< 1 ശമൂവേൽ 19 >

1 അനന്തരം ശൌൽ തന്റെ മകനായ യോനാഥാനോടും സകലഭൃത്യന്മാരോടും ദാവീദിനെ കൊല്ലേണം എന്നു കല്പിച്ചു.
וַיְדַבֵּ֣ר שָׁא֗וּל אֶל־יֹונָתָ֤ן בְּנֹו֙ וְאֶל־כָּל־עֲבָדָ֔יו לְהָמִ֖ית אֶת־דָּוִ֑ד וִיהֹֽונָתָן֙ בֶּן־שָׁא֔וּל חָפֵ֥ץ בְּדָוִ֖ד מְאֹֽד׃
2 എങ്കിലും ശൌലിന്റെ മകനായ യോനാഥാന്നു ദാവീദിനോടു വളരെ ഇഷ്ടമായിരുന്നതുകൊണ്ടു യോനാഥാൻ ദാവീദിനോടു: എന്റെ അപ്പനായ ശൌൽ നിന്നെ കൊല്ലുവാൻ നോക്കുന്നു; ആകയാൽ നീ രാവിലെ സൂക്ഷിച്ചു ഗൂഢമായോരു സ്ഥലത്തു ഒളിച്ചുപാൎക്ക.
וַיַּגֵּ֤ד יְהֹונָתָן֙ לְדָוִ֣ד לֵאמֹ֔ר מְבַקֵּ֛שׁ שָׁא֥וּל אָבִ֖י לַהֲמִיתֶ֑ךָ וְעַתָּה֙ הִשָּֽׁמֶר־נָ֣א בַבֹּ֔קֶר וְיָשַׁבְתָּ֥ בַסֵּ֖תֶר וְנַחְבֵּֽאתָ׃
3 ഞാൻ പുറപ്പെട്ടു നീ ഇരിക്കുന്ന വയലിൽ എന്റെ അപ്പന്റെ അടുക്കൽ നിന്നെക്കുറിച്ചു എന്റെ അപ്പനോടു സംസാരിക്കും; ഞാൻ ഗ്രഹിക്കുന്നതു നിന്നെ അറിയിക്കാം എന്നു പറഞ്ഞു.
וַאֲנִ֨י אֵצֵ֜א וְעָמַדְתִּ֣י לְיַד־אָבִ֗י בַּשָּׂדֶה֙ אֲשֶׁ֣ר אַתָּ֣ה שָׁ֔ם וַאֲנִ֕י אֲדַבֵּ֥ר בְּךָ֖ אֶל־אָבִ֑י וְרָאִ֥יתִי מָ֖ה וְהִגַּ֥דְתִּי לָֽךְ׃ ס
4 അങ്ങനെ യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു ദാവീദിനെക്കുറിച്ചു ഗുണമായി സംസാരിച്ചുപറഞ്ഞതു: രാജാവു തന്റെ ഭൃത്യനായ ദാവീദിനോടു ദോഷം ചെയ്യരുതേ; അവൻ നിന്നോടു ദോഷം ചെയ്തിട്ടില്ല; അവന്റെ പ്രവൃത്തികൾ നിനക്കു ഏറ്റവും ഗുണകരമായിരുന്നതേയുള്ളു.
וַיְדַבֵּ֨ר יְהֹונָתָ֤ן בְּדָוִד֙ טֹ֔וב אֶל־שָׁא֖וּל אָבִ֑יו וַיֹּ֣אמֶר אֵ֠לָיו אַל־יֶחֱטָ֨א הַמֶּ֜לֶךְ בְּעַבְדֹּ֣ו בְדָוִ֗ד כִּ֣י לֹ֤וא חָטָא֙ לָ֔ךְ וְכִ֥י מַעֲשָׂ֖יו טֹוב־לְךָ֥ מְאֹֽד׃
5 അവൻ തന്റെ ജീവനെ ഉപേക്ഷിച്ചുകൊണ്ടല്ലോ ആ ഫെലിസ്ത്യനെ സംഹരിക്കയും അങ്ങനെ യഹോവ എല്ലായിസ്രായേലിന്നും വലിയോരു രക്ഷവരുത്തുകയും ചെയ്തതു; നീ അതു കണ്ടു സന്തോഷിച്ചു. ആകയാൽ നീ വെറുതെ ദാവീദിനെ കൊന്നു കുറ്റമില്ലാത്ത രക്തം ചൊരിഞ്ഞു പാപം ചെയ്യുന്നതു എന്തിന്നു?
