< 1 ദിനവൃത്താന്തം 9 >
1 യിസ്രായേൽ മുഴുവനും വംശാവലിയായി ചാൎത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
И весь Израиль сочтен есть: и се, суть писаны в книзе царей Израилевых и Иудиных со преселившимися в Вавилон за беззакония своя, имиже беззаконноваша.
2 അവരുടെ അവകാശത്തിലും പട്ടണങ്ങളിലും ഉണ്ടായിരുന്ന ആദ്യനിവാസികൾ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ആയിരുന്നു.
И иже обиташа первее во одержаниих своих во градех Израилевых, священницы и левити и вданнии (на служение).
3 യെരൂശലേമിലോ ചില യെഹൂദ്യരും ബെന്യാമീന്യരും എഫ്രയീമ്യരും മനശ്ശേയരും പാൎത്തു.
И во Иерусалиме обиташа от сынов Иудиных и от сынов Вениаминих и от сынов Ефремлих и Манассииных:
4 അവരാരെന്നാൽ: യെഹൂദയുടെ മകനായ പേരെസ്സിന്റെ മക്കളിൽ ബാനിയുടെ മകനായ ഇമ്രിയുടെ മകനായ ഒമ്രിയുടെ മകനായ അമ്മീഹൂദിന്റെ മകൻ ഊഥായി;
Уфий сын Амиуды сына Амвриина, сына Амвраимова, сына Ваниина, сына сынов Фареса сына Иудина:
5 ശീലോന്യരിൽ ആദ്യജാതനായ അസായാവും അവന്റെ പുത്രന്മാരും;
и от Силона Асаиа первенец его и сынове его:
6 സേരഹിന്റെ പുത്രന്മാരിൽ യെയൂവേലും അവരുടെ സഹോദരന്മാരുമായ അറുനൂറ്റി തൊണ്ണൂറുപേരും;
от сынов же Зары Иеил и братия их шесть сот и девятьдесят.
7 ബെന്യാമീൻ പുത്രന്മാരിൽ ഹസ്സെനൂവയുടെ മകനായ ഹോദവ്യാവിന്റെ മകനായ മെശുല്ലാമിന്റെ മകനായ സല്ലൂവും
И от сынов Вениаминих: Сахом сын Васоллама, сына Одуиева, сына Сануина:
8 യെരോഹാമിന്റെ മകനായ യിബ്നെയാവും മിക്രിയുടെ മകനായ ഉസ്സിയുടെ മകൻ ഏലയും യിബ്നെയാവിന്റെ മകനായ രെയൂവേലിന്റെ മകനായ ശെഫത്യാവിന്റെ മകൻ മെശുല്ലാമും
и Иевнаа сын Иеровоамов и Елав: и сии сынове Озии сына Махирова: и Мосоллам сын Сафатии, сына Рагуилева, сына Иеваня.
9 തലമുറതലമുറയായി അവരുടെ സഹോദരന്മാർ ആകെ തൊള്ളായിരത്തമ്പത്താറുപേരും. ഈ പുരുഷന്മാരൊക്കെയും താന്താങ്ങളുടെ പിതൃഭവനങ്ങളിൽ കുടുംബത്തലവന്മാരായിരുന്നു.
Братия же их по родом их девять сот пятьдесят шесть, вси мужие князи племенем по домом отечеств своих.
10 പുരോഹിതന്മാരിൽ യെദയാവും യെഹോയാരീബും യാഖീനും
От священник же Иодаиа и Иоарим, и Иоаким
11 അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയാധിപനായ
и Азариа сын Хелкии, сына Мосолламова, сына Садокова, сына Марариофова, сына Ахитова началника дому Божия:
12 അസൎയ്യാവും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ യെരോഹാമിന്റെ മകൻ അദായാവും ഇമ്മോരിന്റെ മകനായ മെശില്ലേമീത്തിന്റെ മകനായ മെശുല്ലാമിന്റെ മകനായ യഹ്സേരയുടെ മകനായ അദീയേലിന്റെ മകൻ മയശായിയും
и Адиам сын Иероамль, сына Фасгора, сына Мелхиаева, и Маасий сын Адиила, сына Езирова, сына Мосолламля, сына Маселимофова, сына Еммарова.
