< 1 കൊരിന്ത്യർ 5 >

1 നിങ്ങളുടെ ഇടയിൽ ദുൎന്നടപ്പു ഉണ്ടെന്നു കേൾക്കുന്നു. ഒരുത്തൻ തന്റെ അപ്പന്റെ ഭാൎയ്യയെ വെച്ചുകൊള്ളുന്നുപോൽ; അതു ജാതികളിൽപോലും ഇല്ലാത്ത ദുൎന്നടപ്പു തന്നേ.
ⲁ̅ⲥⲉⲥⲱⲧⲙ ⲣⲱ ⲉⲩⲡⲟⲣⲛⲉⲓⲁ ⲛϩⲏⲧⲧⲏⲩⲧⲛ ⲁⲩⲱ ⲟⲩⲡⲟⲣⲛⲉⲓⲁ ⲛⲧⲉⲉⲓⲙⲓⲛⲉ ⲉⲛⲥϩⲛ ⲛⲕⲉϩⲉⲑⲛⲟⲥ ⲁⲛ ϩⲱⲥⲧⲉ ⲉⲧⲣⲉ ⲟⲩⲁ ϫⲓⲑⲓⲙⲉ ⲙⲡⲉϥⲉⲓⲱⲧ
2 എന്നിട്ടും നിങ്ങൾ ചീൎത്തിരിക്കുന്നു; ഈ ദുഷ്കൎമ്മം ചെയ്തവനെ നിങ്ങളുടെ ഇടയിൽ നിന്നു നീക്കുവാൻ തക്കവണ്ണം നിങ്ങൾ ദുഃഖിച്ചിട്ടുമില്ല.
ⲃ̅ⲁⲩⲱ ⲛⲧⲱⲧⲛ ⲧⲉⲧⲛϫⲟⲥⲉ ⲛϩⲏⲧ ⲁⲩⲱ ⲛⲧⲁⲧⲉⲧⲛⲣϩⲏⲃⲉ ⲁⲛ ⲛϩⲟⲩⲟ ϫⲉⲕⲁⲥ ⲉⲩⲉϥⲓ ϩⲛ ⲧⲉⲧⲛⲙⲏⲧⲉ ⲙⲡⲉⲛⲧⲁϥⲉⲓⲣⲉ ⲙⲡⲉⲉⲓϩⲱⲃ
3 ഞാനോ ശരീരംകൊണ്ടു ദൂരസ്ഥൻ എങ്കിലും ആത്മാവുകൊണ്ടു കൂടെയുള്ളവനായി, നിങ്ങളുടെ മദ്ധ്യേ ഇരിക്കുന്നവനായി തന്നേ, ഈ ദുഷ്കൎമ്മം ചെയ്തവനെക്കുറിച്ചു:
ⲅ̅ⲁⲛⲟⲕ ⲅⲁⲣ ⲉⲛϯϩⲁⲧⲉⲧⲏⲩⲧⲛ ⲁⲛ ϩⲙ ⲡⲥⲱⲙⲁ ⲉⲓϩⲁⲧⲉⲧⲏⲩⲧⲛ ⲇⲉ ϩⲙ ⲡⲉⲡⲛⲁ ⲁⲓⲟⲩⲱ ⲉⲓⲕⲣⲓⲛⲉ ϩⲱⲥ ⲉⲓϩⲁⲧⲛⲧⲏⲩⲧⲛ ⲙⲡⲉⲛⲧⲁϥⲉⲓⲣⲉ ⲙⲡⲉⲉⲓϩⲱⲃ ⲛⲧⲉⲓϩⲉ
4 നിങ്ങളും എന്റെ ആത്മാവും നമ്മുടെ കൎത്താവായ യേശുവിന്റെ ശക്തിയോടെ ഒന്നിച്ചു കൂടീട്ടു നമ്മുടെ കൎത്താവായ യേശുവിന്റെ നാമത്തിൽ അവനെ,
ⲇ̅ⲉⲁⲧⲉⲧⲛⲥⲱⲟⲩϩ ⲉϩⲟⲩⲛ ⲉⲛⲉⲧⲛⲉⲣⲏⲩ ϩⲙ ⲡⲣⲁⲛ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ ⲙⲛ ⲡⲁⲡⲛⲁ ⲙⲛ ⲧϭⲟⲙ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ
5 ആത്മാവു കൎത്താവായ യേശുവിന്റെ നാളിൽ രക്ഷിക്കപ്പെടേണ്ടതിന്നു ജഡസംഹാരത്തിന്നായി സാത്താന്നു ഏല്പിക്കേണം എന്നു വിധിച്ചിരിക്കുന്നു.
