< 1 ദിനവൃത്താന്തം 7 >
1 യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പൂവാ, യാശൂബ്, ശിമ്രോൻ ഇങ്ങനെ നാലുപേർ.
၁ဣသခါသားကား တောလ၊ ဖုဝါ၊ ယာရှုပ်၊ ရှိမရုန်၊ ပေါင်းလေးယောက်တည်း။
2 തോലയുടെ പുത്രന്മാർ: ഉസ്സി, രെഫായാവു, യെരിയേൽ, യഹ്മായി, യിബ്സാം, ശെമൂവേൽ എന്നിവർ അവരുടെ പിതാവായ തോലയുടെ ഭവനത്തിന്നു തലവന്മാരും അവരുടെ തലമുറകളിൽ പരാക്രമശാലികളും ആയിരുന്നു; അവരുടെ സംഖ്യ ദാവീദിന്റെ കാലത്തു ഇരുപത്തീരായിരത്തറുനൂറു.
၂တောလသားကား တောလအဆွေအမျိုးသူကြီး ဩဇိ၊ ရေဖာယ၊ ယေရေလ၊ ယာမဲ၊ ယိဗသံ၊ ရှမွေလတည်း။ ထိုအဆွေအမျိုးအစဉ်အဆက်တို့သည် ခွန်အားကြီးသော သူရဲဖြစ်၍၊ ဒါဝိဒ်မင်းလက်ထက်နှစ်သောင်း နှစ်ထောင် ခြောက်ရာရှိသတည်း။
3 ഉസ്സിയുടെ പുത്രന്മാർ: യിസ്രഹ്യാവു; യിസ്രഹ്യാവിന്റെ പുത്രന്മാർ: മീഖായേൽ, ഓബദ്യാവു, യോവേൽ, യിശ്യാവു ഇങ്ങനെ അഞ്ചുപേർ; ഇവർ എല്ലാവരും തലവന്മാരായിരുന്നു.
၃ဩဇိသားကား ဣဇရဟိ၊ ဣဇရဟိသား မက္ခေလ၊ ဩဗဒိ၊ ယောလ၊ ဣရှယ၊ ပေါင်းငါးယောက် တည်း။ ဤသူတို့သည် အကြီးအကဲ ဖြစ်ကြ၏။
4 അവരോടുകൂടെ അവരുടെ വംശാവലിപ്രകാരം കുടുംബംകുടുംബമായി സൈന്യഗണങ്ങളായി അറുപത്താറായിരംപേരുണ്ടായിരുന്നു; അവൎക്കു അനേകഭാൎയ്യമാരും പുത്രന്മാരും ഉണ്ടായിരുന്നു.
၄သူတို့၌ သားမယားများသောကြောင့်၊ အဆွေ အမျိုး အသီးအသီးအလိုက်၊ စစ်သူရဲတပ်သား သုံးသောင်း ခြောက်ထောင် ရှိကြ၏။
5 അവരുടെ സഹോദരന്മാരായി യിസ്സാഖാർകുലങ്ങളിലൊക്കെയും വംശാവലിപ്രകാരം എണ്ണപ്പെട്ട പരാക്രമശാലികൾ ആകെ എണ്പത്തേഴായിരംപേർ.
၅သူတို့ညီအစ်ကို ဣသခါအဆွေအမျိုးအပေါင်း တို့သည် ခွန်အားကြီးသောသူရဲဖြစ်၍၊ သားစဉ်မြေးဆက် စာရင်းဝင်သည်အတိုင်း၊ ရှစ်သောင်းခုနစ်ထောင် ရှိကြ၏။
6 ബെന്യാമീന്യർ: ബേല, ബേഖെർ, യെദീയയേൽ ഇങ്ങനെ മൂന്നുപേർ.
၆ဗင်္ယာမိန်သားကား ဗေလ၊ ဗေခါ၊ ယေဒယေလ၊ ပေါင်းသုံးယောက်တည်း။
7 ബേലയുടെ പുത്രന്മാർ: എസ്ബോൻ, ഉസ്സി, ഉസ്സീയേൽ, യെരീമോത്ത്, ഈരി ഇങ്ങനെ അഞ്ചുപേർ; തങ്ങളുടെ പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി വംശാവലിപ്രകാരം എണ്ണപ്പെട്ടവർ ഇരുപത്തീരായിരത്തി മുപ്പത്തിനാലുപേർ.
