< 2 ദിനവൃത്താന്തം 28 >
1 ആഹാസ് വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപതു വയസ്സായിരുന്നു; അവൻ പതിനാറു സംവത്സരം യെരൂശലേമിൽ വാണു; എന്നാൽ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തില്ല.
၁အာခတ်သည်အသက်နှစ်ဆယ်၌နန်းတက်၍ ယေရုရှလင်မြို့တွင်တစ်ဆယ့်ခြောက်နှစ်နန်း စံရလေသည်။ သူသည်ဘေးတော်ဒါဝိဒ်မင်း ၏ကောင်းသောစံနမူနာကိုမလိုက်ဘဲ ထာဝရဘုရားမနှစ်သက်သောအမှုတို့ ကိုပြု၍၊-
2 അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴികളിൽ നടന്നു ബാൽവിഗ്രഹങ്ങളെ വാൎത്തുണ്ടാക്കി.
၂ဣသရေလဘုရင်တို့၏လမ်းစဉ်ကိုလိုက်၏။ သူသည်ဗာလဘုရား၏ရုပ်တုများကို သွန်းလုပ်စေ၍၊-
3 അവൻ ബെൻ-ഹിന്നോംതാഴ്വരയിൽ ധൂപം കാട്ടുകയും യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ലേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
၃ဟိန္နုံချိုင့်ဝှမ်းတွင်နံ့သာပေါင်းကိုမီးရှို့ ပူဇော်၏။ သူသည်ဣသရေလအမျိုးသား တို့ချီတက်လာချိန်၌ ထာဝရဘုရားနှင် ထုတ်တော်မူသောလူမျိုးတို့၏စက်ဆုတ် ရွံရှာဖွယ်ကောင်းသည့်ဋ္ဌလေ့ထုံးစံတို့ကို အတုခိုး၍ မိမိ၏သားတော်များကိုပင် မီးရှို့၍ပူဇော်သကာအဖြစ်ဖြင့်ရုပ်တု တို့အားပူဇော်လေသည်။-
4 അവൻ പൂജാഗിരികളിലും ഓരോ പച്ചവൃക്ഷത്തിൻ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
၄ရုပ်တုကိုးကွယ်ရာဌာနများ၌လည်းကောင်း၊ တောင်ကုန်းများပေါ်၌လည်းကောင်း၊ အရိပ် ကောင်းသည့်သစ်ပင်ရှိသမျှတို့အောက်၌ လည်းကောင်းအာခတ်သည်ယဇ်များကို ပူဇော်၍နံ့သာပေါင်းကိုမီးရှို့၏။
5 ആകയാൽ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യിൽ ഏല്പിച്ചു; അവർ അവനെ തോല്പിച്ചു അവരിൽ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവൻ യിസ്രായേൽരാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
၅အာခတ်သည်အပြစ်ပြုသဖြင့်ထာဝရဘုရား သည် ရှုရိဘုရင်အားသူ့ကိုနှိမ်နင်း၍ ယုဒပြည် သူအမြောက်အမြားကိုသုံ့ပန်းများအဖြစ် ဖြင့် ဒမာသက်မြို့သို့သိမ်းသွားခွင့်ပေးတော် မူ၏။ ထာဝရဘုရားသည်ရေမလိ၏သား၊ ဣသရေလဘုရင်ပေကာအားအာခတ်ကို နှိမ်နင်း၍တစ်နေ့ချင်းတွင် ယုဒတပ်သား တစ်သိန်းနှစ်သောင်းကိုလည်းသတ်ဖြတ်ခွင့် ပေးတော်မူ၏။ သူတို့သည်မိမိတို့ဘိုးဘေး များ၏ဘုရားသခင်ထာဝရဘုရား အားစွန့်ပစ်ကြသဖြင့် ကိုယ်တော်သည် ဤသို့ဖြစ်ပျက်စေတော်မူခြင်းဖြစ် သတည်း။-
6 അവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയിൽ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
၆
7 എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എല്ക്കാനയെയും കൊന്നുകളഞ്ഞു.
၇ဇိခရိဆိုသူဣသရေလတပ်သားတစ်ယောက် သည် အာခတ်၏သားတော်မာသေယ၊ နန်းတော် အုပ်ချုပ်ရေးမှူးအာဇရိကံနှင့်ဘုရင့်အမတ် ချုပ်ဧလကာနတို့ကိုလုပ်ကြံသတ်ဖြတ် လိုက်လေသည်။-
8 യിസ്രായേല്യർ തങ്ങളുടെ സഹോദരജനത്തിൽ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമൎയ്യയിലേക്കു കൊണ്ടുപോയി.
