< 1 രാജാക്കന്മാർ 3 >
1 അനന്തരം ശലോമോൻ മിസ്രയീംരാജാവായ ഫറവോനോടു സംബന്ധംകൂടി, ഫറവോന്റെ മകളെ വിവാഹം ചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്നു ചുറ്റും മതിലും പണിതു തീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ കൊണ്ടുവന്നു പാൎപ്പിച്ചു.
USolomoni wasehlangana ngomtshado loFaro inkosi yeGibhithe, wathatha indodakazi kaFaro, wayiletha emzini kaDavida waze waqeda ukwakha indlu yakhe lendlu yeNkosi lomduli weJerusalema ozingelezeleyo.
2 എന്നാൽ ആ കാലംവരെ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയാതെ ഇരുന്നതുകൊണ്ടു ജനം പൂജാഗിരികളിൽവെച്ചു യാഗം കഴിച്ചുപോന്നു.
Kube kanti abantu babenikela umhlatshelo endaweni eziphakemeyo, ngoba kwakungakhelwanga ibizo leNkosi indlu kwaze kwaba yilezonsuku.
3 ശലോമോൻ യഹോവയെ സ്നേഹിച്ചു, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു എങ്കിലും അവൻ പൂജാഗിരികളിൽവെച്ചു യാഗം കഴിക്കയും ധൂപം കാട്ടുകയും ചെയ്തു.
USolomoni wayithanda-ke iNkosi, ehamba ezimisweni zikaDavida uyise; kube kanti wanikela umhlatshelo watshisa impepha endaweni eziphakemeyo.
4 രാജാവു ഗിബെയോനിൽ യാഗം കഴിപ്പാൻ പോയി; അതു പ്രധാനപൂജാഗിരിയായിരുന്നു; അവിടത്തെ യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അൎപ്പിച്ചു.
Inkosi yasisiya eGibeyoni ukuhlaba khona, ngoba leyo yayiyindawo ephakemeyo enkulu. Iminikelo yokutshiswa eyinkulungwane uSolomoni wayinikela phezu kwalelolathi.
5 ഗിബെയോനിൽവെച്ചു യഹോവ രാത്രിയിൽ ശലോമോന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി; നിനക്കു വേണ്ടുന്ന വരം ചോദിച്ചുകൊൾക എന്നു ദൈവം അരുളിച്ചെയ്തു.
EGibeyoni iNkosi yabonakala kuSolomoni ephutsheni ebusuku. UNkulunkulu wathi: Cela engingakunika khona.
6 അതിന്നു ശലോമോൻ പറഞ്ഞതു എന്തെന്നാൽ: എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാൎത്ഥതയോടും കൂടെ നിന്റെ മുമ്പാകെ നടന്നതിന്നു ഒത്തവണ്ണം നീ അവന്നു വലിയ കൃപ ചെയ്തു ഈ വലിയ കൃപ അവന്നായി പാലിക്കയും ഇന്നുള്ളതുപോലെ അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന്നു ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
USolomoni wasesithi: Wena wenzele inceku yakho uDavida ubaba umusa omkhulu, njengokuhamba kwakhe phambi kwakho eqinisweni lekulungeni lebuqothweni benhliziyo kuwe; wamgcinela lo umusa omkhulu ukuthi wamnika indodana ehlezi esihlalweni sakhe sobukhosi njengalamuhla.
7 എന്റെ ദൈവമായ യഹോവേ, നീ അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന്നു പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; കാൎയ്യാദികൾ നടത്തുവാൻ എനിക്കു അറിവില്ല.
Ngakho-ke, Nkosi Nkulunkulu wami, wena wenzile inceku yakho yaba yinkosi esikhundleni sikaDavida ubaba; ngingumntwanyana nje, angikwazi ukuphuma lokungena.
8 നീ തിരഞ്ഞെടുത്തതും പെരുപ്പംനിമിത്തം എണ്ണവും കണക്കും ഇല്ലാത്തതുമായി വലിയോരു മഹാജാതിയായ നിന്റെ ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
Lenceku yakho iphakathi kwabantu bakho obakhethileyo, abantu abanengi, abangelakubalwa labangelakunaniswa ngobunengi.
9 ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞു നിന്റെ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ വിവേകമുള്ളോരു ഹൃദയം എനിക്കു തരേണമേ; അതുകൂടാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‌വാൻ ആൎക്കു കഴിയും.
Ngakho nika inceku yakho inhliziyo eqedisisayo ukwahlulela abantu bakho, ukuze ngehlukanise phakathi kokuhle lokubi; ngoba ngubani olamandla ukwahlulela lesisizwe sakho esikhulu?