၇ဗေလသားကား အဆွေအမျိုးသူကြီးဧဇဗုန်၊ ဩဇိ၊ ဩဇေလ၊ ယေရိမုတ်၊ ဣရိ၊ ပေါင်းငါးယောက်တည်း။ ဤသူတို့သည် ခွန်အားကြီးသော သူရဲဖြစ်၍၊ သားစဉ် မြေးဆက် စာရင်းဝင်သည်အတိုင်း၊ နှစ်သောင်း နှစ်ထောင်သုံးဆယ် လေးယောက်ရှိကြ၏။
8 ബെഖെരിന്റെ പുത്രന്മാർ: സെമീരാ, യോവാശ്, എലീയേസർ, എല്യോവേനായി, ഒമ്രി, യെരേമോത്ത്, അബീയാവു അനാഥോത്ത്, ആലേമെത്ത്; ഇവരെല്ലാവരും ബേഖെരിന്റെ പുത്രന്മാർ.
၈ဗေခါသားကား ဇေမိရ၊ ယောရှ၊ ဧလျေဇာ၊ ဧလိဩနဲ၊ ဩမရိ၊ ယေရိမုတ်၊ အဘိယ၊ အာနသုတ်၊ အာလမက်တည်း။
9 വംശാവലിപ്രകാരം തലമുറതലമുറയായി അവരുടെ പിതൃഭവനങ്ങൾക്കു തലവന്മാരായി എണ്ണപ്പെട്ട പരാക്രമശാലികൾ ഇരുപതിനായിരത്തിരുനൂറു പേർ.
၉သားစဉ်မြေးဆက် စာရင်းဝင်၍၊ အဆွေအမျိုး သူကြီးအသီး အသီးအလိုက်၊ ခွန်အားကြီးသော သူရဲ နှစ်သောင်းနှစ်ထောင်နှစ်ရာရှိကြ၏။
10 യെദീയയേലിന്റെ പുത്രന്മാർ: ബിൽഹാൻ; ബിൽഹാന്റെ പുത്രന്മാർ: യെവൂശ്, ബെന്യാമീൻ, ഏഹൂദ്, കെനയനാ, സേഥാൻ, തൎശീശ്, അഹീശാഫർ.
၁၀ယေဒယေလသားကား ဗိလဟန်၊ ဗိလဟန်သား ယုရှ၊ ဗင်္ယာမိန်၊ ဧဟုဒ်၊ ခေနာန၊ ဇေသန်၊ သာရှိရှ၊ အဟိရှဟာတည်း။
11 ഇവരെല്ലാവരും യെദീയയേലിന്റെ പുത്രന്മാർ; പിതൃഭവനങ്ങൾക്കു തലവന്മാരും പരാക്രമശാലികളുമായി യുദ്ധത്തിന്നു പുറപ്പെടുവാൻ തക്ക പടച്ചേവകർ പതിനേഴായിരത്തിരുനൂറുപേർ.
၁၁အဆွေအမျိုးသူကြီး အသီးအသီးအလိုက်၊ ခွန်အားကြီး၍ စစ်တိုက်ခြင်းငှါ၊ တတ်စွမ်းနိုင်သော သူရဲ တသောင်း ခုနစ်ထောင်နှစ်ရာ ရှိကြ၏။
12 ഈരിന്റെ പുത്രന്മാർ: ശുപ്പീം, ഹുപ്പീം;
၁၂ထိုမှတပါး၊ ရှုပိမိ၊ ဟုပိမ်နှင့်တကွ ဣရဟုရှိမ်သား၊ အာဟေရသား ရှိသတည်း။
13 അഹേരിന്റെ പുത്രന്മാർ: ഹുശീം; നഫ്താലിയുടെ പുത്രന്മാർ: യഹ്സീയേൽ, ഗൂനി, യേസെർ, ശല്ലൂം; ബിൽഹയുടെ പുത്രന്മാർ.
၁၃နဿလိသည် ဗိလဟာတွင် မြင်သောသားကား၊ ဟာဇေလ၊ ဂုနိ၊ ယေဇ၊ ရှလ္လုံတည်း။
14 മനശ്ശെയുടെ പുത്രന്മാർ: അവന്റെ വെപ്പാട്ടി അരാമ്യസ്ത്രീ പ്രസവിച്ച അസ്രീയേൽ; അവൾ ഗിലെയാദിന്റെ പിതാവായ മാഖീരിനെയും പ്രസവിച്ചു.
