< 1 കൊരിന്ത്യർ 7 >

1 നിങ്ങൾ എഴുതി അയച്ച സംഗതികളെക്കുറിച്ചു എന്റെ അഭിപ്രായം എന്തെന്നാൽ: സ്ത്രീയെ തൊടാതിരിക്കുന്നതു മനുഷ്യന്നു നല്ലതു.
ⲁ̅ⲉⲧⲃⲉ ⲛⲉⲛⲧⲁⲧⲉⲧⲛⲥϩⲁⲓⲥⲟⲩ ⲇⲉ ⲛⲁⲓ ⲛⲁⲛⲟⲩⲥ ⲙⲡⲣⲱⲙⲉ ⲉⲧⲙϫⲱϩ ⲉⲥϩⲓⲙⲉ
2 എങ്കിലും ദുൎന്നടപ്പുനിമിത്തം ഓരോരുത്തന്നു സ്വന്തഭാൎയ്യയും ഓരോരുത്തിക്കു സ്വന്തഭൎത്താവും ഉണ്ടായിരിക്കട്ടെ.
ⲃ̅ⲉⲧⲃⲉ ⲙⲡⲟⲣⲛⲉⲓⲁ ⲇⲉ ⲙⲁⲣⲉ ⲡⲟⲩⲁ ⲡⲟⲩⲁ ϫⲓ ⲛⲁϥ ⲛⲧⲉϥⲥϩⲓⲙⲉ ⲁⲩⲱ ⲙⲁⲣⲉ ⲧⲟⲩⲉⲓ ⲧⲟⲩⲉⲓ ϫⲓ ⲛⲁⲥ ⲙⲡⲉⲥϩⲁⲓ
3 ഭൎത്താവു ഭാൎയ്യക്കും ഭാൎയ്യ ഭൎത്താവിന്നും കടബെട്ടിരിക്കുന്നതു ചെയ്യട്ടെ.
ⲅ̅ⲡϩⲟⲟⲩⲧ ⲙⲁⲣⲉϥϯ ⲙⲡⲉⲧⲉⲣⲟϥ ⲛⲧⲉϥⲥϩⲓⲙⲉ ϩⲟⲙⲟⲓⲱⲥ ⲇⲉ ⲧⲕⲉⲥϩⲓⲙⲉ ⲙⲁⲣⲉⲥϯ ⲙⲡⲉⲧⲉⲣⲟⲥ ⲙⲡⲉⲥϩⲁⲓ
4 ഭാൎയ്യയുടെ ശരീരത്തിന്മേൽ അവൾക്കല്ല ഭൎത്താവിന്നത്രേ അധികാരമുള്ളതു; അങ്ങനെ ഭൎത്താവിന്റെ ശരീരത്തിന്മേൽ അവന്നല്ല ഭാൎയ്യക്കത്രേ അധികാരം.
ⲇ̅ⲧⲉⲥϩⲓⲙⲉ ⲟⲙⲡϫⲟⲉⲓⲥ ⲁⲛ ⲙⲡⲉⲥⲥⲱⲙⲁ ⲁⲗⲗⲁ ⲡⲉⲥϩⲁⲓ ⲡⲉ ϩⲟⲙⲟⲓⲱⲥ ⲇⲉ ⲙⲡϩⲁⲓ ⲟⲙⲡϫⲟⲉⲓⲥ ⲁⲛ ⲙⲡⲉϥⲥⲱⲙⲁ ⲁⲗⲗⲁ ⲧⲉϥⲥϩⲓⲙⲉ ⲧⲉ
5 പ്രാൎത്ഥനെക്കു അവസരമുണ്ടാവാൻ ഒരു സമയത്തേക്കു പരസ്പരസമ്മതത്തോടെ അല്ലാതെ തമ്മിൽ വേറുപെട്ടിരിക്കരുതു; നിങ്ങളുടെ അജിതേന്ദ്രിയത്വം നിമിത്തം സാത്താൻ നിങ്ങളെ പരീക്ഷിക്കാതിരിക്കേണ്ടതിന്നു വീണ്ടും ചേൎന്നിരിപ്പിൻ.
ⲉ̅ⲙⲡⲣϥⲉϭ ⲛⲉⲧⲛⲉⲣⲏⲩ ⲉⲓⲙⲏⲧⲓ ϩⲛ ⲟⲩϣⲱⲛⲃ ⲡⲣⲟⲥ ⲟⲩⲟⲉⲓϣ ϫⲉ ⲉⲧⲉⲧⲛⲉⲥⲣϥⲉ ⲉⲡⲉϣⲗⲏⲗ ⲁⲩⲱ ⲟⲛ ⲛⲧⲉⲧⲛⲉⲓ ⲉⲧⲟⲩⲉⲛ ⲛⲉⲧⲛⲉⲣⲏⲩ ϫⲉ ⲛⲛⲉ ⲡⲥⲁⲧⲁⲛⲁⲥ ⲡⲉⲓⲣⲁⲍⲉ ⲙⲙⲱⲧⲛ ⲉⲧⲃⲉ ⲧⲉⲧⲛⲙⲛⲧⲁⲧⲁⲙⲁϩⲧⲉ
6 ഞാൻ ഇതു കല്പനയായിട്ടല്ല അനുവാദമായിട്ടത്രേ പറയുന്നതു.
