< 1 കൊരിന്ത്യർ 10 >
1 സഹോദരന്മാരേ, നമ്മുടെ പിതാക്കന്മാർ എല്ലാവരും മേഘത്തിൻകീഴിൽ ആയിരുന്നു;
ⲁ̅ϯⲟⲩⲱϣ ⲅⲁⲣ ⲉⲧⲣⲉⲧⲛⲉⲓⲙⲉ ⲛⲁⲥⲛⲏⲩ ϫⲉ ⲛⲉⲛⲉⲓⲟⲧⲉ ⲧⲏⲣⲟⲩ ⲛⲉⲩϣⲟⲟⲡ ⲡⲉ ϩⲁ ⲧⲉⲕⲗⲟⲟⲗⲉ ⲁⲩⲱ ⲁⲩⲉⲓ ⲉⲃⲟⲗ ⲧⲏⲣⲟⲩ ϩⲓⲧⲛ ⲑⲁⲗⲁⲥⲥⲁ
2 എല്ലാവരും സമുദ്രത്തൂടെ കടന്നു എല്ലാവരും മേഘത്തിലും സമുദ്രത്തിലും സ്നാനം ഏറ്റു
ⲃ̅ⲁⲩⲱ ⲛⲧⲟⲟⲩ ⲧⲏⲣⲟⲩ ⲁⲩⲃⲁⲡⲧⲓⲍⲉ ⲉⲙⲱⲩⲥⲏⲥ ϩⲛ ⲧⲉⲕⲗⲟⲟⲗⲉ ⲙⲛ ⲑⲁⲗⲁⲥⲥⲁ
3 മോശെയോടു ചേൎന്നു എല്ലാവരും
ⲅ̅ⲁⲩⲱ ⲛⲧⲟⲟⲩ ⲧⲏⲣⲟⲩ ⲁⲩⲟⲩⲱⲙ ⲛⲟⲩϩⲣⲉ ⲛⲟⲩⲱⲧ ⲙⲡⲛⲁⲧⲓⲕⲟⲛ
4 ഒരേ ആത്മികാഹാരം തിന്നു എല്ലാവരും ഒരേ ആത്മീകപാനീയം കുടിച്ചു –അവരെ അനുഗമിച്ച ആത്മീകപാറയിൽനിന്നല്ലോ അവർ കുടിച്ചതു; ആ പാറ ക്രിസ്തു ആയിരുന്നു–
ⲇ̅ⲁⲩⲱ ⲛⲧⲟⲟⲩ ⲧⲏⲣⲟⲩ ⲁⲩⲥⲱ ⲛⲟⲩⲥⲱ ⲛⲟⲩⲱⲧ ⲙⲡⲛⲁⲧⲓⲕⲟⲛ ⲁⲩⲥⲱ ⲅⲁⲣ ⲉⲃⲟⲗ ϩⲛ ⲟⲩⲡⲛⲁⲧⲓⲕⲏ ⲙⲡⲉⲧⲣⲁ ⲉⲥⲟⲩⲏϩ ⲛⲥⲱⲟⲩ ⲧⲡⲉⲧⲣⲁ ⲇⲉ ⲛⲉ ⲡⲉⲭⲥ ⲡⲉ
5 എങ്കിലും അവരിൽ മിക്കപേരിലും ദൈവം പ്രസാദിച്ചില്ല, അവരെ മരുഭൂമിയിൽ തള്ളിയിട്ടുകളഞ്ഞു എന്നു നിങ്ങൾ അറിയാതിരിക്കരുതു എന്നു ഞാൻ ആഗ്രഹിക്കുന്നു.
ⲉ̅ⲁⲗⲗⲁ ⲙⲡⲉ ⲡⲛⲟⲩⲧⲉ ⲱⲕ ⲛϩⲏⲧ ⲙⲛ ⲡⲉⲩϩⲟⲩⲟ ⲁⲩⲡⲟⲣϣⲟⲩ ⲅⲁⲣ ϩⲙ ⲡϫⲁⲓⲉ
6 ഇതു നമുക്കു ദൃഷ്ടാന്തമായി സംഭവിച്ചു; അവർ മോഹിച്ചതുപോലെ നാമും ദുൎമ്മോഹികൾ ആകാതിരിക്കേണ്ടതിന്നു തന്നേ.