၁၄မနာရှေသားဦးကား အာသရေလ၊ ထိုနောက်၊ ရှုရိအမျိုးဖြစ်သော မယားငယ်တွင် မြင်သောသား၊ ဂိလဒ်၏အဘမာခိရတည်း။
15 എന്നാൽ മാഖീർ ഹുപ്പീമിന്റെയും ശുപ്പീമിന്റെയും സഹോദരിയെ ഭാൎയ്യയായി പരിഗ്രഹിച്ചു; അവരുടെ സഹോദരിയുടെ പേർ മയഖാ എന്നു ആയിരുന്നു; രണ്ടാമന്റെ പേർ ശെലോഫെഹാദ് എന്നു ആയിരുന്നു; ശെലോഫെഹാദിന്നു പുത്രിമാർ ഉണ്ടായിരുന്നു.
၁၅မာခိရသည်မာခါ အမည်ရှိသောဟုပိမ်နှင့် ရှုမ်ပိ၏နှမနှင့်စုံဘက်၍၊ နှစ်ဆက်မြောက်သောသားကား ဇလောဖတ်အမည်ရှိ၏။ ဇလောဖတ်၌ သမီးသက်သက် ရှိ၏။
16 മാഖീരിന്റെ ഭാൎയ്യ മയഖാ ഒരു മകനെ പ്രസവിച്ചു, അവന്നു പേരെശ് എന്നു പേർ വിളിച്ചു; അവന്റെ സഹോദരന്നു ശേരെശ് എന്നു പേർ; അവന്റെ പുത്രന്മാർ ഊലാമും രേക്കെമും ആയിരുന്നു.
၁၆မာခိရမယားမာခါသည် သားကို ဘွားမြင်၍၊ ပေရက်အမည်ဖြင့် မှည့်၏။ သူ၏ညီကား ရှေရက်အမည် ရှိ၏။ သူ၏သားကား ဥလံနှင့် ရေကင်တည်း။
17 ഊലാമിന്റെ പുത്രന്മാർ: ബെദാൻ. ഇവർ മനശ്ശെയുടെ മകനായ മാഖീരിന്റെ മകനായ ഗിലെയാദിന്റെ പുത്രന്മാർ ആയിരുന്നു.
၁၇ဥလံသားကားဗေဒန်တည်း။ ဤရွေ့ကား မနာရှေသား မာခိရ၏ သားဂိလဒ်အမျိုးအနွယ်တည်း။
18 അവന്റെ സഹോദരിയായ ഹമ്മോലേഖെത്ത്; ഈശ്-ഹോദ്, അബിയേസെർ, മഹ്ലാ എന്നിവരെ പ്രസവിച്ചു.
၁၈သူ၏နှမ ဟမ္မောလေကက်သည် ဣရှောဒ၊ အဗျေဇာ၊ မဟာလကို ဘွားမြင်၏။
19 ശെമീദയുടെ പുത്രന്മാർ: അഹ്യാൻ, ശേഖെം, ലിക്കെഹി, അനീയാം.
၁၉ရှမိဒသးကား အဟိအန်၊ ရှေခင်၊ လိကဟိ၊ အနိအံတည်း။
20 എഫ്രയീമിന്റെ പുത്രന്മാർ: ശൂഥേലഹ്; അവന്റെ മകൻ ബേരെദ്; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ എലാദാ; അവന്റെ മകൻ തഹത്ത്; അവന്റെ മകൻ സബാദ്;
၂၀ဧဖရိမ်သားကား ရှုသေလ၊ ရှုသေလသား ဗေရက်၊ ဗေရက်သား တာဟတ်၊ တာဟတ်သား ဧလာဒ၊ ဧလာဒသား တာဟတ်၊
21 അവന്റെ മകൻ ശൂഥേലഹ്, ഏസെർ, എലാദാ; ഇവർ ആ ദേശവാസികളായ ഗത്യരുടെ കന്നുകാലികളെ അപഹരിപ്പാൻ ചെന്നതുകൊണ്ടു അവർ അവരെ കൊന്നുകളഞ്ഞു.
၂၁တာဟတ်သား ဇာဗဒ်၊ ဇာဗဒ်သား ရှုသေလ တည်း။ ထိုမှတပါး၊ ဧဖရိမ်သားဇောနှင့်ဧလဒ်တို့သည် ထိုပြည်၌မွေးဘွားသော၊ ဂါသမြို့သားတို့ တိရစ္ဆာန်များကို လုယူသောကြောင့် အသက်ဆုံးကြ၏။
22 അവരുടെ പിതാവായ എഫ്രയീം ഏറീയ നാൾ വിലപിച്ചുകൊണ്ടിരുന്നു; അവന്റെ സഹോദരന്മാർ അവനെ ആശ്വസിപ്പിപ്പാൻ വന്നു.
