< 2 ദിനവൃത്താന്തം 19 >

1 യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമിൽ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോൾ
ଏଉତ୍ତାରେ ଯିହୁଦାର ରାଜା ଯିହୋଶାଫଟ୍‍ ଯିରୂଶାଲମକୁ ଆପଣା ଗୃହକୁ କୁଶଳରେ ଫେରିଗଲେ।
2 ഹനാനിയുടെ മകനായ യേഹൂദൎശകൻ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടു: ദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കൽനിന്നു കോപം നിന്റെമേൽ വന്നിരിക്കുന്നു.
ପୁଣି ହନାନିର ପୁତ୍ର ଯେହୂ ଦର୍ଶକ ତାଙ୍କୁ ଭେଟିବାକୁ ବାହାରକୁ ଯାଇ ଯିହୋଶାଫଟ୍‍ ରାଜାଙ୍କୁ କହିଲା, “ଦୁଷ୍ଟମାନଙ୍କର ସାହାଯ୍ୟ କରିବା, ପୁଣି ଯେଉଁମାନେ ସଦାପ୍ରଭୁଙ୍କୁ ଘୃଣା କରନ୍ତି, ସେମାନଙ୍କୁ ପ୍ରେମ କରିବା କି ତୁମ୍ଭର କର୍ତ୍ତବ୍ୟ? ଏହି କାର୍ଯ୍ୟ ହେତୁ ସଦାପ୍ରଭୁଙ୍କଠାରୁ ତୁମ୍ଭ ଉପରେ କୋପ ଉପସ୍ଥିତ।
3 എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാൻ മനസ്സുവെക്കയും ചെയ്തതിനാൽ നന്മയും നിന്നിൽ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
ତଥାପି ତୁମ୍ଭେ ଯେ ଦେଶରୁ ଆଶେରା ମୂର୍ତ୍ତି ଦୂର କରିଦେଇଅଛ ଓ ପରମେଶ୍ୱରଙ୍କର ଅନ୍ୱେଷଣ କରିବା ପାଇଁ ଆପଣା ମନ ନିବେଶ କରିଅଛ, ଏଥିରେ ତୁମ୍ଭଠାରେ କୌଣସି କୌଣସି ସଦ୍‍ଭାବ ପ୍ରକାଶ ପାଇଅଛି।”
4 യെഹോശാഫാത്ത് യെരൂശലേമിൽ പാൎത്തു, ബേർ-ശേബമുതൽ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയിൽ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചുവരുത്തി.
ପୁଣି ଯିହୋଶାଫଟ୍‍ ଯିରୂଶାଲମରେ ବାସ କଲେ; ଆଉ ସେ ପୁନର୍ବାର ବେର୍‍ଶେବାଠାରୁ ଇଫ୍ରୟିମର ପର୍ବତମୟ ଦେଶ ପର୍ଯ୍ୟନ୍ତ ଲୋକମାନଙ୍କ ମଧ୍ୟରେ ଗତାୟାତ କରି ସଦାପ୍ରଭୁ ସେମାନଙ୍କ ପିତୃଗଣର ପରମେଶ୍ୱରଙ୍କ ପ୍ରତି ସେମାନଙ୍କୁ ଫେରାଇ ଆଣିଲେ।
5 അവൻ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു:
ଆଉ, ସେ ଦେଶର ସର୍ବତ୍ର ଯିହୁଦାର ପ୍ରାଚୀର-ବେଷ୍ଟିତ ନଗରସମୂହରେ ନଗରକୁ ନଗର ବିଚାରକର୍ତ୍ତାମାନଙ୍କୁ ନିଯୁକ୍ତ କଲେ।
6 നിങ്ങൾ ചെയ്യുന്നതു സൂക്ഷിച്ചുകൊൾവിൻ; നിങ്ങൾ മനുഷ്യൎക്കല്ല, യഹോവെക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തിൽ അവൻ നിങ്ങളോടുകൂടെ ഇരിക്കുന്നു.
