< 2 ദിനവൃത്താന്തം 29 >

1 യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സിൽ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേർ. അവൾ സെഖയ്യാവിന്റെ മകൾ ആയിരുന്നു.
Ézéchias devint roi à l'âge de vingt-cinq ans, et il régna vingt-neuf ans à Jérusalem. Sa mère s'appelait Abija, fille de Zacharie.
2 അവൻ തന്റെ അപ്പനായ ദാവീദ് ചെയ്തതുപോലെ ഒക്കെയും യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു.
Il fit ce qui est droit aux yeux de l'Éternel, selon tout ce qu'avait fait David, son père.
3 അവൻ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ ഒന്നാം മാസത്തിൽ യഹോവയുടെ ആലയത്തിന്റെ വാതിലുകൾ തുറന്നു അറ്റകുറ്റം തീൎത്തു.
La première année de son règne, au premier mois, il ouvrit les portes de la maison de Yahvé et les répara.
4 അവൻ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാൽ:
Il fit venir les prêtres et les Lévites, les rassembla sur la grande place de l'orient,
5 ലേവ്യരേ, എന്റെ വാക്കു കേൾപ്പിൻ, ഇപ്പോൾ നിങ്ങൾ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തിൽനിന്നു മലിനത നീക്കിക്കളവിൻ.
et leur dit: « Écoutez-moi, Lévites! Maintenant, sanctifiez-vous, sanctifiez la maison de Yahvé, le Dieu de vos pères, et emportez les souillures hors du lieu saint.
6 നമ്മുടെ പിതാക്കന്മാർ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവെക്കു അനിഷ്ടമായുള്ളതു പ്രവൎത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കൽനിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
Car nos pères ont été infidèles, ils ont fait ce qui est mal aux yeux de l'Éternel, notre Dieu, ils l'ont abandonné, ils ont détourné leur visage de la demeure de l'Éternel et lui ont tourné le dos.
7 അവർ മണ്ഡപത്തിന്റെ വാതിലുകൾ അടെച്ചു, വിളക്കു കെടുത്തി, വിശുദ്ധമന്ദിരത്തിൽ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
Ils ont aussi fermé les portes du portique et éteint les lampes, et ils n'ont pas brûlé de parfums ni offert d'holocaustes dans le sanctuaire du Dieu d'Israël.
8 അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേൽ വന്നു; നിങ്ങൾ സ്വന്തകണ്ണാൽ കാണുന്നതുപോലെ അവൻ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീൎത്തിരിക്കുന്നു.
C'est pourquoi la colère de l'Éternel s'est abattue sur Juda et Jérusalem, et il les a livrés au tumulte, à l'étonnement et au sifflement, comme vous le voyez de vos yeux.
9 നമ്മുടെ പിതാക്കന്മാർ വാളിനാൽ വീഴുകയും നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാൎയ്യമാരും ഇതുനിമിത്തം പ്രവാസത്തിൽ ആകയും ചെയ്തിരിക്കുന്നു.
Car voici, nos pères sont tombés par l'épée, et nos fils, nos filles et nos femmes sont en captivité à cause de cela.
10 ഇപ്പോൾ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‌വാൻ എനിക്കു താല്പൎയ്യം ഉണ്ടു.
Maintenant, j'ai à cœur de faire alliance avec l'Éternel, le Dieu d'Israël, afin que son ardente colère se détourne de nous.
11 എന്റെ മക്കളേ, ഇപ്പോൾ ഉപേക്ഷ കാണിക്കരുതു; തന്നേ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയിൽ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
Mes fils, ne soyez pas négligents maintenant, car Yahvé vous a choisis pour vous tenir devant lui, pour le servir, et pour que vous soyez ses serviteurs et que vous brûliez des encens. »
12 അപ്പോൾ കെഹാത്യരിൽ അമാസായിയുടെ മകൻ മഹത്ത്, അസൎയ്യാവിന്റെ മകൻ യോവേൽ, മെരാൎയ്യരിൽ അബ്ദിയുടെ മകൻ കീശ്, യെഹല്ലെലേലിന്റെ മകൻ അസൎയ്യാവു; ഗേൎശോന്യരിൽ സിമ്മയുടെ മകൻ യോവാഹ്,
Alors les Lévites se levèrent: Mahath, fils d'Amasaï, et Joël, fils d'Azaria, des fils des Kehathites; des fils de Merari, Kish, fils d'Abdi, et Azaria, fils de Jehallelel; des Gershonites, Joach, fils de Zimma, et Eden, fils de Joach;
13 യോവാഹിന്റെ മകൻ ഏദെൻ; എലീസാഫാന്യരിൽ സിമ്രി, യെയൂവേൽ; ആസാഫ്യരിൽ സെഖൎയ്യാവു, മത്ഥന്യാവു;
et des fils d'Élizaphan, Shimri et Jeuel; et des fils d'Asaph, Zacharie et Mattania;
14 ഹേമാന്യരിൽ യെഹൂവേൽ, ശിമെയി; യെദൂഥൂന്യരിൽ ശിമയ്യാവു, ഉസ്സീയേൽ എന്നീ ലേവ്യർ എഴുന്നേറ്റു.
et des fils d'Héman, Jehuel et Shimei; et des fils de Jeduthun, Shemaiah et Uzziel.
