< 1 കൊരിന്ത്യർ 8 >
1 വിഗ്രഹാൎപ്പിതങ്ങളുടെ കാൎയ്യം പറഞ്ഞാലോ നമുക്കെല്ലാവൎക്കും അറിവു ഉണ്ടു എന്നു നമുക്കു അറിയാം. അറിവു ചീൎപ്പിക്കുന്നു; സ്നേഹമോ ആത്മികവൎദ്ധന വരുത്തുന്നു.
Ora, no tocante ás coisas sacrificadas aos idolos, sabemos que todos temos sciencia. A sciencia incha, mas o amor edifica.
2 താൻ വല്ലതും അറിയുന്നു എന്നു ഒരുത്തന്നു തോന്നുന്നു എങ്കിൽ അറിയേണ്ടതുപോലെ അവൻ ഇന്നുവരെ ഒന്നും അറിഞ്ഞിട്ടില്ല.
E, se alguem cuida saber alguma coisa, ainda não sabe como convem saber.
3 ഒരുത്തൻ ദൈവത്തെ സ്നേഹിക്കുന്നു എങ്കിലോ അവനെ ദൈവം അറിഞ്ഞിരിക്കുന്നു.
Mas, se alguem ama a Deus, esse é conhecido d'elle.
4 വിഗ്രഹാൎപ്പിതങ്ങളെ തിന്നുന്നതിനെക്കുറിച്ചോ, ലോകത്തിൽ വിഗ്രഹം ഏതുമില്ല എന്നും ഏകദൈവമല്ലാതെ ദൈവമില്ല എന്നും നാം അറിയുന്നു. പല ദേവന്മാരും പല കൎത്താക്കന്മാരും ഉണ്ടു എന്നു പറയുന്നുവല്ലോ.
Assim que, quanto ao comer das coisas sacrificadas aos idolos, sabemos que o idolo nada é no mundo, e que não ha algum outro Deus, senão um só
5 എന്നാൽ ആകാശത്തിലോ ഭൂമിയിലോ ദേവന്മാർ എന്നു പേരുള്ളവർ ഉണ്ടെന്നുവരികിലും
Porque, ainda que haja tambem alguns que se chamem deuses, quer no céu quer na terra (como ha muitos deuses e muitos senhores),
6 പിതാവായ ഏക ദൈവമേ നമുക്കുള്ളു; അവൻ സകലത്തിന്നും കാരണഭൂതനും നാം അവന്നായി ജീവിക്കേണ്ടതും ആകുന്നു. യേശുക്രിസ്തു എന്ന ഏക കൎത്താവും നമുക്കു ഉണ്ടു; അവൻ മുഖാന്തരം സകലവും അവൻ മുഖാന്തരം നാമും ആകുന്നു.
Todavia para nós ha um só Deus, o Pae, do qual são todas as coisas, e nós para elle; e um só Senhor, Jesus Christo, pelo qual são todas as coisas, e nós por elle.
7 എന്നാൽ എല്ലാവരിലും ഈ അറിവില്ല. ചിലർ ഇന്നുവരെ വിഗ്രഹപരിചയം ഹേതുവായി വിഗ്രഹാൎപ്പിതം എന്നുവെച്ചു തിന്നുന്നു;
Mas nem em todos ha sciencia; porque alguns até agora comem com consciencia do idolo coisas sacrificadas aos idolos; e a sua consciencia, sendo fraca, fica contaminada.
8 അവരുടെ മനസ്സാക്ഷി ബലഹീനമാകയാൽ മലിനമായിത്തീരുന്നു. എന്നാൽ ആഹാരം നമ്മെ ദൈവത്തോടു അടുപ്പിക്കുന്നില്ല; തിന്നാഞ്ഞാൽ നമുക്കു നഷ്ടമില്ല; തിന്നാൽ ആദായവുമില്ല.
Ora o manjar não nos faz agradaveis a Deus, porque, se comemos, nada temos de mais, e, se não comemos, nada nos falta.
9 എന്നാൽ നിങ്ങളുടെ ഈ സ്വതന്ത്ൎയ്യം ബലഹീനന്മാൎക്കു യാതൊരു വിധത്തിലും തടങ്ങൽ ആയി വരാതിരിപ്പാൻ നോക്കുവിൻ.
Mas vêde que esse vosso poder não seja d'alguma maneira escandalo para os fracos.
10 അറിവുള്ളവനായ നീ ക്ഷേത്രത്തിൽ ഭക്ഷണത്തിന്നിരിക്കുന്നതു ഒരുത്തൻ കണ്ടാൽ, ബലഹീനനെങ്കിൽ അവന്റെ മനസ്സാക്ഷി വിഗ്രഹാൎപ്പിതങ്ങളെ തിന്നുവാൻ തക്കവണ്ണം ഉറെക്കയില്ലയോ?
Porque, se alguem te vir a ti, que tens sciencia, assentado á mesa no templo dos idolos, não será a consciencia do que é fraco induzida a comer das coisas sacrificadas aos idolos?
11 ആൎക്കുവേണ്ടി ക്രിസ്തു മരിച്ചുവോ, ആ ബലഹീനസഹോദരൻ ഇങ്ങനെ നിന്റെ അറിവിനാൽ നശിച്ചു പോകുന്നു.
E pela tua sciencia perecerá o irmão fraco, pelo qual Christo morreu?
12 ഇങ്ങനെ സഹോദരന്മാരുടെ നേരെ പാപം ചെയ്തു, അവരുടെ ബലഹീന മനസ്സാക്ഷിയെ ദണ്ഡിപ്പിക്കുമ്പോൾ നിങ്ങൾ ക്രിസ്തുവിനോടു പാപം ചെയ്യുന്നു.
Ora, peccando assim contra os irmãos, e ferindo a sua fraca consciencia, peccaes contra Christo.
13 ആകയാൽ ആഹാരം എന്റെ സഹോദരന്നു ഇടൎച്ചയായിത്തീരും എങ്കിൽ എന്റെ സഹോദരന്നു ഇടൎച്ച വരുത്താതിരിക്കേണ്ടതിന്നു ഞാൻ ഒരുനാളും മാംസം തിന്നുകയില്ല. (aiōn )
Pelo que, se o manjar escandalizar a meu irmão, nunca mais comerei carne, para que meu irmão se não escandalize. (aiōn )