< 1 കൊരിന്ത്യർ 15 >

1 എന്നാൽ സഹോദരന്മാരേ, ഞാൻ നിങ്ങളോടു സുവിശേഷിച്ചതും നിങ്ങൾക്കു ലഭിച്ചതും നിങ്ങൾ നില്ക്കുന്നതും
Je vous rappelle, frères, l'Évangile que je vous ai annoncé, et que vous avez reçu, et dans lequel vous persévérez,
2 നിങ്ങൾ വിശ്വസിച്ചതും വൃഥാവല്ലെന്നു വരികിൽ നിങ്ങൾ രക്ഷിക്കപ്പെടുന്നതുമായ സുവിശേഷം നിങ്ങൾ പിടിച്ചുകൊണ്ടാൽ ഞാൻ ഇന്നവിധം നിങ്ങളോടു സുവിശേഷിച്ചിരിക്കുന്നു എന്നു നിങ്ങളെ ഓൎപ്പിക്കുന്നു.
Et par lequel vous êtes sauvés, si vous le gardez tel que je vous l'ai annoncé; autrement, vous auriez cru en vain.
3 ക്രിസ്തു നമ്മുടെ പാപങ്ങൾക്കു വേണ്ടി തിരുവെഴുത്തുകളിൻ പ്രകാരം മരിച്ചു
Or, je vous ai enseigné, avant toutes choses, ce que j'avais aussi reçu: que Christ est mort pour nos péchés, selon les Écritures;
4 അടക്കപ്പെട്ടു തിരുവെഴുത്തുകളിൻ പ്രകാരം മൂന്നാംനാൾ ഉയിൎത്തെഴുന്നേറ്റു
Et qu'il a été enseveli, et qu'il est ressuscité le troisième jour, selon les Écritures;
5 കേഫാവിന്നും പിന്നെ പന്തിരുവൎക്കും പ്രത്യക്ഷനായി എന്നിങ്ങനെ ഞാൻ ഗ്രഹിച്ചതു തന്നേ നിങ്ങൾക്കു ആദ്യമായി ഏല്പിച്ചുതന്നുവല്ലോ.
Et qu'il a été vu de Céphas, puis des douze;
6 അനന്തരം അവൻ അഞ്ഞൂറ്റിൽ അധികം സഹോദരന്മാൎക്കു ഒരുമിച്ചു പ്രത്യക്ഷനായി; അവർ മിക്കപേരും ഇന്നുവരെ ജീവനോടിരിക്കുന്നു; ചിലരോ നിദ്രപ്രാപിച്ചിരിക്കുന്നു.
Ensuite, il a été vu en une seule fois de plus de cinq cents frères, dont la plupart sont encore vivants, et dont quelques-uns sont morts.
7 അനന്തരം അവൻ യാക്കോബിന്നും പിന്നെ അപ്പൊസ്തലന്മാൎക്കും എല്ലാവൎക്കും പ്രത്യക്ഷനായി.
Ensuite, il s'est fait voir à Jacques, et puis à tous les apôtres;
8 എല്ലാവൎക്കും ഒടുവിൽ അകാലപ്രജപോലെയുള്ള എനിക്കും പ്രത്യക്ഷനായി;
Et après tous, il m'est apparu à moi aussi comme à un avorton.
9 ഞാൻ അപ്പൊസ്തലന്മാരിൽ ഏറ്റവും ചെറിയവനല്ലോ; ദൈവസഭയെ ഉപദ്രവിച്ചതിനാൽ അപ്പൊസ്തലൻ എന്ന പേരിന്നു യോഗ്യനുമല്ല.
Car je suis le moindre des apôtres, moi qui ne suis pas digne d'être appelé apôtre, parce que j'ai persécuté l'Église de Dieu.
10 എങ്കിലും ഞാൻ ആകുന്നതു ദൈവകൃപയാൽ ആകുന്നു; എന്നോടുള്ള അവന്റെ കൃപ വ്യൎത്ഥമായതുമില്ല; അവരെല്ലാവരെക്കാളും ഞാൻ അത്യന്തം അദ്ധ്വാനിച്ചിരിക്കുന്നു; എന്നാൽ ഞാനല്ല എന്നോടുകൂടെയുള്ള ദൈവകൃപയത്രേ.