ⲋ̅ⲛⲁⲓ ⲇⲉ ⲉⲛⲧⲁⲩϣⲱⲡⲉ ⲛⲁⲛ ⲛⲥⲙⲟⲧ ⲉⲧⲙⲧⲣⲉⲛϣⲱⲡⲉ ⲛⲣⲉϥⲉⲡⲓⲑⲩⲙⲓ ⲉⲛⲉⲑⲟⲟⲩ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁ ⲛⲏ ⲉⲡⲓⲑⲩⲙⲉⲓ
7 “ജനം തിന്നുവാനും കുടിപ്പാനും ഇരുന്നു, കളിപ്പാൻ എഴുന്നേറ്റു” എന്നു എഴുതിയിരിക്കുന്നപ്രകാരം അവരിൽ ചിലരെപ്പോലെ നിങ്ങൾ വിഗ്രഹാരാധികൾ ആകരുതു.
ⲍ̅ⲟⲩⲇⲉ ⲙⲡⲣϣⲱⲡⲉ ⲛⲣⲉϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ ⲕⲁⲧⲁ ⲑⲉ ⲛϩⲟⲓⲛⲉ ⲙⲙⲟⲟⲩ ⲛⲑⲉ ⲉⲧⲥⲏϩ ϫⲉ ⲁϥϩⲙⲟⲟⲥ ⲛϭⲓ ⲡⲗⲁⲟⲥ ⲉⲟⲩⲱⲙ ⲉⲥⲱ ⲁⲩⲱ ⲁⲩⲧⲱⲟⲩⲛ ⲉⲥⲱⲃⲉ
8 അവരിൽ ചിലർ പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരംപേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.
ⲏ̅ⲟⲩⲇⲉ ⲙⲡⲣⲧⲣⲉⲛⲡⲟⲣⲛⲉⲩⲉ ⲛⲑⲉ ⲉⲛⲧⲁ ϩⲟⲓⲛⲉ ⲙⲙⲟⲟⲩ ⲡⲟⲣⲛⲉⲩⲉ ⲁⲩⲱ ⲁⲩϩⲉ ⲛⲟⲩϩⲟⲟⲩ ⲛⲟⲩⲱⲧ ⲛϭⲓ ϫⲟⲩⲧϣⲟⲙⲧⲉ ⲛϣⲟ
9 അവരിൽ ചിലർ പരീക്ഷിച്ചു സൎപ്പങ്ങളാൽ നശിച്ചുപോയതുപോലെ നാം കൎത്താവിനെ പരീക്ഷിക്കരുതു.
ⲑ̅ⲟⲩⲇⲉ ⲙⲡⲣⲧⲣⲉⲛⲡⲉⲓⲣⲁⲍⲉ ⲙⲡⲉⲭⲥ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁ ϩⲟⲓⲛⲉ ⲙⲙⲟⲟⲩ ⲡⲉⲓⲣⲁⲍⲉ ⲁⲩⲱ ⲁⲩϩⲉ ⲉⲃⲟⲗ ϩⲓⲧⲛ ⲛϩⲟϥ
10 അവരിൽ ചിലർ പിറുപിറുത്തു സംഹാരിയാൽ നശിച്ചുപോയതുപോലെ നിങ്ങൾ പിറുപിറുക്കയുമരുതു.
