< 1 ശമൂവേൽ 7 >
1 കിൎയ്യത്ത്-യെയാരീംനിവാസികൾ വന്നു യഹോവയുടെ പെട്ടകം എടുത്തു കുന്നിന്മേൽ അബീനാദാബിന്റെ വീട്ടിൽ കൊണ്ടുപോയി; അവന്റെ മകനായ എലെയാസാരിനെ യഹോവയുടെ പെട്ടകം സൂക്ഷിക്കേണ്ടതിന്നു ശുദ്ധീകരിച്ചു.
Tad tie ļaudis no Kiriat-Jearimas nāca un aizveda Tā Kunga šķirstu un to nesa Abinadaba namā uz kalna, un svētīja viņa dēlu Eleazaru, sargāt Tā Kunga šķirstu.
2 പെട്ടകം കിൎയ്യത്ത്-യെയാരീമിൽ ആയിട്ടു ഏറിയകാലം, ഇരുപതു സംവത്സരം തന്നേ, കഴിഞ്ഞു; യിസ്രായേൽഗൃഹമൊക്കെയും യഹോവയോടു വിലപിച്ചു.
Un notikās, ka no tās dienas, kad tas šķirsts Kiriat-Jearimā palika, labs laiks pagāja, pilni divdesmit gadi, un viss Israēla nams žēlojās pēc Tā Kunga.
3 അപ്പോൾ ശമൂവേൽ എല്ലായിസ്രായേൽഗൃഹത്തോടും: നിങ്ങൾ പൂൎണ്ണഹൃദയത്തോടെ യഹോവയിങ്കലേക്കു തിരിയുന്നു എങ്കിൽ അന്യദൈവങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളഞ്ഞു നിങ്ങളുടെ ഹൃദയങ്ങളെ യഹോവയിങ്കലേക്കു തിരിക്കയും അവനെ മാത്രം സേവിക്കയും ചെയ്‌വിൻ; എന്നാൽ അവൻ നിങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിക്കും എന്നു പറഞ്ഞു.
Tad Samuēls runāja uz visu Israēla namu un sacīja: ja jūs no visas savas sirds pie Tā Kunga gribat atgriezties, tad metiet nost tos svešos dievus un tās Astartes, un griežat savu sirdi pie Tā Kunga un kalpojiet Viņam vien, tad Viņš jūs izglābs no Fīlistu rokas.
4 അങ്ങനെ യിസ്രായേൽമക്കൾ ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും നീക്കിക്കളഞ്ഞു യഹോവയെ മാത്രം സേവിച്ചു.
Tad Israēla bērni meta nost tos Baālus un tās Astartes un kalpoja Tam Kungam vien.
5 അനന്തരം ശമൂവേൽ: എല്ലായിസ്രായേലിനെയും മിസ്പയിൽ കൂട്ടുവിൻ; ഞാൻ നിങ്ങൾക്കു വേണ്ടി യഹോവയോടു പ്രാൎത്ഥിക്കും എന്നു പറഞ്ഞു.
Un Samuēls sacīja: sapulcinājiet man visu Israēli uz Micpu, tad es To Kungu jūsu labad piesaukšu.
6 അവർ മിസ്പയിൽ ഒന്നിച്ചുകൂടി; വെള്ളം കോരി യഹോവയുടെ സന്നിധിയിൽ ഒഴിച്ചു ആ ദിവസം ഉപവസിച്ചു: ഞങ്ങൾ യഹോവയോടു പാപം ചെയ്തിരിക്കുന്നു എന്നു അവിടെവെച്ചു പറഞ്ഞു. പിന്നെ ശമൂവേൽ മിസ്പയിൽവെച്ചു യിസ്രായേൽമക്കൾക്കു ന്യായപാലനം ചെയ്തു.
Un tie tapa sapulcināti Micpā un smēla ūdeni un to izlēja Tā Kunga priekšā un gavēja to dienu un tur sacīja: mēs pret To Kungu esam grēkojuši. Tā Samuēls tiesāja Israēla bērnus Micpā.
7 യിസ്രായേൽമക്കൾ മിസ്പയിൽ ഒന്നിച്ചുകൂടി എന്നു ഫെലിസ്ത്യർ കേട്ടപ്പോൾ ഫെലിസ്ത്യപ്രഭുക്കന്മാർ യിസ്രായേലിന്റെ നേരെ പുറപ്പെട്ടുവന്നു; യിസ്രായേൽമക്കൾ അതു കേട്ടിട്ടു ഫെലിസ്ത്യരെ ഭയപ്പെട്ടു.
Kad nu Fīlisti dzirdēja Israēla bērnus Micpā esam sapulcinātus, tad Fīlistu lielkungi nāca augšām pret Israēli. Un Israēla bērni to dzirdēja un bijās priekš Fīlistiem.
8 യിസ്രായേൽമക്കൾ ശമൂവേലിനോടു: നമ്മുടെ ദൈവമായ യഹോവ ഞങ്ങളെ ഫെലിസ്ത്യരുടെ കയ്യിൽനിന്നു രക്ഷിക്കേണ്ടതിന്നു ഞങ്ങൾക്കു വേണ്ടി അവനോടു പ്രാൎത്ഥിക്കുന്നതു മതിയാക്കരുതേ എന്നു പറഞ്ഞു.