ⲋ̅ⲡⲁⲓ ⲇⲉ ⲉⲓϫⲱ ⲙⲙⲟϥ ⲕⲁⲧⲁ ⲟⲩⲥⲩⲛⲅⲛⲱⲙⲏ ⲛⲕⲁⲧⲁ ⲟⲩⲉϩⲥⲁϩⲛⲉ ⲁⲛ
7 സകല മനുഷ്യരും എന്നെപ്പോലെ ആയിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. എങ്കിലും ഒരുവന്നു ഇങ്ങനെയും ഒരുവന്നു അങ്ങനെയും താന്താന്റെ കൃപാവരം ദൈവം നല്കിയിരിക്കുന്നു.
ⲍ̅ϯⲟⲩⲱϣ ⲅⲁⲣ ⲉⲧⲣⲉ ⲣⲱⲙⲉ ⲛⲓⲙ ϣⲱⲡⲉ ⲛⲧⲁϩⲉ ⲁⲗⲗⲁ ⲟⲩⲛⲧⲉ ⲡⲟⲩⲁ ⲡⲟⲩⲁ ⲟⲩⲭⲁⲣⲓⲥⲙⲁ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲛⲟⲩⲧⲉ ⲟⲩⲁ ⲙⲉⲛ ϩⲓⲛⲁⲓ ⲕⲉⲧ ⲇⲉ ⲛⲧⲉⲓϩⲉ
8 വിവാഹം കഴിയാത്തവരോടും വിധവമാരോടും: അവർ എന്നെപ്പോലെ പാൎത്തുകൊണ്ടാൽ അവൎക്കു കൊള്ളാം എന്നു ഞാൻ പറയുന്നു.
ⲏ̅ϯϫⲱ ⲇⲉ ⲙⲙⲟⲥ ⲛⲛⲉⲧⲉⲙⲛⲧⲟⲩ ⲥϩⲓⲙⲉ ⲙⲛ ⲛⲉⲭⲏⲣⲁ ϫⲉ ⲛⲁⲛⲟⲩⲥ ⲛⲁⲩ ⲉϭⲱ ⲛⲧⲁϩⲉ ϩⲱ
9 ജിതേന്ദ്രിയത്വമില്ലെങ്കിലോ അവർ വിവാഹം ചെയ്യട്ടെ; അഴലുന്നതിനെക്കാൾ വിവാഹം ചെയ്യുന്നതു നല്ലതു.
ⲑ̅ⲉϣⲱⲡⲉ ⲇⲉ ⲉⲛⲥⲉⲛⲁⲉϣⲉⲅⲕⲣⲁⲧⲉⲩⲉ ⲁⲛ ⲙⲙⲟⲟⲩ ⲙⲁⲣⲟⲩϫⲓ ⲛⲁⲛⲟⲩ ϫⲓ ⲅⲁⲣ ⲉϩⲟⲩⲉⲣⲱⲕϩ
10 വിവാഹം കഴിഞ്ഞവരോടോ ഞാനല്ല കൎത്താവു തന്നേ കല്പിക്കുന്നതു:
ⲓ̅ⲛⲉⲛⲧⲁⲩϫⲓ ⲇⲉ ϯⲡⲁⲣⲁⲅⲅⲉⲓⲗⲉ ⲛⲁⲩ ⲁⲛⲟⲕ ⲁⲛ ⲁⲗⲗⲁ ⲡϫⲟⲉⲓⲥ ⲉⲧⲙⲧⲣⲉ ⲧⲉⲥϩⲓⲙⲉ ⲡⲱⲣϫ ⲉⲡⲉⲥϩⲁⲓ
11 ഭാൎയ്യ ഭൎത്താവിനെ വേറുപിരിയരുതു; പിരിഞ്ഞു എന്നു വരികിലോ വിവാഹംകൂടാതെ പാൎക്കേണം; അല്ലെന്നു വരികിൽ ഭൎത്താവോടു നിരന്നുകൊള്ളേണം; ഭൎത്താവു ഭാൎയ്യയെ ഉപേക്ഷിക്കയുമരുതു.
ⲓ̅ⲁ̅ⲉϣⲱⲡⲉ ⲇⲉ ⲉⲥϣⲁⲛⲡⲱⲣϫ ⲙⲁⲣⲉⲥϭⲱ ⲛⲧⲉⲓϩⲉ ⲏ ⲛⲥϩⲱⲧⲡ ⲉⲡⲉⲥϩⲁⲓ ⲁⲩⲱ ⲡϩⲟⲟⲩⲧ ⲉⲧⲙⲧⲣⲉϥⲕⲱ ⲛⲥⲱϥ ⲛⲧⲉϥⲥϩⲓⲙⲉ
12 എന്നാൽ ശേഷമുള്ളവരോടു കൎത്താവല്ല ഞാൻ തന്നേ പറയുന്നതു: ഒരു സഹോദരന്നു അവിശ്വാസിയായ ഭാൎയ്യ ഉണ്ടായിരിക്കയും അവൾ അവനോടുകൂടെ പാൎപ്പാൻ സമ്മതിക്കയും ചെയ്താൽ അവളെ ഉപേക്ഷിക്കരുതു.
