< 1 രാജാക്കന്മാർ 21 >

1 അതിന്റെശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലിൽ ശമൎയ്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
Na-bốt, người Gít-rê-ên, có một vườn nho tại thành Ghít-rê-ên, gần cung điện Vua A-háp của xứ Sa-ma-ri.
2 ആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാൻ അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കിൽ ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
Một hôm, A-háp đề nghị với Na-bốt: “Nhường cho ta vườn nho ấy để ta làm vườn rau đi, vì nó ở ngay bên cung ta. Ta sẽ đổi cho ngươi một vườn nho tốt hơn, hoặc nếu ngươi muốn, ta sẽ trả tiền cho.”
3 നാബോത്ത് ആഹാബിനോടു: ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
Na-bốt đáp: “Luật Chúa Hằng Hữu cấm tôi nhường cho vua di sản của cha ông để lại.”
4 യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
A-háp về cung, lòng phiền giận lắm vì lời Na-bốt người Gít-rê-ên đã nói với vua. Vua nằm quay mặt vào tường và không chịu ăn.
5 അപ്പോൾ അവന്റെ ഭാൎയ്യ ഈസേബെൽ അവന്റെ അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
Hoàng hậu Giê-sa-bên vào và hỏi A-háp: “Tại sao vua buồn phiền và không chịu ăn?”
6 അവൻ അവളോടു: ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാൽ അവൻ: ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
A-háp đáp: “Vì ta có bảo Na-bốt bán hoặc đổi vườn nho cho ta, nhưng nó không chịu!”
7 അവന്റെ ഭാൎയ്യ ഈസേബെൽ അവനോടു: നീ ഇന്നു യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണംകഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാൻ നിനക്കു തരും എന്നു പറഞ്ഞു.
Giê-sa-bên hỏi: “Không phải vua đang cầm quyền cả nước Ít-ra-ên sao? Dậy, ăn uống và vui vẻ lên! Tôi sẽ hiến cho vua vườn nho của Na-bốt, người Gít-rê-ên.”
8 അങ്ങനെ അവൾ ആഹാബിന്റെ പേർവെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തിൽ പാൎക്കുന്ന മൂപ്പന്മാൎക്കും പ്രധാനികൾക്കും അയച്ചു.
Giê-sa-bên nhân danh vua Ít-ra-ên viết một bức thư, rồi lấy con dấu của A-háp đóng lên, gửi cho chính quyền thành Ghít-rê-ên, nơi Na-bốt đang cư ngụ.
9 എഴുത്തിൽ അവൾ എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിൻ.
Trong thư bà bảo họ: “Truyền cho dân trong thành dự lễ kiêng ăn, cầu nguyện, và đặt Na-bốt lên ngồi hàng đầu.
10 നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിൎത്തി: അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിൻ; പിന്നെ നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
Khi đó hãy cho hai đứa vô lại đứng ra làm chứng, buộc Na-bốt vào tội nguyền rủa Đức Chúa Trời và đức vua, rồi mang ra ném đá cho chết.”
11 അവന്റെ പട്ടണത്തിൽ പാൎക്കുന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാർ ഈസേബെൽ പറഞ്ഞയച്ചതുപോലെയും അവൾ കൊടുത്തയച്ച എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
Các trưởng lão và nhà cầm quyền ở Ghít-rê-ên thi hành lệnh Giê-sa-bên.
12 അവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
Họ thông báo cho dân chúng đến dự lễ kiêng ăn cầu nguyện, đặt Na-bốt lên ngồi hàng đầu.
13 നീചന്മാരായ രണ്ടു ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാർ ജനത്തിന്റെ മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ സാക്ഷ്യം പറഞ്ഞു. അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
Hai đứa vô lại đến ngồi đối diện Na-bốt và vu cáo ông trước công chúng: “Na-bốt nguyền rủa Đức Chúa Trời và đức vua.” Sau lời buộc tội, người ta lôi Na-bốt ra ngoài thành và ném đá chết.
14 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവർ ഈസേബെലിന്നു വൎത്തമാനം പറഞ്ഞയച്ചു.
Các nhà cầm quyền thành ấy sai tâu với Giê-sa-bên: “Na-bốt bị ném đá chết rồi.”
