< 2 ദിനവൃത്താന്തം 14 >
1 അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
És feküdt Abijja ősei mellé s eltemették őt Dávid városában. És király lett helyette fia, Ásza; az ő napjaiban nyugta volt az országnak tíz évig.
2 ആസാ തന്റെ ദൈവമായ യഹോവെക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
És tette Ásza azt, ami jó és helyes az Örökkévalónak, az ő Istenének szemeiben.
3 അവൻ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങൾ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
És eltávolította az idegen oltárokat s a magaslatokat, és összetörte az oszlopokat s kivágta a szent fákat.
4 യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രമാണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
És meghagyta Jehúdának, hogy keressék az Örökkévalót, őseik Istenét, és hogy megtegyék a tant és a parancsolatot.
5 അവൻ എല്ലായെഹൂദാപട്ടണങ്ങളിൽനിന്നും പൂജാഗിരികളും സൂൎയ്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയിൽ സ്വസ്ഥമായിരുന്നു.
És eltávolította mind a Jehúda városaiból a magaslatokat s a naposzlopokat; és nyugta volt a királyságnak alatta.
6 യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളിൽ അവന്നു യുദ്ധം ഇല്ലായ്കയാലും അവൻ യെഹൂദയിൽ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
És épített erősített városokat Jehúdában, mert nyugta volt az országnak, s nem volt vele háború emez években, mert nyugalmat szerzett neki az Örökkévaló.
7 അവൻ യെഹൂദ്യരോടു: നാം ഈ പട്ടണങ്ങളെ പണിതു അവെക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഓടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവൻ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവർ വെടിപ്പായി പണിതുതീൎത്തു.
És mondta Jehúdának: Hadd építsük fel ezeket a városokat s vegyük körül fallal, tornyokkal, kapukkal és reteszekkel, lévén még az ország előttünk, mivel kerestük az Örökkévalót, ami Istenünket; kerestük s ő nyugalmat szerzett nekünk köröskörül. Tehát építettek és boldogultak.
8 ആസെക്കു വൻപരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികൾ ആയിരുന്നു.
S volt Ászának hadserege: vért- s lándzsahordó Jehúdából háromszázezer, és Benjáminból pajzshordók meg ijjasok kétszáznyolcvanezer; mindezek derék vitézek.
9 അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
És kivonult ellenük a kúsi Zérach ezerszer ezernyi hadsereggel s háromszáz szekérrel; s eljutott Márésáig.
10 ആസാ അവന്റെ നേരെ പുറപ്പെട്ടു; അവർ മാരേശെക്കു സമീപം സെഫാഥാതാഴ്വരയിൽ പടെക്കു അണിനിരത്തി.
És kivonult Ásza ellenébe és harcra sorakoztak a Marésa melletti Czefáta völgyben.
11 ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചു: യഹോവേ, ബലവാന്നും ബലഹീനന്നും തമ്മിൽ കാൎയ്യം ഉണ്ടായാൽ സഹായിപ്പാൻ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നിൽ ഞങ്ങൾ ആശ്രയിക്കുന്നു; നിന്റെ നാമത്തിൽ ഞങ്ങൾ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മൎത്യൻ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
És kiáltott Ásza az Örökkévalóhoz az ő Istenéhez s mondta Örökkévaló, senki sincs kívüled, ki segíthetne a hatalmas és az erőtlen között: segíts meg minket, Örökkévaló, mi Istenünk, mert terád támaszkodunk s a te nevedben jöttünk eme tömeg ellen; Örökkévaló, te vagy az Istenünk, melletted nem bír az ember erővel.
12 അപ്പോൾ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പിൽ കൂശ്യരെ തോല്ക്കുമാറാക്കി; കൂശ്യർ ഓടിപ്പോയി.
És sújtotta az Örökkévaló a kúsiakat Ásza előtt és Jehúda előtt és megfutamodtak a kúsiak.
13 ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാർവരെ പിന്തുടൎന്നു; കൂശ്യർ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവർ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവർ വളരെ കവൎച്ചയും എടുത്തു കൊണ്ടുപോന്നു.
És üldözte őket Ásza s a nép, amely vele volt egészen Gerárig; és elestek a kúsiak közül úgy, hogy nem volt feléledésük, mert megtörettek az Örökkévaló előtt és tábora előtt; és elvittek igen sok zsákmányt.
14 അവർ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കൽ നിന്നു ഒരു ഭീതി അവയുടെമേൽ വീണിരുന്നു; അവർ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയിൽ കൊള്ള വളരെ ഉണ്ടായിരുന്നു.
És megverték mind a városokat Gerár körül, mert rajtuk volt az Örökkévaló rettegése; és kiprédálták mind a városokat, mert sok préda volt azokban.
15 അവർ നാല്ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
A jószág sátrait is megverték és foglyul vittek juhot sokat meg tevéket; s visszatértek Jeruzsálembe.