< 1 ശമൂവേൽ 12 >

1 അനന്തരം ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
అప్పుడు సమూయేలు ఇశ్రాయేలీయులందరినీ పిలిచి ఇలా చెప్పాడు. “వినండి, మీ కోరిక నేను మన్నించి మిమ్మల్ని ఏలడానికి ఒకరిని రాజుగా నియమించాను.
2 ഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
మీకు అవసరమైన పనులు మీ రాజు జరిగిస్తాడు. నా తల నెరిసిపోయింది, నేను ముసలివాణ్ణి అయ్యాను. నా కొడుకులు మీ మధ్యలో ఉన్నారు. చిన్నప్పటి నుండి ఈరోజు వరకూ నేను మీ మధ్య ఉండి మీ పనులు చేస్తూ వచ్చాను.
3 ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.
ఇదిగో నన్ను చూడండి, నేను ఎవరి ఎద్దునైనా అక్రమంగా తీసుకొన్నానా? ఎవరి గాడిదనైనా పట్టుకొన్నానా? ఎవరికైనా అన్యాయం చేశానా? ఎవరినైనా బాధపెట్టానా? న్యాయం దాచిపెట్టడానికి ఎవరి దగ్గరైనా ముడుపులు తీసుకున్నానా? అలా చేసి ఉంటే, యెహోవా ముందూ యెహోవా చేత అభిషేకం పొందినవాని ముందూ నామీద సాక్ష్యం చెప్పించండి. అప్పుడు నేను మీ సమక్షంలో వాటన్నిటినీ తిరిగి ఇచ్చివేస్తాను.”
4 അതിന്നു അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
అందుకు ప్రజలు “నువ్వు మాకు ఎలాంటి అన్యాయమూ చేయలేదు, ఏ విధంగానూ బాధ కలిగించలేదు, ఎవరి దగ్గరా నువ్వు దేనినీ తీసుకోలేదు” అని అతనితో చెప్పారు.
5 അവൻ പിന്നെയും അവരോടു: നിങ്ങൾ എന്റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
అతడు “అలాంటిది నా దగ్గర ఏదీ మీకు దొరకదని యెహోవా, ఇంకా ఆయన అభిషేకం చేయించినవాడు కూడా ఈనాడు మీ మీద సాక్షులుగా ఉన్నారు” అని చెప్పినప్పుడు “అవును, సాక్షులే” అని వారంతా జవాబిచ్చారు.
6 അപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.
సమూయేలు ప్రజలతో ఇంకా ఇలా చెప్పాడు. “మోషేను, అహరోనును నాయకులుగా నియమించి మీ పూర్వీకులను ఐగుప్తు దేశం నుండి రప్పించినవాడు యెహోవాయే గదా
7 ആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാൎക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
కాబట్టి యెహోవా మీకు, మీ పూర్వీకులకు చేసిన న్యాయమైన ఉపకారాలను బట్టి యెహోవా సన్నిధానంలో నేను మీతో వాదించడానికి మీరు ఇక్కడే ఉండండి.
8 യാക്കോബ് മിസ്രയീമിൽ ചെന്നു പാൎത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാൎക്കുമാറാക്കി.
యాకోబు ఐగుప్తుకు వచ్చిన తరువాత మీ పూర్వికులు యెహోవాను వేడుకొన్నప్పుడు ఆయన మోషే అహరోనులను పంపించి వారిని ఐగుప్తు నుండి నడిపించి వారు వచ్చి ఈ ప్రాంతంలో నివసించేలా చేశాడు.
9 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
అయితే వారు తమ దేవుడైన యెహోవాను నిర్లక్ష్యం చేసినప్పుడు వారిని హాసోరు సేనాధిపతి సీసెరా చేతికీ ఫిలిష్తీయుల చేతికీ మోయాబు రాజు చేతికీ అప్పగించాడు. వారు ఇశ్రాయేలీయులతో యుద్ధం చేసి హింసించారు.
10 അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
౧౦అప్పుడు వారు, ‘మేము యెహోవాను నిర్లక్ష్యం చేసి బయలు దేవుళ్ళనూ అష్తారోతు దేవిని పూజించడం ద్వారా పాపం చేశాం. మా శత్రువుల చేతి నుండి నువ్వు మమ్మల్ని విడిపించు. నిన్ను మాత్రమే సేవిస్తాం’ అని యెహోవాను వేడుకున్నారు.
11 എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിൎഭയമായി വസിച്ചു.
౧౧యెహోవా యెరుబ్బయలును, బెదానును, యెఫ్తాను, సమూయేలును పంపి, నలుదిక్కులా ఉన్న మీ శత్రువుల చేతిలో నుండి మిమ్మల్ని విడిపించడం వల్ల మీరు భయం లేకుండా నివసిస్తున్నారు.