15 തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാൻ വന്നു.
Ils rassemblèrent leurs frères, se purifièrent et entrèrent, selon l'ordre du roi, d'après les paroles de l'Éternel, pour purifier la maison de l'Éternel.
16 പുരോഹിതന്മാർ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാൻ അതിൽ കടന്നു യഹോവയുടെ ആലയത്തിൽ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തിൽ കൊണ്ടുവന്നു; ലേവ്യർ അതു കൊണ്ടു പോയി കിദ്രോൻ തോട്ടിൽ ഇട്ടുകളഞ്ഞു.
Les prêtres entrèrent dans l'intérieur de la maison de l'Éternel pour la purifier, et ils firent sortir dans le parvis de la maison de l'Éternel toutes les impuretés qu'ils avaient trouvées dans le temple de l'Éternel. Les Lévites le prirent de là pour le porter jusqu'au torrent de Cédron.
17 ഒന്നാം മാസം ഒന്നാം തിയ്യതി അവർ വിശുദ്ധീകരിപ്പാൻ തുടങ്ങി; എട്ടാം തിയ്യതി അവർ യഹോവയുടെ മണ്ഡപത്തിങ്കൽ എത്തി; ഇങ്ങനെ അവർ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീൎത്തു,
Ils commencèrent à sanctifier le premier jour du premier mois, et le huitième jour du mois, ils arrivèrent au portique de l'Éternel. Ils sanctifièrent la maison de l'Éternel en huit jours, et ils achevèrent le seizième jour du premier mois.
18 യെഹിസ്കീയാ രാജാവിന്റെ അടുക്കൽ അകത്തു ചെന്നു; ഞങ്ങൾ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങൾ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങൾ ഒക്കെയും വെടിപ്പാക്കി,
Puis ils se rendirent auprès du roi Ézéchias dans l'enceinte du palais et dirent: « Nous avons purifié toute la maison de Yahvé, y compris l'autel des holocaustes avec tous ses ustensiles, et la table des pains de proposition avec tous ses ustensiles.
19 ആഹാസ് രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താൽ നീക്കിക്കളഞ്ഞ ഉപകരണങ്ങൾ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിൻമുമ്പിൽ ഉണ്ടു എന്നു പറഞ്ഞു.
De plus, nous avons préparé et sanctifié tous les ustensiles que le roi Achaz a jetés pendant son règne, lorsqu'il était infidèle. Voici qu'ils sont devant l'autel de Yahvé ».
20 യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
Le roi Ézéchias se leva de bonne heure, rassembla les chefs de la ville et monta à la maison de l'Éternel.
21 അവർ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേൽ യാഗം കഴിപ്പാൻ അവൻ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
Ils apportèrent sept taureaux, sept béliers, sept agneaux et sept boucs, en sacrifice pour le péché, pour le royaume, pour le sanctuaire et pour Juda. Il ordonna aux prêtres, fils d'Aaron, de les offrir sur l'autel de Yahvé.
22 അങ്ങനെ അവർ കാളകളെ അറുത്തു; പുരോഹിതന്മാർ രക്തം വാങ്ങി യാഗപീഠത്തിന്മേൽ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേൽ തളിച്ചു.
Ils égorgèrent les taureaux; les prêtres reçurent le sang et l'arrosèrent sur l'autel. Ils égorgèrent les béliers et en répandirent le sang sur l'autel. Ils égorgèrent aussi les agneaux et en répandirent le sang sur l'autel.
23 പിന്നെ അവർ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പിൽ കൊണ്ടുവന്നു; അവർ അവയുടെമേൽ കൈവെച്ചു.
Ils firent approcher les boucs pour le sacrifice pour le péché devant le roi et l'assemblée, et ils posèrent leurs mains sur eux.
24 പുരോഹിതന്മാർ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേൽ പാപയാഗമായി അൎപ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു.