Mais c'est par la grâce de Dieu que je suis ce que je suis; et sa grâce envers moi n'a pas été vaine; au contraire, j'ai travaillé beaucoup plus qu'eux tous; non pas moi pourtant, mais la grâce de Dieu qui est avec moi.
11 ഞാനാകട്ടെ അവരാകട്ടെ ഇവ്വണ്ണം ഞങ്ങൾ പ്രസംഗിക്കുന്നു; ഇവ്വണ്ണം നിങ്ങൾ വിശ്വസിച്ചുമിരിക്കുന്നു.
Soit donc moi, soit eux, nous prêchons ainsi, et vous avez cru ainsi.
12 ക്രിസ്തു മരിച്ചിട്ടു ഉയിൎത്തെഴുന്നേറ്റു എന്നു പ്രസംഗിച്ചുവരുന്ന അവസ്ഥെക്കു മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എന്നു നിങ്ങളിൽ ചിലർ പറയുന്നതു എങ്ങനെ?
Or, si l'on prêche que Christ est ressuscité des morts, comment quelques-uns parmi vous disent-ils qu'il n'y a point de résurrection des morts?
13 മരിച്ചവരുടെ പുനരുത്ഥാനം ഇല്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തെഴുന്നേറ്റിട്ടില്ല.
Et s'il n'y a point de résurrection des morts, Christ aussi n'est point ressuscité.
14 ക്രിസ്തു ഉയിൎത്തെഴുന്നേറ്റിട്ടില്ലെങ്കിൽ ഞങ്ങളുടെ പ്രസംഗം വ്യൎത്ഥം, നിങ്ങളുടെ വിശ്വാസവും വ്യൎത്ഥം.
Et si Christ n'est point ressuscité, notre prédication est donc vaine, et votre foi aussi est vaine.
15 മരിച്ചവർ ഉയിൎക്കുന്നില്ല എന്നു വരികിൽ ദൈവം ഉയിൎപ്പിച്ചിട്ടില്ലാത്ത ക്രിസ്തുവിനെ അവൻ ഉയിൎപ്പിച്ചു എന്നു ദൈവത്തിന്നു വിരോധമായി സാക്ഷ്യം പറകയാൽ ഞങ്ങൾ ദൈവത്തിന്നു കള്ളസ്സാക്ഷികൾ എന്നു വരും.
Il se trouve même que nous sommes de faux témoins de Dieu; car nous avons rendu ce témoignage à l'égard de Dieu, qu'il a ressuscité Christ, lequel il n'a point ressuscité, si les morts ne ressuscitent point.
16 മരിച്ചവർ ഉയിൎക്കുന്നില്ല എങ്കിൽ ക്രിസ്തുവും ഉയിൎത്തിട്ടില്ല.
Car, si les morts ne ressuscitent point, Christ n'est pas non plus ressuscité.
17 ക്രിസ്തു ഉയിൎത്തിട്ടില്ല എങ്കിൽ നിങ്ങളുടെ വിശ്വാസം വ്യൎത്ഥമത്രേ; നിങ്ങൾ ഇന്നും നിങ്ങളുടെ പാപങ്ങളിൽ ഇരിക്കുന്നു.
Et si Christ n'est point ressuscité, votre foi est vaine, et vous êtes encore dans vos péchés.
18 ക്രിസ്തുവിൽ നിദ്രകൊണ്ടവരും നശിച്ചുപോയി.
Ceux donc qui sont morts en Christ, sont aussi perdus.
19 നാം ഈ ആയുസ്സിൽ മാത്രം ക്രിസ്തുവിൽ പ്രത്യാശ വെച്ചിരിക്കുന്നു എങ്കിൽ സകല മനുഷ്യരിലും അരിഷ്ടന്മാരത്രേ.
Si nous n'avons d'espérance en Christ que pour cette vie seulement, nous sommes de tous les hommes les plus misérables.
20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിൎത്തിരിക്കുന്നു.
Mais maintenant, Christ est ressuscité, et il est devenu les prémices de ceux qui sont morts.
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
En effet, puisque la mort est venue par un homme, la résurrection des morts est venue aussi par un homme.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.
Car, comme tous meurent en Adam, de même tous revivront en Christ;
23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
Mais chacun en son propre rang; Christ est les prémices, ensuite ceux qui sont de Christ, à son avènement.
