< 1 രാജാക്കന്മാർ 17 >
1 എന്നാൽ ഗിലെയാദിലെ തിശ്ബിയിൽനിന്നുള്ള തിശ്ബ്യനായ ഏലീയാവു ആഹാബിനോടു: ഞാൻ സേവിച്ചുനില്ക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല എന്നു പറഞ്ഞു.
Əmdi Gileadta turuwatⱪanlardin bolƣan Tixbiliⱪ Iliyas Aⱨabⱪa: — Mǝn hizmitidǝ turuwatⱪan Israilning Hudasi Pǝrwǝrdigarning ⱨayati bilǝn ⱪǝsǝm ⱪilimǝnki, mening sɵzümsiz bu yillarda nǝ xǝbnǝm nǝ yamƣur qüxmǝydu, dedi.
2 പിന്നെ അവന്നു യഹോവയുടെ അരുളപ്പാടു ഉണ്ടായതെന്തെന്നാൽ:
Andin Pǝrwǝrdigarning sɵzi uningƣa kelip: —
3 നീ ഇവിടെനിന്നു പുറപ്പെട്ടു കിഴക്കോട്ടു ചെന്നു യോൎദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ ഒളിച്ചിരിക്ക.
Bu yǝrdin ketip, mǝxriⱪ tǝrǝpkǝ berip, Iordan dǝryasining u tǝripidiki ⱪerit eⱪinining boyida ɵzüngni yoxurƣin;
4 തോട്ടിൽനിന്നു നീ കുടിച്ചുകൊള്ളേണം; അവിടെ നിനക്കു ഭക്ഷണം തരേണ്ടതിന്നു ഞാൻ കാക്കയോടു കല്പിച്ചിരിക്കുന്നു.
wǝ xundaⱪ boliduki, sǝn eⱪinning süyidin iqisǝn; mana, sanga u yǝrdǝ ozuⱪ yǝtküzüp berixkǝ ⱪaƣa-ⱪuzƣunlarni buyrudum, deyildi.
5 അങ്ങനെ അവൻ പോയി യഹോവയുടെ കല്പനപ്രകാരം ചെയ്തു; അവൻ ചെന്നു യോൎദ്ദാന്നു കിഴക്കുള്ള കെരീത്ത് തോട്ടിന്നരികെ പാൎത്തു.
Xuning bilǝn u Pǝrwǝrdigar buyruƣandǝk ⱪilip, Iordan dǝryasining u tǝripidiki ⱪerit eⱪiniƣa berip, u yǝrdǝ turdi.
6 കാക്ക അവന്നു രാവിലെ അപ്പവും ഇറച്ചിയും വൈകുന്നേരത്തു അപ്പവും ഇറച്ചിയും കൊണ്ടുവന്നു കൊടുക്കും; തോട്ടിൽനിന്നു അവൻ കുടിക്കും.
Ⱪaƣa-ⱪuzƣunlar ǝtigǝndǝ nan bilǝn gɵx, ⱨǝr kǝqtǝ yǝnǝ nan bilǝn gɵx yǝtküzüp berǝtti. U ɵzi eⱪinning süyidin iqǝtti.
7 എന്നാൽ ദേശത്തു മഴ പെയ്യായ്കയാൽ കുറെ ദിവസം കഴിഞ്ഞശേഷം തോടു വറ്റിപ്പോയി.
Lekin zeminda yamƣur yaƣmiƣini üqün birmǝzgildin keyin eⱪin su ⱪurup kǝtti.
8 അപ്പോൾ അവന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
U waⱪitta Pǝrwǝrdigarning sɵzi uningƣa kelip: —
9 നീ എഴുന്നേറ്റു സീദോനോടു ചേൎന്ന സാരെഫാത്തിലേക്കു ചെന്നു അവിടെ പാൎക്ക; നിന്നെ പുലൎത്തേണ്ടതിന്നു അവിടെ ഉള്ള ഒരു വിധവയോടു ഞാൻ കല്പിച്ചിരിക്കുന്നു.
Ornungdin turup Zidondiki Zarǝfatⱪa berip, u yǝrdǝ turƣin; mana, Mǝn u yǝrdiki bir tul hotunni seni beⱪixⱪa buyrudum, deyildi.
10 അങ്ങനെ അവൻ എഴുന്നേറ്റു സാരെഫാത്തിന്നു പോയി. അവൻ പട്ടണവാതില്ക്കൽ എത്തിയപ്പോൾ അവിടെ ഒരു വിധവ വിറകു പെറുക്കിക്കൊണ്ടിരുന്നു. അവൻ അവളെ വിളിച്ചു: എനിക്കു കുടിപ്പാൻ ഒരു പാത്രത്തിൽ കുറെ വെള്ളം കൊണ്ടുവരേണമേ എന്നു പറഞ്ഞു.