ⲉ̅ⲉϯ ⲙⲡⲁⲓ ⲛⲧⲉⲉⲓⲙⲓⲛⲉ ⲙⲡⲥⲁⲧⲁⲛⲁⲥ ⲉⲩⲧⲁⲕⲟ ⲛⲧⲥⲁⲣⲝ ϫⲉ ⲉⲣⲉⲡⲉⲡⲛⲁ ⲟⲩϫⲁⲓ ϩⲙ ⲡⲉϩⲟⲟⲩ ⲙⲡⲉⲛϫⲟⲉⲓⲥ ⲓⲏⲥ ⲡⲉⲭⲥ
6 നിങ്ങളുടെ പ്രശംസ നന്നല്ല; അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു എന്നു അറിയുന്നില്ലയോ?
ⲋ̅ⲛⲛⲁⲛⲟⲩ ⲡⲉⲧⲛϣⲟⲩϣⲟⲩ ⲁⲛ ⲛⲧⲉⲧⲛⲥⲟⲟⲩⲛ ⲁⲛ ϫⲉ ϣⲁⲣⲉ ⲟⲩⲕⲟⲩⲓ ⲛⲑⲁⲃ ⲧⲣⲉ ⲡⲟⲩⲱϣⲙ ⲧⲏⲣϥ ϥⲓ
7 നിങ്ങൾ പുളിപ്പില്ലാത്തവരായിരിപ്പാൻ തക്കവണ്ണം പുതിയ പിണ്ഡം ആകേണ്ടതിന്നു പഴയ പുളിമാവിനെ നീക്കിക്കളവിൻ. നമ്മുടെ പെസഹകൂഞ്ഞാടും അറുക്കപ്പെട്ടിരിക്കുന്നു: ക്രിസ്തു തന്നേ.
ⲍ̅ϥⲓ ⲙⲡⲓⲑⲁⲃ ⲛⲁⲥ ⲉⲃⲟⲗ ⲛϩⲏⲧ ⲧⲏⲩⲧⲛ ϫⲉ ⲉⲧⲉⲧⲛⲉϣⲱⲡⲉ ⲛⲟⲩⲟⲩⲱϣⲙ ⲛⲃⲣⲣⲉ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲉⲧⲛϩⲉⲛⲁⲑⲁⲃ ⲕⲁⲓⲅⲁⲣ ⲁⲩϣⲱⲱⲧ ⲙⲡⲉⲛⲡⲁⲥⲭⲁ ϩⲁⲣⲟⲛ ⲡⲉⲭⲥ
8 ആകയാൽ നാം പഴയ പുളിമാവുകൊണ്ടല്ല, തിന്മയും ദുഷ്ടതയും ആയ പുളിമാവുകൊണ്ടുമല്ല, സ്വച്ഛതയും സത്യവുമായ പുളിപ്പില്ലായ്മകൊണ്ടുതന്നേ ഉത്സവം ആചരിക്ക.
ⲏ̅ϩⲱⲥⲧⲉ ⲙⲁⲣⲛⲣϣⲁ ϩⲛ ⲟⲩⲑⲁⲃ ⲁⲛ ⲛⲁⲥ ⲟⲩⲇⲉ ϩⲛ ⲟⲩⲑⲁⲃ ⲁⲛ ⲛⲕⲁⲕⲓⲁ ϩⲓ ⲡⲟⲛⲏⲣⲓⲁ ⲁⲗⲗⲁ ϩⲛ ϩⲉⲛⲁⲑⲁⲃ ⲛⲧⲃⲃⲟ ϩⲓⲙⲉ
9 ദുൎന്നടപ്പുകാരോടു സംസൎഗ്ഗം അരുതു എന്നു ഞാൻ എന്റെ ലേഖനത്തിൽ നിങ്ങൾക്കു എഴുതീട്ടുണ്ടല്ലോ.
ⲑ̅ⲁⲓⲥϩⲁⲓ ⲛⲏⲧⲛ ϩⲛ ⲧⲉⲡⲓⲥⲧⲟⲗⲏ ϫⲉ ⲙⲡⲣⲧⲱϩ ⲙⲛ ⲡⲟⲣⲛⲟⲥ
10 അതു ഈ ലോകത്തിലെ ദുൎന്നടപ്പുകാരോടോ അത്യാഗ്രഹികളോടോ പിടിച്ചുപറിക്കാരോടോ വിഗ്രഹാരാധികളോടോ അരുതു എന്നല്ലല്ലോ; അങ്ങനെ എങ്കിൽ നിങ്ങൾ ലോകം വിട്ടു പോകേണ്ടിവരും.