10 ശലോമോൻ ഈ കാൎയ്യം ചോദിച്ചതു കൎത്താവിന്നു പ്രസാദമായി.
Laloludaba lwaba luhle emehlweni eNkosi ukuthi uSolomoni ucele lolulutho.
11 ദൈവം അവനോടു അരുളിച്ചെയ്തതു എന്തെന്നാൽ: നീ ദീൎഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിന്നുള്ള വിവേകം എന്ന ഈ കാൎയ്യം മാത്രം അപേക്ഷിച്ചതുകൊണ്ടു
UNkulunkulu wasesithi kuye: Ngenxa yokuthi ucele lolulutho, ungazicelelanga insuku ezinengi, ungazicelelanga inotho, ungacelanga umphefumulo wezitha zakho, kodwa uzicelele ukuqedisisa ukuzwa ukwahlulela,
12 ഞാൻ നിന്റെ അപേക്ഷപ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകമുള്ളോരു ഹൃദയം ഞാൻ നിനക്കു തന്നിരിക്കുന്നു; നിനക്കു സമനായവൻ നിനക്കു മുമ്പു ഉണ്ടായിട്ടില്ല; നിനക്കു സമനായവൻ നിന്റെശേഷം ഉണ്ടാകയും ഇല്ല.
khangela, sengenze njengamazwi akho. Khangela, ngikunike inhliziyo ehlakaniphileyo leqedisisayo, ukuthi kungabi khona onjengawe ngaphambi kwakho, lemva kwakho kungaveli onjengawe.
13 ഇതിന്നുപുറമെ, നീ അപേക്ഷിക്കാത്തതായ സമ്പത്തും മഹത്വവും കൂടെ ഞാൻ നിനക്കു തന്നിരിക്കുന്നു; നിന്റെ ആയുഷ്കാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്കു സമനാകയില്ല.
Futhi longakucelanga ngikunikile, ngitsho inotho lodumo, ukuze kungabi khona umuntu onjengawe emakhosini zonke izinsuku zakho.
14 നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ചു എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്കു ദീൎഘായുസ്സും തരും.
Njalo uba uzahamba endleleni zami, ukugcina izimiso zami lemilayo yami njengoDavida uyihlo wahamba, ngizakwelula insuku zakho.
15 ശലോമോൻ ഉറക്കം ഉണൎന്നപ്പോൾ അതു സ്വപ്നം എന്നു കണ്ടു. പിന്നെ അവൻ യെരൂശലേമിലേക്കു മടങ്ങിവന്നു യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ നിന്നു ഹോമയാഗങ്ങൾ കഴിച്ചു സമാധാനയാഗങ്ങളും അൎപ്പിച്ചു തന്റെ സകലഭൃത്യന്മാൎക്കും വിരുന്നു കഴിച്ചു.
USolomoni wasephaphama; khangela-ke kwakuliphupho. Wasesiza eJerusalema, wema phambi komtshokotsho wesivumelwano seNkosi, wanikela iminikelo yokutshiswa, wanikela iminikelo yokuthula, wenzela inceku zakhe zonke idili.
16 അനന്തരം വേശ്യമാരായ രണ്ടു സ്ത്രീകൾ രാജാവിന്റെ അടുക്കൽ വന്നു അവന്റെ മുമ്പാകെ നിന്നു.
Ngalesosikhathi kwafika abesifazana ababili, amawule, enkosini, bema phambi kwayo.
17 അവരിൽ ഒരുത്തി പറഞ്ഞതു: തമ്പുരാനെ, അടിയനും, ഇവളും ഒരു വീട്ടിൽ പാൎക്കുന്നു; ഞങ്ങൾ പാൎക്കുന്ന വീട്ടിൽവെച്ചു ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
Omunye owesifazana wasesithi: Hawu nkosi yami, mina lalumfazi sihlala ndlunye; ngasengibeletha ngilaye endlini.
18 ഞാൻ പ്രസവിച്ചതിന്റെ മൂന്നാം ദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചായിരുന്നു; ഞങ്ങൾ രണ്ടുപേരും ഒഴികെ ആ വീട്ടിൽ മറ്റാരും ഞങ്ങളോടുകൂടെ ഉണ്ടായിരുന്നില്ല.
Kwasekusithi ngosuku lwesithathu ngibelethile, laye lumfazi wabeletha; njalo sasindawonye, kungekho owemzini kanye lathi endlini, ngaphandle kwethu sobabili endlini.
19 എന്നാൽ രാത്രി ഇവൾ തന്റെ മകന്റെ മേൽ കിടന്നുപോയതുകൊണ്ടു അവൻ മരിച്ചു പോയി.