ⲓ̅ⲃ̅ϯϫⲱ ⲇⲉ ⲙⲙⲟⲥ ⲙⲡⲕⲉⲥⲉⲉⲡⲉ ⲁⲛⲟⲕ ⲙⲡϫⲟⲉⲓⲥ ⲁⲛ ϫⲉ ⲉϣⲱⲡⲉ ⲟⲩⲥⲟⲛ ⲉⲩⲛⲧⲁϥ ⲙⲙⲁⲩ ⲛⲟⲩⲥϩⲓⲙⲉ ⲛⲁⲡⲓⲥⲧⲟⲥ ⲁⲩⲱ ⲉⲥⲟⲩⲱϣ ⲉϭⲱ ⲛⲙⲙⲁϥ ⲙⲡⲣⲧⲣⲉϥⲗⲟ ϩⲁⲣⲟⲥ
13 അവിശ്വസിയായ ഭൎത്താവുള്ള ഒരു സ്ത്രീയും, അവൻ അവളോടുകൂടെ പാൎപ്പാൻ സമ്മതിക്കുന്നു എങ്കിൽ, ഭൎത്താവിനെ ഉപേക്ഷിക്കരുതു.
ⲓ̅ⲅ̅ⲁⲩⲱ ⲉϣⲱⲡⲉ ⲟⲩⲥϩⲓⲙⲉ ⲉⲩⲛⲧⲁⲥ ⲙⲙⲁⲩ ⲛⲟⲩϩⲁⲓ ⲛⲁⲡⲓⲥⲧⲟⲥ ⲉϥⲟⲩⲱϣ ⲉϭⲱ ⲛⲙⲙⲁⲥ ⲙⲡⲣⲧⲣⲉⲥⲗⲟ ϩⲁ ⲡϩⲁⲓ
14 അവിശ്വാസിയായ ഭൎത്താവു ഭാൎയ്യ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടും അവിശ്വാസിയായ ഭാൎയ്യ സഹോദരൻ മുഖാന്തരം വിശുദ്ധീകരിക്കപ്പെട്ടുമിരിക്കുന്നു; അല്ലെങ്കിൽ നിങ്ങളുടെ മക്കൾ അശുദ്ധർ എന്നു വരും; ഇപ്പോഴോ അവർ വിശുദ്ധർ ആകുന്നു.
ⲓ̅ⲇ̅ⲁϥⲧⲃⲃⲟ ⲅⲁⲣ ⲛϭⲓ ⲡϩⲁⲓ ⲛⲁⲡⲓⲥⲧⲟⲥ ϩⲛ ⲧⲉⲥϩⲓⲙⲉ ⲁⲩⲱ ⲁⲥⲧⲃⲃⲟ ⲛϭⲓ ⲧⲉⲥϩⲓⲙⲉ ⲛⲁⲡⲓⲥⲧⲟⲥ ϩⲙ ⲡⲥⲟⲛ ⲉϣϫⲉ ⲙⲡⲉ ⲉⲓⲉ ⲛⲉⲧⲛϣⲏⲣⲉ ϩⲉⲛⲁⲕⲁⲑⲁⲣⲧⲟⲛ ⲛⲉ ⲧⲉⲛⲟⲩ ⲇⲉ ⲥⲉⲟⲩⲁⲁⲃ
15 അവിശ്വാസി വേറുപിരിയുന്നു എങ്കിൽ പിരിയട്ടെ; ഈ വകയിൽ സഹോദരനോ സഹോദരിയോ ബദ്ധരായിരിക്കുന്നില്ല; എന്നാൽ സമാധാനത്തിൽ ജീവിപ്പാൻ ദൈവം നമ്മെ വിളിച്ചിരിക്കുന്നു.
ⲓ̅ⲉ̅ⲉϣϫⲉ ⲡⲁⲡⲓⲥⲧⲟⲥ ⲇⲉ ⲛⲁⲡⲱⲣϫ ⲙⲁⲣⲉϥⲡⲱⲣϫ ⲉⲛϥⲟ ⲁⲛ ⲛϩⲙϩⲁⲗ ⲛϭⲓ ⲡⲥⲟⲛ ⲏ ⲧⲥⲱⲛⲉ ϩⲛ ⲛⲉⲉⲓϩⲱⲃ ⲛⲧⲉⲓⲙⲓⲛⲉ ⲛⲧⲁⲡϫⲟⲉⲓⲥ ⲅⲁⲣ ⲧⲁϩⲙⲛ ϩⲛ ⲟⲩⲉⲓⲣⲏⲛⲏ
16 സ്ത്രീയേ, നീ ഭൎത്താവിന്നു രക്ഷവരുത്തും എന്നു നിനക്കു എങ്ങനെ അറിയാം? പുരുഷാ, നീ ഭാൎയ്യക്കു രക്ഷ വരുത്തും എന്നു നിനക്കു എങ്ങനെ അറിയാം?