וַיָּשֶׂם֩ אֶת־נַפְשֹׁ֨ו בְכַפֹּ֜ו וַיַּ֣ךְ אֶת־הַפְּלִשְׁתִּ֗י וַיַּ֨עַשׂ יְהוָ֜ה תְּשׁוּעָ֤ה גְדֹולָה֙ לְכָל־יִשְׂרָאֵ֔ל רָאִ֖יתָ וַתִּשְׂמָ֑ח וְלָ֤מָּה תֶֽחֱטָא֙ בְּדָ֣ם נָקִ֔י לְהָמִ֥ית אֶת־דָּוִ֖ד חִנָּֽם׃
6 യോനാഥാന്റെ വാക്കു കേട്ടു: യഹോവയാണ അവനെ കൊല്ലുകയില്ല എന്നു ശൌൽ സത്യം ചെയ്തു.
וַיִּשְׁמַ֥ע שָׁא֖וּל בְּקֹ֣ול יְהֹונָתָ֑ן וַיִּשָּׁבַ֣ע שָׁא֔וּל חַי־יְהוָ֖ה אִם־יוּמָֽת׃
7 പിന്നെ യോനാഥാൻ ദാവീദിനെ വിളിച്ചു കാൎയ്യമെല്ലാം അറിയിച്ചു. യോനാഥാൻ ദാവീദിനെ ശൌലിന്റെ അടുക്കൽ കൊണ്ടുവന്നു; അവൻ മുമ്പിലത്തെപ്പോലെ അവന്റെ സന്നിധിയിൽ നില്ക്കയും ചെയ്തു.
וַיִּקְרָ֤א יְהֹונָתָן֙ לְדָוִ֔ד וַיַּגֶּד־לֹו֙ יְהֹ֣ונָתָ֔ן אֵ֥ת כָּל־הַדְּבָרִ֖ים הָאֵ֑לֶּה וַיָּבֵ֨א יְהֹונָתָ֤ן אֶת־דָּוִד֙ אֶל־שָׁא֔וּל וַיְהִ֥י לְפָנָ֖יו כְּאֶתְמֹ֥ול שִׁלְשֹֽׁום׃ ס
8 പിന്നെയും യുദ്ധം ഉണ്ടായാറെ ദാവീദ് പുറപ്പെട്ടു ഫെലിസ്ത്യരോടു പടവെട്ടി അവരെ കഠിനമായി തോല്പിച്ചു. അവർ അവന്റെ മുമ്പിൽനിന്നു ഓടി.
וַתֹּ֥וסֶף הַמִּלְחָמָ֖ה לִֽהְיֹ֑ות וַיֵּצֵ֨א דָוִ֜ד וַיִּלָּ֣חֶם בַּפְּלִשְׁתִּ֗ים וַיַּ֤ךְ בָּהֶם֙ מַכָּ֣ה גְדֹולָ֔ה וַיָּנֻ֖סוּ מִפָּנָֽיו׃
9 യഹോവയുടെ പക്കൽനിന്നു ദുരാത്മാവു പിന്നെയും ശൌലിന്റെമേൽ വന്നു; അവൻ കയ്യിൽ കുന്തവും പിടിച്ചു തന്റെ അരമനയിൽ ഇരിക്കയായിരുന്നു; ദാവീദ് കിന്നരം വായിച്ചുകൊണ്ടിരുന്നു.
וַתְּהִי֩ ר֨וּחַ יְהוָ֤ה ׀ רָעָה֙ אֶל־שָׁא֔וּל וְהוּא֙ בְּבֵיתֹ֣ו יֹושֵׁ֔ב וַחֲנִיתֹ֖ו בְּיָדֹ֑ו וְדָוִ֖ד מְנַגֵּ֥ן בְּיָֽד׃
10 അപ്പോൾ ശൌൽ ദാവീദിനെ കുന്തംകൊണ്ടു ചുവരോടു ചേൎത്തു കുത്തുവാൻ നോക്കി; അവനോ ശൌലിന്റെ മുമ്പിൽനിന്നു മാറിക്കളഞ്ഞു. കുന്തം ചുവരിൽ തറെച്ചു; ദാവീദ് ആ രാത്രിയിൽതന്നേ ഓടിപ്പോയി രക്ഷപ്പെട്ടു.