Umntwana walumfazi wasesifa ebusuku, ngoba walala phezu kwakhe.
20 അവൾ അൎദ്ധരാത്രി എഴുന്നേറ്റു, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ അരികെനിന്നു അടിയന്റെ മകനെ എടുത്തു അവളുടെ പള്ളെക്കലും അവളുടെ മരിച്ച മകനെ അടിയന്റെ പള്ളെക്കലും കിടത്തി.
Wasevuka phakathi kobusuku, wathatha indodana yami eceleni kwami, incekukazi yakho isalele, wayilalisa esifubeni sakhe, lomntanakhe ofileyo wamlalisa esifubeni sami.
21 രാവിലെ കുഞ്ഞിന്നു മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ അതു മരിച്ചിരിക്കുന്നതു കണ്ടു; വെളിച്ചമായശേഷം അടിയൻ സൂക്ഷിച്ചുനോക്കിയാറെ അതു അടിയൻ പ്രസവിച്ച കുഞ്ഞല്ല.
Lapho ngivuka ekuseni ukumunyisa umntanami, khangela-ke wayesefile; sengimkhangelisisa ekuseni, khangela-ke, kwakungeyisuye umntanami engamzalayo.
22 അതിന്നു മറ്റെ സ്ത്രീ: അങ്ങനെയല്ല; ജീവനുള്ളതു എന്റെ കുഞ്ഞു; മരിച്ചതു നിന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇവളോ: മരിച്ചതു നിന്റെ കുഞ്ഞു; ജീവനുള്ളതു എന്റെ കുഞ്ഞു എന്നു പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
Kodwa lowo omunye owesifazana wathi: Hatshi, kodwa indodana yami ngephilayo, lendodana yakho ngefileyo. Lalowo wathi: Hatshi, kodwa indodana yakho ngefileyo, lendodana yami ngephilayo. Batsho njalo phambi kwenkosi.
23 അപ്പോൾ രാജാവു കല്പിച്ചതു: ജീവനുള്ളതു എന്റെ കുഞ്ഞു, മരിച്ചതു നിന്റെ കുഞ്ഞു എന്നു ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചതു നിന്റെ കുഞ്ഞു, ജീവനുള്ളതു എന്റെ കുഞ്ഞു എന്നു മറ്റേവൾ പറയുന്നു.
Inkosi yasisithi: Lo uthi: Le yindodana yami ephilayo, lendodana yakho ngefileyo; lomunye uthi: Hatshi, kodwa indodana yakho ngefileyo, lendodana yami ngephilayo.
24 ഒരു വാൾ കൊണ്ടുവരുവിൻ എന്നു രാജാവു കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
Inkosi yasisithi: Ngithathelani inkemba. Basebeyiletha inkemba phambi kwenkosi.
25 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ രണ്ടായി പിളൎന്നു പാതി ഒരുത്തിക്കും പാതി മറ്റേവൾക്കും കൊടുപ്പിൻ എന്നു കല്പിച്ചു.
Inkosi yasisithi: Dabulani kabili umntwana ophilayo, linike omunye ingxenye, lomunye ingxenye.
26 ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചു ഉള്ളു കത്തുകകൊണ്ടു രാജാവിനോടു: അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്കു കൊടുത്തുകൊൾവിൻ എന്നു പറഞ്ഞു. മറ്റേവളോ: എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളൎക്കട്ടെ എന്നു പറഞ്ഞു.
Owesifazana okwakungowakhe umntwana ophilayo wakhuluma enkosini, ngoba imibilini yakhe yavutha ngendodana yakhe, wathi: Hawu nkosi yami, mnikeni yena umntwana ophilayo, lingambulali loba kunjani. Kodwa omunye wathi: Kangabi ngowami kumbe ngowakho, dabulani.
27 അപ്പോൾ രാജാവു: ജീവനുള്ള കുഞ്ഞിനെ കൊല്ലരുതു; അവൾക്കു കൊടുപ്പിൻ; അവൾ തന്നേ അതിന്റെ തള്ള എന്നു കല്പിച്ചു.
Inkosi yasiphendula yathi: Nikani yena umntwana ophilayo, lingambulali loba kunjani; nguye unina.
28 രാജാവു കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്‌വാൻ ദൈവത്തിന്റെ ജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ടു എന്നു കണ്ടു അവനെ ഭയപ്പെട്ടു.
UIsrayeli wonke wasesizwa isahlulelo inkosi eyayisahlulele, besaba phambi kwenkosi, ngoba babona ukuthi inhlakanipho kaNkulunkulu yayikuye ukwenza isahlulelo.