၈ဣသရေလတပ်မတော်သည်မိမိတို့၏ဆွေ မျိုးသားချင်းဖြစ်ကြသောအမျိုးသားတို့ အနက် ယုဒအမျိုးသမီးနှင့်ကလေးနှစ်သိန်း ကိုဖမ်းဆီး၍လက်ရပစ္စည်းအမြောက်အမြား နှင့်တကွရှမာရိမြို့သို့သိမ်းသွားကြ၏။
9 എന്നാൽ ഓദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകൻ അവിടെ ഉണ്ടായിരുന്നു; അവൻ ശമൎയ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതു: നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചു; നിങ്ങൾ അവരെ ആകാശപൎയ്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
၉သြဒက်အမည်ရှိထာဝရဘုရား၏ပရော ဖက်သည် ရှမာရိမြို့တွင်နေထိုင်၏။ သူသည် တိုက်ပွဲမှပြန်လာသောဣသရေလတပ်မ တော်ကိုမြို့အဝင်ဝမှဆီးကြိုပြီးလျှင်``သင် တို့ဘိုးဘေးများ၏ဘုရားသခင်ထာဝရ ဘုရားသည်ယုဒပြည်သူတို့ကိုအမျက် ထွက်တော်မူသဖြင့် သင်တို့အားသူတို့ကို နှိမ်နင်းခွင့်ပေးတော်မူ၏။ သို့ရာတွင်သင် တို့သည်မိမိတို့အမျက်ဒေါသကိုမချုပ် တည်းဘဲသုတ်သင်သတ်ဖြတ်မှုကိုပြုခဲ့ ကြ၏။-
10 ഇപ്പോഴോ നിങ്ങൾ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാൻ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങൾ ഇല്ലയോ?
၁၀ယခုအခါ၌လည်းယေရုရှလင်မြို့သူမြို့ သားများနှင့်ယုဒပြည်သူတို့အားကျွန်ခံ စေရန် သင်တို့အကြံရှိကြပါသည်တကား။ သင်တို့သည်လည်းသင်တို့ဘုရားသခင် ထာဝရဘုရားကိုပြစ်မှားသူများဖြစ် သည်ကိုမသိကြပါသလော။-
11 ആകയാൽ ഞാൻ പറയുന്നതു കേൾപ്പിൻ; നിങ്ങളുടെ സഹോദരന്മാരിൽനിന്നു നിങ്ങൾ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിൻ; അല്ലെങ്കിൽ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേൽ ഇരിക്കും.
၁၁ငါ့စကားကိုနားထောင်ကြလော့။ ဤသုံ့ပန်း များသည် ငါတို့၏ညီအစ်ကိုများဖြစ်ပေ သည်။ သူတို့ကိုပြန်၍လွှတ်လိုက်ကြလော့။ သို့မဟုတ်ပါမူဘုရားသခင်သည်အမျက် တော်ထွက်၍ သင်တို့အားဒဏ်ခတ်တော်မူ လိမ့်မည်'' ဟုပြော၏။
12 അപ്പോൾ യോഹാനാന്റെ മകൻ അസൎയ്യാവു, മെശില്ലേമോത്തിന്റെ മകൻ ബേരെഖ്യാവു, ശല്ലൂമിന്റെ മകൻ യെഹിസ്കീയാവു, ഹദ്ലായിയുടെ മകൻ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരിൽ ചിലർ യുദ്ധത്തിൽനിന്നു വന്നവരോടു എതിൎത്തുനിന്നു അവരോടു:
၁၂ထိုအခါမြောက်ပိုင်းနိုင်ငံအကြီးအကဲ လေးဦးဖြစ်ကြသော ယောဟနန်၏သား အာဇရိ၊ မေရှိလေမုတ်၏သားဗေရခိ၊ ရှလ္လုံ ၏သားဟေဇကိနှင့် ဟာဒလဲ၏သား အာမသာတို့သည်လည်း တပ်မတော်၏ အပြုအမူကိုကန့်ကွက်ကြလေသည်။-
13 നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
၁၃သူတို့က``သင်တို့၏သုံ့ပန်းများကိုဤမြို့ ထဲသို့မခေါ်ခဲ့ကြနှင့်။ ငါတို့အားအမျက် တော်ထွက်၍ဒဏ်ခတ်စေလောက်အောင်ပင် ထာဝရဘုရားကိုငါတို့ပြစ်မှားခဲ့လေပြီ။ ယခုသင်တို့သည်ငါတို့အပြစ်ကိုပိုမို ကြီးလာအောင်ပြုလိုကြသည်တကား'' ဟုဆိုကြ၏။-
14 അപ്പോൾ പ്രഭുക്കന്മാരും സൎവ്വസഭയും കാൺകെ ആയുധപാണികൾ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.