ⲓ̅ⲋ̅ⲟⲩ ⲅⲁⲣ ⲡⲉⲧⲉⲣⲉ ⲥⲟⲟⲩⲛ ⲙⲙⲟϥ ⲧⲉⲥϩⲓⲙⲉ ⲙⲏ ⲧⲉⲛⲁϣⲧⲟⲩϫⲉ ⲡⲟⲩϩⲁⲓ ⲁⲩⲱ ⲟⲩ ⲡⲉⲧⲕⲥⲟⲟⲩⲛ ⲙⲙⲟϥ ⲡϩⲁⲓ ⲙⲏ ⲕⲛⲁϣⲧⲟⲩϫⲉ ⲧⲉⲕⲥϩⲓⲙⲉ
17 എന്നാൽ ഓരോരുത്തന്നു കൎത്താവു വിഭാഗിച്ചുകൊടുത്തതുപോലെയും ഓരോരുത്തനെ ദൈവം വിളിച്ചതുപോലെയും അവനവൻ നടക്കട്ടെ; ഇങ്ങനെ ആകുന്നു ഞാൻ സകല സഭകളിലും ആജ്ഞാപിക്കുന്നതു.
ⲓ̅ⲍ̅ⲉⲓⲙⲏ ⲛⲑⲉ ⲉⲛⲧⲁ ⲡϫⲟⲉⲓⲥ ⲧⲉϣ ⲡⲟⲩⲁ ⲡⲟⲩⲁ ⲙⲙⲟⲥ ⲡⲟⲩⲁ ⲡⲟⲩⲁ ⲛⲑⲉ ⲉⲛⲧⲁ ⲡⲛⲟⲩⲧⲉ ⲧⲁϩⲙⲉϥ ⲙⲁⲣⲉϥⲙⲟⲟϣⲉ ⲙⲙⲟⲥ ⲁⲩⲱ ⲧⲁⲓ ⲧⲉ ⲑⲉ ⲉϯⲧⲱϣ ⲙⲙⲟⲥ ϩⲛ ⲛⲉⲕⲕⲗⲏⲥⲓⲁ ⲛⲓⲙ
18 ഒരുത്തൻ പരിച്ഛേദനയോടെ വിളിക്കപ്പെട്ടുവോ? അഗ്രചൎമ്മം വരുത്തരുതു; ഒരുത്തൻ അഗ്രചൎമ്മത്തോടെ വിളിക്കപ്പെട്ടുവോ? പരിച്ഛേദന ഏൽക്കരുതു.
ⲓ̅ⲏ̅ⲁⲩⲧⲉϩⲙ ⲟⲩⲁ ⲉϥⲥⲃⲃⲏⲩ ⲙⲡⲣⲧⲣⲉϥϩⲟⲃⲥϥ ⲁⲩⲧⲉϩⲙ ⲟⲩⲁ ⲉϥⲟ ⲛⲁⲧⲥⲃⲃⲉ ⲙⲡⲣⲧⲣⲉϥⲥⲃⲃⲏⲧϥ
19 പരിച്ഛേദന ഒന്നുമില്ല, അഗ്രചൎമ്മവും ഒന്നുമില്ല, ദൈവകല്പന പ്രമാണിക്കുന്നതത്രേ കാൎയ്യം.
ⲓ̅ⲑ̅ⲡⲥⲃⲃⲉ ⲟⲩⲗⲁⲁⲩ ⲡⲉ ⲁⲩⲱ ⲧⲙⲛⲧⲁⲧⲥⲃⲃⲉ ⲟⲩⲗⲁⲁⲩ ⲧⲉ ⲁⲗⲗⲁ ⲡϩⲁⲣⲉϩ ⲉⲛⲉⲛⲧⲟⲗⲏ ⲙⲡⲛⲟⲩⲧⲉ ⲡⲉ
20 ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ വസിച്ചുകൊള്ളട്ടെ.
ⲕ̅ⲡⲟⲩⲁ ⲡⲟⲩⲁ ϩⲙ ⲡⲧⲱϩⲙ ⲉⲛⲧⲁⲩⲧⲁϩⲙⲉϥ ⲛϩⲏⲧϥ ⲙⲁⲣⲉϥϭⲱ ⲛϩⲏⲧϥ
21 നീ ദാസനായി വിളിക്കപ്പെട്ടുവോ? വ്യസനിക്കരുതു. സ്വതന്ത്രൻ ആകുവാൻ കഴിയുമെങ്കിലും അതിൽ തന്നേ ഇരുന്നുകൊൾക.