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
Après cela viendra la fin, quand il remettra le royaume à Dieu le Père, après avoir détruit tout empire, toute domination et toute puissance;
25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
Car il doit régner jusqu'à ce qu'il ait mis tous ses ennemis sous ses pieds.
26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.
L'ennemi qui sera détruit le dernier, c'est la mort;
27 സകലത്തെയും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു എന്നുണ്ടല്ലോ; സകലവും അവന്നു കീഴ്പെട്ടിരിക്കുന്നു എന്നു പറഞ്ഞാൽ സകലത്തെയും കീഴാക്കിക്കൊടുത്തവൻ ഒഴികെയത്രേ എന്നു സ്പഷ്ടം.
Car Dieu a mis toutes choses sous ses pieds. Or, quand il dit que toutes choses lui sont assujetties, il est évident que celui qui lui a assujetti toutes choses, est excepté.
28 എന്നാൽ അവന്നു സകലവും കീഴ്പെട്ടുവന്നശേഷം ദൈവം സകലത്തിലും സകലവും ആകേണ്ടതിന്നു പുത്രൻ താനും സകലവും തനിക്കു കീഴാക്കിക്കൊടുത്തവന്നു കീഴ്പെട്ടിരിക്കും.
Et après que toutes choses lui auront été assujetties, alors aussi le Fils même sera assujetti à celui qui lui a assujetti toutes choses, afin que Dieu soit tout en tous.
29 അല്ല, മരിച്ചവൎക്കു വേണ്ടി സ്നാനം ഏല്ക്കുന്നവർ എന്തു ചെയ്യും? മരിച്ചവർ കേവലം ഉയിൎക്കുന്നില്ലെങ്കിൽ അവൎക്കുവേണ്ടി സ്നാനം ഏല്ക്കുന്നതു എന്തിന്നു?
Autrement, que feront ceux qui sont baptisés pour les morts? Si absolument les morts ne ressuscitent point, pourquoi aussi sont-ils baptisés pour les morts?
30 ഞങ്ങളും നാഴികതോറും പ്രാണഭയത്തിൽ ആകുന്നതു എന്തിന്നു?
Et pourquoi nous-mêmes sommes-nous à toute heure en péril?
31 സഹോദരന്മാരേ, നമ്മുടെ കൎത്താവായ ക്രിസ്തുയേശുവിങ്കൽ എനിക്കു നിങ്ങളിലുള്ള പ്രശംസയാണ ഞാൻ ദിവസേന മരിക്കുന്നു.
Je meurs chaque jour; je vous l'atteste par le sujet que j'ai de me glorifier de vous en Jésus-Christ notre Seigneur.
32 ഞാൻ എഫെസൊസിൽവെച്ചു മൃഗയുദ്ധം ചെയ്തതു വെറും മാനുഷം എന്നുവരികിൽ എനിക്കു എന്തു പ്രയോജനം? മരിച്ചവർ ഉയിൎക്കുന്നില്ലെങ്കിൽ നാം തിന്നുക, കുടിക്ക, നാളെ ചാകുമല്ലോ.
Si j'ai combattu contre les bêtes à Éphèse dans des vues humaines, quel avantage en ai-je? Si les morts ne ressuscitent point, mangeons et buvons, car demain nous mourrons.
33 വഞ്ചിക്കപ്പെടരുതു, “ദുൎഭാഷണത്താൽ സദാചാരം കെട്ടുപോകുന്നു.”
Ne vous abusez point: les mauvaises compagnies corrompent les bonnes mœurs.
34 നീതിക്കു നിൎമ്മദരായി ഉണരുവിൻ; പാപം ചെയ്യാതിരിപ്പിൻ; ചിലൎക്കു ദൈവത്തെക്കുറിച്ചു പരിജ്ഞാനമില്ല; ഞാൻ നിങ്ങൾക്കു ലജ്ജെക്കായി പറയുന്നു.
Sortez de votre ivresse, pour vivre justement, et ne péchez point; car quelques-uns sont sans la connaissance de Dieu; je le dis à votre honte.
35 പക്ഷേ ഒരുവൻ; മരിച്ചവർ എങ്ങനെ ഉയിൎക്കുന്നു എന്നും ഏതുവിധം ശരീരത്തോടെ വരുന്നു എന്നും ചോദിക്കും.
Mais quelqu'un dira: Comment les morts ressuscitent-ils? Avec quel corps viennent-ils?