ⲓ̅ⲟⲩⲇⲉ ⲙⲡⲣⲕⲣⲙⲣⲙ ⲕⲁⲧⲁ ⲑⲉ ⲉⲛⲧⲁ ϩⲟⲓⲛⲉ ⲙⲙⲟⲟⲩ ⲕⲣⲙⲣⲙ ⲁⲩⲱ ⲁⲩϩⲉ ⲉⲃⲟⲗ ϩⲓⲧⲙ ⲡⲉϣⲁϥⲧⲁⲕⲟ
11 ഇതു ദൃഷ്ടാന്തമായിട്ടു അവൎക്കു സംഭവിച്ചു, ലോകാവസാനം വന്നെത്തിയിരിക്കുന്ന നമുക്കു ബുദ്ധ്യുപദേശത്തിന്നായി എഴുതിയുമിരിക്കുന്നു. (aiōn )
ⲓ̅ⲁ̅ⲛⲁⲓ ⲇⲉ ϩⲉⲛⲧⲩⲡⲟⲥ ⲛⲉ ⲛⲑⲉ ⲉⲛⲧⲁⲩϣⲱⲡⲉ ⲛⲛⲏ ⲁⲩⲥϩⲁⲓⲥⲟⲩ ⲇⲉ ⲛⲁⲛ ⲉⲩⲥⲃⲱ ⲛⲁⲓ ⲉⲛⲧⲁⲑⲁⲏ ⲛⲛⲁⲓⲱⲛ ⲕⲁⲧⲁⲛⲧⲁ ⲉⲣⲟⲟⲩ (aiōn )
12 ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
ⲓ̅ⲃ̅ϩⲱⲥⲧⲉ ⲡⲉⲧϫⲱ ⲙⲙⲟⲥ ϫⲉ ϯⲁϩⲉⲣⲁⲧ ⲙⲁⲣⲉϥϭⲱϣⲧ ⲙⲏⲡⲱⲥ ⲛϥϩⲉ
13 മനുഷ്യൎക്കു നടപ്പല്ലാത്ത പരീക്ഷ നിങ്ങൾക്കു നേരിട്ടിട്ടില്ല; ദൈവം വിശ്വസ്തൻ; നിങ്ങൾക്കു കഴിയുന്നതിന്നു മീതെ പരീക്ഷ നേരിടുവാൻ സമ്മതിക്കാതെ നിങ്ങൾക്കു സഹിപ്പാൻ കഴിയേണ്ടതിന്നു പരീക്ഷയോടുകൂടെ അവൻ പോക്കുവഴിയും ഉണ്ടാക്കും.
ⲓ̅ⲅ̅ⲙⲡⲉ ⲡⲉⲓⲣⲁⲥⲙⲟⲥ ⲧⲁϩⲱⲧⲛ ⲛⲥⲁ ⲡⲉⲓⲣⲁⲥⲙⲟⲥ ⲛⲣⲱⲙⲉ ⲟⲩⲡⲓⲥⲧⲟⲥ ⲇⲉ ⲡⲉ ⲡⲛⲟⲩⲧⲉ ⲡⲁⲓ ⲉⲧⲉⲛϥⲛⲁⲕⲁⲁⲩ ⲁⲛ ⲉⲡⲉⲓⲣⲁⲍⲉ ⲙⲙⲱⲧⲛ ⲛϩⲟⲩⲟ ⲉⲧⲉⲧⲛϭⲟⲙ ⲁⲗⲗⲁ ϩⲙ ⲡⲡⲉⲓⲣⲁⲥⲙⲟⲥ ϥⲛⲁϯⲑⲉ ⲛⲏⲧⲛ ⲉⲉⲓ ⲉⲃⲟⲗ ϩⲁⲣⲟϥ ⲉⲡⲧⲣⲉⲧⲛⲉϣϭⲙϭⲟⲙ ⲉϥⲓ
14 അതുകൊണ്ടു പ്രിയന്മാരേ, വിഗ്രഹാരാധന വിട്ടോടുവിൻ.
ⲓ̅ⲇ̅ⲉⲧⲃⲉ ⲡⲁⲓ ϭⲉ ⲛⲁⲙⲉⲣⲁⲧⲉ ⲡⲱⲧ ⲉⲃⲟⲗ ⲛⲧⲙⲛⲧⲣⲉϥϣⲙϣⲉ ⲉⲓⲇⲱⲗⲟⲛ
15 നിങ്ങൾ വിവേകികൾ എന്നുവെച്ചു ഞാൻ പറയുന്നു; ഞാൻ പറയുന്നതു വിവേചിപ്പിൻ.