13 പിതൃഭവനങ്ങൾക്കു തലവന്മാരായ അവരുടെ സഹോദരന്മാരും ആകെ ആയിരത്തെഴുനൂറ്ററുപതുപേർ. ഇവർ ദൈവാലയത്തിലെ ശുശ്രൂഷയുടെ വേലെക്കു ബഹുപ്രാപ്തന്മാർ ആയിരുന്നു.
Братия же их князи по домов отечеств своих, тысяща и седмь сот и шестьдесят, сильни крепостию к деланию служения в дому Божии.
14 ലേവ്യരിലോ മെരാൎയ്യരിൽ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ ഹശ്ശൂബിന്റെ മകനായ ശെമയ്യാവും
От левит же Самеиа сын Асувов, сына Езрикамова, сына Савиева от сынов Мерариных,
15 ബക്ബക്കരും ഹേറെശും ഗാലാലും ആസാഫിന്റെ മകനായ സിക്രിയുടെ മകനായ മീഖയുടെ മകൻ മത്ഥന്യാവും
Ваквакар же и Арис, и Гареа и Мафаниа сын Михаев, сына Зехри, сына Асафова:
16 യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശെമയ്യാവിന്റെ മകൻ ഓബദ്യാവും നെതോഫാത്യരുടെ ഗ്രാമങ്ങളിൽ പാൎത്ത എല്ക്കാനയുടെ മകനായ
и Авдиа сын Самеа, сына Галилова, сына Идифуня, и Варахиа сын Ассы, сына Елканова, иже обита во дворех Нетофафовых.
17 ആസയുടെ മകൻ ബെരെഖ്യാവും. വാതിൽകാവല്ക്കാർ: ശല്ലൂമും അക്കൂബും തൽമോനും അഹീമാനും അവരുടെ സഹോദരന്മാരും; ശല്ലൂമും തലവനായിരുന്നു.
Дверницы же: Селлум и Акум, и Телмон и Емман, и братия их: Селлум князь.
18 ലേവ്യപാളയത്തിൽ വാതിൽകാവല്ക്കാരായ ഇവർ കിഴക്കു വശത്തു രാജപടിവാതില്ക്കൽ ഇന്നുവരെ കാവൽചെയ്തുവരുന്നു.
И даже доселе во вратех царских к востоку: сия врата на ополчения сынов Левииных.
19 കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവല്ക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
И Селлум сын Кореа, сына Авиасафова, сына Кореова: и братия его по дому отечеств их, Кореане над делами служения стрегуще стражбы скинии: а отцы их над полком Господним, стрегуще входа.
20 എലെയാസാരിന്റെ മകനായ ഫീനെഹാസ് പണ്ടു അവരുടെ അധിപനായിരുന്നു; യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു.
Финеес же сын Елеазаров бысть вождь их пред Господем, и сии с ним.
21 മെശേലെമ്യാവിന്റെ മകനായ സെഖൎയ്യാവു സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ കാവല്ക്കാരനായിരുന്നു.
Захариа сын Мосолламов, дверник врат скинии свидения.
22 ഉമ്മരപ്പടിക്കൽ കാവല്ക്കാരായി നിയമിക്കപ്പെട്ടിരുന്ന ഇവർ ആകെ ഇരുനൂറ്റി പന്ത്രണ്ടുപേർ. അവർ തങ്ങളുടെ ഗ്രാമങ്ങളിൽ വംശാവലിപ്രകാരം ചാൎത്തപ്പെട്ടിരുന്നു; ദാവീദും ദൎശകനായ ശമൂവേലും ആയിരുന്നു അവരെ അതതു ഉദ്യോഗത്തിലാക്കിയതു.
Вси избраннии дверницы над враты двести дванадесять, сии в селех своих сочтени: сих постави Давид и Самуил провидец в вере их.
23 ഇങ്ങനെ അവരും അവരുടെ പുത്രന്മാരും കൂടാരനിവാസമായ യഹോവാലയത്തിന്റെ വാതിലുകൾക്കു കാവൽമുറപ്രകാരം കാവല്ക്കാരായിരുന്നു.