ଓ ସେହି ବିଚାରକର୍ତ୍ତାମାନଙ୍କୁ କହିଲେ, “ତୁମ୍ଭେମାନେ ଯାହା କର, ତାହା ବିବେଚନା କର; କାରଣ ତୁମ୍ଭେମାନେ ମନୁଷ୍ୟ ନିମନ୍ତେ ନୁହେଁ, ମାତ୍ର ସଦାପ୍ରଭୁଙ୍କ ନିମନ୍ତେ ବିଚାର କରୁଅଛ; ପୁଣି ବିଚାରରେ ସେ ତୁମ୍ଭର ସହାୟ ଅଟନ୍ତି।
7 ആകയാൽ യഹോവാഭയം നിങ്ങളിൽ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവൎത്തിച്ചുകൊൾവിൻ; നമ്മുടെ ദൈവമായ യഹോവയുടെ പക്കൽ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
ଏହେତୁ ସଦାପ୍ରଭୁଙ୍କ ଭୟ ତୁମ୍ଭମାନଙ୍କ ଉପରେ ଅଧିଷ୍ଠିତ ହେଉ; ସାବଧାନ ହୋଇ ତାହା କର; କାରଣ ସଦାପ୍ରଭୁ ଆମ୍ଭମାନଙ୍କ ପରମେଶ୍ୱରଙ୍କଠାରେ ଅଧର୍ମ କି ମୁଖାପେକ୍ଷା କି ଲାଞ୍ଚ ଗ୍ରହଣ କରିବାର ନାହିଁ।”
8 യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു;
ଆହୁରି, ଯିହୋଶାଫଟ୍‍ ଯିରୂଶାଲମରେ ସଦାପ୍ରଭୁଙ୍କ ପକ୍ଷରେ ବିଚାର ଓ ବିବାଦ ଭଞ୍ଜନ କରିବା ନିମନ୍ତେ, ଲେବୀୟମାନଙ୍କ ଓ ଯାଜକମାନଙ୍କ ଓ ଇସ୍ରାଏଲର ପିତୃବଂଶର ପ୍ରଧାନମାନଙ୍କ ମଧ୍ୟରୁ ଲୋକ ନିଯୁକ୍ତ କଲେ। ତହୁଁ ସେମାନେ ଯିରୂଶାଲମକୁ ଫେରିଗଲେ।
9 അവർ യെരൂശലേമിൽ മടങ്ങിവന്നു. അവൻ അവരോടു കല്പിച്ചതു എന്തെന്നാൽ: നിങ്ങൾ യഹോവാഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവൎത്തിച്ചുകൊള്ളേണം.
ପୁଣି, ସେ ସେମାନଙ୍କୁ ଆଜ୍ଞା ଦେଇ କହିଲେ, “ତୁମ୍ଭେମାନେ ସଦାପ୍ରଭୁଙ୍କ ଭୟରେ ବିଶ୍ୱସ୍ତ ରୂପେ ଓ ସିଦ୍ଧ ଅନ୍ତଃକରଣରେ ଏହିପରି କର।
10 അതതു പട്ടണത്തിൽ പാൎക്കുന്ന നിങ്ങളുടെ സഹോദരന്മാർ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാൽ, അവർ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങൾ അവൎക്കു ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങൾ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊൾവിൻ.
ପୁଣି, ଆପଣା ଆପଣା ନଗରବାସୀ ତୁମ୍ଭମାନଙ୍କ ଭ୍ରାତୃଗଣ ଦ୍ୱାରା ରକ୍ତପାତ ଓ ରକ୍ତପାତ ମଧ୍ୟରେ, ବ୍ୟବସ୍ଥା ଓ ଆଜ୍ଞା, ବିଧି ଓ ଶାସନ ମଧ୍ୟରେ କୌଣସି ବିବାଦ କୌଣସି ସମୟରେ ତୁମ୍ଭମାନଙ୍କ ନିକଟରେ ଉପସ୍ଥିତ ହେଲେ ଯେପରି ସେମାନେ ସଦାପ୍ରଭୁଙ୍କ ପ୍ରତି ଦୋଷୀ ନୋହିବେ, ଆଉ ତୁମ୍ଭମାନଙ୍କ ଓ ତୁମ୍ଭମାନଙ୍କ ଭ୍ରାତୃଗଣ ଉପରେ କୋପ ନ ବର୍ତ୍ତିବ, ଏଥିପାଇଁ ତୁମ୍ଭେମାନେ ସେମାନଙ୍କୁ ଚେତନା ଦେବ; ଏହା କଲେ, ତୁମ୍ଭେମାନେ ଦୋଷୀ ନୋହିବ।
11 ഇതാ, മഹാപുരോഹിതനായ അമൎയ്യാവു യഹോവയുടെ എല്ലാകാൎയ്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകൻ സെബദ്യാവു രാജാവിന്റെ എല്ലാകാൎയ്യത്തിലും നിങ്ങൾക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങൾക്കു ഉണ്ടു. ധൈൎയ്യപ്പെട്ടു പ്രവൎത്തിച്ചുകൊൾവിൻ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.
ଆଉ ଦେଖ, ସଦାପ୍ରଭୁଙ୍କ ସମସ୍ତ ବିଷୟରେ ପ୍ରଧାନ ଯାଜକ ଅମରୀୟ, ପୁଣି ରାଜାଙ୍କର ସମସ୍ତ ବିଷୟରେ ଇଶ୍ମାୟେଲର ପୁତ୍ର ଯିହୁଦା-ବଂଶାଧ୍ୟକ୍ଷ ସବଦୀୟ ତୁମ୍ଭମାନଙ୍କ ଉପରେ ନିଯୁକ୍ତ ଅଛନ୍ତି; ମଧ୍ୟ ଲେବୀୟମାନେ ତୁମ୍ଭମାନଙ୍କ ସମ୍ମୁଖରେ ଶାସନକର୍ତ୍ତା ହେବେ। ସାହସିକ ହୋଇ କର୍ମ କର ଓ ସଦାପ୍ରଭୁ ସୁଜନର ସହବର୍ତ୍ତୀ ହେଉନ୍ତୁ।”

< 2 ദിനവൃത്താന്തം 19 >