15 നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെൽ കേട്ടപ്പോൾ അവൾ ആഹാബിനോടു: നീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
Được tin Na-bốt đã chết, Giê-sa-bên nói với A-háp: “Vườn nho của Na-bốt của Gít-rê-ên mà vua vẫn mong muốn, nay đã thuộc về vua, vì Na-bốt đã chết rồi. Dậy, đi chiếm vườn nó đi.”
16 നാബോത്ത് മരിച്ചു എന്നു കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയി.
A-háp liền ngồi dậy, đi xuống chiếm vườn nho của Na-bốt.
17 എന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാൽ:
Bấy giờ, Chúa Hằng Hữu phán bảo Ê-li, người Tích-bê:
18 നീ എഴുന്നേറ്റു ശമൎയ്യയിലെ യിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാൻ ചെല്ലുക; ഇതാ, അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
“Con đi Sa-ma-ri gặp A-háp, vua Ít-ra-ên, hiện đang ở trong vườn nho mà nó vừa chiếm đoạt của Na-bốt,
19 നീ അവനോടു: നീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തുവെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
và bảo A-háp: ‘Chúa Hằng Hữu phán: Vì ngươi đã giết người lại còn cướp của, nên chó sẽ liếm máu ngươi tại chính nơi chúng đã liếm máu Na-bốt!’”
20 ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവൻ പറഞ്ഞതെന്തെന്നാൽ: അതേ, ഞാൻ കണ്ടെത്തി. യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
A-háp kinh ngạc: “Kẻ thù ta ơi! Ngươi đã bắt gặp ta làm điều gì sai trái chăng!” Ê-li đáp: “Phải, tôi đã bắt gặp vua đã cả gan làm việc ác trước mặt Chúa Hằng Hữu.
21 ഞാൻ നിന്റെമേൽ അനൎത്ഥം വരുത്തും; നിന്നെ അശേഷം നിൎമ്മൂലമാക്കി യിസ്രായേലിൽ ആഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാൻ നിഗ്രഹിച്ചുകളയും.
Ngài sẽ giáng tai họa trên vua, quét sạch dòng họ vua, không chừa cho vua một người đàn ông sống sót trong Ít-ra-ên, dù là con trai của người nô lệ trong nhà vua.
22 നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
Vì vua đã làm cho Chúa giận và xúi cho người Ít-ra-ên phạm tội, Chúa sẽ làm cho gia đình vua giống như gia đình của Giê-rô-bô-am, con Nê-bát, và gia đình Ba-ê-sa, con A-hi-gia.
23 ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
Về phần Gít-rê-ên, Chúa Hằng Hữu báo trước rằng: ‘Chó sẽ cắn xé thây Giê-sa-bên trong thành Ghít-rê-ên.’
24 ആഹാബിന്റെ സന്തതിയിൽ പട്ടണത്തിൽവെച്ചു മരിക്കുന്നവനെ നായ്ക്കൾ തിന്നും; വയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികൾ തിന്നും.
Trong dòng họ A-háp, ai chết trong thành sẽ bị chó xé xác, ai chết ngoài đồng, bị chim rỉa thây.”
25 എന്നാൽ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്‌വാൻ തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാൎയ്യ ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
(Không ai dám làm điều ác trước mắt Chúa Hằng Hữu như A-háp, vì bị vợ là Giê-sa-bên xúi giục.
26 യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽനിന്നു നീക്കിക്കളഞ്ഞ അമോൎയ്യർ ചെയ്തതുപോലെയൊക്കെയും അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ലേച്ഛത പ്രവൎത്തിച്ചു.
Việc ác đáng tởm của A-háp là thờ thần tượng giống như người A-mô-rít, dân đã bị Chúa đuổi khỏi xứ, lấy đất cho Ít-ra-ên.)
27 ആഹാബ് ആ വാക്കു കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
Nghe xong những lời ấy, A-háp liền xé áo, mặc bao bố, kiêng ăn, đắp bao bố khi ngủ, tỏ vẻ hạ mình khiêm tốn.
28 അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
Chúa Hằng Hữu phán bảo Ê-li:
29 ആഹാബ് എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവൻ എന്റെ മുമ്പാകെ തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാൻ അവന്റെ ജീവകാലത്തു അനൎത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനൎത്ഥം വരുത്തും എന്നു കല്പിച്ചു.
“Con có thấy A-háp tỏ vẻ hạ mình trước mặt Ta không? Vì thế, Ta không giáng họa trong đời nó; nhưng đến đời con nó, Ta sẽ tiêu diệt dòng họ này.”

< 1 രാജാക്കന്മാർ 21 >