< 2 ദിനവൃത്താന്തം 25 >
1 അമസ്യാവു വാഴ്ചതുടങ്ങിയപ്പോൾ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവൻ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാൻ എന്നു പേർ; അവൾ യെരൂശലേംകാരത്തിയായിരുന്നു.
Dwadzieścia i pięć lat miał Amazyjasz, gdy królować począł, a dwadzieścia i dziewięć lat królował w Jeruzalemie. Imię matki jego Joadana, z Jeruzalemu.
2 അവൻ യഹോവെക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.
I czynił co było dobrego przed oczyma Pańskiemi, wszakże nie doskonałem sercem.
3 രാജത്വം അവന്നു ഉറെച്ചശേഷം അവൻ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാൎക്കു മരണശിക്ഷ നടത്തി.
I stało się, gdy było utwierdzone królestwo jego, że pomordował sługi swe, którzy zabili króla, ojca jego.
4 എങ്കിലും അവരുടെ പുത്രന്മാരെ അവൻ കൊല്ലിച്ചില്ല; അപ്പന്മാർ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാർ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഓരോരുത്തൻ താന്താന്റെ സ്വന്തപാപംനിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ തന്നേ.
Wszakże synów ich niepobił: ale uczynił, jako napisano w zakonie, w księgach Mojżeszowych, gdzie przykazał Pan, mówiąc: Nie umrą ojcowie za synów, ani synowie umrą za ojców, ale każdy za grzech swój umrze.
5 എന്നാൽ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാൎക്കും ശതാധിപന്മാൎക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിൎത്തി, ഇരുപതു വയസ്സുമുതൽ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാൻ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കൾ മൂന്നു ലക്ഷം എന്നു കണ്ടു.
Tedy zgromadził Amazyjasz lud Judzki, i postanowił ich według domów ojcowskich za półkowników i za rotmistrzów po wszystkiem pokoleniu Judowem, i Benjaminowem, a policzywszy ich od dwudziestu lat i wyżej, znalazł ich trzy kroć sto tysięcy na wybór, gotowych do boju, noszących drzewce i tarczę.
6 അവൻ യിസ്രായേലിൽനിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
Najął także za pieniądze z Izraela sto tysięcy mężów dużych za sto talentów srebra.
7 എന്നാൽ ഒരു ദൈവപുരുഷൻ അവന്റെ അടുക്കൽ വന്നു: രാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാഎഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
Lecz mąż Boży przyszedł do niego mówiąc: Królu! niech nie wychodzi z tobą wojsko Izraelskie; bo nie masz Pana z Izraelem i ze wszystkimi synami Efraimowymi.
8 നീ തന്നേ ചെന്നു യുദ്ധത്തിൽ ധൈൎയ്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പിൽ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
Ale jeźli mi nie wierzysz, idź, i zmocnij się ku bitwie, a porazi cię Bóg przed nieprzyjacielem; bo w mocy Bożej jest ratować, i do upadku przywieść.
9 അമസ്യാവു ദൈവപുരുഷനോടു: എന്നാൽ ഞാൻ യിസ്രായേൽപടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷൻ: അതിനെക്കാൾ അധികം നിനക്കു തരുവാൻ യഹോവെക്കു കഴിയും എന്നുത്തരം പറഞ്ഞു.
Tedy rzekł Amazyjasz mężowi Bożemu: A cóż mam czynić z tem stem talentów, którem dał wojsku Izraelskiemu? Odpowiedział mąż Boży: Ma Pan skąd ci może dać daleko więcej nadto.
10 അങ്ങനെ അമസ്യാവു അവരെ, എഫ്രയീമിൽനിന്നു അവന്റെ അടുക്കൽ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേർതിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവർ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
Przetoż oddzielił Amazyjasz to wojsko, które było przyszło do niego z Efraima, aby szło na miejsce swe; i rozgniewali się bardzo na Judę, i wrócili się do miejsca swego z wielkim gniewem.
11 അനന്തരം അമസ്യാവു ധൈൎയ്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയിൽ ചെന്നു സേയീൎയ്യരിൽ പതിനായിരംപേരെ നിഗ്രഹിച്ചു.
Lecz Amazyjasz zmocniwszy się, wywiódł lud swój, i ciągnął na dolinę Soli, i poraził synów Seir dziesięć tysięcy.
12 വേറെ പതിനായിരംപേരെ യെഹൂദ്യർ ജീവനോടെ പിടിച്ചു പാറമുകളിൽ കൊണ്ടുപോയി പാറമുകളിൽനിന്നു തള്ളിയിട്ടു; അവരെല്ലാവരും തകൎന്നുപോയി.
Dziesięć także tysięcy żywo pojmali synowie Judzcy, i przywiedli ich na wierzch skały, i zrzucili ich z wierzchu skały, aż się wszyscy porozpukali.
13 എന്നാൽ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാൻ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകൾ ശമൎയ്യമുതൽ ബേത്ത്-ഹോരോൻവരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
Ono zasię wojsko, które rozpuścił Amazyjasz, aby nie szło z nim na wojnę, wtargnęło do miast Judzkich, od Samaryi aż do Betoronu, a poraziwszy w nich trzy tysiące ludu, zebrali korzyść wielką.
14 എന്നാൽ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവൻ സേയീൎയ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിൎത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവെക്കു ധൂപം കാട്ടുകയും ചെയ്തു.
A gdy się Amazyjasz wrócił od porażki Idumejczyków, przyniósł z sobą bogów synów Seir, i wystawił ich sobie za bogów, a kłaniał się przed nimi, i kadził im.