36 മൂഢാ, നീ വിതെക്കുന്നതു ചത്തില്ല എങ്കിൽ ജീവിക്കുന്നില്ല.
Insensé, ce que tu sèmes ne prend point vie, s'il ne meurt auparavant.
37 നീ വിതെക്കുന്നതോ ഉണ്ടാകുവാനുള്ള ശരീരമല്ല, കോതമ്പിന്റെയോ മറ്റു വല്ലതിന്റെയോ വെറും മണിയത്രേ വിതെക്കുന്നതു;
Et quant à ce que tu sèmes, tu ne sèmes pas le même corps qui doit naître, mais le grain nu, comme il se rencontre, de blé, ou de quelque autre semence.
38 ദൈവമോ തന്റെ ഇഷ്ടംപോലെ അതിന്നു ഒരു ശരീരവും ഓരോ വിത്തിന്നു അതതിന്റെ ശരീരവും കൊടുക്കുന്നു.
Mais Dieu lui donne un corps comme il veut, et à chaque semence le corps qui lui est propre.
39 സകല മാംസവും ഒരുപോലെയുള്ള മാംസമല്ല; മനുഷ്യരുടെ മാംസം വേറെ, കന്നുകാലികളുടെ മാംസം വേറെ, പക്ഷികളുടെ മാംസം വേറെ, മത്സ്യങ്ങളുടെ മാംസവും വേറെ.
Toute chair n'est pas la même chair; mais autre est la chair des hommes, et autre la chair des bêtes; autre celle des poissons, et autre celle des oiseaux.
40 സ്വൎഗ്ഗീയ ശരീരങ്ങളും ഭൌമശരീരങ്ങളും ഉണ്ടു; സ്വൎഗ്ഗീയശരീരങ്ങളുടെ തേജസ്സു വേറെ, ഭൌമ ശരീരങ്ങളുടെ തേജസ്സു വേറെ.
Il y a aussi des corps célestes, et des corps terrestres; mais autre est l'éclat des célestes, et autre celui des terrestres;
41 സൂൎയ്യന്റെ തേജസ്സു വേറെ, ചന്ദ്രന്റെ തേജസ്സു വേറെ, നക്ഷത്രങ്ങളുടെ തേജസ്സു വേറെ; നക്ഷത്രവും നക്ഷത്രവും തമ്മിൽ തേജസ്സുകൊണ്ടു ഭേദം ഉണ്ടല്ലോ.
Autre est l'éclat du soleil, autre l'éclat de la lune, et autre l'éclat des étoiles; car une étoile est différente d'une autre étoile par son éclat.
42 മരിച്ചവരുടെ പുനരുത്ഥാനവും അവ്വണ്ണം തന്നേ. ദ്രവത്വത്തിൽ വിതെക്കപ്പെടുന്നു, അദ്രവത്വത്തിൽ ഉയിൎക്കുന്നു;
Telle est aussi la résurrection des morts. Le corps est semé corruptible, il ressuscite incorruptible;
43 അപമാനത്തിൽ വിതെക്കപ്പെടുന്നു, തേജസ്സിൽ ഉയിൎക്കുന്നു; ബലഹീനതയിൽ വിതെക്കപ്പെടുന്നു, ശക്തിയിൽ ഉയിൎക്കുന്നു;
Il est semé méprisable, il ressuscite glorieux; il est semé infirme, il ressuscite plein de force;
44 പ്രാകൃതശരീരം വിതെക്കപ്പെടുന്നു, ആത്മികശരീരം ഉയിൎക്കുന്നു; പ്രാകൃതശരീരം ഉണ്ടെങ്കിൽ ആത്മിക ശരീരവും ഉണ്ടു.
Il est semé corps animal, il ressuscite corps spirituel; il y a un corps animal, et il y a un corps spirituel,
45 ഒന്നാം മനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീൎന്നു എന്നു എഴുതിയുമിരിക്കുന്നുവല്ലോ; ഒടുക്കത്തെ ആദാം ജീവിപ്പിക്കുന്ന ആത്മാവായി.
Suivant qu'il est écrit: Le premier homme, Adam, a été fait une âme vivante; mais le dernier Adam est un Esprit vivifiant;
46 എന്നാൽ ആത്മികമല്ല പ്രാകൃതമത്രേ ഒന്നാമത്തേതു; ആത്മികം പിന്നത്തേതിൽ വരുന്നു.