၂၂အဘဧဖရိမ်သည် အင်တန်ကာလပတ်လုံး စိတ် မသာညည်းတွားလျက် နေ၏။ ညီအစ်ကိုတို့သည် နှစ်သိမ့် စေခြင်းငှါ လာကြ၏။
23 പിന്നെ അവൻ തന്റെ ഭാൎയ്യയുടെ അടുക്കൽ ചെന്നു, അവൾ ഗൎഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു; തന്റെ ഭവനത്തിന്നു അനൎത്ഥം ഭവിച്ചതുകൊണ്ടു അവൻ അവന്നു ബെരീയാവു എന്നു പേർ വിളിച്ചു.
၂၃နောက်တဖန်မယားဆီသို့ဝင်သဖြင့် သူသည် ပဋိသန္ဓေယူ၍ သားကိုဘွားမြင်၏။ ထိုသားကို ဗေရိယ အမည်ဖြင့်မှည့်၏။ အကြောင်းမူကား၊ ကိုယ်အိမ်ထောင်၌ အမင်္ဂလာရောက်သတည်း။
24 അവന്റെ മകൾ ശെയെരാ; അവൾ താഴത്തെയും മേലത്തെയും ബേത്ത്-ഹോരോനും ഉസ്സേൻ-ശെയരയും പണിതു.
၂၄သမီးရှေရကား အထက် ဗေသောရုန်မြို့၊ အောက်ဗေသောရုန်မြို့၊ ဩဇင်ရှေရမြို့တို့ကို ပြုစုသော သူဖြစ်၏။
25 അവന്റെ മകൻ രേഫഹും, രേശെഫും; അവന്റെ മകൻ തേലഹ്; അവന്റെ മകൻ തഹൻ; അവന്റെ മകൻ ലദാൻ; അവന്റെ മകൻ അമ്മീഹൂദ്;
၂၅သူ၏သားကားရေဖ၊ သူ၏သားရေရှပ်၊ သူ၏သားတေလ၊ သူ၏သားတာဟန်၊
26 അവന്റെ മകൻ എലീശാമാ; അവന്റെ മകൻ നൂൻ;
၂၆သူ၏သား လာဒန်၊ သူ၏သား အမိဟုဒ်၊ သူ၏ သား ဧလိရှမာ၊
၂၇သူ၏သားနုန်၊ သူ၏သားယောရှုတည်း။
28 അവരുടെ അവകാശങ്ങളും വാസസ്ഥലങ്ങളും ഏവയെന്നാൽ: ബേഥേലും അതിനോടു ചേൎന്ന ഗ്രാമങ്ങളും, കിഴക്കോട്ടു നയരാനും, പടിഞ്ഞാറോട്ടു ഗേസെരും അതിനോടു ചേൎന്ന ഗ്രാമങ്ങളും, ഗസ്സയും അതിനോടു ചേൎന്ന ഗ്രാമങ്ങളുംവരെയുള്ള ശെഖേമും അതിനോടു ചേൎന്ന ഗ്രാമങ്ങളും,
၂၈သူတို့ပိုင်ထိုက်သော နေရာဟူမူကား၊ ဗေသလ မြို့နှင့် ကျေးလက်၊ အရှေ့ဘက်၌ နာရန်မြို့၊ အနောက် ဘက်၌ ဂေဇာမြို့နှင့်ကျေးလက်၊ ရှေခင်မြို့နှင့်ကျေးလက်၊ ဂါဇမြို့နှင့် ကျေးလက်၊
29 മനശ്ശെയരുടെ ദേശത്തിന്നരികെ ബേത്ത്-ശെയാനും അതിന്റെ ഗ്രാമങ്ങളും, താനാക്കും അതിന്റെ ഗ്രാമങ്ങളും, മെഗിദ്ദോവും അതിന്റെ ഗ്രാമങ്ങളും, ദോരും അതിന്റെ ഗ്രാമങ്ങളും; അവയിൽ യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർ പാൎത്തു.