U ornidin turup Zarǝfatⱪa berip, xǝⱨǝrning dǝrwazisiƣa kǝlgǝndǝ, mana u yǝrdǝ bir tul hotun otun terip turatti. U tul hotunni qaⱪirip: — Ɵtünimǝn, ⱪaqida manga iqkili azraⱪ su elip kǝlgǝysǝn, dedi.
11 അവൾ കൊണ്ടുവരുവാൻ പോകുമ്പോൾ ഒരു കഷണം അപ്പവുംകൂടെ നിന്റെ കയ്യിൽ കൊണ്ടുപോരേണമേ എന്നു അവൻ അവളോടു വിളിച്ചുപറഞ്ഞു.
U su alƣili mangƣanda, u yǝnǝ: — Ɵtünimǝn, manga ⱪolungda bir qixlǝm nanmu alƣaq kǝlgǝysǝn, dedi.
12 അതിന്നു അവൾ: നിന്റെ ദൈവമായ യഹോവയാണ, കലത്തിൽ ഒരു പിടി മാവും തുരുത്തിയിൽ അല്പം എണ്ണയും മാത്രമല്ലാതെ എനിക്കു ഒരു അപ്പവും ഇല്ല. ഞാൻ ഇതാ, രണ്ടു വിറകു പെറുക്കുന്നു; ഇതു കൊണ്ടുചെന്നു എനിക്കും മകന്നും വേണ്ടി ഒരുക്കി അതു ഞങ്ങൾ തിന്നിട്ടു മരിപ്പാനിരിക്കയാകുന്നു എന്നു പറഞ്ഞു.
Əmma u: — Pǝrwǝrdigar Hudayingning ⱨayati bilǝn, sanga ⱪǝsǝm ⱪilimǝnki, mǝndǝ ⱨeq nan yoⱪ, pǝⱪǝt idixta bir qanggal un, kozida azƣinǝ may bar, mana ikki tal otun teriwatimǝn; andin berip ɵzüm bilǝn oƣlumƣa nan etip, uni yǝp ɵlimiz, dedi.
13 ഏലീയാവു അവളോടു: ഭയപ്പെടേണ്ടാ; ചെന്നു നീ പറഞ്ഞതുപോലെ ചെയ്ക; എന്നാൽ ആദ്യം എനിക്കു ചെറിയോരു അട ഉണ്ടാക്കി കൊണ്ടുവരിക; പിന്നെ നിനക്കും നിന്റെ മകന്നും വേണ്ടി ഉണ്ടാക്കിക്കൊൾക.
Iliyas uningƣa: — Ⱪorⱪmiƣin; berip eytⱪiningdǝk ⱪilƣin; lekin awwal bir kiqik toⱪaq etip, manga elip kǝlgin; andin ɵzüng bilǝn oƣlungƣa nan ǝtkin.
14 യഹോവ ഭൂമിയിൽ മഴ പെയ്യിക്കുന്ന നാൾവരെ കലത്തിലെ മാവു തീൎന്നുപോകയില്ല; ഭരണിയിലെ എണ്ണ കുറഞ്ഞുപോകയും ഇല്ല എന്നു യിസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
Qünki Israilning Hudasi Pǝrwǝrdigar mundaⱪ dǝydu: — «Pǝrwǝrdigar yǝr yüzigǝ yamƣur yaƣduridiƣan küngiqilik idixtiki un tügimǝydu wǝ kozidiki may kemǝymǝydu», dedi.
15 അവൾ ചെന്നു ഏലീയാവു പറഞ്ഞതുപോലെ ചെയ്തു; അങ്ങനെ അവളും അവനും അവളുടെ വീട്ടുകാരും ഏറിയനാൾ അഹോവൃത്തികഴിച്ചു.
Xuning bilǝn u berip, Iliyasning eytⱪinidǝk ⱪildi wǝ u, Iliyas wǝ ayalning ɵyidikilǝr heli künlǝrgiqǝ yedi.
16 യഹോവ ഏലീയാമുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം കലത്തിലെ മാവു തീൎന്നുപോയില്ല, ഭരണിയിലെ എണ്ണ കുറഞ്ഞുപോയതുമില്ല.
Pǝrwǝrdigarning Iliyas arⱪiliⱪ eytⱪan sɵzi boyiqǝ, idixtiki un tügimidi wǝ kozidiki maymu kemǝymidi.
17 അനന്തരം വീട്ടുടമക്കാരത്തിയായ സ്ത്രീയുടെ മകൻ ദീനംപിടിച്ചു കിടപ്പിലായി; ദീനം കടുത്തിട്ടു അവനിൽ ശ്വാസം ഇല്ലാതെയായി.
