< 1 ശമൂവേൽ 31 >
1 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപൎവ്വതത്തിൽ നിഹതന്മാരായി വീണു.
A filiszteusok pedig harcoltak Izrael ellen; és megfutamodtak Izrael emberei a filiszteusok elől és elestek halottan a Gilbóa hegyén.
2 ഫെലിസ്ത്യർ ശൌലിനെയും അവന്റെ പുത്രന്മാരെയും പിന്തേൎന്നുചെന്നു; ഫെലിസ്ത്യർ ശൌലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെല്ക്കീശൂവ എന്നിവരെ കൊന്നു.
Utolérték a filiszteusok Sáult és fiait; és megölték a filiszteusok Jónátánt, Abínádábot és Malkisúát, Sául fiait.
3 എന്നാൽ പട ശൌലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
Súlyos volt a harc Sául ellen, rátaláltak az íjjal lövő emberek, és nagyon remegett a lövőktől.
4 ശൌൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചൎമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൌൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
Ekkor mondta Sául fegyverhordozójának Rántsd ki kardodat és szúrj át vele, nehogy jöjjenek a körülmetéletlenek és átszúrjanak és játékot űzzenek velem; de nem akarta a fegyverhordozója, mert nagyon félt. Erre vette Sául a kardot és belé vetette magát.
5 ശൌൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
Midőn látta a fegyverhordozója, hogy meghalt Sául, ő is belé vetette magát a kardjába és meghalt vele együtt.
6 ഇങ്ങനെ ശൌലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
Így meghalt Sául meg három fia és fegyverhordozója, mind az emberei is ama napon együttesen.
7 ശൌലും പുത്രന്മാരും മരിച്ചു എന്നു താഴ്വരയുടെ അപ്പുറത്തും യോൎദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാൎക്കയും ചെയ്തു.
És látták Izrael emberei, a völgyön túl és a Jordánon túl levők, hogy megfutamodtak Izrael emberei és hogy meghaltak Sául és fiai; akkor elhagyták a városokat és megfutamodtak, erre jöttek a filiszteusok és megtelepedtek bennük.
8 പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൌലും പുത്രന്മാരും ഗിൽബോവപൎവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
Volt pedig másnap, jöttek a filiszteusok, hogy kifosszák a halottakat, és találták Sáult és három fiát elesve a Gilbóa hegyén.
9 അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവൎഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വൎത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
Levágták a fejét, lehúzták fegyvereit és küldték a filiszteusok országába köröskörül, hogy hírt vigyenek bálványaik házának és a népnek.
10 അവന്റെ ആയുധവൎഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
És elhelyezték fegyvereit az Astárót házában; testét pedig kitűzték Bét-Sán falára.
11 എന്നാൽ ഫെലിസ്ത്യർ ശൌലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
Hallottak róla Jábés-Gileád lakói, hogy mit cselekedtek a filiszteusok Sáullal;
12 ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൌലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
akkor fölkelt minden vitéz ember, mentek egész éjjel és levették Sául testét és fiainak testét Bét-Sán faláról, eljutottak Jábésba és elégették őket ott.
13 അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
Vették a csontjaikat és eltemették a tamariskfa alatt Jábésban; és böjtöltek hét napig.