< 1 രാജാക്കന്മാർ 9 >

1 യഹോവയുടെ ആലയവും രാജധാനിയും മറ്റും തനിക്കു ഉണ്ടാക്കുവാൻ മനസ്സും താല്പൎയ്യവും ഉണ്ടായിരുന്നതൊക്കെയും ശലോമോൻ പണിതുതീൎന്നശേഷം
After Solomon’s [workers] had finished building the temple and his palace and everything else that Solomon wanted them to build,
2 യഹോവ ഗിബെയോനിൽവെച്ചു ശലോമോന്നു പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന്നു പ്രത്യക്ഷനായി.
Yahweh appeared to him [in a dream] a second time, like he had appeared to him at [the city of] Gibeon.
3 യഹോവ അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാൎത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തെ എന്റെ നാമം അതിൽ എന്നേക്കും സ്ഥാപിപ്പാൻ തക്കവണ്ണം ഞാൻ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണും ഹൃദയവും എല്ലായ്പോഴും അവിടെ ഇരിക്കും.
Yahweh said to him, “I heard what you prayed and what you pleaded for me to do. I have set apart/dedicated this temple which your [workers] have built to be the place where people will worship me forever. I will always watch over it and protect it.
4 ഞാൻ നിന്നോടു കല്പിച്ചതൊക്കെയും ചെയ്‌വാൻ തക്കവണ്ണം എന്റെ മുമ്പാകെ ഹൃദയനിൎമ്മലതയോടും പരമാൎത്ഥതയോടും കൂടെ നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നടക്കുകയും എന്റെ ചട്ടങ്ങളും
“And as for you, if you conduct your life as I want you to, like your father David did, and if you very sincerely obey all the statutes and laws that I have commanded you to obey,
5 വിധികളും പ്രമാണിക്കയും ചെയ്താൽ യിസ്രായേലിന്റെ രാജാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്കു ഇല്ലാതെപോകയില്ല എന്നു ഞാൻ നിന്റെ അപ്പനായ ദാവീദിനോടു അരുളിച്ചെയ്തതുപോലെ യിസ്രായേലിലുള്ള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
I will do what I promised your father that I would do: I promised him that Israel would always be ruled by his descendants.
6 നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിച്ചാൽ
“But if you or your descendants turn away from me and disobey the commands and decrees that I have given to you, and if you start to worship other gods,
7 ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നു വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്നു നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവും ആയിരിക്കും.
I will remove my Israeli people from the land that I have given to them. I will also abandon this temple that I have set apart/dedicated to be the place where people should worship me. Then people everywhere will despise [the people of] Israel and make fun of them.
8 ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.
This temple will become a heap of ruins. Everyone who passes by will be astonished [when they see it], and they will be shocked and say, ‘Why has Yahweh done this to this land and to this temple?’
9 അവർ തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേൎന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്കകൊണ്ടു യഹോവ ഈ അനൎത്ഥം ഒക്കെയും അവൎക്കു വരുത്തിയിരിക്കുന്നു എന്നു അതിന്നു ഉത്തരം പറയും.
And other people will reply, ‘It happened because the Israeli people abandoned Yahweh their God, the one who brought their ancestors out of Egypt. They started to accept and worship other gods. And that is why Yahweh has caused them to experience all these disasters.’”
10 ശലോമോൻ യഹോവയുടെ ആലയം, രാജധാനി എന്നീ രണ്ടു ഭവനവും ഇരുപതു സംവത്സരംകൊണ്ടു പണിതശേഷം
Solomon’s [workers] labored for 20 years to build the temple and the palace.
11 സോർരാജാവായ ഹീരാം ശലോമോന്നു അവന്റെ ഇഷ്ടംപോലെ ഒക്കെയും ദേവദാരുവും സരളമരവും സ്വൎണ്ണവും കൊടുത്തിരുന്നതുകൊണ്ടു ശലോമോൻരാജാവു ഹീരാമിന്നു ഗലീലദേശത്തു ഇരുപതു പട്ടണം കൊടുത്തു.
Hiram, the king of Tyre had [arranged for his workers to] give Solomon all the cedar and pine [logs] and all the gold that he needed [for this work]. After it was all finished, King Solomon gave to Hiram 20 cities in the Galilee region.
12 ശലോമോൻ ഹീരാമിന്നു കൊടുത്ത പട്ടണങ്ങളെ കാണേണ്ടതിന്നു അവൻ സോരിൽനിന്നു വന്നു; എന്നാൽ അവ അവന്നു ബോധിച്ചില്ല, സഹോദരാ,
But when Hiram went from Tyre [to Galilee] to see the cities that Solomon had given to him, he was not pleased with them.
13 നീ എനിക്കു തന്ന ഈ പട്ടണങ്ങൾ എന്തു എന്നു അവൻ പറഞ്ഞു. അവെക്കു ഇന്നുവരെയും കാബൂൽദേശം എന്നു പേരായിരിക്കുന്നു.
He said to Solomon, “My friend, those cities that you gave me are worthless!” So, that area is still called ‘Worthless’.
14 ഹീരാമോ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നു കൊടുത്തയച്ചു.
Hiram paid Solomon only five tons of gold [for those cities].