ⲓ̅ⲉ̅ⲉⲓϫⲱ ⲙⲙⲟⲥ ⲛⲏⲧⲛ ϩⲱⲥ ⲥⲁⲃⲉⲉⲩ ⲕⲣⲓⲛⲉ ⲛⲧⲱⲧⲛ ⲙⲡⲉϯⲛⲁϫⲟⲟϥ
16 നാം അനുഗ്രഹിക്കുന്ന അനുഗ്രഹപാത്രം ക്രിസ്തുവിന്റെ രക്തത്തിന്റെ കൂട്ടായ്മ അല്ലയോ? നാം നുറുക്കുന്ന അപ്പം ക്രിസ്തുവിന്റെ ശരീരത്തിന്റെ കൂട്ടായ്മ അല്ലയോ?
ⲓ̅ⲋ̅ⲡⲁⲡⲟⲧ ⲙⲡⲉⲥⲙⲟⲩ ⲉϣⲁⲛⲥⲙⲟⲩ ⲉⲣⲟϥ ⲙⲏ ⲛⲧⲕⲟⲓⲛⲱⲛⲓⲁ ⲁⲛ ⲡⲉ ⲙⲡⲉⲥⲛⲟϥ ⲙⲡⲉⲭⲥ ⲡⲟⲉⲓⲕ ⲉϣⲁⲛⲡⲟϣϥ ⲙⲏ ⲛⲧⲕⲟⲓⲛⲱⲛⲓⲁ ⲁⲛ ⲡⲉ ⲙⲡⲥⲱⲙⲁ ⲙⲡⲉⲭⲥ
17 അപ്പം ഒന്നു ആകകൊണ്ടു പലരായ നാം ഒരു ശരീരം ആകുന്നു; നാം എല്ലാവരും ആ ഒരേ അപ്പത്തിൽ അംശികൾ ആകുന്നുവല്ലോ.
ⲓ̅ⲍ̅ϫⲉ ⲟⲩⲟⲉⲓⲕ ⲛⲟⲩⲱⲧ ⲡⲉ ⲟⲩⲥⲱⲙⲁ ⲛⲟⲩⲱⲧ ⲡⲉ ⲁⲛⲟⲛ ⲧⲏⲣⲛ ⲁⲛⲟⲛ ⲅⲁⲣ ⲧⲏⲣⲛ ⲧⲛϫⲓ ⲉⲃⲟⲗ ϩⲙ ⲡⲓⲟⲉⲓⲕ ⲛⲟⲩⲱⲧ
18 ജഡപ്രകാരമുള്ള യിസ്രായേലിനെ നോക്കുവിൻ; യാഗങ്ങൾ ഭുജിക്കുന്നവർ യാഗപീഠത്തിന്റെ കൂട്ടാളികൾ അല്ലയോ?
ⲓ̅ⲏ̅ϭⲱϣⲧ ⲉⲡⲓⲥⲣⲁⲏⲗ ⲕⲁⲧⲁ ⲥⲁⲣⲝ ⲙⲏ ⲛⲉⲧⲟⲩⲱⲙ ⲁⲛ ⲛⲛⲉⲑⲩⲥⲓⲁ ⲛⲉ ⲛⲕⲟⲓⲛⲱⲛⲟⲥ ⲙⲡⲉⲑⲩⲥⲓⲁⲥⲧⲏⲣⲓⲟⲛ
19 ഞാൻ പറയുന്നതു എന്തു? വിഗ്രഹാൎപ്പിതം വല്ലതും ആകുന്നു എന്നോ? വിഗ്രഹം വല്ലതും ആകുന്നു എന്നോ?
