< 1 പത്രൊസ് 1 >

1 യേശുക്രിസ്തുവിന്റെ അപ്പൊസ്തലനായ പത്രൊസ് പൊന്തൊസിലും ഗലാത്യയിലും കപ്പദൊക്യയിലും ആസ്യയിലും ബിഥുന്യയിലും ചിതറിപ്പാൎക്കുന്ന പരദേശികളും
Hagi nagra Pita'na Jisas Kraisi aposol ne'mo'na, Anumzamo'ma huhampri tamente'nea naga'motma, mopatmi atretma panini hutma Pontusi kazigane, Galesia kazigane, Kapodosia kazigane, Esia kazigane, Bitinia kazigama fretma vu'naza naga'motarega ama avona kreneramue.
2 പിതാവായ ദൈവത്തിന്റെ മുന്നറിവിന്നു ഒത്തവണ്ണം ആത്മാവിന്റെ വിശുദ്ധീകരണം പ്രാപിച്ചു അനുസരണം കാണിപ്പാനും യേശുക്രിസ്തുവിന്റെ രക്തത്താൽ തളിക്കപ്പെടുവാനുമായി വൃതന്മാരുമായവൎക്കു എഴുതുന്നതു: നിങ്ങൾക്കു കൃപയും സമാധാനവും വൎദ്ധിക്കുമാറാകട്ടെ.
Anumzana Tafatimo'a, ko antahino keno hu'nea kante, Ruotge Avamumo tamazeri agru hu'nea naga'mota, Jisas Kraisi amage'ma antageno, korama'a tagitreno sese huramante'nea nagamotma, asunku'zane rimpa fruzamo'a tamagrane aviteno mesie.
3 നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ പിതാവായ ദൈവത്തിന്നു സ്തോത്രം. അവൻ മരിച്ചവരുടെ ഇടയിൽനിന്നുള്ള യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്താൽ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശെക്കായി,
Hagi Ranti Jisas Kraisi Nefa Anumzamofo agi'a erisaga hanune, Agri'a tusi'a asunku'zamo higeta, tagu'a rukrehe hunkeno kasefa tasimura tamigeta, Jisasi'ma friteno oti'nea zankura amuhara nehune.
4 അന്ത്യകാലത്തിൽ വെളിപ്പെടുവാൻ ഒരുങ്ങിയിരിക്കുന്ന രക്ഷെക്കു വിശ്വാസത്താൽ ദൈവശക്തിയിൽ കാക്കപ്പെടുന്ന നിങ്ങൾക്കു വേണ്ടി സ്വൎഗ്ഗത്തിൽ സൂക്ഷിച്ചിരിക്കുന്നതും
Ana kasefa tasimu erisanti hare'nunana, vaga oreno, havizana osuno, fananene osaniaza monafinka Anumzamo'a anteramante'ne.
5 ക്ഷയം, മാലിന്യം, വാട്ടം, എന്നിവ ഇല്ലാത്തതുമായ അവകാശത്തിന്നായി തന്നേ വീണ്ടും ജനിപ്പിച്ചിരിക്കുന്നു.
Tamagra Anumzamofonte tamentinti hazageno, Anumzamo'a hanave'areti kegava huramante'neankita, so'e hutma manigahaze. Tamagri tamahokeno tamaza hunaku retro huntegeno me'neankino, e'i anazama haniana mona mopa vagamare'nea knazupa eama hugahie.
6 അതിൽ നിങ്ങൾ ഇപ്പോൾ അല്പനേരത്തേക്കു നാനാപരീക്ഷകളാൽ ദുഃഖിച്ചിരിക്കേണ്ടിവന്നാലും ആനന്ദിക്കുന്നു.
Anazama erisaza zankura muse nehazanagi, ama atupa knafina ruzahu ruzahu knazama e'nerisageno,
7 അഴിഞ്ഞുപോകുന്നതും തീയിൽ ശോധന കഴിക്കുന്നതുമായ പൊന്നിനെക്കാൾ നിങ്ങളുടെ വിശ്വാസത്തിന്റെ പരിശോധന വിലയേറിയതു എന്നു യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ പുകഴ്ചെക്കും തേജസ്സിന്നും മാനത്തിന്നുമായി കാണ്മാൻ അങ്ങനെ ഇടവരും.
ana knazamo'a tamentintimofona azeri ama huno, golima tevefi kre agru huno azeri hentofaza hiankna nehiankino, tamentintimo'a goli'a agaterene. E'ina hu'negu ruzahu ruzahu knazama e'nerisageno, tamentintimo'ma hanavematino mesiana, Jisasi'ma eama hania knazupa, husga huramanteno, ra tamagia tamigahie.
