< 2 ദിനവൃത്താന്തം 3 >
1 അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപൎവ്വതത്തിൽ യെബൂസ്യനായ ഒൎന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
I začal stavěti Šalomoun domu Hospodinova v Jeruzalémě na hoře Moria, kteráž byla ukázána Davidovi otci jeho, na místě, kteréž byl připravil David, na humně Ornana Jebuzejského.
2 തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
A počal stavěti druhého měsíce, dne druhého, království svého léta čtvrtého.
3 ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
A toto jest vyměření Šalomounovo při stavení domu Božího: Dlouhost loktů podlé první míry bylo šedesáti loket, a šíř dvadcíti loket.
4 മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
A síň, kteráž byla v čele, jakž široký dům, byla na dvadceti loktů, vysokost pak sto a dvadcíti, a obložil ji vnitř zlatem čistým.
5 വലിയ ആലയത്തിന്നു അവൻ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.
Dům pak veliký opažil dřívím jedlovým, kteréž obložil zlatem nejčistším, na němž po vrchu dal nadělati palm a řetízků.
6 അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പൎവ്വയീംപൊന്നു ആയിരന്നു.
Přikryl také dům ten kamenem drahým ozdobně; zlato pak to bylo zlato Parvaimské.
7 അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.
Obložil, pravím, dům, trámy, veřeje i stěny jeho, i dvéře jeho zlatem, a vyryl cherubíny na stěnách.
8 അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
Udělal i dům svatyně svatých, jehož dýlka byla jako šířka domu, dvadcíti loktů, a šířka loktů dvadcíti, a obložil ji zlatem výborným šesti sty centnéři.
9 ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്നു ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
Hřebíkové též vážili padesát lotů zlata, ano i síňce obložil zlatem.
10 അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
Udělal také v domě svatyně svatých dva cherubíny dílem řemeslným, a obložil je zlatem.
11 കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
Dlouhost křídel těch cherubínů byla na dvadceti loket. Křídlo jedno na pět loket, a dotýkalo se stěny domu, a druhé křídlo na pět loket dotýkalo se křídla cherubína druhého.
12 മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
A tak křídlo cherubína jednoho na pět loket dotýkalo se stěny domu, a křídlo druhé na pět loket dosahovalo křídla cherubína druhého.
13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടൎന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
A tak křídla cherubínů těch roztažená byla na dvadceti loktů, a stáli na nohách svých, tváří svou obráceni do domu.
14 അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.
Udělal také i oponu z postavce modrého, z šarlatu, z červce a z kmentu, a udělal na ní cherubíny.
15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
Udělal též před domem sloupy dva na třidceti a pět loktů zvýší, a makovice, kteréž byly na každém svrchu, na pět loket.
16 അന്തൎമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോൎത്തിട്ടു.
Zdělal též i řetízky jako v svatyni svatých, a otočil je okolo makovic těch sloupů, a udělav jablek zrnatých sto, dal mezi řetízky.
17 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിൎത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.
A tak postavil ty sloupy před chrámem, jeden po pravé a druhý po levé straně, a dal jméno tomu, kterýž byl po pravici Jachin, a jméno tomu, kterýž byl po levici, Boaz.