ⲓ̅ⲑ̅ⲟⲩ ϭⲉ ⲡⲉϯϫⲱ ⲙⲙⲟϥ ⲙⲏ ⲉⲓϫⲱ ⲙⲙⲟⲥ ϫⲉ ⲟⲩⲛϣⲱⲱⲧ ⲛⲉⲓⲇⲱⲗⲟⲛ ϣⲟⲟⲡ ⲏ ϫⲉ ⲟⲩⲛ ⲉⲓⲇⲱⲗⲟⲛ ϣⲟⲟⲡ
20 അല്ല, ജാതികൾ ബലി കഴിക്കുന്നതു ദൈവത്തിന്നല്ല ഭൂതങ്ങൾക്കു കഴിക്കുന്നു എന്നത്രേ; എന്നാൽ നിങ്ങൾ ഭൂതങ്ങളുടെ കൂട്ടാളികൾ ആകുവാൻ എനിക്കു മനസ്സില്ല.
ⲕ̅ⲁⲗⲗⲁ ϫⲉ ⲛⲉⲧⲉⲣⲉ ⲛϩⲉⲑⲛⲟⲥ ϣⲱⲱⲧ ⲙⲙⲟⲟⲩ ⲉⲩϣⲱⲱⲧ ⲙⲙⲟⲟⲩ ⲛⲛⲇⲁⲓⲙⲱⲛⲓⲟⲛ ⲙⲡⲛⲟⲩⲧⲉ ⲁⲛ ⲛϯⲟⲩⲱϣ ⲇⲉ ⲁⲛ ⲉⲧⲣⲉⲧⲛⲣⲕⲟⲓⲛⲱⲛⲟⲥ ⲛⲛⲇⲁⲓⲙⲱⲛⲓⲟⲛ
21 നിങ്ങൾക്കു കൎത്താവിന്റെ പാനപാത്രവും ഭൂതങ്ങളുടെ പാനപാത്രവും കുടിപ്പാൻ പാടില്ല; നിങ്ങൾക്കു കൎത്താവിന്റെ മേശയിലും ഭൂതങ്ങളുടെ മേശയിലും അംശികൾ ആകുവാനും പാടില്ല.
ⲕ̅ⲁ̅ⲙⲛϣϭⲟⲙ ⲙⲙⲱⲧⲛ ⲉⲥⲉ ⲡⲁⲡⲟⲧ ⲙⲡϫⲟⲉⲓⲥ ⲁⲩⲱ ⲡⲁⲡⲟⲧ ⲛⲛⲇⲁⲓⲙⲱⲛⲓⲟⲛ ⲙⲛϣϭⲟⲙ ⲙⲙⲱⲧⲛ ⲉϫⲓ ⲛⲧⲉⲧⲣⲁⲡⲉⲍⲁ ⲙⲡϫⲟⲉⲓⲥ ⲁⲩⲱ ⲧⲉⲧⲣⲁⲡⲉⲍⲁ ⲛⲛⲇⲁⲓⲙⲱⲛⲓⲟⲛ
22 അല്ല, നാം കൎത്താവിന്നു ക്രോധം ജ്വലിപ്പിക്കുന്നുവോ? അവനെക്കാൾ നാം ബലവാന്മാരോ?
ⲕ̅ⲃ̅ⲏ ⲉⲛⲛⲁϯⲕⲱϩ ⲙⲡϫⲟⲉⲓⲥ ⲙⲏ ⲉⲛϫⲟⲟⲣ ⲉⲣⲟϥ
23 സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും പ്രയോജനമുള്ളതല്ല. സകലത്തിന്നും എനിക്കു കൎത്തവ്യം ഉണ്ടു; എങ്കിലും സകലവും ആത്മികവൎദ്ധന വരുത്തുന്നില്ല.
ⲕ̅ⲅ̅ⲉⲝⲉⲥⲧⲉⲓ ⲉⲣϩⲱⲃ ⲛⲓⲙ ⲁⲗⲗⲁ ϩⲱⲃ ⲛⲓⲙ ⲣⲛⲟϥⲣⲉ ⲁⲛ ⲉⲝⲉⲥⲧⲓ ⲉⲣϩⲱⲃ ⲛⲓⲙ ⲁⲗⲗⲁ ϩⲱⲃ ⲛⲓⲙ ⲕⲱⲧ ⲁⲛ
24 ഓരോരുത്തൻ സ്വന്തഗുണമല്ല, മറ്റുള്ളവന്റെ ഗുണം അന്വേഷിക്കട്ടെ.