ⲕ̅ⲁ̅ⲁⲩⲧⲁϩⲙⲉⲕ ⲉⲕⲟ ⲛϩⲙϩⲁⲗ ⲙⲡⲣⲧⲣⲉϥⲣⲣⲟⲟⲩϣ ⲛⲁⲕ ⲁⲗⲗⲁ ⲕⲁⲛ ⲉϣⲱⲡⲉ ⲟⲩⲛϭⲟⲙ ⲙⲙⲟⲕ ⲉⲣⲣⲙϩⲉ ⲭⲣⲱ ⲛϩⲟⲩⲟ
22 ദാസനായി കൎത്താവിൽ വിളിക്കപ്പെട്ടവൻ കൎത്താവിന്റെ സ്വതന്ത്രൻ ആകുന്നു. അങ്ങനെ തന്നേ സ്വതന്ത്രനായി വിളിക്കപ്പെട്ടവൻ ക്രിസ്തുവിന്റെ ദാസനാകുന്നു.
ⲕ̅ⲃ̅ⲡϩⲙϩⲁⲗ ⲅⲁⲣ ⲉⲛⲧⲁⲩⲧⲁϩⲙⲉϥ ϩⲙ ⲡϫⲟⲉⲓⲥ ⲡⲁ ⲡⲉⲗⲉⲩⲑⲉⲣⲟⲥ ⲙⲡϫⲟⲉⲓⲥ ⲡⲉ ϩⲟⲙⲟⲓⲱⲥ ⲡⲣⲙϩⲉ ⲉⲛⲧⲁⲩⲧⲁϩⲙⲉϥ ⲡϩⲙϩⲁⲗ ⲙⲡⲉⲭⲥ ⲡⲉ
23 നിങ്ങളെ വിലെക്കുവാങ്ങിയിരിക്കുന്നു; മനുഷ്യൎക്കു ദാസന്മാരാകരുതു.
ⲕ̅ⲅ̅ⲁⲩϣⲉⲡ ⲧⲏⲩⲧⲛ ϩⲁ ⲟⲩⲁⲥⲟⲩ ⲙⲡⲣϣⲱⲡⲉ ⲛϩⲙϩⲁⲗ ⲛⲣⲱⲙⲉ
24 സഹോദരന്മാരേ, ഓരോരുത്തൻ വിളിക്കപ്പെട്ട സ്ഥിതിയിൽ തന്നേ ദൈവസന്നിധിയിൽ വസിക്കട്ടെ.
ⲕ̅ⲇ̅ⲡⲟⲩⲁ ⲡⲟⲩⲁ ϩⲙ ⲡⲉⲛⲧⲁⲩⲧⲁϩⲙⲉϥ ⲛϩⲏⲧϥ ⲛⲁⲥⲛⲏⲩ ⲙⲁⲣⲉϥϭⲱ ϩⲙ ⲡⲁⲓ ⲛⲛⲁϩⲣⲙ ⲡⲛⲟⲩⲧⲉ
25 കന്യകമാരെക്കുറിച്ചു എനിക്കു കൎത്താവിന്റെ കല്പനയില്ല; എങ്കിലും വിശ്വസ്തൻ ആകുവാന്തക്കവണ്ണം കൎത്താവിന്റെ കരുണ ലഭിച്ചവനായി ഞാൻ അഭിപ്രായം പറയുന്നു.
ⲕ̅ⲉ̅ⲉⲧⲃⲉ ⲙⲡⲁⲣⲑⲉⲛⲟⲥ ⲇⲉ ⲙⲛⲧⲁⲓ ⲟⲩⲉϩⲥⲁϩⲛⲉ ⲙⲙⲁⲩ ⲛⲧⲉ ⲡϫⲟⲉⲓⲥ ϯϯ ⲇⲉ ⲛⲟⲩⲅⲛⲱⲙⲏ ϩⲱⲥ ⲉⲁⲩⲛⲁ ⲛⲁⲓ ϩⲓⲧⲙ ⲡϫⲟⲉⲓⲥ ⲉⲣⲡⲓⲥⲧⲟⲥ
26 ഇപ്പോഴത്തെ കഷ്ടത നിമിത്തം ഞാൻ പറഞ്ഞതുപോലെ മനുഷ്യൻ അങ്ങനെ തന്നേ ഇരിക്കുന്നതു അവന്നു നന്നു എന്നു എനിക്കു തോന്നുന്നു.
ⲕ̅ⲋ̅ϯⲙⲉⲉⲩⲉ ϭⲉ ϫⲉ ⲛⲁⲛⲟⲩ ⲡⲁⲓ ⲉⲧⲃⲉ ⲧⲁⲛⲁⲅⲕⲏ ⲉⲧϣⲟⲟⲡ ϫⲉ ⲛⲁⲛⲟⲩⲥ ⲙⲡⲣⲱⲙⲉ ⲉϭⲱ ⲛⲧⲉⲓϩⲉ
27 നീ ഭാൎയ്യയോടു ബന്ധിക്കപ്പെട്ടിരിക്കുന്നുവോ? വേറുപാടു അന്വേഷിക്കരുതു. നീ ഭാൎയ്യ ഇല്ലാത്തവനോ? ഭാൎയ്യയെ അന്വേഷിക്കരുതു.