12 പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
౧౨అయితే అమ్మోనీయుల రాజు నాహాషు మీపైకి దండెత్తినప్పుడు మీ దేవుడైన యెహోవా మీ సంరక్షుడుగా ఉన్నప్పటికీ, ‘ఆయన వద్దు, ఒక రాజు మమ్మల్ని ఏలాలి’ అని మీరు నన్ను అడిగారు.
13 ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
౧౩మీరు ఇష్టపూర్వకంగా నియమించుకొన్న రాజు ఇతడే. యెహోవా ఇతనిని మీపైన రాజుగా నిర్ణయించాడు.
14 നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേൎന്നിരിക്കയും ചെയ്താൽ കൊള്ളാം.
౧౪మీరు యెహోవా పట్ల భయభక్తులు కలిగి ఆయనకు విధేయత చూపి ఆయనను సేవించి, ఆయన ఆజ్ఞలకు లోబడి, మీరూ, మిమ్మల్ని పాలించే మీ రాజూ మీ దేవుడైన యెహోవాను అనుసరిస్తే మీకు మేలు, క్షేమం కలుగుతాయి.
15 എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാൎക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
౧౫అలా కాక, యెహోవా మాట వినకుండా ఆయన ఆజ్ఞలకు లోబడకపోతే యెహోవా కృప మీ పూర్వీకులకు వ్యతిరేకంగా ఉన్నట్టు మీ పట్ల కూడా విరోధంగా ఉంటుంది.
16 ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാൎയ്യം കണ്ടുകൊൾവിൻ.
౧౬మీరు నిలబడి చూస్తూ ఉండగానే యెహోవా జరిగించే ఈ గొప్ప పనులను చూడండి.
17 ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
౧౭ఇది గోదుమ పంట కోసే కాలం గదా. మీ కోసం రాజును నియమించమని కోరుకోవడం ద్వారా యెహోవా దృష్టిలో మీరు ఘోరమైన తప్పిదం చేశారని మీరు గ్రహించి తెలుసుకొనేలా యెహోవా ఉరుములు, వర్షం పంపాలని నేను ఆయనను వేడుకొంటున్నాను.”
18 അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
౧౮సమూయేలు యెహోవాను వేడుకొన్నప్పుడు యెహోవా ఆ రోజే ఉరుములు, వర్షం పంపించగా ప్రజలంతా యెహోవాకు, సమూయేలుకు అమితంగా భయపడ్డారు.
19 ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാൎത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
౧౯వారు సమూయేలుతో ఇలా అన్నారు. “రాజు కావాలని మేము అడగడం ద్వారా మా పాపాలన్నిటి కంటే ఎక్కువ పాపం చేశాం. అందువల్ల మేమంతా చనిపోకుండేలా దీనులమైన మా కోసం నీ దేవుడైన యెహోవాకు ప్రార్థన చెయ్యి.”
20 ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‌വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂൎണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
౨౦అప్పుడు సమూయేలు ప్రజలతో “భయపడవద్దు. మీరు ఈ పాపం చేసింది నిజమే, అయినప్పటికీ యెహోవాను విడిచిపెట్టకుండా ఆయన మాట వింటూ, నిండు హృదయంతో ఆయనను సేవించండి.
21 വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂൎത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
౨౧ఆయనను నిర్లక్షం చేయకండి, ఆయన్ను నిర్లక్ష్యపెట్టేవారు పనికిమాలినవైన కాపాడలేని విగ్రహాలను పూజిస్తారు. అవి నిజంగా బొమ్మలే.
22 യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
౨౨యెహోవా మిమ్మల్ని తన ప్రజగా చేసుకోవడానికి ఇష్టపడుతున్నాడు. ఆయన గొప్పదైన తన నామం కోసం తన ప్రజలను విడిచిపెట్టడు.
23 ഞാനോ നിങ്ങൾക്കുവേണ്ടി പ്രാൎത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
౨౩నేను మాత్రం ఇంకా ఎక్కువ ఆసక్తితో మీ కోసం ప్రార్థన చేస్తాను. లేకపోతే నేను యెహోవా దృష్టిలో పాపం చేసినవాడనవుతాను. ఆయనశ్రేష్ఠమైన మంచి మార్గం మీకు బోధిస్తాను.
24 യഹോവയെ ഭയപ്പെട്ടു പൂൎണ്ണഹൃദയത്തോടും പരമാൎത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാൎയ്യം ചെയ്തിരിക്കുന്നു എന്നു ഓൎത്തുകൊൾവിൻ.
౨౪ఆయన మీ కోసం ఎన్ని గొప్ప పనులు చేశాడో అది మీరు జ్ఞాపకం ఉంచుకుని యెహోవాపట్ల భయభక్తులు కలిగి, కపటం లేని నిండు మనస్సుతో ఆయనను పూజించడం ఎంతో అవసరం.
25 എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
౨౫మీరు చెడ్డ పనులు చేస్తూ ఉన్నట్టయితే మీరూ, మీ రాజూ నశించిపోతారు.”

< 1 ശമൂവേൽ 12 >