ⲕ̅ⲇ̅ⲙⲡⲣⲧⲣⲉ ⲗⲁⲁⲩ ϣⲓⲛⲉ ⲛⲥⲁ ⲧⲉϥⲛⲟϥⲣⲉ ⲁⲗⲗⲁ ⲧⲁⲕⲉ ⲟⲩⲁ
25 അങ്ങാടിയിൽ വില്ക്കുന്നതു എന്തെങ്കിലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷണം കഴിക്കാതെ തിന്നുവിൻ.
ⲕ̅ⲉ̅ⲛⲕⲁ ⲛⲓⲙ ⲉⲧⲟⲩϯ ⲙⲙⲟⲟⲩ ⲉⲃⲟⲗ ϩⲙ ⲡⲙⲁⲕⲉⲗⲗⲟⲥ ⲟⲩⲟⲙⲟⲩ ⲉⲛⲧⲉⲧⲛⲁⲛⲁⲕⲣⲓⲛⲉ ⲗⲁⲁⲩ ⲁⲛ ⲉⲧⲃⲉ ⲧⲥⲩⲛⲓⲇⲏⲥⲓⲥ
26 ഭൂമിയും അതിന്റെ പൂൎണ്ണതയും കൎത്താവിന്നുള്ളതല്ലോ.
ⲕ̅ⲋ̅ⲡⲁ ⲡϫⲟⲉⲓⲥ ⲅⲁⲣ ⲡⲉ ⲡⲕⲁϩ ⲙⲛ ⲡⲉϥϫⲱⲕ ⲉⲃⲟⲗ
27 അവിശ്വാസികളിൽ ഒരുവൻ നിങ്ങളെ ക്ഷണിച്ചാൽ നിങ്ങൾക്കു പോകുവാൻ മനസ്സുണ്ടെങ്കിൽ നിങ്ങളുടെ മുമ്പിൽ വിളമ്പുന്നതു എന്തായാലും മനസ്സാക്ഷിനിമിത്തം ഒന്നും അന്വേഷിക്കാതെ തിന്നുവിൻ.
ⲕ̅ⲍ̅ⲉⲣϣⲁⲛ ⲟⲩⲁ ⲛⲛⲁⲡⲓⲥⲧⲟⲥ ⲧⲉϩⲙ ⲧⲏⲩⲧⲛ ⲉⲩⲇⲓⲡⲛⲟⲛ ⲛⲧⲉⲧⲛⲟⲩⲱϣ ⲉⲃⲱⲕ ⲛⲕⲁ ⲛⲓⲙ ⲉⲧⲟⲩⲛⲁⲕⲁⲁⲩ ϩⲁⲣⲱⲧⲛ ⲟⲩⲟⲙⲟⲩ ⲉⲛⲧⲉⲧⲛⲁⲛⲁⲕⲣⲓⲛⲉ ⲗⲁⲁⲩ ⲁⲛ ⲉⲧⲃⲉ ⲧⲥⲩⲛⲓⲇⲏⲥⲓⲥ
28 എങ്കിലും ഒരുവൻ: ഇതു വിഗ്രഹാൎപ്പിതം എന്നു നിങ്ങളോടു പറഞ്ഞാൽ ആ അറിയിച്ചവൻ നിമിത്തവും മനസ്സാക്ഷിനിമിത്തവും തിന്നരുതു.
ⲕ̅ⲏ̅ⲉⲣϣⲁⲛ ⲟⲩⲁ ⲇⲉ ϫⲟⲟⲥ ⲛⲏⲧⲛ ϫⲉ ⲡⲁⲓ ⲟⲩϣⲱⲱⲧ ⲛⲣⲡⲉ ⲡⲉ ⲙⲡⲣⲟⲩⲟⲙϥ ⲉⲧⲃⲉ ⲡⲏ ⲉⲛⲧⲁϥϫⲟⲟⲥ ⲛⲏⲧⲛ ⲙⲛ ⲧⲥⲩⲛⲓⲇⲏⲥⲓⲥ
29 മനസ്സാക്ഷി എന്നു ഞാൻ പറയുന്നതു തന്റേതല്ല മറ്റേവന്റേതത്രെ. എന്റെ സ്വാതന്ത്ര്യം അന്യമനസ്സാക്ഷിയാൽ വിധിക്കപ്പെടുന്നതു എന്തിന്നു?