וַיְבַקֵּ֨שׁ שָׁא֜וּל לְהַכֹּ֤ות בַּֽחֲנִית֙ בְּדָוִ֣ד וּבַקִּ֔יר וַיִּפְטַר֙ מִפְּנֵ֣י שָׁא֔וּל וַיַּ֥ךְ אֶֽת־הַחֲנִ֖ית בַּקִּ֑יר וְדָוִ֛ד נָ֥ס וַיִּמָּלֵ֖ט בַּלַּ֥יְלָה הֽוּא׃ פ
11 ദാവീദിനെ കാത്തുനിന്നു രാവിലെ കൊന്നുകളയേണ്ടതിന്നു ശൌൽ അവന്റെ വീട്ടിലേക്കു ദൂതന്മാരെ അയച്ചു; ദാവീദിന്റെ ഭാൎയ്യയായ മീഖൾ അവനോടു: ഈ രാത്രിയിൽ നിന്റെ ജീവനെ രക്ഷിച്ചുകൊണ്ടില്ലെങ്കിൽ നാളെ നിന്നെ കൊന്നുപോകും എന്നു പറഞ്ഞു.
וַיִּשְׁלַח֩ שָׁא֨וּל מַלְאָכִ֜ים אֶל־בֵּ֤ית דָּוִד֙ לְשָׁמְרֹ֔ו וְלַהֲמִיתֹ֖ו בַּבֹּ֑קֶר וַתַּגֵּ֣ד לְדָוִ֗ד מִיכַ֤ל אִשְׁתֹּו֙ לֵאמֹ֔ר אִם־אֵ֨ינְךָ֜ מְמַלֵּ֤ט אֶֽת־נַפְשְׁךָ֙ הַלַּ֔יְלָה מָחָ֖ר אַתָּ֥ה מוּמָֽת׃
12 അങ്ങനെ മീഖൾ ദാവീദിനെ കിളിവാതിൽകൂടി ഇറക്കിവിട്ടു; അവൻ ഓടിപ്പോയി രക്ഷപ്പെട്ടു.
וַתֹּ֧רֶד מִיכַ֛ל אֶת־דָּוִ֖ד בְּעַ֣ד הַחַלֹּ֑ון וַיֵּ֥לֶךְ וַיִּבְרַ֖ח וַיִּמָּלֵֽט׃
13 മീഖൾ ഒരു ബിംബം എടുത്തു കട്ടിലിന്മേൽ കിടത്തി, അതിന്റെ തലെക്കു കോലാട്ടുരോമംകൊണ്ടുള്ള മൂടിയും ഇട്ടു ഒരു വസ്ത്രംകൊണ്ടു പുതപ്പിച്ചു.
וַתִּקַּ֨ח מִיכַ֜ל אֶת־הַתְּרָפִ֗ים וַתָּ֙שֶׂם֙ אֶל־הַמִּטָּ֔ה וְאֵת֙ כְּבִ֣יר הָֽעִזִּ֔ים שָׂ֖מָה מְרַֽאֲשֹׁתָ֑יו וַתְּכַ֖ס בַּבָּֽגֶד׃ ס
14 ദാവീദിനെ പിടിപ്പാൻ ശൌൽ ദൂതന്മാരെ അയച്ചപ്പോൾ അവൻ ദീനമായി കിടക്കുന്നു എന്നു അവൾ പറഞ്ഞു.
וַיִּשְׁלַ֥ח שָׁא֛וּל מַלְאָכִ֖ים לָקַ֣חַת אֶת־דָּוִ֑ד וַתֹּ֖אמֶר חֹלֶ֥ה הֽוּא׃ פ
15 എന്നാറെ ശൌൽ: ഞാൻ അവനെ കൊല്ലേണ്ടതിന്നു കിടക്കയോടെ എന്റെ അടുക്കൽ കൊണ്ടുവരുവിൻ എന്നു കല്പിച്ചു,
וַיִּשְׁלַ֤ח שָׁאוּל֙ אֶת־הַמַּלְאָכִ֔ים לִרְאֹ֥ות אֶת־דָּוִ֖ד לֵאמֹ֑ר הַעֲל֨וּ אֹתֹ֧ו בַמִּטָּ֛ה אֵלַ֖י לַהֲמִתֹֽו׃
16 ദാവീദിനെ ചെന്നു നോക്കുവാൻ ദൂതന്മാരെ അയച്ചു. ദൂതന്മാർ ചെന്നപ്പോൾ കട്ടിലിന്മേൽ ഒരു ബിംബം തലെക്കു കോലാട്ടുരോമംകൊണ്ടുള്ള ഒരു മൂടിയുമായി കിടക്കുന്നതു കണ്ടു.