Xu ixlardin keyin xundaⱪ boldiki, ɵyning igisi bolƣan bu ayalning oƣli kesǝl boldi. Uning kesili xundaⱪ eƣirlixip kǝttiki, uningda nǝpǝs ⱪalmidi.
18 അപ്പോൾ അവൾ ഏലീയാവോടു: അയ്യോ ദൈവപുരുഷനേ, എനിക്കും നിനക്കും തമ്മിൽ എന്തു? എന്റെ പാപം ഓൎപ്പിക്കേണ്ടതിന്നും എന്റെ മകനെ കൊല്ലേണ്ടതിന്നും ആകുന്നുവോ നീ എന്റെ അടുക്കൽ വന്നതു എന്നു പറഞ്ഞു.
Ayal Iliyasⱪa: — I Hudaning adimi, mening sǝn bilǝn nemǝ alaⱪǝm bar idi? Sǝn gunaⱨimni yadⱪa kǝltürüp, oƣlumning jeniƣa zamin boluxⱪa kǝldingmu? — dedi.
19 അവൻ അവളോടു: നിന്റെ മകനെ ഇങ്ങു തരിക എന്നു പറഞ്ഞു. അവനെ അവളുടെ മടിയിൽനിന്നെടുത്തു താൻ പാൎത്തിരുന്ന മാളികമുറിയിൽ കൊണ്ടുചെന്നു തന്റെ കട്ടിലിന്മേൽ കിടത്തി.
U uningƣa: — Oƣlungni ⱪolumƣa bǝrgin, dǝp uni uning ⱪuqiⱪidin elip ɵzi olturƣan balihaniƣa elip qiⱪip ɵz orniƣa ⱪoyup,
20 അവൻ യഹോവയോടു: എന്റെ ദൈവമായ യഹോവേ, ഞാൻ വന്നുപാൎക്കുന്ന ഇവിടത്തെ വിധവയുടെ മകനെ കൊല്ലുവാൻതക്കവണ്ണം നീ അവൾക്കു അനൎത്ഥം വരുത്തിയോ എന്നു പ്രാൎത്ഥിച്ചുപറഞ്ഞു.
Pǝrwǝrdigarƣa pǝryad ⱪilip: — I Hudayim Pǝrwǝrdigar, mǝn meⱨman bolƣan bu tul hotunning oƣlini ɵltürüx bilǝn uning bexiƣimu bala qüxürdungmu? — dǝp nida ⱪildi.
21 പിന്നെ അവൻ കുട്ടിയുടെ മേൽ മൂന്നുപ്രാവശ്യം കവിണ്ണുകിടന്നു: എന്റെ ദൈവമായ യഹോവേ, ഈ കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവരുമാറാകട്ടെ എന്നു യഹോവയോടു പ്രാൎത്ഥിച്ചു.
U balining üstigǝ üq ⱪetim ɵzini qaplap, Pǝrwǝrdigarƣa pǝryad ⱪilip: — I Pǝrwǝrdigar Hudayim, bu balining jeni ɵzigǝ yǝnǝ yenip kirsun! — dǝp nida ⱪildi.
22 യഹോവ ഏലീയാവിന്റെ പ്രാൎത്ഥന കേട്ടു; കുട്ടിയുടെ പ്രാണൻ അവനിൽ മടങ്ങിവന്നു അവൻ ജീവിച്ചു.
Pǝrwǝrdigar Iliyasning pǝryadini anglidi; balining jeni uningƣa yenip kirixi bilǝn u tirildi.
23 ഏലീയാവു കുട്ടിയെ എടുത്തു മാളികയിൽനിന്നു താഴെ വീട്ടിലേക്കു കൊണ്ടുചെന്നു അവന്റെ അമ്മെക്കു കൊടുത്തു: ഇതാ, നിന്റെ മകൻ ജീവിച്ചിരിക്കുന്നു എന്നു ഏലീയാവു പറഞ്ഞു.
Iliyas balini balihanidin elip qüxüp, ɵygǝ kirip, anisiƣa tapxurup bǝrdi. Iliyas: — Mana oƣlung tiriktur, dedi.
24 സ്ത്രീ ഏലീയാവോടു: നീ ദൈവപുരുഷൻ എന്നും നിന്റെ നാവിന്മേലുള്ള യഹോവയുടെ വചനം സത്യമെന്നും ഞാൻ ഇതിനാൽ അറിയുന്നു എന്നു പറഞ്ഞു.
Ayal Iliyasⱪa: — Mǝn xu ix arⱪiliⱪ ǝmdi sening Hudaning adimi ikǝnlikingni, aƣzingdin qiⱪⱪan Pǝrwǝrdigarning sɵzi ⱨǝⱪiⱪǝt ikǝnlikini bildim, dedi.