၂၉မနာရှေအမျိုးသားနေရာအနားမှာ ဗက်ရှန်မြို့ နှင့်ကျေးလက်၊ တာနက်မြို့နှင့်ကျေးလက်၊ မေဂိဒ္ဒေါမြို့ နှင့်ကျေးလက်၊ ဒေါရမြို့နှင့် ကျေးလက်တည်း။ ဤမြို့ရွာ တို့၌ ဣသရေလ၏သားဖြစ်သော ယောသပ်၏ သားတို့ သည် နေရာကျကြ၏။
30 ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വി, ബെരീയാവു; ഇവരുടെ സഹോദരി സേരഹ്.
၃၀အာရှာသားကား ယိမန၊ ဣရွာ၊ ဣရွှိ၊ ဗေရိယ၊ နှမ စေရတည်း။
31 ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, ബിർസയീത്തിന്റെ അപ്പനായ മല്ക്കീയേൽ.
၃၁ဗေရိယသားကား ဟေဗာနှင့် မာလကျေလ တည်း။ မာလကျေလသားကား ဗိရဇာဝိတ်၊
32 ഹേബെർ യഫ്ലേത്തിനെയും ശേമേരിനെയും ഹോഥാമിനെയും അവരുടെ സഹോദരിയായ ശൂവയെയും ജനിപ്പിച്ചു.
၃၂ဟေဗာသားကား ယာဖလက်၊ ရှောမာ၊ ဟောသံ၊ နှမ ရှုအာတည်း။
33 യഫ്ലേത്തിന്റെ പുത്രന്മാർ: പാസാക്, ബിംഹാൽ, അശ്വാത്ത്; ഇവർ യഫ്ലേത്തിന്റെ പുത്രന്മാർ.
၃၃ယာဖလက်သားကား ပါသက်၊ ဗိမဟာလ၊ အာရှဝတ်တည်း။
34 ശേമേരിന്റെ പുത്രന്മാർ: അഹീ, രൊഹ്ഗാ, യെഹുബ്ബാ, അരാം.
၃၄ရှောမေရသားကား အာဟိ၊ ရောဂ၊ ယေဟုဗ္ဗ၊ အာရံတည်း။
35 അവന്റെ സഹോദരനായ ഹേലെമിന്റെ പുത്രന്മാർ: സോഫഹ്, യിമ്നാ, ശേലെശ്, ആമാൽ.
၃၅သူ၏ညီဟေလင်သားကား ဇောဖ၊ ဣမန၊ ရှေလက်၊ အာမလတည်း။
36 സോഫഹിന്റെ പുത്രന്മാർ: സൂഹ, ഹർന്നേഫെർ, ശൂവാൽ, ബേരി, യിമ്രാ,
၃၆ဇောဖသားကား သုအာ၊ ဟာနေဖာ၊ ရွှလ၊ ဗေရိ၊ ဣမရ၊
37 ബേസെർ, ഹോദ്, ശമ്മാ, ശിൽശാ, യിഥ്രാൻ, ബെയേരാ.
၃၇ဗေဇာ၊ ဟောဒ၊ ရှမ္မ၊ ရှိလရှ၊ ဣသရန်၊ ဗေရ တည်း။
38 യേഥെരിന്റെ പുത്രന്മാർ: യെഫുന്നെ, പിസ്പാ, അരാ.
၃၈ယေသာသားကား ယေဖုန္န ပိသပ၊ အာရတည်း။
39 ഉല്ലയുടെ പുത്രന്മാർ: ആരഹ്, ഹന്നീയേൽ, രിസ്യാ.
၃၉ဥလ္လသားကား အာရ၊ ဟံယေလ၊ ရေဇိယတည်း။
40 ഇവർ എല്ലാവരും ആശേരിന്റെ പുത്രന്മാരായി പിതൃഭവനങ്ങൾക്കു തലവന്മാരും ശ്രേഷ്ഠന്മാരും പരാക്രമശാലികളും പ്രഭുക്കന്മാരിൽ പ്രധാനികളും ആയിരുന്നു. വംശാവലിപ്രകാരം യുദ്ധസേവെക്കു പ്രാപ്തന്മാരായി എണ്ണപ്പെട്ടവരുടെ സംഖ്യ ഇരുപത്താറായിരം തന്നേ.
၄၀ဤသူအပေါင်းတို့သည် အာရှာအမျိုး၌ အဆွေ အမျိုးသူကြီး၊ ရွေးသောသူ၊ ခွန်အားကြီးသော သူရဲမင်း ဖြစ်ကြ၏။ သားစဉ်မြေးဆက်စာရင်းဝင်၍ စစ်တိုက်ခြင်း ငှါ တတ်စွမ်းနိုင်သောသူ နှစ်သောင်းခြောက်ထောင်ရှိကြ ၏။