ⲕ̅ⲍ̅ⲕⲙⲏⲣ ⲉⲥϩⲓⲙⲉ ⲙⲡⲣϣⲓⲛⲉ ⲛⲥⲁⲃⲱⲗ ⲕⲃⲏⲗ ⲉⲃⲟⲗ ⲛⲥϩⲓⲙⲉ ⲙⲡⲣϣⲓⲛⲉ ⲛⲥⲁ ⲥϩⲓⲙⲉ
28 നീ വിവാഹം ചെയ്താലും ദോഷമില്ല; കന്യകയും വിവാഹം ചെയ്താൽ ദോഷമില്ല; എങ്കിലും ഇങ്ങനെയുള്ളവൎക്കു ജഡത്തിൽ കഷ്ടത ഉണ്ടാകും; അതു നിങ്ങൾക്കു വരരുതു എന്നു എന്റെ ആഗ്രഹം.
ⲕ̅ⲏ̅ⲉϣⲱⲡⲉ ⲇⲉ ⲉⲕϣⲁⲛϫⲓ ⲙⲡⲕⲣⲛⲟⲃⲉ ⲁⲩⲱ ⲉⲥϣⲁⲛϫⲓ ⲛϭⲓ ⲧⲡⲁⲣⲑⲉⲛⲟⲥ ⲙⲡⲥⲣⲛⲟⲃⲉ ⲛⲁⲓ ⲇⲉ ⲛⲧⲉⲉⲓⲙⲓⲛⲉ ⲛⲁϣⲉ ⲡⲑⲗⲓⲯⲓⲥ ϩⲛ ⲧⲉⲩⲥⲁⲣⲝ ⲁⲛⲟⲕ ⲇⲉ ϯϯⲥⲟ ⲉⲣⲱⲧⲛ
29 എന്നാൽ സഹോദരന്മാരേ, ഇതൊന്നു ഞാൻ പറയുന്നു: കാലം ചുരുങ്ങിയിരിക്കുന്നു;
ⲕ̅ⲑ̅ⲡⲁⲓ ⲇⲉ ⲉⲓϫⲱ ⲙⲙⲟϥ ⲛⲁⲥⲛⲏⲩ ϫⲉ ⲡⲉⲩⲟⲉⲓϣ ⲛⲟⲗⲕ ⲡⲉ ϫⲉⲕⲁⲥ ϭⲉ ⲛⲕⲟⲟⲩⲉ ⲉⲧⲉⲩⲛⲧⲟⲩ ⲥϩⲓⲙⲉ ⲙⲙⲁⲩ ⲛⲥⲉⲣⲑⲉ ⲛⲛⲉⲧⲉⲙⲛⲧⲁⲩ
30 ഇനി ഭാൎയ്യമാരുള്ളവർ ഇല്ലാത്തവരെപ്പോലെയും കരയുന്നവർ കരയാത്തവരെപ്പോലെയും സന്തോഷിക്കുന്നവർ സന്തോഷിക്കാത്തവരെപ്പോലെയും വിലെക്കു വാങ്ങുന്നവർ കൈവശമാക്കാത്തവരെപ്പോലെയും
ⲗ̅ⲁⲩⲱ ⲛⲉⲧⲣⲓⲙⲉ ϩⲱⲥ ⲉⲛⲥⲉⲣⲓⲙⲉ ⲁⲛ ⲁⲩⲱ ⲛⲉⲧⲣⲁϣⲉ ϩⲱⲥ ⲉⲛⲥⲉⲣⲁϣⲉ ⲁⲛ ⲁⲩⲱ ⲛⲉⲧϣⲱⲡ ϩⲱⲥ ⲉⲛⲥⲉⲁⲙⲁϩⲧⲉ ⲁⲛ
31 ലോകത്തെ അനുഭവിക്കുന്നവർ അതിനെ അനുഭവിക്കാത്തവരെപ്പോലെയും ആയിരിക്കേണം. ഈ ലോകത്തിന്റെ രൂപം ഒഴിഞ്ഞുപോകുന്നുവല്ലോ.