И сии и сынове их (быша) при вратех дому Господня и в дому скинии стрещи почередно.
24 കിഴക്കും പടിഞ്ഞാറും വടക്കും തെക്കും ഇങ്ങനെ നാലുവശത്തും കാവല്ക്കാരുണ്ടായിരുന്നു.
По четырем ветром быша двери к востоку, к западу, к северу, к югу.
25 ഗ്രാമങ്ങളിലെ അവരുടെ സഹോദരന്മാർ ഏഴാം ദിവസംതോറും മാറി മാറി വന്നു അവരോടുകൂടെ ഊഴക്കാരായിരുന്നു.
Братия же их, иже живяху в селех своих, прихождаху по седми днех от времене даже до времене (на премену тем):
26 വാതിൽകാവല്ക്കാരിൽ പ്രധാനികളായ ഈ നാലും ലേവ്യരും ഉദ്യോഗസ്ഥരായി ദൈവാലയത്തിലെ അറകൾക്കും ഭണ്ഡാരത്തിന്നും മേൽവിചാരം നടത്തി.
понеже четырем дверником сильным вверени быша двери: и левити быша над хранилищи, и над сокровищи дому Божия ополчахуся,
27 കാവലും രാവിലെതോറും വാതിൽ തുറക്കുന്ന മുറയും അവൎക്കുള്ളതുകൊണ്ടു അവർ ദൈവാലയത്തിന്റെ ചുറ്റും രാപാൎത്തുവന്നു.
и окрест дому Божия живяху: яко на них бе стражба их: и сии над ключами, еже утро утро отверзати двери святилища.
28 അവരിൽ ചിലൎക്കു ശുശ്രൂഷെക്കുള്ള ഉപകരണങ്ങളുടെ വിചാരണ ഉണ്ടായിരുന്നു; അവയെ എണ്ണീട്ടു അകത്തു കൊണ്ടുപോയും പുറത്തു കൊണ്ടുവരികയും ചെയ്യും.
От тех же (бяху) над сосуды служения, по числу бо вношаху сосуды и по числу изношаху я.
29 അവരിൽ ചിലരെ ഉപകരണങ്ങൾക്കും സകലവിശുദ്ധപാത്രങ്ങൾക്കും മാവു, വീഞ്ഞു, കുന്തുരുക്കം, സുഗന്ധവൎഗ്ഗം എന്നിവെക്കും മേൽവിചാരകരായി നിയമിച്ചിരുന്നു.
От тех же поставлени над сосуды и над всеми сосуды святыми, и над мукою пшеничною и вином и елеем, и фимиамом и ароматы.
30 പുരോഹിതപുത്രന്മാരിൽ ചിലർ സുഗന്ധതൈലം ഉണ്ടാക്കും.
От сынов же священнических беша мироварцы, миро соделоваху из аромат.
31 ലേവ്യരിൽ ഒരുത്തനായി കോരഹ്യനായ ശല്ലൂമിന്റെ ആദ്യജാതൻ മത്ഥിഥ്യാവിന്നു ചട്ടികളിൽ ചുട്ടുണ്ടാക്കിയ സാധനങ്ങളുടെ മേൽവിചാരണ ഉണ്ടായിരുന്നു.
И Маттафиа от левит, сей первенец Селлуму Кореанину, емуже вверена дела жертвы сковрадныя великаго жерца:
32 കെഹാത്യരായ അവരുടെ സഹോദരന്മാരിൽ ചിലൎക്കു ശബ്ബത്തുതോറും കാഴ്ചയപ്പം ഒരുക്കുവാനുള്ള ചുമതല ഉണ്ടായിരുന്നു.
и Ванеа Каафитянин от братий их над хлебы предложения, еже уготовляти в субботы и субботы.
33 ലേവ്യരുടെ പിതൃഭവനങ്ങളിൽ പ്രധാനന്മാരായ ഇവർ സംഗീതക്കാരായി ആഗാരങ്ങളിൽ പാൎത്തിരുന്നു. അവർ രാവും പകലും തങ്ങളുടെ വേലയിൽ ഭാരപ്പെട്ടിരുന്നതുകൊണ്ടു മറ്റു ശുശ്രൂഷകളിൽനിന്നു ഒഴിവുള്ളവരായിരുന്നു.