Un Israēla bērni sacīja uz Samuēli: nemities mūsu dēļ brēkt uz To Kungu, mūsu Dievu, ka Viņš mūs izglābj no Fīlistu rokas.
9 അപ്പോൾ ശമൂവേൽ പാൽ കുടിക്കുന്ന ഒരു ആട്ടിൻകുട്ടിയെ എടുത്തു യഹോവെക്കു സൎവ്വാംഗഹോമം കഴിച്ചു. ശമൂവേൽ യിസ്രായേലിന്നു വേണ്ടി യഹോവയോടു പ്രാൎത്ഥിച്ചു; യഹോവ ഉത്തരമരുളി.
Tad Samuēls ņēma vienu zīdāmu jēru un upurēja to visu Tam Kungam par dedzināmo upuri, un Samuēls brēca uz To Kungu Israēla labad, un Tas Kungs viņu paklausīja.
10 ശമൂവേൽ ഹോമയാഗം കഴിച്ചുകൊണ്ടിരിക്കുമ്പോൾ ഫെലിസ്ത്യർ യിസ്രായേലിനോടു പടെക്കു അടുത്തു; എന്നാൽ യഹോവ അന്നു ഫെലിസ്ത്യരുടെമേൽ വലിയ ഇടിമുഴക്കി അവരെ പരിഭ്രമിപ്പിച്ചു; അവർ യിസ്രായേലിനോടു തോറ്റു.
Kad nu Samuēls patlaban to dedzināmo upuri upurēja, tad Fīlisti nāca pret Israēli kauties. Tad Tas Kungs tai dienā lieliem pērkoniem lika rūkt pār Fīlistiem un tos iztrūcināja, ka no Israēla tapa sakauti.
11 യിസ്രായേല്യർ മിസ്പയിൽനിന്നു പുറപ്പെട്ടു ഫെലിസ്ത്യരെ പിന്തുടൎന്നു; ബേത്ത്-കാരിന്റെ താഴെവരെ അവരെ സംഹരിച്ചു.
Un Israēla vīri izgāja no Micpas un dzinās Fīlistiem pakaļ un tos sakāva līdz pat Betkarai.
12 പിന്നെ ശമൂവേൽ ഒരു കല്ലു എടുത്തു മിസ്പെക്കും ശേനിന്നും മദ്ധ്യേ നാട്ടി: ഇത്രത്തോളം യഹോവ നമ്മെ സഹായിച്ചു എന്നു പറഞ്ഞു അതിന്നു ഏബെൻ-ഏസെർ എന്നു പേരിട്ടു.
Tad Samuēls ņēma vienu akmeni un to uzcēla starp Micpu un Zenu, un nosauca viņa vārdu EbenEcer, (palīdzības akmens), un sacīja: līdz šejienei Tas Kungs mums palīdzējis.
13 ഇങ്ങനെ ഫെലിസ്ത്യർ ഒതുങ്ങി, പിന്നെ യിസ്രായേൽദേശത്തേക്കു വന്നതുമില്ല; ശമൂവേലിന്റെ കാലത്തൊക്കെയും യഹോവയുടെ കൈ ഫെലിസ്ത്യൎക്കു വിരോധമായിരുന്നു.
Tā Fīlisti tapa pazemoti un nenāca vairs Israēla robežās, un Tā Kunga roka bija pret Fīlistiem, kamēr Samuēls dzīvoja.
14 എക്രോൻമുതൽ ഗത്ത്‌വരെ ഫെലിസ്ത്യർ യിസ്രായേലിനോടു പിടിച്ചിരുന്ന പട്ടണങ്ങൾ യിസ്രായേലിന്നു തിരികെ കിട്ടി; അവയുടെ അതിർനാടുകളും യിസ്രായേൽ ഫെലിസ്ത്യരുടെ കയ്യിൽനിന്നു വിടുവിച്ചു. യിസ്രായേലും അമോൎയ്യരും തമ്മിൽ സമാധാനമായിരുന്നു.
Un tās pilsētas, ko Fīlisti Israēlim bija noņēmuši, nāca atkal Israēla rokā, no Ekronas līdz Gatai, un arī viņu robežas Israēls izrāva no Fīlistu rokus, jo Israēlim bija miers ar Amoriešiem.
15 ശമൂവേൽ ജീവപൎയ്യന്തം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
Un Samuēls tiesāja Israēli, kamēr viņš dzīvoja.
16 അവൻ ആണ്ടുതോറും ബേഥേലിലും ഗില്ഗാലിലും മിസ്പയിലും ചുറ്റിസഞ്ചരിച്ചു, അവിടങ്ങളിൽവെച്ചു യിസ്രായേലിന്നു ന്യായപാലനം ചെയ്തിട്ടു രാമയിലേക്കു മടങ്ങിപ്പോരും;
Un viņš gāja visapkārt ik gadus uz Bēteli un Gilgalu un Micpu, un tiesāja Israēli visās tanīs vietās.
17 അവിടെയായിരുന്നു അവന്റെ വീടു; അവിടെവെച്ചും അവൻ യിസ്രായേലിന്നു ന്യായപാലനം നടത്തിവന്നു; യഹോവെക്കു അവിടെ ഒരു യാഗപീഠവും പണിതിരുന്നു.
Un tad viņš griezās atpakaļ uz Rāmatu, jo tur bija viņa nams, un tur viņš tiesāja Israēli un tur uztaisīja altāri Tam Kungam.