ⲗ̅ⲁ̅ⲁⲩⲱ ⲛⲉⲧⲭⲣⲱ ⲙⲡⲉⲉⲓⲕⲟⲥⲙⲟⲥ ϩⲱⲥ ⲉⲛⲥⲉⲭⲣⲱ ⲁⲛ ϥⲛⲁⲡⲁⲣⲁⲅⲉ ⲅⲁⲣ ⲛϭⲓ ⲡⲉⲥⲭⲏⲙⲁ ⲙⲡⲉⲓⲕⲟⲥⲙⲟⲥ
32 നിങ്ങൾ ചിന്താകുലമില്ലാത്തവരായിരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു. വിവാഹം ചെയ്യാത്തവൻ കൎത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു കൎത്താവിന്നുള്ളതു ചിന്തിക്കുന്നു;
ⲗ̅ⲃ̅ϯⲟⲩⲉϣ ⲧⲏⲩⲧⲛ ⲇⲉ ⲉⲧⲣⲉⲧⲉⲧⲛϣⲱⲡⲉ ⲛⲁⲧⲣⲟⲟⲩϣ ⲡⲉⲧⲉⲙⲛⲧϥ ⲥϩⲓⲙⲉ ϥϥⲓⲣⲟⲟⲩϣ ⲉⲛⲁ ⲡϫⲟⲉⲓⲥ ϫⲉ ⲉϥⲛⲁⲁⲣⲉⲥⲕⲉ ⲙⲡϫⲟⲉⲓⲥ ⲛⲁϣ ⲛϩⲉ
33 വിവാഹം ചെയ്തവൻ ഭാൎയ്യയെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
ⲗ̅ⲅ̅ⲡⲉⲛⲧⲁϥϫⲓ ⲇⲉ ϥϥⲓⲣⲟⲟⲩϣ ⲉⲛⲁ ⲡⲕⲟⲥⲙⲟⲥ ϫⲉ ⲉϥⲛⲁⲁⲣⲉⲥⲕⲉ ⲛⲧⲉϥⲥϩⲓⲙⲉ ⲛⲁϣ ⲛϩⲉ
34 അതുപോലെ ഭാൎയ്യയായവൾക്കും കന്യകെക്കും തമ്മിൽ വ്യത്യാസം ഉണ്ടു. വിവാഹം കഴിയാത്തവൾ ശരീരത്തിലും ആത്മാവിലും വിശുദ്ധയാകേണ്ടതിന്നു കൎത്താവിന്നുള്ളതു ചിന്തിക്കുന്നു; വിവാഹം കഴിഞ്ഞവൾ ഭൎത്താവിനെ എങ്ങനെ പ്രസാദിപ്പിക്കും എന്നുവെച്ചു ലോകത്തിന്നുള്ളതു ചിന്തിക്കുന്നു.
ⲗ̅ⲇ̅ⲁⲩⲱ ϥⲡⲏϣ ⲁⲩⲱ ⲧⲉⲥϩⲓⲙⲉ ⲉⲧⲉⲙⲛⲧⲥ ϩⲁⲓ ⲙⲛ ⲧⲡⲁⲣⲑⲉⲛⲟⲥ ϥⲓⲣⲟⲟⲩϣ ⲉⲛⲁ ⲡϫⲟⲉⲓⲥ ϫⲉⲕⲁⲥ ⲉⲥⲉϣⲱⲡⲉ ⲉⲥⲟⲩⲁⲁⲃ ϩⲙ ⲡⲉⲥⲥⲱⲙⲁ ⲙⲛ ⲡⲉⲥⲡⲛⲁ ⲧⲉⲛⲧⲁⲥϫⲓϩⲁⲓ ⲇⲉ ϥⲓⲣⲟⲟⲩϣ ⲉⲛⲁ ⲡⲕⲟⲥⲙⲟⲥ ϫⲉ ⲛⲁϣ ⲛϩⲉ ⲉⲥⲛⲁⲁⲣⲉⲥⲕⲉ ⲙⲡⲉⲥϩⲁⲓ
35 ഞാൻ ഇതു നിങ്ങൾക്കു കുടുക്കിടുവാനല്ല, യോഗ്യത വിചാരിച്ചും നിങ്ങൾ ചാപല്യം കൂടാതെ കൎത്താവിങ്കൽ സ്ഥിരമായ് വസിക്കേണ്ടതിന്നും നിങ്ങളുടെ ഉപകാരത്തിന്നായിട്ടത്രേ പറയുന്നതു.
ⲗ̅ⲉ̅ⲉⲓϫⲱ ⲇⲉ ⲙⲡⲁⲓ ⲉⲧⲉⲧⲛⲛⲟϥⲣⲉ ϫⲉⲕⲁⲥ ⲁⲛ ⲉⲓⲉϯ ⲛⲟⲩⲉⲗⲱ ⲉϩⲏⲧ ⲧⲏⲩⲧⲛ ⲁⲗⲗⲁ ⲡⲣⲟⲥⲟⲩⲧⲥⲁⲛⲟ ⲙⲛⲧϭⲓⲛⲁϩⲉⲣⲁⲧⲕ ⲉⲡϫⲟⲉⲓⲥ ⲕⲁⲗⲱⲥ ⲁϫⲛⲣⲟⲟⲩϣ
36 എന്നാൽ ഒരുത്തൻ തന്റെ കന്യകെക്കു പ്രായം കടന്നാൽ താൻ ചെയ്യുന്നതു അയോഗ്യം എന്നു നിരൂപിക്കുന്നു എങ്കിൽ അങ്ങനെ വേണ്ടിവന്നാൽ ഇഷ്ടംപോലെ ചെയ്യട്ടെ; അവൻ ദോഷം ചെയ്യുന്നില്ല; അവർ വിവാഹം ചെയ്യട്ടെ.