8 അവനെ നിങ്ങൾ കണ്ടിട്ടില്ലെങ്കിലും സ്നേഹിക്കുന്നു; ഇപ്പോൾ കാണാതെ വിശ്വസിച്ചുംകൊണ്ടു
Hanki tamagra Agrira onke'nazanagi avesinentetma, menina Agrira onkenazanagi, Agritera tamentinti nehuta, tusi musenkase hunteta agi'a erisaga nehaze.
9 നിങ്ങളുടെ വിശ്വാസത്തിന്റെ അന്തമായ ആത്മരക്ഷ പ്രാപിക്കയും പറഞ്ഞുതീരാത്തതും മഹിമയുള്ളതുമായ സന്തോഷത്തോടെ ആനന്ദിക്കയും ചെയ്യുന്നു.
Tamagrama tamentintima hanaza zamofo mizama'a, Anumzamo'a tamagu tamamena tamagu vazigahie.
10 നിങ്ങൾക്കു വരുവാനിരിക്കുന്ന കൃപയെക്കുറിച്ചു പ്രവചിച്ച പ്രവാചകന്മാർ ഈ രക്ഷയെ ആരാഞ്ഞു അന്വേഷിച്ചിരുന്നു.
Hagi ama ana tahokeno taguvazizana, korapara mago'a kasnampa vahe'mo'za asunkuzamo'ma tamagrite'ma esigura kasnampa kea nehu'za, antahige'za rezagane so'e hu'za ke'naze.
11 അവരിലുള്ള ക്രിസ്തുവിൻ ആത്മാവു ക്രിസ്തുവിന്നു വരേണ്ടിയ കഷ്ടങ്ങളെയും പിൻവരുന്ന മഹിമയെയും മുമ്പിൽകൂട്ടി സാക്ഷീകരിച്ചപ്പോൾ സൂചിപ്പിച്ച സമയം ഏതോ എങ്ങിനെയുള്ളതോ എന്നു പ്രവാചകന്മാർ ആരാഞ്ഞുനോക്കി,
Kraisi Avamumo zamagripi mani'neno, Kraisi'ma atama eriteno, ra agima erisia zankura zmasami'ne. Ana nehige'za zamagra Kraisi'a inankna Ne'mo, ina zupa efore hugahie hu'za hu'naze.
12 തങ്ങൾക്കായിട്ടല്ല നിങ്ങൾക്കായിട്ടത്രേ തങ്ങൾ ആ ശുശ്രൂഷ ചെയ്യുന്നു എന്നു അവൎക്കു വെളിപ്പെട്ടു; സ്വൎഗ്ഗത്തിൽ നിന്നു അയച്ച പരിശുദ്ധാത്മാവിനാൽ നിങ്ങളോടു സുവിശേഷം അറിയിച്ചവർ അതു ഇപ്പോൾ നിങ്ങളെ ഗ്രഹിപ്പിച്ചിരിക്കുന്നു. അതിലേക്കു ദൈവദൂതന്മാരും കുനിഞ്ഞുനോക്കുവാൻ ആഗ്രഹിക്കുന്നു.
Zamagrite'ma eriamama hiana zamagra'a zamaza nosazanagi, tamagriku Knare Musenkema huama hazafina, monafinti'ma e'nea Ruotge Avamumofo hanavere huama nehaze. Ankero vahe'mo'za anama huamama hzazama kesagura, tusiza huno zmavesi'ne.
13 ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിൎമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂൎണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.
E'ina hu'negu retro huta antahintahitamia nemanita, tamavufgamofo avesizana kegava negritma, ana miko amuha zantamia, Jisasi'ma eama hanigeno, Anumzamo'a tamaza hania asunkuzante anteho.
14 പണ്ടു നിങ്ങളുടെ അജ്ഞാനകാലത്തു ഉണ്ടായിരുന്ന മോഹങ്ങളെ മാതൃകയാക്കാതെ
Ke amage'ante mofavremo'za nehazaza nehutma, koma ontahinetma hu'naza tamavutamavamofo avesizana ovaririho.
15 നിങ്ങളെ വിളിച്ച വിശുദ്ധന്നു ഒത്തവണ്ണം അനുസരണമുള്ള മക്കളായി എല്ലാനടപ്പിലും വിശുദ്ധരാകുവിൻ.
Hianagi Ruotge Hu'nemo'ma tamagima hu'nea ne'kna nehuta, maka'zama hanafina mani ruotge hiho.
16 “ഞാൻ വിശുദ്ധൻ ആകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ” എന്നു എഴുതിയിരിക്കുന്നുവല്ലോ.