וַיָּבֹ֙אוּ֙ הַמַּלְאָכִ֔ים וְהִנֵּ֥ה הַתְּרָפִ֖ים אֶל־הַמִּטָּ֑ה וּכְבִ֥יר הָעִזִּ֖ים מְרַאֲשֹׁתָֽיו׃
17 എന്നാറെ ശൌൽ മീഖളിനോടു: നീ ഇങ്ങനെ എന്നെ ചതിക്കയും എന്റെ ശത്രു ചാടിപ്പോകുവാൻ അവനെ വിട്ടയക്കയും ചെയ്തതു എന്തു എന്നു ചോദിച്ചതിന്നു: എന്നെ വിട്ടയക്ക; അല്ലെങ്കിൽ ഞാൻ നിന്നെ കൊല്ലും എന്നു അവൻ എന്നോടു പറഞ്ഞു എന്നു മീഖൾ ശൌലിനോടു പറഞ്ഞു.
וַיֹּ֨אמֶר שָׁא֜וּל אֶל־מִיכַ֗ל לָ֤מָּה כָּ֙כָה֙ רִמִּיתִ֔נִי וַתְּשַׁלְּחִ֥י אֶת־אֹיְבִ֖י וַיִּמָּלֵ֑ט וַתֹּ֤אמֶר מִיכַל֙ אֶל־שָׁא֔וּל הוּא־אָמַ֥ר אֵלַ֛י שַׁלְּחִ֖נִי לָמָ֥ה אֲמִיתֵֽךְ׃
18 ഇങ്ങനെ ദാവീദ് ഓടിപ്പോയി രക്ഷപ്പെട്ടു, രാമയിൽ ശമൂവേലിന്റെ അടുക്കൽ ചെന്നു ശൌൽ തന്നോടു ചെയ്തതൊക്കെയും അവനോടു അറിയിച്ചു. പിന്നെ അവനും ശമൂവേലും പുറപ്പെട്ടു നയ്യോത്തിൽ ചെന്നു പാൎത്തു.
וְדָוִ֨ד בָּרַ֜ח וַיִּמָּלֵ֗ט וַיָּבֹ֤א אֶל־שְׁמוּאֵל֙ הָרָמָ֔תָה וַיַּ֨גֶּד־לֹ֔ו אֵ֛ת כָּל־אֲשֶׁ֥ר עָֽשָׂה־לֹ֖ו שָׁא֑וּל וַיֵּ֤לֶךְ הוּא֙ וּשְׁמוּאֵ֔ל וַיֵּשְׁב֖וּ בְּנֹוִית (בְּנָֽיֹות)׃
19 അനന്തരം ദാവീദ് രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ശൌലിന്നു അറിവുകിട്ടി.
וַיֻּגַּ֥ד לְשָׁא֖וּל לֵאמֹ֑ר הִנֵּ֣ה דָוִ֔ד בְּנֹוִית (בְּנָיֹ֖ות) בָּרָמָֽה׃
20 ശൌൽ ദാവീദിനെ പിടിപ്പാൻ ദൂതന്മാരെ അയച്ചു; അവർ പ്രവാചകസംഘം പ്രവചിക്കുന്നതും ശമൂവേൽ അവരുടെ തലവനായിരിക്കുന്നതും കണ്ടപ്പോൾ ദൈവത്തിന്റെ ആത്മാവു ശൌലിന്റെ ദൂതന്മാരുടെമേലും വന്നു, അവരും പ്രവചിച്ചു.