И сии псалмопевцы князи отечеств левитских, определени почередно во храминах, повседневно, яко да день и нощь свое служение отслуживают.
34 ഈ പ്രധാനികൾ ലേവ്യരുടെ പിതൃഭവനങ്ങൾക്കു തലമുറതലമുറയായി തലവന്മാരായിരുന്നു; അവർ യെരൂശലേമിൽ പാൎത്തുവന്നു.
Сии князи отечеств левитских по племенем своим, началницы сии пребываху во Иерусалиме.
35 ഗിബെയോനിൽ ഗിബെയോന്റെ പിതാവായ യെയീയേലും--അവന്റെ ഭാൎയ്യക്കു മയഖാ എന്നു പേർ--
В Гаваоне же живяше отец Гаваонь Иеиль: и имя жене его Мааха:
36 അവന്റെ മൂത്തമകൻ അബ്ദോൻ, സൂർ, കീശ്, ബാൽ, നേർ,
и сын первенец его Авдон, и Сур и Кис, и Ваель и Нир, и Надав
37 നാദാബ്, ഗെദോർ, അഹ്യോ, സെഖൎയ്യാവു, മിക്ലോത്ത് എന്നിവരും പാൎത്തു.
и Гедор, и братия его Аиун и Зехриа и Макелоф.
38 മിക്ലോത്ത് ശിമെയാമിനെ ജനിപ്പിച്ചു; അവർ തങ്ങളുടെ സഹോദരന്മാരോടുകൂടെ യെരൂശലേമിൽ തങ്ങളുടെ സഹോദരന്മാൎക്കു എതിരെ പാൎത്തു.
Макелоф же роди Саму: и сии вселишася посреде братий своих во Иерусалиме с братиями своими.
39 നേർ കീശിനെ ജനിപ്പിച്ചു; കീശ് ശൌലിനെ ജനിപ്പിച്ചു; ശൌൽ യോനാഥാനെയും മല്ക്കീശൂവയെയും അബീനാദാബിനെയും എശ്-ബാലിനെയും ജനിപ്പിച്ചു.
Нир же роди Киса, и Кис роди Саула, и Саул роди Ионафана и Мелхисуа, и Аминадава и Иесваала.
40 യോനാഥാന്റെ മകൻ മെരീബ്ബാൽ; മെരീബ്ബാൽ മീഖയെ ജനിപ്പിച്ചു.
Сын же Ионафань Мемфиваал: и Мемфиваал роди Миху.
41 മീഖയുടെ പുത്രന്മാർ: പീഥോൻ, മേലെക്, തഹ്രേയ, ആഹാസ്.
Сынове же Михи: Филоф и Мелхиил, и Фараа и Хааз.
42 ആഹാസ് യാരയെ ജനിപ്പിച്ചു; യാരാ അലേമെത്തിനെയും അസ്മാവെത്തിനെയും സിമ്രിയെയും ജനിപ്പിച്ചു; സിമ്രി മോസയെ ജനിപ്പിച്ചു;
Хааз же роди Иаду, Иада же роди Алефа и Асмофа и Замвриа: Замврий же роди Месу,
43 മോസ ബിനെയയെ ജനിപ്പിച്ചു; അവന്റെ മകൻ രെഫയാവു; അവന്റെ മകൻ എലാസാ; അവന്റെ മകൻ ആസേൽ.
Меса же роди Ваану: Рафеа сын его, Еласа сын его, Асаил сын его.
44 ആസേലിന്നു ആറു മക്കൾ ഉണ്ടായിരുന്നു; അവരുടെ പേരുകൾ: അസ്രീക്കാം, ബെക്രൂ, യിശ്മായേൽ, ശെയൎയ്യാവു, ഓബദ്യാവു, ഹാനാൻ; ഇവർ ആസേലിന്റെ മക്കൾ.
Асаилу же (быша) шесть сынов, и сия имена их: Езрикам первенец его, и Исмаил и Азариа, и Авдиа и Анан и Аса: сии сынове асаиловы.