၁၄သို့ဖြစ်၍တပ်မတော်သားတို့သည်ပြည် သူများနှင့် ခေါင်းဆောင်များလက်သို့သုံ့ပန်း များနှင့်လက်ရပစ္စည်းများကိုပေးအပ် လိုက်ကြ၏။-
15 പേർ ചൊല്ലി വിളിക്കപ്പെട്ട ആളുകൾ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരിൽ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവൎക്കു തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവിൽ അവരുടെ സഹോദരന്മാരുടെ അടുക്കൽ കൊണ്ടുചെന്നാക്കി ശമൎയ്യെക്കു മടങ്ങിപ്പോയി.
၁၅ပြည်သူတို့သည်သုံ့ပန်းများအားလက်ရ ပစ္စည်းများထဲက အဝတ်အစားဝေငှပေးရေး အတွက်အကြီးအကဲလေးဦးကိုခန့်ကြ ၏။ အကြီးအကဲတို့သည်သုံ့ပန်းများဝတ် ဆင်ရန်အဝတ်အစားများ၊ ဖိနပ်များနှင့် စားရန်အစားအစာအလုံအလောက်ကို ပေး၍ သူတို့၏ဒဏ်ရာများကိုသံလွင်ဆီ နှင့်လိမ်းပေးကြ၏။ အားနည်းသူတို့ကို မြည်းစီးစေလျက် ယုဒနယ်မြေရှိစွန် ပလွံမြို့ခေါ်ယေရိခေါမြို့သို့အရောက် ပို့ကြ၏။ ထိုနောက်ဣသရေလအမျိုး သားတို့သည်ရှမာရိမြို့သို့ပြန်ကြ၏။
16 ആ കാലത്തു ആഹാസ് രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂർരാജാക്കന്മാരുടെ അടുക്കൽ ആളയച്ചു.
၁၆ဧဒုံအမျိုးသားတို့သည်ယုဒပြည်ကိုတစ်ဖန် လာရောက်တိုက်ခိုက်ကာ သုံ့ပန်းအမြောက်အမြား ကိုဖမ်းဆီးခေါ်ဆောင်သွားသဖြင့် အာခတ်မင်း သည်အာရှုရိဘုရင်ထံအကူအညီတောင်း ခံလေသည်။-
17 എദോമ്യർ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.
၁၇
18 ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേൎന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേൎന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേൎന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാൎത്തു.
၁၈ထိုအချိန်ကာလ၌ပင်ဖိလိတ္တိအမျိုးသား တို့သည် ယုဒပြည်တောင်ပိုင်းနှင့်အနောက် ဘက်ရှိတောင်ခြေရင်းမြို့များကိုတိုက်ခိုက် ကြ၏။ သူတို့သည်ဗက်ရှေမက်မြို့၊ အာဇလုန် မြို့၊ ဂေဒရုတ်မြို့၊ ရှောခေါမြို့၊ တိမနာမြို့၊ ဂိမဇောမြို့များနှင့်ကျေးရွာများကိုသိမ်း ယူပြီးလျှင် ထိုမြို့ရွာတို့တွင်အတည်တကျ နေထိုင်ကြလေသည်။-
19 യിസ്രായേൽരാജാവായ ആഹാസ് യെഹൂദയിൽ നിൎമ്മൎയ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
၁၉ယုဒဘုရင်အာခတ်သည်ပြည်သူတို့အား အခွင့်အရေးများဆုံးရှုံးစေလျက် ထာဝရ ဘုရားကိုသစ္စာဖောက်သဖြင့်ထာဝရဘုရား သည် ယုဒပြည်ကိုဒုက္ခရောက်စေတော်မူ၏။-
20 അശ്ശൂർരാജാവായ തിൽഗത്ത്-പിൽനേസെർ അവന്റെ അടുക്കൽ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
၂၀သို့ဖြစ်၍အာရှုရိဧကရဇ်မင်းတိဂလတ် ပိလေသာသည် အာခတ်အားအကူအညီ ပေးမည့်အစားဆန့်ကျင်ဘက်ပြု၍ဒုက္ခ ရောက်စေ၏။-
21 ആഹാസ് യെഹോവയുടെ ആലയത്തിൽനിന്നും രാജധാനിയിൽനിന്നും പ്രഭുക്കന്മാരുടെ പക്കൽനിന്നും കവൎന്നെടുത്തു അശ്ശൂർരാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാൽ അവന്നു സഹായം ഉണ്ടായില്ല.