ⲗ̅ⲋ̅ⲉϣϫⲉ ⲟⲩⲛ ⲟⲩⲁ ⲇⲉ ϫⲱ ⲙⲙⲟⲥ ϫⲉ ϥϣⲓⲡⲉ ⲉϫⲛ ⲧⲉϥϣⲉⲉⲣⲉ ⲉϣⲱⲡⲉ ⲁⲥⲣⲛⲟϭ ⲁⲩⲱ ⲧⲁⲓ ⲧⲉ ⲑⲉ ⲉⲧϣϣⲉ ⲉϣⲱⲡⲉ ⲡⲉⲧϥⲟⲩⲁϣϥ ⲙⲁⲣⲉϥⲁⲁϥ ⲛϥⲣⲛⲟⲃⲉ ⲁⲛ ⲙⲁⲣⲟⲩϫⲓ
37 എങ്കിലും നിൎബ്ബന്ധമില്ലാതെ തന്റെ ഇഷ്ടം നടത്തുവാൻ അധികാരമുള്ളവനും ഹൃദയത്തിൽ സ്ഥിരതയുള്ളവനുമായ ഒരുവൻ തന്റെ കന്യകയെ സൂക്ഷിച്ചുകൊൾവാൻ സ്വന്ത ഹൃദയത്തിൽ നിൎണ്ണയിച്ചു എങ്കിൽ അവൻ ചെയ്യുന്നതു നന്നു.
ⲗ̅ⲍ̅ⲡⲉⲛⲧⲁϥⲁϩⲉ ⲇⲉ ⲉⲣⲁⲧϥ ϩⲙ ⲡⲉϥϩⲏⲧ ⲉϥⲧⲁϫⲣⲏⲩ ⲉⲙⲛϩⲧⲟⲣ ⲉⲣⲟϥ ⲟⲩⲛⲧϥ ⲉⲝⲟⲩⲥⲓⲁ ⲇⲉ ⲙⲙⲁⲩ ⲉⲧⲃⲉ ⲡⲉϥⲟⲩⲱϣ ⲙⲙⲓⲛ ⲙⲙⲟϥ ⲁⲩⲱ ⲁϥⲕⲣⲓⲛⲉ ⲙⲡⲁⲓ ϩⲙ ⲡⲉϥϩⲏⲧ ⲉϩⲁⲣⲉϩ ⲉⲧⲉϥϣⲉⲉⲣⲉ ⲕⲁⲗⲱⲥ ϥⲛⲁⲁⲁⲥ
38 അങ്ങനെ ഒരുത്തൻ തന്റെ കന്യകയെ വിവാഹം കഴിപ്പിക്കുന്നതു നന്നു; വിവാഹം കഴിപ്പിക്കാതിരിക്കുന്നതു ഏറെ നന്നു.
ⲗ̅ⲏ̅ϩⲱⲥⲧⲉ ⲡⲉⲧⲛⲁϯ ⲧⲉϥϣⲉⲉⲣⲉ ⲛϩⲁⲓ ⲕⲁⲗⲱⲥ ϥⲛⲁⲁⲁⲥ ⲁⲩⲱ ⲡⲉⲧⲉⲛϥⲛⲁⲧⲁⲁⲥ ⲁⲛ ⲉϥⲛⲁⲣⲟⲩϩⲟⲩⲟ
39 ഭൎത്താവു ജീവിച്ചിരിക്കുന്ന കാലത്തോളം സ്ത്രീ ബന്ധിക്കപ്പെട്ടിരിക്കുന്നു; ഭൎത്താവു മരിച്ചുപോയാൽ തനിക്കു മനസ്സുള്ളവനുമായി വിവാഹം കഴിവാൻ സ്വാതന്ത്ൎയ്യം ഉണ്ടു; കൎത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ ആകാവു.
ⲗ̅ⲑ̅ⲧⲉⲥϩⲓⲙⲉ ⲙⲏⲣ ⲉⲡϩⲟⲥⲟⲛ ⲡⲉⲩⲟⲉⲓϣ ⲡⲉⲥϩⲁⲓ ⲟⲛϩ ⲉⲣϣⲁⲛ ⲡⲉⲥϩⲁⲓ ⲇⲉ ⲙⲟⲩ ⲟⲩⲣⲙϩⲏ ⲧⲉ ⲉϩⲙⲟⲟⲥ ⲙⲛ ⲡⲉⲧⲉϩⲛⲁⲥ ⲙⲟⲛⲟⲛ ϩⲙ ⲡϫⲟⲉⲓⲥ
40 എന്നാൽ അവൾ അങ്ങനെതന്നേ പാൎത്തുകൊണ്ടാൽ ഭാഗ്യമേറിയവൾ എന്നു എന്റെ അഭിപ്രായം; ദൈവാത്മാവു എനിക്കും ഉണ്ടു എന്നു തോന്നുന്നു.
ⲙ̅ⲛⲁⲓⲁⲧⲥ ⲇⲉ ⲛϩⲟⲩⲟ ⲉⲥϣⲁⲛϭⲱ ⲛⲧⲉⲉⲓϩⲉ ⲕⲁⲧⲁ ⲧⲁⲅⲛⲱⲙⲏ ϯϫⲱ ⲅⲁⲣ ⲙⲙⲟⲥ ϩⲱ ϫⲉ ⲟⲩⲛⲧⲁⲓ ⲙⲙⲁⲩ ⲙⲡⲉⲡⲛⲁ ⲙⲡⲛⲟⲩⲧⲉ

< 1 കൊരിന്ത്യർ 7 >