< 1 യോഹന്നാൻ 1 >

1 ആദിമുതലുള്ളതും ഞങ്ങൾ കേട്ടതും സ്വന്തകണ്ണുകൊണ്ടു കണ്ടതും ഞങ്ങൾ നോക്കിയതും
Přinášíme a dosvědčujeme vám zvěst o tom, co bylo od počátku: o Ježíši, který je živé slovo –
2 ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവൻ പ്രത്യക്ഷമായി, ഞങ്ങൾ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങൾക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു — (aiōnios g166)
viditelný projev Otcova věčného života. Slyšeli jsme ho, viděli jsme ho, sledovali jsme ho, dotýkali jsme se ho. (aiōnios g166)
3 ഞങ്ങൾ കണ്ടും കേട്ടുമുള്ളതു നിങ്ങൾക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
Podáváme vám o něm zprávu, abyste se s námi sjednotili, jako jsme my zajedno s Otcem a s jeho Synem Ježíšem Kristem,
4 നമ്മുടെ സന്തോഷം പൂൎണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു.
aby se tím naše radost vzájemně znásobila.
5 ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങൾ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
Předáváme vám poselství, které jsme přijali od Krista: Bůh je světlo a není v něm žádná tma.
6 അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടിൽ നടക്കയും ചെയ്താൽ നാം ഭോഷ്കു പറയുന്നു; സത്യം പ്രവൎത്തിക്കുന്നതുമില്ല.
Tvrdíme-li, že máme k Bohu dobrý vztah, a přesto setrváváme ve tmě, lžeme a náš život je nepravdivý.
7 അവൻ വെളിച്ചത്തിൽ ഇരിക്കുന്നതുപോലെ നാം വെളിച്ചത്തിൽ നടക്കുന്നുവെങ്കിൽ നമുക്കു തമ്മിൽ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകലപാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
Žijeme-li však stále ve světle Boží přítomnosti, krev Ježíše Krista, jeho Syna, nás očišťuje od každého hříchu a nic neruší náš vzájemný vztah.
8 നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കിൽ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മിൽ ഇല്ലാതെയായി.
Tvrdíme-li, že nehřešíme, pak klameme sami sebe a nechceme si připustit pravdu.
9 നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കിൽ അവൻ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകലഅനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാൻ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
Jestliže však své hříchy vyznáváme, smíme se spolehnout na Boží sliby, že nás očišťuje od každé špinavosti a promíjí nám každé selhání.
10 നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കിൽ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മിൽ ഇല്ലാതെയായി.
Říkáme-li, že nic špatného neděláme, obviňujeme Boha ze lži a vůbec ho nechápeme.

< 1 യോഹന്നാൻ 1 >