Or, ce n'est pas ce qui est spirituel, mais ce qui est animal, qui est le premier; ce qui est spirituel vient après.
47 ഒന്നാം മനുഷ്യൻ ഭൂമിയിൽനിന്നു മണ്ണുകൊണ്ടുള്ളവൻ; രണ്ടാം മനുഷ്യൻ സ്വൎഗ്ഗത്തിൽനിന്നുള്ളവൻ.
Le premier homme, étant de la terre, est terrestre, et le second homme, le Seigneur, est du ciel.
48 മണ്ണുകൊണ്ടുള്ളവനെപ്പോലെ മണ്ണുകൊണ്ടുള്ളവരും സ്വൎഗ്ഗീയനെപ്പോലെ സ്വൎഗ്ഗീയന്മാരും ആകുന്നു;
Tel qu'est le terrestre, tels aussi sont les terrestres; et tel qu'est le céleste, tels aussi sont les célestes.
49 നാം മണ്ണുകൊണ്ടുള്ളവന്റെ പ്രതിമ ധരിച്ചതുപോലെ സ്വൎഗ്ഗീയന്റെ പ്രതിമയും ധരിക്കും.
Et comme nous portons l'image du terrestre, nous porterons aussi l'image du céleste.
50 സഹോദരന്മാരേ, മാംസരക്തങ്ങൾക്കു ദൈവരാജ്യത്തെ അവകാശമാക്കുവാൻ കഴികയില്ല, ദ്രവത്വം അദ്രവത്വത്തെ അവകാശമാക്കുകയുമില്ല എന്നു ഞാൻ പറയുന്നു.
Or, je dis ceci, frères; c'est que la chair et le sang ne peuvent hériter le royaume de Dieu, et que la corruption n'hérite point l'incorruptibilité.
51 ഞാൻ ഒരു മൎമ്മം നിങ്ങളോടു പറയാം: നാം എല്ലാവരും നിദ്രകൊള്ളുകയില്ല;
Voici, je vous dis un mystère: Nous ne mourrons pas tous, mais nous serons tous changés,
52 എന്നാൽ അന്ത്യകാഹളനാദത്തിങ്കൽ പെട്ടെന്നു കണ്ണിമെക്കുന്നിടയിൽ നാം എല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും, മരിച്ചവർ അക്ഷയരായി ഉയിൎക്കുകയും നാം രൂപാന്തരപ്പെടുകയും ചെയ്യും.
En un moment, en un clin d'œil, à la dernière trompette; car la trompette sonnera, et les morts ressusciteront incorruptibles, et nous serons changés.
53 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കേണം.
Car il faut que ce corps corruptible soit revêtu de l'incorruptibilité, et que ce corps mortel soit revêtu de l'immortalité.
54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മൎത്യമായതു അമൎത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
Or, quand ce corps corruptible aura été revêtu de l'incorruptibilité, et que ce corps mortel aura été revêtu de l'immortalité, alors cette parole de l'Écriture sera accomplie: La mort est engloutie en victoire.
55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ? (Hadēs g86)
O mort! où est ton aiguillon? O enfer! où est ta victoire? (Hadēs g86)
56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.
Or, l'aiguillon de la mort, c'est le péché; et la puissance du péché, c'est la loi.
57 നമ്മുടെ കൎത്താവായ യേശുക്രിസ്തു മുഖാന്തരം നമുക്കു ജയം നല്കുന്ന ദൈവത്തിന്നു സ്തോത്രം.
Mais grâces soient rendues à Dieu, qui nous a donné la victoire par notre Seigneur Jésus-Christ.
58 ആകയാൽ എന്റെ പ്രിയ സഹോദരന്മാരേ, നിങ്ങൾ ഉറപ്പുള്ളവരും കുലുങ്ങാത്തവരും നിങ്ങളുടെ പ്രയത്നം കൎത്താവിൽ വ്യൎത്ഥമല്ല എന്നു അറിഞ്ഞിരിക്കയാൽ കൎത്താവിന്റെ വേലയിൽ എപ്പോഴും വൎദ്ധിച്ചുവരുന്നവരും ആകുവിൻ.
C'est pourquoi, mes frères bien-aimés, soyez fermes, inébranlables, abondant toujours dans l'œuvre du Seigneur, sachant que votre travail n'est pas vain dans le Seigneur.

< 1 കൊരിന്ത്യർ 15 >