15 ശലോമോൻരാജാവു യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിന്നു ഊഴിയവേല ചെയ്യിച്ച വിവരം:
This is a record of the work that King Solomon forced men to do. He forced them to build the temple and his palace and the terraces/landfills [on the east side of the city], and the wall around Jerusalem, and [to rebuild the cities of] Hazor and Megiddo and Gezer.
16 മിസ്രയീംരാജാവായ ഫറവോൻ ചെന്നു, ഗേസെർ പിടിച്ചു തീവെച്ചു ചുട്ടുകളഞ്ഞു, അതിൽ പാൎത്തിരുന്ന കനാന്യരെ കൊന്നു, അതിനെ ശലോമോന്റെ ഭാൎയ്യയായ തന്റെ മകൾക്കു സ്ത്രീധനമായി കൊടുത്തിരുന്നു.
[The reason they needed to rebuild Gezer was that the army of] the king of Egypt had attacked Gezer and captured it. Then they had burned [the houses in] the city and killed all the people of the Canaan people-group who lived there. The king of Egypt gave that city to his daughter as a gift when she married Solomon.
17 അങ്ങനെ ശലോമോൻ ഗേസെരും
So Solomon’s workers also rebuilt Gezer, and they also rebuilt Lower Beth-Horon [city].
18 താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും ദേശത്തിലെ മരുഭൂമിയിലുള്ള
They also rebuilt Baalath and Tamar [towns] in the desert in [the southern part of] Judah.
19 തദ്മോരും ശലോമോന്നു ഉണ്ടായിരുന്ന സകലസംഭാരനഗരങ്ങളും രഥനഗരങ്ങളും കുതിരച്ചേവകൎക്കുള്ള പട്ടണങ്ങളും ശലോമോൻ യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തിൽ എല്ലാടവും പണിവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
They also built cities where they kept the supplies for Solomon, the places where his horses and chariots were kept. They also built everything else that Solomon wanted them to build, in Jerusalem and in Lebanon, and in other places in the area over which he ruled.
20 അമോൎയ്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽമക്കളിൽ ഉൾപ്പെടാത്ത ശേഷിപ്പുള്ള സകലജാതിയെയും
There were many people who belonged to the Amor people-group, the Heth people-group, the Periz people-group, the Hiv people-group, and the Jebus people-group who were not killed when the Israelis captured their land.
21 യിസ്രായേൽമക്കൾക്കു നിൎമ്മൂലമാക്കുവാൻ കഴിയാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോൻ ഊഴിയവേലക്കാരാക്കി; അവർ ഇന്നുവരെ അങ്ങനെ ഇരിക്കുന്നു.
[Their descendants still lived in Israel]. It was those people whom Solomon forced to become his slaves [to build all those places], and they are still slaves.
22 യിസ്രായേൽമക്കളിൽ നിന്നോ ശലോമോൻ ആരെയും ദാസ്യവേലക്കാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും അവന്റെ രഥങ്ങൾക്കും കുതിരച്ചേവകൎക്കും അധിപതിമാരും ആയിരുന്നു.
But Solomon did not force any Israeli people to become slaves. Some Israelis became soldiers and army officers and commanders and drivers of his chariots and soldiers who rode on horses.
23 അഞ്ഞൂറ്റമ്പതുപേർ ശലോമോന്റെ വേലയെടുത്ത ജനത്തിന്നു മേധാവികളായ മേലുദ്യോഗസ്ഥന്മാരായിരുന്നു.
There were 550 officials who supervised the slaves who worked [to build all those places].
24 ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്നു ശലോമോൻ അവൾക്കുവേണ്ടി പണിതിരുന്ന അരമനയിൽ പാൎപ്പാൻ വന്നശേഷം അവൻ മില്ലോ പണിതു.
After [Solomon’s wife, who was] the daughter of the king of Egypt, moved from [the place outside Jerusalem called] ‘The City of David’ to the palace that Solomon’s workers built for her, Solomon [told his workers to] fill in the slopes on the east side of the city.
25 ശലോമോൻ യഹോവെക്കു പണിതിരുന്ന യാഗപീഠത്തിന്മേൽ അവർ ആണ്ടിൽ മൂന്നു പ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അൎപ്പിച്ചു യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടും. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീൎത്തു.
Three times each year Solomon [brought to the temple] offerings that were completely burned [on the altar] and offerings to restore fellowship with Yahweh. He also brought incense to be burned in the presence of Yahweh. And so his men finished building the temple.
26 ശലോമോൻരാജാവു എദോംദേശത്തു ചെങ്കടല്കരയിൽ ഏലോത്തിന്നു സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ചു കപ്പലുകൾ പണിതു.
King Solomon’s [workers] also built a fleet of ships at Ezion-Geber [city], which is near Elath [city], on the shore of the Gulf of Aqaba, in the land belonging to the Edom people-group.
27 ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ ഹീരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
[King] Hiram sent some very expert sailors to work on the ships with Solomon’s workers.
28 അവർ ഓഫീരിലേക്കു ചെന്നു അവിടെനിന്നു നാനൂറ്റിരുപതു താലന്തു പൊന്നു ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.
They sailed to [the] Ophir [region] and brought back to Solomon about 16 tons of gold.

< 1 രാജാക്കന്മാർ 9 >