Les prêtres les égorgèrent et firent un sacrifice pour le péché avec leur sang sur l'autel, afin de faire l'expiation pour tout Israël; car le roi avait ordonné que l'holocauste et le sacrifice pour le péché soient faits pour tout Israël.
25 അവൻ ദാവീദിന്റെയും രാജാവിന്റെ ദൎശകനായ ഗാദിന്റെയും നാഥാൻപ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തിൽ നിൎത്തി; അങ്ങനെ പ്രവാചകന്മാർമുഖാന്തരം യഹോവ കല്പിച്ചിരുന്നു.
Il plaça les Lévites dans la maison de l'Éternel avec des cymbales, des instruments à cordes et des harpes, selon l'ordre de David, de Gad, le voyant du roi, et de Nathan, le prophète; car l'ordre venait de l'Éternel par ses prophètes.
26 ലേവ്യർ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാർ കാഹളങ്ങളോടും കൂടെ നിന്നു.
Les Lévites se tenaient avec les instruments de David, et les prêtres avec les trompettes.
27 പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേൽ ഹോമയാഗം കഴിപ്പാൻ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോൾ തന്നേ അവർ കാഹളങ്ങളോടും യിസ്രായേൽരാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവെക്കു പാട്ടുപാടുവാൻ തുടങ്ങി.
Ezéchias leur ordonna d'offrir l'holocauste sur l'autel. Lorsque l'holocauste commença, le chant de Yahvé commença également, ainsi que les trompettes et les instruments de David, roi d'Israël.
28 ഉടനെ സൎവ്വസഭയും നമസ്കരിച്ചു, സംഗീതക്കാർ പാടുകയും കാഹളക്കാർ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
Toute l'assemblée se prosternait, les chanteurs chantaient et les trompettes sonnaient. Tout cela se poursuivit jusqu'à ce que l'holocauste soit achevé.
29 യാഗം കഴിച്ചു തീൎന്നപ്പോൾ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
Quand ils eurent fini d'offrir, le roi et tous ceux qui étaient présents avec lui se prosternèrent et se prosternèrent.
30 പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദൎശകന്റെയും വചനങ്ങളാൽ യഹോവെക്കു സ്തോത്രം ചെയ്‌വാൻ കല്പിച്ചു. അവൻ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
Le roi Ézéchias et les princes ordonnèrent aux Lévites de chanter des louanges à Yahvé selon les paroles de David et du voyant Asaph. Ils chantèrent des louanges avec allégresse, ils se prosternèrent et se prosternèrent.
31 നിങ്ങൾ ഇപ്പോൾ യഹോവെക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തിൽ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിൻ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവർ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
Ézéchias répondit: « Maintenant, vous vous êtes consacrés à Yahvé. Approchez-vous et apportez des sacrifices et des offrandes de remerciement dans la maison de Yahvé. » L'assemblée apporta des sacrifices et des offrandes de remerciement, et tous ceux qui avaient le cœur bien disposé apportèrent des holocaustes.
32 സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റൻ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവെക്കു മഹായാഗത്തിന്നായിരുന്നു.
Le nombre des holocaustes que l'assemblée apporta fut de soixante-dix taureaux, cent béliers et deux cents agneaux. Tout cela servit d'holocauste à l'Éternel.
33 നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
Les choses consacrées étaient six cents têtes de bétail et trois mille moutons.
34 പുരോഹിതന്മാർ ചുരുക്കമായിരുന്നതിനാൽ ഹോമയാഗങ്ങളെല്ലം തോലുരിപ്പാൻ അവൎക്കു കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യർ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതിൽ ലേവ്യർ പുരോഹിതന്മാരെക്കാൾ അധികം ഉത്സാഹമുള്ളവരായിരുന്നു.
Mais les prêtres étaient trop peu nombreux, de sorte qu'ils ne pouvaient pas écorcher tous les holocaustes. C'est pourquoi leurs frères les Lévites les aidèrent jusqu'à ce que le travail soit terminé et jusqu'à ce que les prêtres se soient sanctifiés, car les Lévites avaient un cœur plus droit pour se sanctifier que les prêtres.
35 ഹോമയാഗങ്ങൾ സമാധാനയാഗങ്ങൾക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങൾക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
Les holocaustes étaient en abondance, avec la graisse des sacrifices de prospérité et les libations pour chaque holocauste. Ainsi, le service de la maison de Yahvé fut mis en ordre.
36 ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതിൽ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാൎയ്യം ക്ഷണത്തിലല്ലോ നടന്നതു.
Ézéchias et tout le peuple se réjouirent de ce que Dieu avait préparé pour le peuple, car la chose s'était faite soudainement.

< 2 ദിനവൃത്താന്തം 29 >