15 അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവൻ ഒരു പ്രവാചകനെ അവന്റെ അടുക്കൽ അയച്ചു; നിന്റെ കയ്യിൽനിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാൻ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
Przetoż rozgniewał się Pan bardzo na Amazyjasza, i posłał do niego proroka, który mu rzekł: Przeczże szukasz bogów ludu tego, którzy nie wyrwali ludu swego z ręki twej?
16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ രാജാവു അവനോടു: ഞങ്ങൾ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകൻ മതിയാക്കി: നീ എന്റെ ആലോചന കേൾക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാൻ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാൻ അറിയുന്നു എന്നു പറഞ്ഞു.
A gdy on do niego mówił, rzekł mu król: Izali cię za radcę królewskiego obrano? Przestań tego, aby cię nie zabito. A tak przestał prorok; wszakże rzekł: Wiem, że cię umyślił Bóg zatracić, gdyżeś to uczynił, a nie usłuchałeś rady mojej.
17 അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേൽരാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകൻ യോവാശിന്റെ അടുക്കൽ ആളയച്ചു: വരിക, നാം തമ്മിൽ ഒന്നു നോക്കുക എന്നു പറയിച്ചു.
Tedy naradziwszy się Amazyjasz, król Judzki, posłał do Joaza, syna Joachaza, syna Jehu, króla Izraelskiego, mówiąc: Pójdź, a wejrzymy sobie w oczy.
18 അതിന്നു യിസ്രായേൽരാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കൽ പറഞ്ഞയച്ചതെന്തെന്നാൽ: ലെബാനോനിലെ മുൾപടൎപ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കൽ ആളയച്ചു: നിന്റെ മകളെ എന്റെ മകന്നു ഭാൎയ്യയായി തരിക എന്നു പറയിച്ചു; എന്നാൽ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുൾപടൎപ്പിനെ ചവിട്ടിക്കളഞ്ഞു.
I posłał Joaz, król Izraelski, do Amazyjasza, króla Judzkiego, mówiąc: Oset, który jest na Libanie, posłał do cedru Libańskiego, mówiąc: Daj córkę twoję synowi memu za żonę. Wtem idąc tedy zwierz polny, który był na Libanie, podeptał on oset.
19 എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാൻ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടിൽ അടങ്ങി പാൎത്തുകൊൾക; നീയും യെഹൂദയും വീഴുവാൻ തക്കവണ്ണം അനൎത്ഥത്തിൽ ഇടപെടുന്നതു എന്തിന്നു?
Myśliłeś: Otom poraził Edomczyków; przetoż wyniosło cię serce twoje, abyś się tem chlubił. Siedźże tedy w domu twym; przecz się masz wdawać w to złe, abyś upadł, ty i Juda z tobą?
20 എന്നാൽ അമസ്യാവു കേട്ടില്ല; അവർ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യിൽ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താൽ സംഭവിച്ചു.
Ale nie usłuchał Amazyjasz; bo to było od Boga, aby ich podał w ręce nieprzyjacielskie, przeto, że szukali bogów Idumejskich:
21 അങ്ങനെ യിസ്രായേൽരാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശിൽവെച്ചു തമ്മിൽ നേരിട്ടു.
Wyciągnął tedy Joaz, król Izraelski, i wejrzeli sobie w oczy, on i Amazyjasz, król Judzki, w Betsemes, które jest w Judzie.
22 യെഹൂദാ യിസ്രായേലിനോടു തോറ്റു ഓരോരുത്തൻ താന്താന്റെ കൂടാരത്തിലേക്കു ഓടിപ്പോയി.
I porażony jest Juda przed Izraelem, a pouciekali każdy do namiotów swoich.
23 യിസ്രായേൽരാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശിൽവെച്ചു പിടിച്ചു യെരൂശലേമിൽ കൊണ്ടുവന്നു; യെരൂശലേമിന്റെ മതിൽ എഫ്രയീമിന്റെ പടിവാതിൽമുതൽ കോൺപടിവാതിൽവരെ നാനൂറു മുഴം ഇടിച്ചുകളഞ്ഞു.
Lecz Amazyjasza, króla Judzkiego, syna Joazowego, syna Joachaza, pojmał król Izraelski w Betsemes, i przywiódł go do Jeruzalemu, a obalił mury Jeruzalemskie od bramy Efraimskiej aż do bramy narożnej, na czterysta łokci.
24 അവൻ ദൈവാലയത്തിൽ ഓബേദ്-എദോമിന്റെ പക്കൽ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമൎയ്യയിലേക്കു മടങ്ങിപ്പോയി.
I zabrał wszystko złoto i srebro, i wszystkie naczynia, które się znalazły w domu Bożym u Obededoma i w skarbach domu królewskiego, i ludzi, zastawnych, a wrócił się do Samaryi.
25 യിസ്രായേൽരാജാവായ യെഹോവാഹാസിന്റെ മകൻ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകൻ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
I żył Amazyjasz, syn Joazowy, król Judzki, po śmierci Joaza, syna Joachaza, króla Izraelskiego, piętnaście lat.
26 എന്നാൽ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങൾ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
A inne sprawy Amazyjaszowe, pierwsze i poślednie, izali nie są zapisane w księgi królów Judzkich i Izraelskich?
27 അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതൽ അവർ യെരൂശലേമിൽ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവൻ ലാഖീശിലേക്കു ഓടിപ്പോയി: എന്നാൽ അവർ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
A od onego czasu, jako odpadł Amazyjasz od Pana, uczyniono przeciwko niemu sprzysiężenie w Jeruzalemie. Lecz on uciekł do Lachis; ale posłano za nim do Lachis, i zabito go tam.
28 അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തിൽ അവന്റെ പിതാക്കന്മാരുടെ അടുക്കൽ അടക്കം ചെയ്തു.
A przyniósłszy go na koniach, pochowali go z ojcami jego w mieście Judzkiem.