ⲕ̅ⲑ̅ⲧⲥⲩⲛⲓⲇⲏⲥⲓⲥ ⲇⲉ ⲉϯϫⲱ ⲙⲙⲟⲥ ⲛⲧⲱⲕ ⲁⲛ ⲧⲉ ⲁⲗⲗⲁ ⲧⲁⲡⲏ ⲉⲧⲃⲉ ⲟⲩ ⲅⲁⲣ ⲥⲉⲕⲣⲓⲛⲉ ⲛⲧⲁⲙⲛⲧⲣⲙϩⲉ ϩⲓⲧⲛ ⲕⲉⲥⲩⲛⲓⲇⲏⲥⲓⲥ
30 നന്ദിയോടെ അനുഭവിച്ചു സ്തോത്രംചെയ്ത സാധനംനിമിത്തം ഞാൻ ദുഷിക്കപ്പെടുന്നതു എന്തിന്നു?
ⲗ̅ⲉϣϫⲉ ⲁⲛⲟⲕ ϯⲙⲉⲧⲉⲭⲉ ⲉⲩⲭⲁⲣⲓⲥ ϫⲉ ⲟⲩ ⲥⲉϫⲓⲟⲩⲁ ⲉⲣⲟⲓ ϩⲙ ⲡⲉϯϣⲡϩⲙⲟⲧ ⲁⲛⲟⲕ ϩⲁⲣⲟϥ
31 ആകയാൽ നിങ്ങൾ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‌വിൻ.
ⲗ̅ⲁ̅ⲉⲓⲧⲉ ϭⲉ ⲉⲧⲉⲧⲛⲟⲩⲱⲙ ⲉⲓⲧⲉ ⲉⲧⲉⲧⲛⲥⲱ ⲉⲓⲧⲉ ⲡⲉⲧⲉⲧⲛⲉⲓⲣⲉ ⲙⲙⲟϥ ϩⲱⲃ ⲛⲓⲙ ⲁⲣⲓⲥⲟⲩ ⲉⲩⲉⲟⲟⲩ ⲙⲡⲛⲟⲩⲧⲉ
32 യെഹൂദന്മാൎക്കും യവനന്മാൎക്കും ദൈവസഭെക്കും ഇടൎച്ചയല്ലാത്തവരാകുവിൻ.
ⲗ̅ⲃ̅ϣⲱⲡⲉ ⲁϫⲛ ϫⲣⲟⲡ ⲛⲛⲓⲟⲩⲇⲁⲓ ⲙⲛ ⲛϩⲉⲗⲗⲏⲛ ⲙⲛ ⲧⲉⲕⲕⲗⲏⲥⲓⲁ ⲙⲡⲛⲟⲩⲧⲉ
33 ഞാനും എന്റെ ഗുണമല്ല, പലർ രക്ഷിക്കപ്പെടേണ്ടതിന്നു അവരുടെ ഗുണം തന്നേ അന്വേഷിച്ചുകൊണ്ടു എല്ലാവരെയും എല്ലാംകൊണ്ടും പ്രസാദിപ്പിക്കുന്നുവല്ലോ.
ⲗ̅ⲅ̅ⲕⲁⲧⲁ ⲑⲉ ϩⲱ ⲉϯⲁⲣⲉⲥⲕⲉ ⲛⲟⲩⲟⲛ ⲛⲓⲙ ϩⲛ ϩⲱⲃ ⲛⲓⲙ ⲉⲛϯϣⲓⲛⲉ ⲁⲛ ⲛⲥⲁⲧⲁⲛⲟϥⲣⲉ ⲁⲗⲗⲁ ⲧⲁϩⲁϩ ϫⲉ ⲉⲩⲉⲟⲩϫⲁⲓ