dans tout Israël et Juda, publiant suivant ce que le roi avait commandé: Enfants d’Israël, revenez au Seigneur Dieu d’Abraham, d’Isaac et d’Israël, et il reviendra aux restes qui ont échappé à la main du roi des Assyriens.
7 തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങൾ ആകരുതു; അവൻ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങൾ കാണുന്നുവല്ലോ.
Ne soyez pas comme vos pères et vos frères, qui se sont retirés du Seigneur Dieu de leurs pères, qui les a livrés à la mort, comme vous-mêmes le voyez.
8 ആകയാൽ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങൾ ദുശ്ശാഠ്യം കാണിക്കരുതു; യഹോവെക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊൾവിൻ; അവൻ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിൻ.
N’endurcissez pas vos cœurs comme vos pères; donnez les mains au Seigneur, et venez à son sanctuaire qu’il a sanctifié pour jamais: servez le Seigneur Dieu de vos pères, et la colère de sa fureur se détournera de vous.
9 നിങ്ങൾ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കിൽ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങൾ അവന്റെ അടുക്കലേക്കു തിരിഞ്ഞുവരുന്നു എങ്കിൽ അവൻ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
Car, si vous revenez au Seigneur, vos frères et vos fils trouveront miséricorde devant les maîtres qui les ont emmenés captifs, et ils reviendront en cette terre; car il est clément et miséricordieux, le Seigneur votre Dieu, et il ne détournera point sa face de vous, si vous revenez à lui.
10 ആങ്ങനെ ഓട്ടാളർ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂൻവരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
Ainsi les courriers allaient rapidement de ville en ville dans toute la terre d’Ephraïm et de Manassé, jusqu’à Zabulon, ces peuples les raillant et les insultant.
11 എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലർ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
Cependant quelques hommes d’Azer, de Manassé et de Zabulon, acquiesçant au conseil donné, vinrent à Jérusalem.
12 യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവൎക്കു ഐകമത്യം നല്കുവാൻ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
Quant à Juda, la main du Seigneur y fut de manière à leur donner un seul cœur, pour qu’ils fissent, selon le commandement du roi et des princes, la parole du Seigneur.
13 അങ്ങനെ രണ്ടാം മാസത്തിൽ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാൻ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമിൽ വന്നുകൂടി.
Beaucoup de peuples donc s’assemblèrent à Jérusalem, pour faire la solennité des azymes, au second mois.
14 അവർ എഴുന്നേറ്റു യെരൂശലേമിൽ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോൻതോട്ടിൽ എറിഞ്ഞുകളഞ്ഞു.
Et, se levant, ils détruisirent les autels qui étaient à Jérusalem, et mettant en pièces toutes les choses dans lesquelles on brûlait de l’encens aux idoles, ils les jetèrent dans le torrent de Cédron.
15 രണ്ടാം മാസം പതിന്നാലാം തിയ്യതി അവർ പെസഹ അറുത്തു; എന്നാൽ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തിൽ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
Ils immolèrent donc la Pâque le quatorzième jour du second mois. De plus les prêtres et les Lévites, enfin sanctifiés, offrirent des holocaustes dans la maison du Seigneur.
16 അവർ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങൾക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാർ ലേവ്യരുടെ കയ്യിൽനിന്നു രക്തം വാങ്ങി തളിച്ചു.
Et ils se tinrent en leur rang, selon les prescriptions et la loi de Moïse, l’homme de Dieu; mais les prêtres recevaient le sang qui devait être répandu, des mains des Lévites,
17 തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവർ പലരും സഭയിൽ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഓരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവെക്കു നിവേദിക്കേണ്ടതിന്നു ലേവ്യർ ഭരമേറ്റിരുന്നു.
Parce qu’une foule nombreuse n’était pas sanctifiée; et c’est pour cela que les Lévites immolèrent la Pâque pour ceux qui ne s’étaient pas empressés de se sanctifier au Seigneur.
18 വലിയോരു ജനസമൂഹം, എപ്രയീമിൽനിന്നു മനശ്ശെയിൽനിന്നും യിസ്സാഖാരിൽനിന്നും സെബൂലൂനിൽനിന്നും ഉള്ള അനേകർ, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തിൽ പെസഹ തിന്നു. എന്നാൽ യെഹിസ്കീയാവു അവൎക്കു വേണ്ടി പ്രാൎത്ഥിച്ചു:
Comme aussi une grande partie du peuple d’Ephraïm, de Manassé, d’Issachar de Zabulon, qui n’avait pas été sanctifiée, mangea la Pâque, non suivant ce qui est écrit; et Ezéchias pria pour eux, disant: Le Seigneur, qui est bon, se montrera propice
19 വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാൻ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
À tous ceux qui en tout leur cœur cherchent le Seigneur Dieu de leurs pères, et il ne leur imputera point de n’être pas sanctifiés.
20 യഹോവ യെഹിസ്കീയാവിന്റെ പ്രാൎത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
Le Seigneur l’exauça, et s’apaisa pour le peuple.
21 അങ്ങനെ യെരൂശലേമിൽ വന്നുകൂടിയിരുന്ന യിസ്രായേൽമക്കൾ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാൽ യഹോവെക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
Et les enfants d’Israël qui se trouvèrent à Jérusalem firent la solennité des azymes durant sept jours, dans une grande joie, louant le Seigneur chaque jour aussi bien que les Lévites et les prêtres, sur les instruments qui répondaient à leur fonction.
22 യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയിൽ സാമൎത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവർ സമാധാനയാഗങ്ങൾ അൎപ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
Et Ezéchias parla au cœur de tous les Lévites qui avaient une intelligence parfaite de ce qui regarde le Seigneur; et ils mangèrent, durant les sept jours de la solennité, immolant des victimes de sacrifices pacifiques, et louant le Seigneur Dieu de leurs pères.
23 പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാൻ സൎവ്വസഭയും നിൎണ്ണയിച്ചു. അങ്ങനെ അവർ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
Et il plut à toute la multitude de célébrer encore sept autres, jours, ce qu’ils firent aussi avec une grande joie;
24 യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാർ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
Car Ezéchias, roi de Juda, avait donné à la multitude mille taureaux et sept mille brebis: et les princes avaient donné au peuple mille taureaux et dix mille brebis. Ainsi une très grande multitude de prêtres se purifia.
25 യെഹൂദയുടെ സൎവ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലിൽനിന്നു വന്ന സൎവ്വസഭയും യിസ്രായേൽ ദേശത്തുനിന്നു വന്നു യെഹൂദയിൽ പാൎത്തിരുന്ന പരദേശികളും സന്തോഷിച്ചു.
Et tout le peuple de Juda fut comblé de joie, tant les prêtres et les Lévites, que toute la foule qui était venue d’Israël, les prosélytes mêmes de la terre d’Israël, et ceux qui habitaient en Juda.
26 അങ്ങനെ യെരൂശലേമിൽ മഹാസന്തോഷം ഉണ്ടായി; യിസ്രായേൽരാജാവായ ദാവീദിന്റെ മകൻ ശലോമോന്റെ കാലംമുതൽ ഇതുപോലെ യെരൂശലേമിൽ സംഭവിച്ചിട്ടില്ല.
Et il se fit une grande solennité à Jérusalem, telle qu’il n’y en avait pas eu dans cette ville depuis les jours de Salomon, fils de David, roi d’Israël.
27 ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാൎത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വൎഗ്ഗത്തിൽ എത്തുകയും ചെയ്തു.
Or les prêtres et les Lévites se levèrent pour bénir le peuple; et leur voix fut exaucée, et leur prière parvint jusqu’à la demeure sainte du ciel.