Na'ankure anage huno avontafepina krentene, Tamagra ruotge huta maniho, na'ankure Nagra ruotge hu'noe. (Lev-Pri 11:44-45)
17 മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തിക്കു തക്കവണ്ണം ന്യായം വിധിക്കുന്നവനെ നിങ്ങൾ പിതാവു എന്നു വിളിക്കുന്നു എങ്കിൽ നിങ്ങളുടെ പ്രവാസകാലം ഭയത്തോടെ കഴിപ്പിൻ.
Tamagrama hutma nerafa'e nehaza Anumzamo'a, Agra magokemofonkuke osu Anumzankino, maka vahe'mo'za zamavuzmavama nehazare refkoa huzmantegahie. Ana hu'negu, ama mopafima zoka vahekna huta atupa knafima mani'nenarera, Anumzamofonku kore hunentetma ra agi amiho.
18 വ്യൎത്ഥവും പിതൃപാരമ്പൎയ്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല,
Na'ankure tamagrama ketma antahitama hanazana, korapa tamagehe'za zamaza osu zamavu'zmava nehaza kante nevazagu, anampinti mizaseramante'ne. Miza seramante'neana haviza nehiazanu, silvane golireti miza seoramante'ne.
19 ക്രിസ്തു എന്ന നിൎദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ.
Hianagi haviza osuno afuhe omne sipisipi anenta, Kraisi korana marerisa mizanteti mizana seramante'ne.
20 അവൻ ലോകസ്ഥാപനത്തിന്നു മുമ്പെ മുന്നറിയപ്പെട്ടവനും അവൻ മുഖാന്തരം ദൈവത്തിൽ വിശ്വസിക്കുന്ന നിങ്ങൾ നിമിത്തം ഈ അന്ത്യകാലത്തു വെളിപ്പെട്ടവനും ആകുന്നു.
Na'ankure korapa Anumzamo'a, monane mopane tro osu'neno, tazama hanigura Kraisina huhamprinte'ne. Hianagi menina vagare knafina tamagri'ma tamaza hanigu efore hu'ne.
21 നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തിൽ വെച്ചുകൊള്ളേണ്ടതിന്നു ദൈവം അവനെ മരിച്ചവരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു, അവന്നു തേജസ്സു കൊടുത്തുമിരിക്കുന്നു.
Kraisi taza higeta, fripinti azeri otino husga hunte'nea Anumzamofontera tamentintia nehune. E'ina hu'negu tamagra Anumzamofontera tamentintia nehutma, amuhara nehaze.
22 എന്നാൽ സത്യം അനുസരിക്കയാൽ നിങ്ങളുടെ ആത്മാക്കളെ നിൎവ്യാജമായ സഹോദരപ്രീതിക്കായി നിൎമ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂൎവ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിൻ.
Tamagrama tamage kere'ma amagema antetma nevazazamo, tamazeri agru tamagu tamena higetma, neramafuma ovesinte avesinte tamagu'areti nehutma, tamaguareti hutma mago magomota ovesinte avesintea nehaze.
23 കെടുന്ന ബീജത്താലല്ല കെടാത്തതിനാൽ, ജീവനുള്ളതും നിലനില്ക്കുന്നതുമായ ദൈവവചനത്താൽ തന്നേ, നിങ്ങൾ വീണ്ടും ജനിച്ചിരിക്കുന്നു. (aiōn g165)
Na'ankure tamagra kasefa'ma hu'nazana, haviza nehia avimazanteti rompage, haviza osu avimzama Anumzamofo mevava kea asimu me'nea ke'areti kasefara hu'naze. (Jon 3:1-9) (aiōn g165)
24 “സകലജഡവും പുല്ലുപോലെയും അതിന്റെ ഭംഗി എല്ലാം പുല്ലിന്റെ പൂപോലെയും ആകുന്നു; പുല്ലു വാടി, പൂവുതിൎന്നുപോയി;
E'ina hu'negu avontafepina anage hu'ne, Maka vahe'mo'za trazankna hu'nazankino, maka konariri zamimo'a trazamofo amosregna higeno, ana trazamo hagege higeno, amosre'amo evuramiankna hugahaze.
25 കൎത്താവിന്റെ വചനമോ എന്നേക്കും നിലനില്ക്കുന്നു.” അതു ആകുന്നു നിങ്ങളോടു പ്രസംഗിച്ച വചനം. (aiōn g165)
Hianagi Anumzamofo nanekemo'a mevava hugahianki'za, ama'i ana naneke huama hu'za tamasami'naze. (Ais 40:6-8.) (aiōn g165)

< 1 പത്രൊസ് 1 >