וַיִּשְׁלַ֨ח שָׁא֣וּל מַלְאָכִים֮ לָקַ֣חַת אֶת־דָּוִד֒ וַיַּ֗רְא אֶֽת־לַהֲקַ֤ת הַנְּבִיאִים֙ נִבְּאִ֔ים וּשְׁמוּאֵ֕ל עֹמֵ֥ד נִצָּ֖ב עֲלֵיהֶ֑ם וַתְּהִ֞י עַֽל־מַלְאֲכֵ֤י שָׁאוּל֙ ר֣וּחַ אֱלֹהִ֔ים וַיִּֽתְנַבְּא֖וּ גַּם־הֵֽמָּה׃
21 ശൌൽ അതു അറിഞ്ഞപ്പോൾ വേറെ ദൂതന്മാരെ അയച്ചു; അവരും അങ്ങനെ തന്നേ പ്രവചിച്ചു. ശൌൽ പിന്നെയും മൂന്നാം പ്രാവശ്യം ദൂതന്മാരെ അയച്ചു; അവരും പ്രവചിച്ചു.
וַיַּגִּ֣דוּ לְשָׁא֗וּל וַיִּשְׁלַח֙ מַלְאָכִ֣ים אֲחֵרִ֔ים וַיִּֽתְנַבְּא֖וּ גַּם־הֵ֑מָּה וַיֹּ֣סֶף שָׁא֗וּל וַיִּשְׁלַח֙ מַלְאָכִ֣ים שְׁלִשִׁ֔ים וַיִּֽתְנַבְּא֖וּ גַּם־הֵֽמָּה׃
22 പിന്നെ അവൻ തന്നേ രാമയിലേക്കു പോയി, സേക്കൂവിലെ വലിയ കിണറ്റിങ്കൽ എത്തി: ശമൂവേലും ദാവീദും എവിടെയാകുന്നു എന്നു ചോദിച്ചു. അവർ രാമയിലെ നയ്യോത്തിൽ ഉണ്ടു എന്നു ഒരുത്തൻ പറഞ്ഞു.
וַיֵּ֨לֶךְ גַּם־ה֜וּא הָרָמָ֗תָה וַיָּבֹא֙ עַד־בֹּ֤ור הַגָּדֹול֙ אֲשֶׁ֣ר בַּשֶּׂ֔כוּ וַיִּשְׁאַ֣ל וַיֹּ֔אמֶר אֵיפֹ֥ה שְׁמוּאֵ֖ל וְדָוִ֑ד וַיֹּ֕אמֶר הִנֵּ֖ה בְּנֹוִית (בְּנָיֹ֥ות) בָּרָמָֽה׃
23 അങ്ങനെ അവൻ രാമയിലെ നയ്യോത്തിന്നു ചെന്നു; ദൈവത്തിന്റെ ആത്മാവു അവന്റെമേലും വന്നു; അവൻ രാമയിലെ നയ്യോത്തിൽ എത്തുംവരെ പ്രവചിച്ചു കൊണ്ടു നടന്നു.
וַיֵּ֣לֶךְ שָׁ֔ם אֶל־נֹוִית (נָיֹ֖ות) בָּרָמָ֑ה וַתְּהִי֩ עָלָ֨יו גַּם־ה֜וּא ר֣וּחַ אֱלֹהִ֗ים וַיֵּ֤לֶךְ הָלֹוךְ֙ וַיִּתְנַבֵּ֔א עַד־בֹּאֹ֖ו בְּנֹוִית (בְּנָיֹ֥ות) בָּרָמָֽה׃
24 അവൻ തന്റെ വസ്ത്രം ഉരിഞ്ഞുകളഞ്ഞു അങ്ങനെ ശമൂവേലിന്റെ മുമ്പാകെ പ്രവചിച്ചുകൊണ്ടു അന്നു രാപകൽ മുഴുവനും നഗ്നനായി കിടന്നു. ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തിൽ എന്നു പറഞ്ഞുവരുന്നു.
וַיִּפְשַׁ֨ט גַּם־ה֜וּא בְּגָדָ֗יו וַיִּתְנַבֵּ֤א גַם־הוּא֙ לִפְנֵ֣י שְׁמוּאֵ֔ל וַיִּפֹּ֣ל עָרֹ֔ם כָּל־הַיֹּ֥ום הַה֖וּא וְכָל־הַלָּ֑יְלָה עַל־כֵּן֙ יֹֽאמְר֔וּ הֲגַ֥ם שָׁא֖וּל בַּנְּבִיאִֽם׃ פ

< 1 ശമൂവേൽ 19 >