၂၁အာခတ်သည်ဗိမာန်တော်၊ နန်းတော်နှင့်ပြည် သူခေါင်းဆောင်များ၏အိမ်တို့မှရွှေ၊ ငွေ၊ ဘဏ္ဍာရှိသမျှကိုယူ၍အာရှုရိဘုရင် အားပေးသော်လည်းအကျိုးမရှိချေ။
22 ആഹാസ് രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
၂၂ဤသို့အာခတ်မင်းသည်အခြေအနေ အဆိုးရွားဆုံးအချိန်၌ ထာဝရဘုရား အားယခင်ကထက်ပို၍ပြစ်မှားလေသည်။-
23 എങ്ങനെയെന്നാൽ: അരാം രാജാക്കന്മാരുടെ ദേവന്മാർ അവരെ സഹായിച്ചതുകൊണ്ടു അവർ എന്നെയും സഹായിക്കേണ്ടതിന്നു ഞാൻ അവൎക്കു ബലികഴിക്കും എന്നു പറഞ്ഞു അവൻ തന്നേ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാൎക്കു ബലികഴിച്ചു; എന്നാൽ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
၂၃သူသည်မိမိအားနှိမ်နင်းခဲ့သည့်အာရှုရိ အမျိုးသားတို့၏ဘုရားများကိုယဇ်ပူဇော် လေ၏။ သူက``အာရှုရိဘုရားတို့သည် အာရှုရိဘုရင်များကိုကူမကြ၏။ သို့ ဖြစ်၍သူတို့အားငါယဇ်ပူဇော်ပါက သူတို့သည် ငါ့ကိုလည်းကူမကောင်းကူမ ကြလိမ့်မည်'' ဟုဆို၏။ သို့ရာတွင်ထိုအမှု တို့သည် သူနှင့်သူ၏ပြည်သူတို့အပေါ် သို့ဘေးအန္တရာယ်ဆိုက်ရောက်စေလေသည်။-
24 ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകൾ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഓരോ മൂലയിലുംബലിപീഠങ്ങൾ ഉണ്ടാക്കി.
၂၄ထို့အပြင်အာခတ်သည်ဗိမာန်တော်အသုံး အဆောင်ရှိသမျှကိုယူ၍ အပိုင်းပိုင်းချိုးဖဲ့ ၏။ ဗိမာန်တော်တံခါးတို့ကိုလည်းပိတ်ထား လိုက်ပြီးလျှင် ယေရုရှလင်မြို့၌အနှံ့ အပြားယဇ်ပလ္လင်များကိုတည်လေသည်။-
25 അന്യദേവന്മാൎക്കു ധൂപം കാട്ടുവാൻ അവൻ യെഹൂദയിലെ ഓരോ പട്ടണത്തിലും പൂജാഗിരികൾ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
၂၅သူသည်ယုဒပြည်မြို့ကြီးမြို့ငယ်ဟူသမျှ တွင် လူမျိုးခြားသားများ၏ဘုရားများအား နံ့သာပေါင်းကိုမီးရှို့ပူဇော်ရန် ရုပ်တုကိုးကွယ် ရာဌာနများကိုလည်းတည်ဆောက်၏။ ဤနည်း အားဖြင့်မိမိအပေါ်သို့ ဘိုးဘေးများ၏ ဘုရားသခင်ထာဝရဘုရား၏အမျက်တော် ကိုသက်ရောက်စေလေသည်။
26 അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നു.
၂၆နန်းသက်အစမှအဆုံးအာခတ်ပြုသော အခြားအမှုအရာတို့ကို ယုဒရာဇဝင် နှင့်ဣသရေလရာဇဝင်တွင်ရေးထား သတည်း။-
27 ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തിൽ അടക്കംചെയ്തു. യിസ്രായേൽരാജാക്കന്മാരുടെ കല്ലറകളിൽ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.
၂၇အာခတ်ကွယ်လွန်သောအခါသူ၏အလောင်း ကို ယေရုရှလင်မြို့တွင်သင်္ဂြိုဟ်ကြသော်လည်း ဘုရင်များ၏သင်္ချိုင်းတော်တွင်မသင်္ဂြိုဟ်ကြ။ သူ၏သားတော်ဟေဇကိသည်ခမည်းတော် ၏အရိုက်အရာကိုဆက်ခံ၍နန်းတက် လေသည်။