ⲓ̅ⲟⲩ ⲡⲁⲛⲧⲱⲥ ⲉⲓϫⲱ ⲙⲙⲟⲥ ϫⲉ ⲙⲡⲟⲣⲛⲟⲥ ⲙⲡⲉⲓⲕⲟⲥⲙⲟⲥ ⲏ ⲙⲙⲁⲓⲧⲟ ⲛϩⲟⲩⲟ ⲏ ⲛⲣⲉϥⲧⲱⲣⲡ ⲏ ⲛⲣⲉϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ ⲉϣϫⲉ ⲉϩⲉ ⲉⲓⲉ ϣϣⲉ ⲉⲣⲱⲧⲛ ⲉⲉⲓ ⲉⲃⲟⲗ ϩⲙ ⲡⲕⲟⲥⲙⲟⲥ
11 എന്നാൽ സഹോദരൻ എന്നു പേർപെട്ട ഒരുവൻ ദുൎന്നടപ്പുകാരനോ അത്യാഗ്രഹിയോ വിഗ്രഹാരാധിയോ വാവിഷ്ഠാണക്കാരനോ മദ്യപനോ പിടിച്ചുപറിക്കാരനോ ആകുന്നു എങ്കിൽ അവനോടു സംസൎഗ്ഗം അരുതു; അങ്ങനെയുള്ളവനോടുകൂടെ ഭക്ഷണം കഴിക്കപോലും അരുതു എന്നത്രേ ഞാൻ നിങ്ങൾക്കു എഴുതിയതു.
ⲓ̅ⲁ̅ⲧⲉⲛⲟⲩ ⲇⲉ ⲛⲧⲁⲓⲥϩⲁⲓ ⲛⲏⲧⲛ ϫⲉ ⲙⲡⲣⲧⲱϩ ⲙⲛ ⲟⲩⲁ ⲉⲩⲙⲟⲩⲧⲉ ⲉⲣⲟϥ ϫⲉ ⲟⲩⲥⲟⲛ ⲡⲉ ⲉϣⲱⲡⲉ ⲟⲩⲡⲟⲣⲛⲟⲥ ⲡⲉ ⲏ ⲛⲣⲉϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ ⲏ ⲙⲙⲁⲓⲧⲟ ⲛϩⲟⲩⲟ ⲏ ⲛⲣⲉϥⲥⲁϩⲟⲩ ⲏ ⲛⲣⲉϥϯϩⲉ ⲏ ⲛⲣⲉϥⲧⲱⲣⲡ ⲡⲁⲓ ⲛⲧⲉⲉⲓⲙⲓ ⲛⲉ ⲟⲩⲇⲉ ⲙⲡⲣⲟⲩⲱⲙ ⲛⲙⲙⲁϥ
12 പുറത്തുള്ളവരെ വിധിപ്പാൻ എനിക്കു എന്തു കാൎയ്യം? നിങ്ങൾ അകത്തുള്ളവരെ അല്ലയോ വിധിക്കുന്നതു; പുറത്തുള്ളവരെ ദൈവം വിധിക്കുന്നു.
ⲓ̅ⲃ̅ⲟⲩ ⲅⲁⲣ ⲉⲣⲟⲓ ⲡⲉ ⲉⲕⲣⲓⲛⲉ ⲛⲛⲉⲧϩⲓⲃⲟⲗ ⲁⲩⲱ ⲛⲛⲉⲧϩⲓϩⲟⲩⲛ ⲁⲛ ⲛⲧⲱⲧⲛ ⲕⲣⲓⲛⲉ ⲛⲛⲉⲧϩⲓ ϩⲟⲩⲛ
13 ആ ദുഷ്ടനെ നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളവിൻ.
ⲓ̅ⲅ̅ⲡⲛⲟⲩⲧⲉ ⲇⲉ ⲛⲁⲕⲣⲓⲛⲉ ⲛⲛⲉⲧϩⲓⲃⲟⲗ ϥⲓ ⲙⲡⲡⲟⲛⲏⲣⲟⲥ ⲉⲃⲟⲗ ⲛϩⲏⲧⲧⲏⲩⲧⲛ

< 1 കൊരിന്ത്യർ 5 >